Photo: Aleesha Matharu

സ്വയം പഠിച്ച വര, വരയിലൂടെ
പഠിച്ചെടുത്ത രാഷ്ട്രീയം; പൊളിറ്റിക്കൽ സ്ട്രോക്കുകൾക്കു പുറകിലെ പരിപ്ലബ്

The official data is partial and manipulated to mask adversity. That is why an alternative picture needs to be sketched which captures the reality of growing economic, political and social instability in the country and rising strife.

താഴെ ചേർത്തിട്ടുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് ചിത്രകാരൻ ഇങ്ങനെ അടിക്കുറിപ്പെഴുതി: ‘ഔദ്യോഗിക ഡാറ്റ കൃത്രിമമാണ്. അതുകൊണ്ടാണ് സത്യം പറയുന്നൊരു ചിത്രം വേറെ വരയ്ക്കേണ്ടിവന്നത്’.
ചിത്രകാരന്റെ പേര് പരിപ്ലബ് ചക്രബർത്തി.
സ്വതന്ത്ര ന്യൂസ് പോർട്ടലായ ദി വയറിന്റെ എഡിറ്റോറിയൽ ഇല്ലസ്ട്രേറ്റർ.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെപി ഗവൺമെന്റിന്റെ തീവ്ര നിലപാടുകളെ പൊളിച്ചടുക്കുംവിധം ദ വയറിന് വേണ്ടി പരിപ്ലബ് ചക്രബർത്തി വരച്ചുകൂട്ടിയത് നൂറുകണക്കിന് ചിത്രങ്ങളാണ്. എന്നാൽ തെരഞ്ഞെടുപ്പ് കാലത്തേക്ക് വേണ്ടി മാത്രം വരയ്ക്കപ്പെട്ടവയായിരുന്നില്ല അവയൊന്നും. നിലവിലെ ഇന്ത്യയിൽ ചിത്രകാരർ ഏതെല്ലാം തരത്തിൽ ചിത്രകാരരായിരിക്കണമെന്ന് പരിപ്ലബ് ചക്രബർത്തി ഓർമിപ്പിക്കുന്നു.

The official data is partial and manipulated to mask adversity. That is why an alternative picture needs to be sketched എന്ന അടിക്കുറിപ്പോടെ പരിപ്ലബ് ചക്രബർത്തി ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം.
The official data is partial and manipulated to mask adversity. That is why an alternative picture needs to be sketched എന്ന അടിക്കുറിപ്പോടെ പരിപ്ലബ് ചക്രബർത്തി ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം.

ചിത്രങ്ങൾ രാഷ്ട്രീയം സംസാരിക്കണമെങ്കിൽ അതിന് ആഴമുള്ള തത്വശാസ്ത്രവും വേണമെന്ന നിർബന്ധമുണ്ട് പരിപ്ലബിന്. അതുകൊണ്ടുതന്നെ പരിപ്ലബിന്റെ ചിത്രങ്ങൾ മിക്കവയും ലേഖനങ്ങളെയും കുറിപ്പുകളെയും അതിലംഘിക്കുന്നവയാണ്. അവ പലപ്പോഴും സ്വയം ഒരു പൊളിറ്റിക്കൽ സ്റ്റേറ്റുമെന്റായും നിലകൊള്ളുന്നു. രാജ്യ തലസ്ഥാനത്ത് സമീപകാലത്ത് നടന്ന ഒട്ടുമിക്ക രാഷ്ട്രീയ സമരങ്ങളെയും പ്രക്ഷോഭങ്ങളെയും പരിപ്ലബ് എന്ന വിഷ്വൽ ജേണലിസ്റ്റ് ഗംഭീരമായി അടയാളപ്പെടുത്തിയിട്ടുണ്ട്.

വരയെ കുറിച്ചും വരയിലേക്കുള്ള വഴികളെ കുറിച്ചും വരയിലെ രാഷ്ട്രീയത്തെകുറിച്ചും പരിപ്ലബ് ചക്രബർത്തി സംസാരിക്കുന്നു.

ശിവശങ്കർ: താങ്കളുടെ ചിത്രങ്ങളിൽ മിക്കവയും രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവയാണ്, അതിൽ ഭരണകൂടത്തിന്റെ ന്യൂനപക്ഷ വേട്ടയുണ്ട്, തൊഴിലാളികളുടെ നീറുന്ന പ്രശ്‌നങ്ങളുണ്ട്, വിദ്യാർത്ഥി പ്രക്ഷോഭമുണ്ട്, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളുണ്ട്, കർഷകരുടെ വിലാപങ്ങളുണ്ട്... പെയിന്റിംഗിലെ ഈ രാഷ്ട്രീയം കലാകാരന്റെ ബോധപൂർവമായ തെരഞ്ഞെടുപ്പാണോ? ചിത്രങ്ങളിലൂടെ രാഷ്ട്രീയം പറയാം എന്ന് തീരുമാനിച്ചതെപ്പോഴാണ് ?

