ഇസ്‌ലാമിലേക്കുള്ള മതംമാറ്റത്തെ
ഭീതിയായി അവതരിപ്പിക്കുന്നതിനുപുറകില്‍
ഇസ്‌ലാമിലേക്കുള്ള മതംമാറ്റത്തെ ഭീതിയായി അവതരിപ്പിക്കുന്നതിനുപുറകില്‍
ഇസ്ലാമിലേക്കുള്ള മതം മാറ്റത്തെ തീവ്രവാദത്തിലേക്കുള്ള വഴിയെന്ന് മുദ്രകുത്തി ഭീതി പരത്തുന്ന അവസ്ഥ എന്തുകൊണ്ട് സൃഷ്ടിക്കപ്പെടുന്നു?
1 Aug 2021, 08:48 PM
2020 ല്‍ നടന്ന 506 മതംമാറ്റങ്ങളില്‍ 241 പേരും ഹിന്ദു മതത്തിലേക്കാണ് എന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇസ്‌ലാം മതം സ്വീകരിച്ചത് 144 പേരും ക്രിസ്ത്യന്‍ മതം സ്വീകരിച്ചത് 119 പേരുമാണ്. കേരളത്തില്‍ ലൗ ജിഹാദ് കാമ്പയിന്‍ നടത്തുന്നു എന്ന കള്ളപ്രചാരണം ഒരിടത്ത് നടക്കുമ്പോള്‍ ഔദ്യോഗിക രേഖകളിലെ കണക്കുകള്‍ മറ്റൊരു വശത്ത് വസ്തുതയായി നിലനില്‍ക്കുന്നു. എന്നിട്ടും ഇസ്ലാമിലേക്കുള്ള മതം മാറ്റത്തെ തീവ്രവാദത്തിലേക്കുള്ള വഴിയെന്ന് മുദ്രകുത്തി ഭീതി പരത്തുന്ന അവസ്ഥ എന്തുകൊണ്ട് സൃഷ്ടിക്കപ്പെടുന്നു?- ട്രൂ കോപ്പി വെബ്‌സീനിലാണ് ഗവേഷകയായ അജ്ഞലി മോഹന്‍ എം. ആര്‍ ഇക്കാര്യം പരിശോധിക്കുന്നത്.
ഇന്ത്യയില്‍ ഇസ്‌ലാമിന്റെ ആഗമനവും വളര്‍ച്ചയും തികച്ചും സമാധാനപരമായ അന്തരീക്ഷത്തിലായിരുന്നു. മുസ്ലിംകളുടെ സഹവര്‍ത്തിത്വത്തിലൂന്നിയ പെരുമാറ്റവും അടിമത്തം പേറിയിരുന്ന കീഴാള ജനത ഇസ്‌ലാമിനെ മോചനമാര്‍ഗമായി കണ്ടതും വരേണ്യതയെ സധൈര്യം വെല്ലുവിളിച്ചവരോടുള്ള ആരാധനാഭാവമുമൊക്കെ ഇസ്‌ലാമിന്റെ വളര്‍ച്ചയെ സഹായിച്ച ഘടകങ്ങളാണ്. എന്നാല്‍ നവോത്ഥാനം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ കല- സാഹിത്യം - വിജ്ഞാനം - വാസ്തുവിദ്യ - ശില്‍പ ചാതുരി തുടങ്ങി സമസ്ത വിജ്ഞാന മേഖലകളിലുമുള്ള ഇസ്‌ലാമിന്റെ സംഭാവനകള്‍ തിരസ്‌കരിക്കപ്പെടുകയാണുണ്ടായത്.
പ്രബുദ്ധ കേരളത്തിന്റെ ലിബറല്‍ സെക്യുലര്‍ സാമൂഹ്യ ചരിത്രരചന നടത്തിയവര്‍ പോലും മുസ്ലിം നവോത്ഥാനത്തെയും മുസ്ലിംകള് സൃഷ്ടിച്ച നവോത്ഥാനത്തെയും വിശദീകരിക്കാന്‍ പാടുപെടുകയാണ്. ജാതിവ്യവസ്ഥ, അയിത്തം തുടങ്ങിയ വിവേചനങ്ങള്‍ക്കെതിരെ ശബ്ദിച്ച മുസ്ലിം നേതാക്കളെ മുഖ്യധാരയില്‍ രേഖപ്പെടുത്തുന്നതില്‍ നിന്ന് പിന്‍വലിയുന്ന ഭീരുത്വമാണ് നവോത്ഥാന ചരിത്രകാരന്മാരില്‍ പോലും പ്രകടമായത്.
