കേരളം സാധ്യമാക്കിയ
രാഷ്ട്രീയ പ്രതിരോധത്തിന്റെ
Art Space

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ രൂപം കൊണ്ട ഒരു വലിയ ആർട്ട് സ്പേസ് എന്ന നിലയ്ക്ക് കൊച്ചി ബിനാലെയെ വിശലകനം ചെയ്യുകയാണ് റിയാസ് കോമു. ഏറ്റവും കൂടുതൽ ആർട്ട് പ്രൊഡക്ഷനും എക്സിബിഷനുകളും നടന്ന, ഗംഭീരമായ സ്പേസുകൾ ഏറ്റെടുത്ത്, ഇൻസ്റ്റലേഷൻ പ്രൊജക്ടുകളും ആർട് എക്സിബിഷനുകളും നടന്ന ഇടമെന്ന നിലയിൽ കൊച്ചിയെ dissect ചെയ്യുകയാണിവിടെ.

സ്പേസ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്ത് അതിനെക്കുറിച്ച് സംസാരിക്കേണ്ടത് അനിവാര്യമാണ്. അതിന് വലിയ പ്രാധാന്യമുണ്ട്. കൾച്ചറൽ സ്പേസ് ഉണ്ടാക്കിയെടുക്കുക എന്ന പ്രവൃത്തിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന വ്യക്തിയെന്ന നിലയിൽ ഈ വിഷയത്തെ രണ്ടോ മൂന്നോ വിഭാഗങ്ങളായി തിരിച്ച് പറയേണ്ടതുണ്ട്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഉണ്ടാക്കിയെടുത്ത കൾച്ചറൽ സ്പേസുകൾക്ക് രാജ്യനിർമ്മാണത്തിൻെറ ഭാഗമെന്ന നിലയിൽ തുടർച്ചയും നിലനിൽപ്പുമുണ്ട്. അങ്ങനെ നിർമ്മിക്കപ്പെട്ട സാംസ്കാരിക കേന്ദ്രങ്ങളെല്ലാം നമുക്കുചുറ്റും വളരെ വ്യത്യസ്തമായ രീതിയിൽ, പ്രാദേശിക രാഷ്ട്രീയത്തിൻെറ പ്രതിഫലനമെന്ന തലത്തിൽ തുടർച്ചയുള്ള ഇടങ്ങളാണ്.

പിന്നീട് 1992-കൾക്കുശേഷമുള്ള ആർട് പ്രാക്ടീസുകളിൽ നമ്മുടെയൊക്കെ രാഷ്ട്രീയ ചിന്തകളെ മറ്റൊരു രീതിയിൽ ആക്ടിവേറ്റ് ചെയ്ത, ഫ്രീഡം ഓഫ് എക്സ്പ്രഷനുവേണ്ടി സ്പേസ് ധാരാളം ആവശ്യമുള്ള, ഇൻസ്റ്റലേഷൻ ആർട്ട് രീതിയിൽ, സ്പേസിനും സാഹചര്യങ്ങൾക്കുമെല്ലാം പ്രാധാന്യമുള്ള രാഷ്ട്രീയവൽക്കരിക്കപ്പെട്ട ആർട്ട് വർക്കുകളുണ്ടായി. പ്രതിരോധത്തിനുവേണ്ടിയുള്ള, അത്തരം ആർട് സ്പേസുകളുടെ വലിയ രീതിയിലുള്ള എമർജൻസ് അക്കാലത്തുണ്ടായി. ഇത് രാജ്യനിർമ്മാണത്തിൻെറ രണ്ടാം ഘട്ടമായിരുന്നുവെന്ന് പറയാം. ഒന്നിപ്പിക്കലിൻെറ പുതിയഘട്ടം. വർഗീയവൽക്കരണത്തെയും വിഭാഗീയതയെയും ചെറുക്കുന്നതായിരുന്നു ഇതിൻെറ പ്രമേയങ്ങൾ.

അതിൻെറ തുടർച്ചയെന്ന നിലയിൽ, സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഒരു വലിയ ആർട്ട് സ്പേസ് രൂപം കൊണ്ടത് കൊച്ചി കേന്ദ്രീകരിച്ചുള്ള ബിനാലെയിലാണ് എന്നാണ് എനിക്കുതോന്നുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ എടുത്തുപറയാവുന്ന, ഏറ്റവും കൂടുതൽ ആർട്ട് പ്രൊഡക്ഷനും എക്സിബിഷനുകളും നടന്ന, ഗംഭീരമായ സ്പേസുകൾ ഏറ്റെടുത്ത്, ഇൻസ്റ്റലേഷൻ പ്രൊജക്ടുകളും ആർട് എക്സിബിഷനുകളും നടന്ന ഇടമെന്ന നിലയിൽ കൊച്ചിയെ dissect ചെയ്ത് മനസ്സിലാക്കുന്നത് നന്നായിരിക്കും.