പരിപ്ലബ് ചക്രബർത്തി: എന്റെ ചിത്രങ്ങൾ, എന്റെ കലാജീവിതം എല്ലാം നാം ജീവിക്കുന്ന കാലത്തിന്റെ പ്രതിഫലനങ്ങളാണ്. അവയോടുള്ള എന്റെ സ്വാഭാവിക പ്രതികരണങ്ങളാണ്. ചുറ്റും നടക്കുന്ന സംഗതികളിലെല്ലാം നമ്മൾ കാണുന്നത് എന്താണ്, എല്ലാം രാഷ്ട്രീയം തന്നെയല്ലേ? നിങ്ങളുടെ കൺമുന്നിൽ ഒരു കൂട്ടക്കൊല നടക്കുകയാണെന്ന് കരുതുക, നിങ്ങൾ എന്തു ചെയ്യും, എങ്ങനെ പ്രതികരിക്കും?
സർക്കാരിന്റെ നയങ്ങൾക്കെതിരേ സമരം ചെയ്യുന്ന വിദ്യാർത്ഥികൾ പൊലീസിന്റെ അടിയേറ്റ് മരിച്ചുവീഴുന്നത് കാണുമ്പോൾ, ന്യൂനപക്ഷ മനുഷ്യരുടെ അവകാശങ്ങൾ ഹനിക്കപ്പെടുമ്പോൾ, ആസൂത്രിതമായി അവർ അദൃശ്യരാക്കപ്പെടുമ്പോൾ, നെതന്യാഹുവിനെപ്പോലൊരു ഫാഷിസ്റ്റ് ലോകത്തിന് സ്വീകാര്യനാവുമ്പോൾ, അയാൾക്ക് വേണ്ടി കയ്യടിക്കാൻ ലോകത്ത് ആളുണ്ടാവുമ്പോൾ- നമ്മളെന്തു ചെയ്യണം, അതാണ് ഞാൻ പറയുന്നത്.

പൊളിറ്റിക്കൽ പെയിന്റിംഗുകൾ വരയ്ക്കുമ്പോൾ ആർട്ടിസ്റ്റിക് ക്വാളിറ്റിയിൽ വിട്ടുവീഴ്ച്ച ചെയ്യേണ്ടിവരുമോ എന്ന ചോദ്യം തന്നെയില്ല. പൊളിറ്റിക്കൽ പെയിന്റിംഗുകളുടെ ആർട്ടിസ്റ്റിക് ക്വാളിറ്റി എന്നത് അത് പറയുന്ന പൊളിറ്റിക്സ് തന്നെയാണ്.
പൊളിറ്റിക്കൽ പെയിന്റിംഗുകൾ വരയ്ക്കുമ്പോൾ ആർട്ടിസ്റ്റിക് ക്വാളിറ്റിയിൽ വിട്ടുവീഴ്ച്ച ചെയ്യേണ്ടിവരുമോ എന്ന ചോദ്യം തന്നെയില്ല. പൊളിറ്റിക്കൽ പെയിന്റിംഗുകളുടെ ആർട്ടിസ്റ്റിക് ക്വാളിറ്റി എന്നത് അത് പറയുന്ന പൊളിറ്റിക്സ് തന്നെയാണ്.

ചിത്രങ്ങളുടെ ബേസിക്ക് ഗ്രാമർ നിലനിർത്തിക്കൊണ്ടുതന്നെ എങ്ങനെയാണ് അതിനെയൊരു പൊളിറ്റിക്കൽ പെയിന്റിംഗ് ആക്കി മാറ്റുന്നത്? പൊളിറ്റിക്‌സിന് പ്രധാന്യം നൽകുമ്പോൾ ആർട്ടിസ്റ്റിക് ക്വാളിറ്റി നഷ്ടപ്പെടാറുണ്ടോ?

നമ്മുടെ പെയിന്റംഗിന് വേണ്ടി നമ്മൾ എത്രത്തോളം സമയം ചെലവഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ ആർട്ടിസ്റ്റിക് ക്വാളിറ്റി. കൂടുതൽ സമയം ചെലവഴിക്കുമ്പോൾ സ്വാഭാവികമായും നിങ്ങൾക്ക് അത് കൂടുതൽ നന്നാക്കാൻ കഴിയും. ആർട്ടിസ്റ്റിക് ക്വാളിറ്റി എന്നത് ഒരുതരം 'ബികമിംഗ്' പ്രൊസസ് ആണ്. അതിന് സമയം ആവശ്യമാണ്. അതുകൊണ്ട് പൊളിറ്റിക്കൽ പെയിന്റിംഗുകൾ വരയ്ക്കുമ്പോൾ ആർട്ടിസ്റ്റിക് ക്വാളിറ്റിയിൽ വിട്ടുവീഴ്ച്ച ചെയ്യേണ്ടിവരുമോ എന്ന ചോദ്യം തന്നെയില്ല. പൊളിറ്റിക്കൽ പെയിന്റിംഗുകളുടെ ആർട്ടിസ്റ്റിക് ക്വാളിറ്റി എന്നത് അത് പറയുന്ന പൊളിറ്റിക്സ് തന്നെയാണ്. എന്റെ ചിത്രങ്ങളിലൂടെ ആളുകൾ എന്ത് മനസിലാക്കണമെന്ന്, ആളുകളിലേക്ക് എന്ത് സന്ദേശം എത്തണമെന്ന് എനിക്ക് ബോധ്യമുണ്ട്. ചിത്രകാരർക്ക് ആ ബോധ്യമുള്ളിടത്തോളം ചിത്രത്തിന്റെ ആർട്ടിസ്റ്റിക് ക്വാളിറ്റി തീരുമാനിക്കുന്നതിന് അളവുകോലുകൾ ബാധകമല്ലെന്നാണ് ഞാൻ കരുതുന്നത്.

