ഇന്ന് രൂപപ്പെട്ടുവന്നിരിക്കുന്ന രാഷ്ട്രീയ സങ്കീർണതകളെ തികഞ്ഞ പ്രവചന സ്വഭാവത്തോടെ മൂന്നു ദശകങ്ങളായി ആരചിക്കുന്ന ആർടിസ്റ്റാണ് സാക്കിർ ഹുസൈൻ. തന്റെ രചനകളിലെ രൂപകങ്ങളെ ക്ഷതപ്പെട്ട ജൈവ സമൂഹങ്ങളും അവരുടെ ദുർബലമായ രക്ഷാ നാഡികൾക്കുമിടയിൽ സ്ഥാപിക്കാനാണ് സാക്കിർ ആഗ്രഹിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുള്ള ഈ ആർടിസ്റ്റിന്റെ വർക്കുകളുടെ പ്രദർശനം ബിനാലെ വേദികൾക്കരികിലുള്ള ദ്രവീഡിയ ആർട് ഗാലറിയിൽ ഇപ്പോൾ നടക്കുകയാണ്. ഓരോ വരയിലും രാഷ്ട്രീയം പറയുന്ന, ഒന്നാം ബിനാലെയിലെ ആർട്ടിസ്റ്റായിരുന്ന സാക്കിർ ഹുസൈൻ പ്രദർശന സ്ഥലത്തുനിന്ന് സംസാരിക്കുന്നു.