ഒന്ന്, അതിൻെറ സാംസ്കാരിക സാഹചര്യമാണ്. രാഷ്ട്രീയമായും സാംസ്കാരികമായും വളരെയധികം ഓർമ്മകൾ പേറുന്ന സമൂഹമെന്ന നിലയിൽ, വിയോജിപ്പുകളുടെയും പുരോഗനമപരമായും നിൽക്കുന്ന ഇടമെന്ന രീതിയിൽ കേരളത്തിൻെറ സാഹചര്യം വ്യത്യസ്തമാണ്. ഒരു സ്പേസിൻെറ ഏറ്റവും വലിയ ഗുണമാവേണ്ടത് അത് വിയോജിപ്പിനുള്ള ഇടം കൂടി ആവുമ്പോഴാണ്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഒരു വലിയ ആർട്ട് സ്പേസ് രൂപം കൊണ്ടത് കൊച്ചി കേന്ദ്രീകരിച്ചുള്ള ബിനാലെയിലാണ്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഒരു വലിയ ആർട്ട് സ്പേസ് രൂപം കൊണ്ടത് കൊച്ചി കേന്ദ്രീകരിച്ചുള്ള ബിനാലെയിലാണ്.

മറ്റൊന്ന്, കൊച്ചിയുടെ ആർക്കിടെക്ചറൽ സാധ്യതകളാണ്. സുഗന്ധവ്യജ്ഞനങ്ങളുടെയും മറ്റും വ്യാപാരവിനിമയഇടം എന്ന നിലയിൽ നിന്ന് കലയുടെ വഴിയിൽ (ART ROUTE) ഒരു പുതിയ സാധ്യത തുറന്നുവെന്നതാണ് കൊച്ചിയുടെ മറ്റൊരു പ്രത്യേകത. നമ്മൾ ജീവിച്ചിരിക്കുന്ന കാലത്ത് മൾട്ടി കൾച്ചറലും രാഷ്ട്രീയ വൈവിധ്യമുള്ളതുമായ രൂപകമായി (Metaphor), ഉത്ഖനനത്തിൻെറ (Excavation) ഇടമെന്ന രീതിയിൽ, അതിൻെറ ശാസ്ത്രീയവഴിയിൽ നമുക്കുണ്ടാക്കാൻ സാധിച്ച ആർട് പ്രൊജക്ടുകൾ ബിനാലെയിലൂടെ അവതരിപ്പിക്കാനായി.

കൊച്ചി എന്ന ഇടത്തിന് നിരന്തരം രൂപമാറ്റത്തിൻെറ ചരിത്രമുണ്ട്. കലയിലൂടെ കൊച്ചിയിലെ സമൂഹത്തിന് അവരുടെ തന്നെ മനസ്സിൽ പുതിയ ഒരു സ്പേസുണ്ടാവുന്നു. അവരുടെ സാംസ്കാരിക ചരിത്രത്തിലേക്ക് നോക്കുമ്പോൾ ആഘോഷിക്കപ്പെടുന്ന, അഭിമാനിക്കാവുന്ന ഒരു ഇടമായി അത് മാറ്റപ്പെടുന്നു. സ്വകാര്യമേഖലയിലടക്കം ഉണ്ടായിട്ടുള്ള നവീകരണമുണ്ട്. സ്പേസ് എന്ന നിലയിൽ ആലോചിക്കുമ്പോൾ ആവശ്യമായ വിഭവങ്ങളും അസംസ്കൃത വസ്തുക്കളുമെല്ലാം പ്രായോഗികമായി ലഭിക്കുകയെന്ന സാധ്യത പരിശോധിക്കപ്പെടും. നേരത്തെ പറഞ്ഞ വികസനങ്ങൾക്കൊക്കെ അപ്പുറത്ത് മറ്റൊരു വിഭാഗമെന്ന നിലയിൽ അതിനെയും പരിഗണിക്കേണ്ടതുണ്ട്.