സർക്കാരിന്റെ നയങ്ങൾക്കെതിരേ സമരം ചെയ്യുന്ന വിദ്യാർത്ഥികൾ പൊലീസിന്റെ അടിയേറ്റ് മരിച്ചുവീഴുന്നത് കാണുമ്പോൾ, ന്യൂനപക്ഷ മനുഷ്യരുടെ അവകാശങ്ങൾ ഹനിക്കപ്പെടുമ്പോൾ,  ആസൂത്രിതമായി അവർ അദൃശ്യരാക്കപ്പെടുമ്പോൾ, നമ്മളെന്തു ചെയ്യണം, അതാണ് വരയിലൂടെ ഞാൻ പറയുന്നത്.
സർക്കാരിന്റെ നയങ്ങൾക്കെതിരേ സമരം ചെയ്യുന്ന വിദ്യാർത്ഥികൾ പൊലീസിന്റെ അടിയേറ്റ് മരിച്ചുവീഴുന്നത് കാണുമ്പോൾ, ന്യൂനപക്ഷ മനുഷ്യരുടെ അവകാശങ്ങൾ ഹനിക്കപ്പെടുമ്പോൾ, ആസൂത്രിതമായി അവർ അദൃശ്യരാക്കപ്പെടുമ്പോൾ, നമ്മളെന്തു ചെയ്യണം, അതാണ് വരയിലൂടെ ഞാൻ പറയുന്നത്.

കലയും രാഷ്ട്രീയവും ഏറ്റവും നന്നായി ചേർക്കാൻ കഴിഞ്ഞു എന്ന് സ്വയം തോന്നിയ എത്ര ചിത്രങ്ങളുണ്ട് ?

കഴിഞ്ഞ ജൂണിൽ, ലോകസഭാ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ഞാനൊരു ഡിജിറ്റൽ പെയിന്റിംഗ് ചെയിതിരുന്നു, ദ എൻഡ് ഓഫ് ദി മിത്ത് എന്ന പേരിൽ. ചിത്രകാരൻ എന്ന നിലയിൽ വലിയ സംതൃപ്തി തോന്നിയ ഒരു വർക്കായിരുന്നു അത്. ഒരു സ്വേച്ഛാധിപതിയുടെ തകർച്ചയാണ് അതിൽ ചിത്രീകരിച്ചിരിക്കുന്നത്. അയാളുടെ തകർന്ന പ്രതിമയ്ക്ക് മേൽ, കീറിയ വായയ്ക്ക് മേൽ ഭരണഘടന വായിച്ച് ഇരിപ്പുറപ്പിച്ചിരിക്കുന്ന ഒരു പെൺകുട്ടി. ആ ചിത്രം എന്നിലെ രാഷ്ട്രീയക്കാരനും ചിത്രകാരനും വലിയ സംതൃപ്തി തന്നിരുന്നു.

ദ എൻഡ് ഓഫ് ദി മിത്ത് എന്ന ചിത്രം
ദ എൻഡ് ഓഫ് ദി മിത്ത് എന്ന ചിത്രം

വരയിലൂടെ രാഷ്ട്രീയം പറയാൻ, പറയേണ്ടുന്ന മെസ്സേജ് ആളുകളിലേക്ക് എത്തിക്കാൻ എറ്റവും ഫലവത്തായ പെയിന്റിംഗ് ടെക്നിക്ക് ഏതാണ്? അല്ലെങ്കിൽ അങ്ങനെയൊന്ന് പരിപ്ലബ് ഫോളോ ചെയ്യുന്നുണ്ടോ ?