ഒരു രക്ഷാമാര്‍ഗ്ഗം എന്ന നിലയില്‍ മാത്രം ഇസ്‌ലാമിനെ ജനങ്ങള്‍ ആശ്ലേഷിച്ചു എന്നു കരുതാനാവില്ല. മറിച്ച്, മതപരിഷ്‌കരണത്തിനപ്പുറം മാനവിക ധാരയില്‍ കേരളീയ സമൂഹത്തെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് മുന്നേറിയ ഇസ്‌ലാമിന്റെ നവോത്ഥാന മുന്നേറ്റങ്ങളിലും ആത്മീയ തലത്തില്‍ ഇസ്‌ലാം പുലര്‍ത്തിയ സത്യസന്ധതയിലും ആകൃഷ്ടരായും ഇസ്‌ലാം മതം സ്വീകരിച്ചവര്‍ നിരവധിയാണ്. കേരള ചരിത്രത്തിലെ മതംമാറ്റ കഥകളെടുത്തു നോക്കിയാല്‍ മതം ഒരു അനുഭൂതിയും ജീവചര്യയുമായി കരുതി ഇസ്‌ലാമായവരെയും ഹിന്ദുവായവരെയും ക്രിസ്ത്യാനിയായവരെയുമെല്ലാം കാണാം. പെരുമാള്‍ മുതല്‍ നജ്മല്‍ ബാബുവിലൂടെ ആ ശ്രേണി തുടരുന്നു.

മുഖ്യധാരാ ചരിത്രം എഴുതുന്ന സവര്‍ണ വഴികളെ സ്വാധീനിക്കുന്ന ഘടങ്ങള്‍ സാമ്പത്തികം, സാംസ്‌കാരികം, സാമൂഹികം, രാഷ്ട്രീയം എന്നിവയാണ്. ഇവയുടെ സ്വാധീനത്തില്‍ എഴുതപ്പെട്ട ചരിത്രം ചില വിടവുകള്‍ അവശേഷിപ്പിച്ചു കൊണ്ടാണ് എഴുതപ്പെട്ടത്. ആ വിടവുകള്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള കഥകള്‍ ചരിത്രം എന്ന വ്യാജേന എഴുതി ചേര്‍ക്കാനും വ്യാഖ്യാനിക്കാനും മുഖ്യധാരാ ചരിത്ര വ്യവഹാരങ്ങള്‍ക്ക് ഇടം നല്‍കുന്നവയായിരുന്നു. ചേരമാന്‍ പെരുമാളുടെ മതംമാറ്റത്തെ നിര്‍ബന്ധിത മതപരിവര്‍ത്തനമായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളെയും ഹൈന്ദവ സവര്‍ണതാ പൂര്‍വ്വ കാല ഇടപെടലുകളുടെ തുടര്‍ച്ചയായി കാണാവുന്നതാണ്.