കേരളത്തിൽ ബിനാലെ പോലെ ഒരു വലിയ ആർട്ട് എക്സിബിഷൻ ചെയ്യുന്ന സമയത്ത്, എങ്ങനെയാണ് അതിൻെറ അടിത്തറ പാകുക, ഏറെക്കാലം സ്വാധീനം ചെലുത്തുന്ന തരത്തിൽ എങ്ങനെ മുന്നോട്ട് പോകാം, മെച്ചപ്പെടുത്താം എന്നിവയെക്കുറിച്ചെല്ലാം ആദ്യഘട്ടത്തിൽ നല്ല ചർച്ചകൾ നടന്നിട്ടുണ്ട്. കൊച്ചിയുടെ ചരിത്രത്തെ, അതിൻെറ മെറ്റഫറിനെ അതിൽ മാത്രം ഒതുക്കി നിർത്താതെ, ഒരു പ്രീ റിനൈസൻസ് ഘട്ടം എന്ന നിലയിലേക്ക് ഉയർത്താനുള്ള, അൽപം കൂടി ആഴത്തിൽ കലയെ മനസ്സിലാക്കുന്ന തരത്തിലുള്ള ഇടമായി മാറ്റുന്ന ആലോചനകൾ നടക്കുന്നുണ്ട്.

അതിൻെറ തുടക്കം, മുസിരിസുമായി അതിനെ ബന്ധപ്പെടുത്തുന്നതാണ്. അതിലൂടെ വലിയൊരു സ്പേസ് നമ്മുടെ ഭാവനയിലേക്ക് കടന്നുവരുന്നു. വളരെ രസകരമായി തോന്നിയ ഒരു കാര്യം, കേരള സർക്കാർ നേതൃത്വം നൽകിയിരുന്ന മുസിരിസ് ഹെറിട്ടേജ് പ്രൊജക്ട് ചെയ്തുകൊണ്ടിരുന്ന സ്പേസ് റിവൈവൽ പദ്ധതിയെക്കുറിച്ച് കേരളത്തിൽ അധികമാരും ചർച്ച ചെയ്തിട്ടില്ലെന്നതാണ്. നാൽപ്പതോളം സ്മാരകങ്ങൾ, മതപരമായ സ്മാരകങ്ങൾ, രാഷ്ട്രീയചരിത്രം പേറുന്ന ഇടങ്ങൾ, മാർക്കറ്റുകൾ, ബോട്ട് ജെട്ടികൾ, മറ്റ് ഗവേഷണങ്ങൾ എന്നിവയെല്ലാം നടത്തുന്നതിനായുള്ള പുതിയ സ്പേസ് കേരളം ഇരുപതു വർഷം കൊണ്ട് ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അതിനെക്കുറിച്ച് വലിയ രീതിയിൽ ചർച്ച നടന്നിട്ടില്ല.

ഇക്കാര്യം എടുത്തുപറയുന്നതിന് ഒരു കാരണമുണ്ട്. നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഓർമ്മകളെ കേരളം വളരെ നിശ്ശബ്ദമായി, രാഷ്ട്രീയമായി പ്രതിരോധിച്ചത്, നശിപ്പിക്കപ്പെടുന്ന അതേ ഐഡൻറിറ്റികൾ പേറുന്ന അതേ സ്പേസുകൾ പ്രാദേശികമായി തിരിച്ചുപിടിച്ചുകൊണ്ടാണ്. അങ്ങനെ നിലനിർത്തിയിട്ടുള്ള സിനഗോഗുകളും ചേരമാൻ പള്ളിയും വലിയ ഉദാഹരണങ്ങളാണ്.

ബിനാലെ ഫസ്റ്റ് എഡിഷൻെറ 75 ശതമാനം വർക്കുകളും കൊച്ചിയിൽ തന്നെ പ്രൊഡ്യൂസ് ചെയ്തതാണ്. ആ വർക്കുകൾ എൻഗേജ് ചെയ്ത ഭാഷയും വിഷയങ്ങളുമെല്ലാം നമ്മൾ മറന്നുകളഞ്ഞ ഒരു ചരിത്രഇടത്തെ തിരിച്ചു പിടിക്കുന്നുണ്ട്.