നിറങ്ങളുടെ ഉപയോഗത്തെക്കുറിച്ചും വിവിധങ്ങളായ ബ്രഷ് സ്ട്രോക്കുകളെക്കുറിച്ചുമെല്ലാം സ്വയം പഠിച്ച ഒരു ആർട്ടിസ്റ്റാണ് ഞാൻ. അതുകൊണ്ട് പെയിന്റിംഗ് ടെക്നിക്കുകളെക്കുറിച്ച് അധികമൊന്നും പറയാൻ എനിക്ക് സാധിക്കില്ല. വ്യത്യസ്തങ്ങളായ രീതിയിൽ വ്യത്യസ്തങ്ങളായ മാധ്യമങ്ങളിലൂടെ - എറ്റവും എളുപ്പത്തിൽ കിട്ടാവുന്ന, എറ്റവും ചെലവ് കുറഞ്ഞ - പരീക്ഷണങ്ങൾ നടത്തുക, സ്വയം കണ്ടെത്തുക എന്നതാണ് എന്റെ രീതി.

ചില സമയത്ത് ചിത്രം വരയ്ക്കാനായി ഞാൻ തിരഞ്ഞെടുക്കുന്ന നിറങ്ങൾ എന്നെ മാനസികമായി വല്ലാതെ തളർത്തിക്കളയുണ്ട്. മറ്റു ചിലപ്പോൾ എന്റെ നിറങ്ങളിൽ എനിക്കുതന്നെ അനിശ്ചിതത്വം തോന്നിപ്പോകും.

ചിത്രങ്ങളിലൂടെ രാഷ്ട്രീയം പറയാൻ സിംബലുകളും വിഷ്വൽ മെറ്റഫറുകളുമെല്ലാം പരിപ്ലബ് വിദഗ്ധമായി ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. എങ്ങനെയാണ് രാഷ്ട്രീയ വിഷയങ്ങൾ പറയുമ്പോൾ ഇത് കമ്പെയിൻ ചെയ്യുന്നത്. ?

ഞാൻ അത്തരത്തിൽ ചിന്തിച്ചിട്ടില്ലെന്ന് പറയുന്നതാവും സത്യം. എന്നാൽ ഒരു കാര്യം ഞാൻ പറയാം. പൊളിറ്റിക്കൽ പെയിന്റിംഗുകളുടെ ചരിത്രം പരിശോധിച്ചാൽ മെറ്റഫറുകൾക്കും സിംബലുകൾക്കുമെല്ലാം വലിയ പ്രാധാന്യമുണ്ടെന്ന് കാണാം. മുഗൾ കാലത്തെ ചിത്രങ്ങൾ മുതൽ ഇങ്ങ്, ഫ്രിഡ കാലോവിന്റെ ചിത്രങ്ങളിൽ വരെ. ബംഗാളിലെ കാളിഘട്ടിലുള്ള, പൂച്ചകൾ മത്സ്യം കഴിക്കുന്ന ചിത്രങ്ങളിൽ മുതൽ സ്പാനിഷ് ചിത്രകാരൻ ഫ്രാൻസിസ്‌കോ ഗോയയുടെ ചിത്രങ്ങളിൽ വരെ അതുണ്ട്. പെയിന്റിംഗിലെ സിംബോളിസത്തിന്റെ ഉദാഹരണങ്ങൾ അങ്ങനെ പല സ്ഥലത്തും കാണാൻ കഴിയും. അത് എന്നെയും എന്റെ പെയിന്റിംഗ് പ്രൊസസിനെയും സ്വാധീനിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

ഇലക്ഷൻ കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗങ്ങൾക്കെതിരേ പരിപ്ലബ് ചക്രബർത്തി വയറിൽ വരച്ചത്.
ഇലക്ഷൻ കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗങ്ങൾക്കെതിരേ പരിപ്ലബ് ചക്രബർത്തി വയറിൽ വരച്ചത്.

ആർട്ട് മൂവ്മെന്റുകൾ സ്വാധീനിച്ചിട്ടുണ്ടോ? പരിപ്ലബിന്റെ രാഷ്ട്രീയ ചിത്രങ്ങൾ ഇത്തരത്തിൽ ഏതെങ്കിലും ഒരു വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയുന്നതാണോ ?

എന്റെ ചിത്രങ്ങളും പെയിന്റിംഗുകളും ഏതെങ്കിലും പ്രത്യേക വിഭാഗത്തിൽ പെടുന്നവയാണെന്ന് ഞാൻ കരുതുന്നില്ല. എങ്കിലും മോഡേണിസ്റ്റ് ആർട്ട് മൂവ്മെന്റുകളുടെ സ്വാധീനത്തിൽ മാജിക്കൽ റിയലിസത്തിന്റെ ഭംഗിയിൽ വീണുപോയിട്ടുണ്ട്. അത് എന്റെ പെയിൻ്റിംഗുകളെയും ചിത്രംവരയുമായി ബന്ധപ്പെട്ട എന്റെ ചിന്തകളെയും രൂപപ്പെടുത്തിയിട്ടുണ്ട് എന്ന് പറയാം.

