നിറങ്ങൾ തലയിൽ ചുമന്ന സത്യഭാമ

ചിത്രകാരിയാണ് സത്യഭാമ. കോഴിക്കോട്ട് തെരിക എന്ന ചിത്രപ്രദർശനം നടത്തിയപ്പോഴാണ് സത്യഭാമയെ നാടറിഞ്ഞത്. കോവിഡ് കാലത്താണ് തനിക്ക് ചിത്രം വരയ്ക്കാനാവുമെന്ന് സത്യഭാമയും സ്വയം അറിഞ്ഞത്. മലപ്പുറത്തുകാരിയായ സത്യഭാമയുമായുള്ള ഈ അഭിമുഖം കേരളത്തിലെ അടിസ്ഥാന തൊഴിലാളി വർഗ്ഗത്തിലെ ഒരു സ്ത്രീയുടെ മുഴുവൻ ജീവിതത്തേയും കാണിച്ചു തരുന്നു. വ്യക്തി ചരിത്രങ്ങൾ കലാ-സാംസ്കാരിക ചരിത്രത്തിന്റെ നിർണായകമായ കണ്ണിയായി മാറുന്ന അനുഭവങ്ങളിലൂടെ സഞ്ചരിക്കുകയാണ് ഗ്രാൻഡ്മാസ്റ്റോറീസ്.

Comments