ഇസ്‌ലാം - ക്രിസ്ത്യന്‍ മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ ദേശവിരുദ്ധരും തിന്ന ചോറിനു നന്ദിയില്ലാത്തവരുമാണെന്ന് ഗോള്‍വാള്‍ക്കര്‍ അഭിപ്രായപ്പെടുന്നു. മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നേരെയുള്ള ഹിന്ദു രാഷ്ട്രത്തിന്റെ വിരോധ മനോഭാവവും ഈ അഭിപ്രായത്തില്‍ പ്രകടമാണ്. ഈ ഫാസിസ്റ്റ് ആശയങ്ങളുടെ പിന്തുടര്‍ച്ചക്കാരായ ഇന്ത്യന്‍ മോദി ഭരണകൂടത്തിന്റെ അക്രമാസക്തവും വംശീയവുമായ അജണ്ടകളുടെ ഭാഗമായി പൗരത്വം വരെ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലേക്ക് മുസ്‌ലിം ജനത എത്തിനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഭൂരിപക്ഷ വര്‍ഗീയത പറയുമ്പോഴെല്ലാം ന്യൂനപക്ഷ വര്‍ഗീയതയും പറയണമെന്ന് ശഠിക്കുകയും ന്യൂനപക്ഷം ചെയ്യുന്ന അതിക്രമങ്ങളെ പ്രതിരോധിക്കാനാണ് തങ്ങള്‍ക്ക് അക്രമങ്ങള്‍ ചെയ്യേണ്ടി വരുന്നതെന്ന് ലോകത്തെങ്ങുമുള്ള ഫാസിസ്റ്റുകളെ പോലെ ഇന്ത്യയിലെ സംഘപരിവാറും സ്ഥാപിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയുമാണ്. കേരളത്തിലെ ബി.ജെ പി യുടെ വേരോട്ടത്തെ ചെറുത്തു നില്‍ക്കാന്‍ പ്രാദേശിക കക്ഷികള്‍ ശ്രമിക്കുമ്പോള്‍ സംഘപരിവാറിന്റെ ന്യൂനപക്ഷ വര്‍ഗീയതാ വാദത്തെ ഏറ്റുപിടിച്ച് പ്രചരിപ്പിക്കുകയാണ് ഇവിടുത്തെ മുഖ്യധാരാ ഇടതു നേതൃത്വം.
ഈ കീഴടങ്ങല്‍ രാഷ്ട്രീയത്തിന്റെ പ്രതിധ്വനികള്‍ പ്രാദേശിക ഇടങ്ങളിലേക്കും വ്യാപിക്കുന്നു. അതിന്റെ പ്രതിഫലനങ്ങള്‍ ഇസ്‌ലാം സമുദായത്തെ മൊത്തത്തില്‍ വര്‍ഗീയവാദികളാക്കുന്നതും സംഘ പരിവാറിന് ഗുണം ചെയ്യുന്നതുമാണ്.
തന്റെ ജീവിതം തന്നെ ഫാസിസത്തിനെതിരായ പ്രതിരോധത്തിനായി സമര്‍പ്പിച്ച വ്യക്തിയാണ് നജ്മല്‍ ബാബു. ‘നജ്മല്‍ ബാബു' എന്ന പേരിനോടും ആ പേരുമാറ്റത്തിന്റെ രാഷ്ട്രീയത്തോടുമുള്ള അസഹിഷ്ണുത അദ്ദേഹത്തിന്റെ മരണാനന്തരവും നിലനില്‍ക്കുന്നതായി മനസ്സിലാക്കാം. നജ്മല്‍ ബാബുവിന്റെ മരണം നടന്നതിനു പിറ്റേന്ന് മാതൃഭൂമി ദിനപത്രത്തില്‍ വന്ന വാര്‍ത്തയില്‍ ‘നജ്മല്‍' എന്ന പേരിനെ ബോധപൂര്‍വ്വം തിരസ്‌കരിച്ച ‘ടി.എന്‍. ജോയ്' എന്ന് ആവര്‍ത്തിച്ചു പയോഗിച്ചിരിക്കുന്നതായി കാണാം. നജ്മല്‍ ബാബുവിന്റെ ഓര്‍മദിനത്തില്‍ അദ്ദേഹത്തിന്റെ പ്രിയ സുഹൃത്തും കവിയുമായ സച്ചിദാനന്ദന്‍ എഴുതിയ കവിതയില്‍ (നീ, പിന്നില്‍ - ടി.എന്‍. ജോയിക്ക്) നജ്മല്‍ ബാബുവിന്റെ മതംമാറ്റം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹത്തിന്റെ മൃതദേഹത്തിന് ഹിന്ദുവും മുസ്‌ലിമും പിടിവലി നടത്തുകയായിരുന്നെന്നും സ്ഥാപിക്കാനുള്ള ശ്രമം പ്രകടമാണ്. കമ്യൂണിസ്റ്റുകാരനായ നജ്മല്‍ ബാബുവിന് ഒരിക്കലും ഒരു മതവിശ്വാസിയാകാന്‍ സാധിക്കില്ല എന്ന് സമര്‍ത്ഥിച്ച് ഇടതു യുക്തിവാദികളായ നജ്മലിന്റെ സുഹൃത്തുക്കള്‍ അദ്ദേഹത്തിലെ ഇസ്‌ലാമിനോടുള്ള വിയോജിപ്പ് പ്രകടമാക്കി.