രാജ്യത്തെ ദൈനംദിന രാഷ്ട്രീയ സംഭവവികാസങ്ങളോടുള്ള പ്രതികരണമാണ് രാഷ്ട്രീയ ചിത്രങ്ങൾ. ലൈവായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വിഷയത്തെ ആസ്പദമാക്കി വരക്കുമ്പോൾ റിയലിസവും അബ്സ്ട്രാക്ഷനും ബാലൻസ് ചെയ്യുന്നത് എങ്ങനെയാണ് ?

എന്റെ ചിത്രങ്ങളിൽ റിയലിസവും അബ്സ്ട്രാക്ഷനും ബാലൻസ്ഡ് ആയിരിക്കണം എന്ന് എനിക്ക് ഒരു നിർബന്ധവുമില്ല. അതിന്റെ ആവശ്യമില്ലെന്നാണ് തോന്നുന്നത്. ഞാൻ കാണുന്നതെന്താണോ, ഓർമ്മയിൽ വരുന്നതെന്താണോ, അനുഭവിച്ചത് എന്താണോ അതൊക്കെയാണ് വരക്കുന്നത്. ഇപ്പോൾ എന്റെ വരകളിൽ ഏറിയ പങ്കും ദ വയറിലെ ലേഖനങ്ങൾക്കുവേണ്ടിയാണ്. അതുകൊണ്ടുതന്നെ വിഷയത്തിന്റെ സ്വഭാവത്തിനനുസരിച്ചാണ് ചിത്രം റിയലിസ്റ്റിക്കായിരിക്കണോ അബസ്ട്രാക്ട് ആയിരിക്കണോ എന്നെല്ലാം തീരുമാനിക്കുന്നത്. പലപ്പോഴും സാമൂഹികപരമായതും മനഃശാസ്ത്രപരവുമായ ഘടകങ്ങളും ചിത്രങ്ങളെ സ്വാധീനിക്കാറുണ്ട്.

ചിത്രകലയിൽ തന്നെ മറ്റ് പല മേഖലകളുണ്ടായിട്ടും പൊളിറ്റിക്കൽ പെയിന്റിംഗ് എന്ന വിഭാഗത്തിലേക്ക് പരിപ്ലബ് എത്തുന്നത് എങ്ങനെയാണ്? പിന്നീട് അതെങ്ങനെയാണ് കലാപരമായും രാഷ്ട്രീയമായും ആശയപരമായും വികസിച്ചത് ?

പഠിക്കുന്ന കാലം മുതൽ തന്നെ ഞാൻ വരച്ചുതുടങ്ങിയിരുന്നു. കോളേജിൽ പഠിക്കുമ്പോഴാണ് പൊളിറ്റിക്കൽ പെയിന്റിംഗിലേക്ക് തിരിയുന്നത് എന്ന് തോന്നുന്നു. ആ സമയത്ത് ഇടതു വിദ്യാർത്ഥി സംഘടനകളുമായും, വിദ്യാർത്ഥി സമരങ്ങളുമായുമൊക്കെ ബന്ധപ്പെട്ട് സജീവമായി പ്രവർത്തിച്ചിരുന്നു. കോളേജിലെ സംഘടനാ പരിപാടികൾക്കുവേണ്ടിയും കാമ്പയിനുകൾക്കു വേണ്ടിയും വിദ്യാർത്ഥി സമരങ്ങൾക്കു വേണ്ടിയുമെല്ലാം പോസ്റ്ററുകളും പ്ലക്കാർഡുകളും മറ്റും ഡിസൈൻ ചെയ്തിരുന്നു.
2018 ഡിസംബറിൽ, ഡൽഹിയിൽ നടന്ന കിസാൻ മുക്തിമോർച്ചയിൽ അണിനിരന്ന കർഷക സ്ത്രീകളുടെ പോർട്രെയിറ്റുകൾ സീരീസായി വരച്ച് പ്രദർശനവും സംഘടിപ്പിച്ചിരുന്നു. അത് അന്ന് വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു. ഡൽഹിയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും നടക്കുന്ന, വിവിധ സമരങ്ങളെയും പ്രതിഷേധ പരിപാടികളെയും ചിത്രങ്ങളായി ഡോക്യുമെന്റ് ചെയ്ത് തുടങ്ങുന്നത് അന്നു മുതലാണ്. ഇത് എന്റെ വിഷ്വൽ ജേണലിസത്തിലേക്കുള്ള ചവിട്ടുപടിയായിരുന്നു എന്ന് വേണമെങ്കിൽ പറയാം.

നമ്മുടെ പെയിന്റംഗിന് വേണ്ടി നമ്മൾ എത്രത്തോളം സമയം ചെലവഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ ആർട്ടിസ്റ്റിക് ക്വാളിറ്റി. കൂടുതൽ സമയം ചെലവഴിക്കുമ്പോൾ സ്വാഭാവികമായും നിങ്ങൾക്ക് അത് കൂടുതൽ നന്നാക്കാൻ കഴിയും.

പിന്നീടാണ് ഒരു സ്വതന്ത്ര ന്യൂസ് ഓർഗനൈസേഷനിൽ ചിത്രകാരനായി ചേർന്നത്. അവിടുത്തെ ജോലിയും ജീവിതവും അന്തരീക്ഷവുമെല്ലാം എന്റെ ചിന്തകളെ ആകെ മാറ്റിമറിച്ചു. കാഴ്ച്ചപ്പാടുകളെ വിശാലമാക്കി. കോളേജിൽ ഞാൻ വരച്ചിരുന്ന ചിത്രങ്ങളേക്കാൾ മികച്ച പൊളിറ്റിക്കൽ ചിത്രങ്ങൾ വരക്കാൻ എന്നെ പ്രാപ്തമാക്കിയത് തീർച്ചയായും അവിടുന്ന് ഞാൻ പഠിച്ച പാഠങ്ങളും ഞാനറിഞ്ഞ ജീവിതങ്ങളുമായിരുന്നു. അത്, വലിയ ക്യാൻവാസിലേക്ക് എന്റെ കലാകാരജീവിതം മാറ്റി. തീർച്ചയായും അവിടുത്തെ ഇല്ലസ്ട്രേറ്റർ ജോലി എന്റെ രാഷ്ട്രീയത്തെയും സ്വാധീനിച്ചിട്ടുണ്ട്. നിലപാടുകൾക്കപ്പുറം, മനുഷ്യരുടെ പ്രശ്നങ്ങൾ, ദുഖങ്ങൾ, ദുരിതങ്ങളെല്ലാം കാണാൻ അവിടുത്തെ ജീവിതം എന്നെ പ്രാപ്തനാക്കി എന്ന് പറയുന്നതാവും ശരി.

ചില സമയത്ത് ചിത്രം വരയ്ക്കാനായി ഞാൻ തിരഞ്ഞെടുക്കുന്ന നിറങ്ങൾ എന്നെ മാനസികമായി വല്ലാതെ തളർത്തിക്കളയുണ്ട്. മറ്റു ചിലപ്പോൾ എന്റെ നിറങ്ങളിൽ എനിക്ക് തന്നെ അനിശ്ചിതത്വം തോന്നിപ്പോകും.
ചില സമയത്ത് ചിത്രം വരയ്ക്കാനായി ഞാൻ തിരഞ്ഞെടുക്കുന്ന നിറങ്ങൾ എന്നെ മാനസികമായി വല്ലാതെ തളർത്തിക്കളയുണ്ട്. മറ്റു ചിലപ്പോൾ എന്റെ നിറങ്ങളിൽ എനിക്ക് തന്നെ അനിശ്ചിതത്വം തോന്നിപ്പോകും.

പരിപ്ലബിന്റെ ചിത്രങ്ങളിൽ നിറങ്ങൾക്ക് എത്രമാത്രം പ്രാധാന്യമുണ്ട്. ചിത്രത്തിന്റെ മൊത്തം ഔട്ട്പുട്ടിനെ നിറങ്ങൾ എങ്ങനെയാണ് മാറ്റിത്തീർക്കുന്നത് ?

ഇത് ഞാൻ വിശദമായി പറയാം. കുറച്ചുകാലമായി ഞാൻ ചില മെന്റൽ ഹെൽത്ത് പ്രശ്നങ്ങളുമായി മല്ലിടുകയായിരുന്നു. ഈ മാനസിക പ്രശ്നങ്ങൾ എന്റെ ചിത്രങ്ങളിലെ നിറങ്ങളുടെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നുണ്ട് എന്നാണ് തോന്നുന്നത്. ചില സമയങ്ങളിൽ എന്റെ ചിത്രങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്യേണ്ടുന്ന ഒരു പ്രത്യേക ആശയത്തെ, അർത്ഥത്തെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനായി ചില പ്രത്യേക നിറങ്ങൾ ഉപയോഗിക്കാറുണ്ട്. പക്ഷേ നിറങ്ങളുടെ തെരഞ്ഞെടുപ്പിന് എനിക്ക് ചോയ്സുള്ളപ്പോൾ, ഞാൻ പരീക്ഷണങ്ങൾക്ക് മുതിരും. അത് ചിത്രങ്ങളെ പരീക്ഷണാത്മകമാക്കും.

ചില സമയത്ത് ചിത്രം വരയ്ക്കാനായി ഞാൻ തിരഞ്ഞെടുക്കുന്ന നിറങ്ങൾ എന്നെ മാനസികമായി വല്ലാതെ തളർത്തിക്കളയുണ്ട്. മറ്റു ചിലപ്പോൾ എന്റെ നിറങ്ങളിൽ എനിക്കുതന്നെ അനിശ്ചിതത്വം തോന്നിപ്പോകും.