മതസംഗമ ഭൂമികയെന്ന് വിശേഷിപ്പിക്കുന്ന കൊടുങ്ങല്ലൂരിന്റെ മണ്ണ് നജ്മല്‍ ബാബുവിനോട് ചെയ്ത അതേ അനീതി അതിനു മുമ്പ് സൈമണ്‍ മാസ്റ്റര്‍ മുഹമ്മദ് ഹാജിയായപ്പോഴും ചെയ്തിട്ടുണ്ട്.
നിര്‍ബന്ധിത മതപരിവര്‍ത്തനം ഇസ്‌ലാം മതത്തില്‍ നിഷിദ്ധമാണ്. മനുഷ്യാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും പ്രാധാന്യവും പരിഗണനയും നല്കുന്ന വിധികളാണ് ഇസ്‌ലാമിക ശരീഅത്തില്‍ നിലനില്‍ക്കുന്നത്. അവ രേഖകളായി മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് ആ വിധിന്യായങ്ങളെല്ലാം ചരിത്രത്തില്‍ നടപ്പിലാക്കപ്പെട്ടതാണ്. ഇത്തരമൊരു നിയമം നിലനില്‍ക്കെ ഇസ്‌ലാമിനെതിരെ നിര്‍ബന്ധ മതപരിവര്‍ത്തനമെന്ന ആരോപണമുന്നയിക്കുന്നതിലെ അനീതി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.
ഇസ്ലാമിലേക്കുള്ള മതംമാറ്റം: ഭീതിയും വിരോധവും
അവബോധങ്ങളായി മാറുമ്പോള്‍
അഞ്ജലി മോഹന്‍ എം. ആര്‍.
വെബ്‌സീന്‍ പാക്കറ്റ് 36 ഡൗണ്‍ലോഡ് ചെയ്ത്
ഈ ലേഖനം സൗജന്യമായി വായിക്കാം, കേൾക്കാം.
Truecopy Webzine
Apr 29, 2022
2 Minutes Read
Delhi Lens
Apr 21, 2022
4 minutes read
ജോണ്‍ ബ്രിട്ടാസ്, എം.പി.
Apr 11, 2022
8 Minutes Read
ഡോ. ടി.എസ്. ശ്യാംകുമാര്‍
Apr 09, 2022
3.5 Minutes Read
ഖദീജ മുംതാസ്
Mar 15, 2022
15 minutes read
വിശാഖ് ശങ്കര്‍
Feb 13, 2022
9 Minutes Read
എൻ.സി.ഹരിദാസൻ
14 Sep 2021, 07:50 PM
ഹിന്ദുമതത്തിലേക്ക് മതം മാറുന്നവരിൽ ബഹുഭൂരിപക്ഷവും ദലിത് കൃസ്ത്യാനികൾ ആണെന്ന് ഓരോ ഗസറ്റ് വിജ്ഞാപനവും തെളിവായി നിൽക്കുന്നു.ദലിത് കൃസ്ത്യാനികൾക്ക് എസ്. സി.വിദ്യാർഥികൾക്ക് ലഭിക്കുന്ന അതേ സ്റ്റൈപ്പന്റും മറ്റ് സാമ്പത്തിക സഹായങ്ങളും സംസ്ഥാന സർവീസിൽ ഒരു ശതമാനം ജോലി സംവരണവും ലഭിക്കുന്നുണ്ട്.ഇവരെ എസ്.സി.ലിസ്റ്റിൽ ഉൾപ്പെടുത്തണം എന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. അന്യമതസ്ഥർക്ക് ഹിന്ദുമതത്തിലേക്ക് മതപരിവർത്തനം നടത്താൻ ആര്യസമാജം,ഹിന്ദു മിഷൻ, അയ്യപ്പസേവാസംഘം തുടങ്ങിയ സംഘടനങ്ങൾക്ക് അവകാശമുള്ളതിനാൽ ദലിത് കൃസ്ത്യാനികൾ 'ഹിന്ദുമത'ത്തിലേക്ക് പുനഃപ്രവേശം നടത്തി 'ശുദ്ധി സർട്ടിഫിക്കറ്റ്' നേടി എസ്.സി. സർട്ടിഫിക്കറ്റ് സമ്പാദിക്കാൻ കഴിയുന്നത് പ്രയോജനപ്പെടുത്തുകയാണ്.