ഇപ്പോഴും ഓർമ്മയുണ്ട്, മുൻപൊരിക്കൽ, ഒരു ഡിജിറ്റൽ പെയിന്റിംഗ് ചെയ്തുകൊണ്ടിരിക്കുകയാണ്. വളരെ ബ്രൈറ്റായിട്ടുള്ള നിറങ്ങളാണ് ഉപയോഗിക്കുന്നത്. പ്രത്യാശ തരുന്ന, തികച്ചും ആഹ്ലാദകരമായ ഒരു ചിത്രമായിരുന്നിരിക്കണം അത് എന്ന തോന്നലിലാണ് വരച്ചുതുടങ്ങിയത്. പക്ഷേ, എന്നിൽ അതുണ്ടാക്കിയത് നേർവിപരീത ഫലങ്ങളായിരുന്നു. ചിത്രം പൂർത്തിയാക്കിയപ്പോൾ ആകെ അസ്വസ്ഥനായിരുന്നു. ഛർദ്ദിക്കണമെന്നു തോന്നി. മനംപിരട്ടി. ഓക്കാനിച്ചു.

സൈനുൽ ആബിദിൻ, കാത്ത് കോൾവിറ്റ്സ്, ഫ്രാൻസിസ്കോ ഗോയ, ഫ്രിഡാ കാലോ
സൈനുൽ ആബിദിൻ, കാത്ത് കോൾവിറ്റ്സ്, ഫ്രാൻസിസ്കോ ഗോയ, ഫ്രിഡാ കാലോ

നിറങ്ങളെക്കുറിച്ചുള്ള സർവ്വധാരണകളും തകിടം മറിയുന്ന അവസ്ഥയുണ്ട്. ഇത് പലപ്പോഴും എന്നെ വലിയ ആശയക്കുഴപ്പത്തിലാക്കുകയാണ്. ഇതെന്റെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നതെന്ന് എനിക്ക് തോന്നുന്നു.

ചിത്രത്തിന്റെ മൊത്തത്തിലുള്ള ഇംപാക്ട് സൃഷ്ടിക്കുന്നതിൽ നിറങ്ങൾക്ക് അനിഷേധ്യ സ്ഥാനമുണ്ടെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. എന്നാൽ നിറങ്ങളെക്കുറിച്ച് അമിതാമായി ചിന്തിക്കേണ്ടതുണ്ടെന്നും തോന്നുന്നില്ല. എന്നെ സംബന്ധിച്ച് നിറങ്ങളുടെ തിരഞ്ഞെടുപ്പ് പലപ്പോഴും സഹജമായ ബോധത്തിൽ നിന്ന് ഉണ്ടാവുന്നതാണ്. മനസിലേക്ക് ആദ്യം വരുന്ന നിറമേതാണോ അത് ഉപയോഗിക്കാറാണ് പതിവ്. ഇനി അതിഷ്ടമായില്ലെങ്കിൽ മാറ്റിവരയ്ക്കുകയും ചെയ്യും.

പ്രതീക്ഷകളെയും, പ്രതീക്ഷിക്കാനുള്ള നമ്മുടെ സാധ്യതകളെയും ഇല്ലാതാക്കുകയാണ് ഈ ഭരണകൂടത്തിന്റെ ലക്ഷ്യം എന്നെനിക്ക് തോന്നുന്നു.

പരിപ്ലബിന്റെ ചിത്രങ്ങളിലെ ബ്രഷ് സ്ട്രോക്കുകളെ കുറിച്ചും അവയുടെ സ്വഭാവത്തെക്കുറിച്ചും പറയാമോ? മിക്ക ചിത്രങ്ങളിലും വാൻഗോഗിന്റെതിന് സമാനമായ സ്ട്രോക്കുകൾ കണ്ടിട്ടുണ്ട്.

അതെ, എന്നിൽ വലിയ സ്വാധീനം ചെലുത്തിയ ചിത്രകാരനാണ് വാൻഗോഗ്. വാൻഗോഗിന്റെ ബ്രഷ് സ്ട്രോക്കുകൾ എന്റെ ചിത്രങ്ങൾക്കും പ്രചോദനമായിട്ടുണ്ട്. വാൻഗോഗിന്റേതിന് സമാനമായി എന്റെ ചിത്രങ്ങളിൽ കാണുന്ന, വരകളുടെ ആവർത്തിച്ചുള്ള ഉപയോഗം വരയ്ക്കുന്നതിനിടയിൽ തന്നെ എനിക്ക് ചിന്തിക്കാനുള്ള സ്പേസ് തരുന്നുണ്ട്. സമയം തരുന്നുണ്ട്. മാത്രമല്ല, വരകളുടെ ഈ ആവർത്തിച്ചുള്ള ഉപയോഗം, അത് എന്റെ ഹൃദയത്തെ ശാന്തമാക്കുകയും ചെയ്യുന്നു.

പൊളിറ്റിക്കൽ പെയിന്റിംഗിലെ പരിപ്ലബിന്റെ ശൈലിയെയും സാങ്കേതികതയെയും സ്വാധീനിച്ച ചിത്രകാരർ ആരൊക്കെയാണ് ?

സ്വാധീനിക്കപ്പെട്ടിട്ടുണ്ട്, തീർച്ച. പക്ഷേ, എല്ലാവരുടെയും പേരുകൾ പറയാൻ സാധിക്കില്ല. അത്ര വലുതായിരിക്കും ആ ലിസ്റ്റ്. എന്നാലും ആദ്യം മനസിലേക്ക് വരുന്ന ചില പേരുകൾ പറയാം. ചിത്തപ്രസാദ് ഭട്ടാചാര്യ, സൈനുൽ ആബിദിൻ, ഫ്രിഡാ കാലോ, കാത്ത് കോൾവിറ്റ്സ്, വാൻഗോഗ്, ഗോയ...ലിസ്റ്റ് അങ്ങനെ നീളും.

വാൻഗോഗിന്റേതിന് സമാനമായി എന്റെ ചിത്രങ്ങളിൽ കാണുന്ന, വരകളുടെ ആവർത്തിച്ചുള്ള ഉപയോഗം എന്റെ ഹൃദയത്തെ ശാന്തമാക്കുന്നുണ്ട്
വാൻഗോഗിന്റേതിന് സമാനമായി എന്റെ ചിത്രങ്ങളിൽ കാണുന്ന, വരകളുടെ ആവർത്തിച്ചുള്ള ഉപയോഗം എന്റെ ഹൃദയത്തെ ശാന്തമാക്കുന്നുണ്ട്

വാർത്തകൾക്കും ലേഖനങ്ങൾക്കും വേണ്ടിയുള്ള വര കൂടാതെ, പരിപ്ലബിന്റെ മറ്റ് ചിത്രങ്ങളേതൊക്കെയാണ് ?

ലാൻഡ്സ്‌കേപ്പുകളോട് എനിക്ക് വലിയ ആസക്തിയുണ്ട്. എങ്കിലും എന്റെ ലാൻഡ്സ്‌കേപ്പ് വർക്കുകൾ ഞാൻ പൊതുവേ പ്രദർശിപ്പിക്കാറില്ല. പെയിന്റിംഗ് ആയും ഡ്രോയിംഗ് ആയുമെല്ലാം നിരവധി ലാൻഡ്സ്‌കേപ്പുകൾ ഞാൻ വരച്ചിട്ടുണ്ട്. ചെറുപ്രായം മുതൽ തന്നെ ഒരൊറ്റ ലാൻഡ്സ്‌കേപ്പിനെ വിവിധ ചിത്രങ്ങളിൽ, വിവിധ ടെക്സചറുകളിൽ വിവിധ രീതികളിൽ ഞാൻ വരച്ചുകൊണ്ടിരിക്കുകയാണ്. ആവർത്തിച്ചാവർത്തിച്ച് കാണുന്ന ഒരു സ്വപ്നം പോലെ അത് എന്നിലേക്ക് വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇതെല്ലാം വരച്ചുകഴിയുമ്പോൾ, ഒരു ദിവസം ചിലപ്പോൾ ഞാൻഅവിടേക്ക് പോവുമായിരിക്കും. ചിലപ്പോൾ ഒരു പാട്ട് പാടിയെന്നും വരും. സംഗീതോപകരണങ്ങൾവായിച്ചെന്നും.

പരിപ്ലബ് ചക്രബർത്തി വിവിധ നിറങ്ങളിലായി ചിത്രീകരിച്ച ഒരേ ലാൻഡ്സ്കേപ്പുകൾ
പരിപ്ലബ് ചക്രബർത്തി വിവിധ നിറങ്ങളിലായി ചിത്രീകരിച്ച ഒരേ ലാൻഡ്സ്കേപ്പുകൾ

നിലവിലെ ഇന്ത്യനവസ്ഥയിൽ കലാകാരർ ആയിരിക്കുക എന്നതിന് എന്തുമാത്രം പ്രധാന്യമുണ്ട്?

പ്രതീക്ഷകളെയും, പ്രതീക്ഷിക്കാനുള്ള നമ്മുടെ സാധ്യതകളെയും ഇല്ലാതാക്കുകയാണ് ഈ ഭരണകൂടത്തിന്റെ ലക്ഷ്യം എന്നെനിക്ക് തോന്നുന്നു. അതുകൊണ്ടുതന്നെ, ഒരു കലാകാരനെന്ന നിലയിൽഅത് എന്നെ വീണ്ടും വീണ്ടും ചെറുത്തുനിൽക്കാനും സ്വപ്നം കാണാനും, ഏറ്റവും പ്രധാനമായി സ്നേഹിക്കാനുമുള്ള ധൈര്യവും പ്രതീക്ഷയും തരുന്നു.

  • പരിപ്ലബ് ചക്രബർത്തി ‘ദ വയറി’ൽ വരച്ച ഇല്ലസ്ട്രേഷനുകൾ

Comments