ഇക്കാര്യത്തിൽ, കലയുടെ കാര്യത്തിൽ എടുത്തുപറയേണ്ട, അധികം ചർച്ച ചെയ്യപ്പെടാത്ത ഒരു പ്രധാന സ്ഥാപനം കിരൺ നാടാർ മ്യൂസിയം ഗുലാം മുഹമ്മദ് ഷെയ്ഖിൻെറ എക്സിബിഷൻ നടത്തുന്ന ദർബാർ ഹാളാണ്. ആ സ്പേസ് ക്രിയേറ്റ് ചെയ്യപ്പെടുന്ന സമയത്ത് നമ്മളൊക്കെ ഒരുപാട് വേദനകളനുഭവിച്ചിട്ടുണ്ട്. അതിനെയൊക്കെ തരണം ചെയ്താണ് ആ പ്രൊജക്ട് ഇന്ത്യയിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന ഒന്നാക്കി മാറ്റിയത്. വികാസ് ദിലവാരി എന്ന റെസ്റ്റൊറേഷൻ ആർക്കിടെക്റ്റിനെ കൊണ്ടുവന്ന് 3000 സ്ക്വയർഫീറ്റ് മാത്രമുണ്ടായിരുന്ന സ്പേസിനെ പഴയ മോടിയിലേക്ക് കൊണ്ടുപോവുന്നു. മൊത്തത്തിൽ ഒരു അന്താരാഷ്ട്ര ആർട് എക്സിബിഷൻ നടത്താൻ പറ്റുന്ന ഇടമായി അതിനെ മാറ്റിയെടുത്തു.

അവിടെ ആദ്യം ചെയ്ത പ്രൊജക്ട് എബർഹാർഡ് ഹാവോകോസ്റ്റ് എന്ന ജർമൻ ആർട്ടിസ്റ്റിൻെറ സോളോ ഷോയാണ് (In collaboration with Dresden Museum). ആ സ്പേസിനുണ്ടാവേണ്ട അന്താരാഷ്ട്ര നിലവാരവുമായി ബന്ധപ്പെട്ട് ഹ്യുമിഡിറ്റി കൺട്രോൾ റിപ്പോർട്ട് ദിവസവും അയച്ചു കൊടുക്കുമായിരുന്നു. അത് നമ്മൾ നേടിയെടുത്ത ഭൗതികനിലവാരത്തിൻെറ വിജയകഥയാണ്. അതിനപ്പുറം, കൊച്ചി മുസിരിസിൻെറ ഭാഗമായി റീസ്റ്റോർ ചെയ്യപ്പെട്ട, ആർട്ടിസ്റ്റുകൾ സ്ഥിരമായി ഉപയോഗിക്കുന്ന ഏറ്റവും മികച്ച സ്മാരകമാണെന്നതാണ് അതിൻെറ പ്രത്യേകത.

ആ രീതിയിൽ കാര്യങ്ങളെ സമീപിച്ചാൽ കൊച്ചിക്ക് സംഭവിക്കുന്ന ട്രാൻസ്ഫർമേറ്റീവ് ഹിസ്റ്ററിയെക്കുറിച്ച് സംസാരിക്കാൻ പറ്റും. പ്രാരംഭ ചർച്ചകൾ നടക്കുന്ന സമയത്ത് കൊച്ചിയിൽ ലഭ്യമായ സർക്കാർ സ്ഥാപനം ഇതുമാത്രമായിരുന്നു. പിന്നെ ഫോർട്ട് കൊച്ചിയിലേക്ക് പോകുന്നു, വ്യത്യസ്ത ഇടങ്ങൾ കണ്ടെത്തുന്നു, കലാകാരരെ കൊണ്ടുവരുന്നു, അവരോടൊപ്പം ഗവേഷണങ്ങൾ നടത്തുന്നു, അവരോട് കൊച്ചിയെക്കുറിച്ചും മുസിരിനെക്കുറിച്ചുമുള്ള സാംസ്കാരിക ചരിത്ര വിനിമയത്തെക്കുറിച്ച് വിശദീകരിക്കുന്നു.

കലയുടെ കാര്യത്തിൽ എടുത്തുപറയേണ്ട, അധികം ചർച്ച ചെയ്യപ്പെടാത്ത ഒരു പ്രധാന സ്ഥാപനം കിരൺ നാടാർ മ്യൂസിയം ഗുലാം മുഹമ്മദ് ഷെയ്ഖിൻെറ എക്സിബിഷൻ നടത്തുന്ന ദർബാർ ഹാളാണ്.
കലയുടെ കാര്യത്തിൽ എടുത്തുപറയേണ്ട, അധികം ചർച്ച ചെയ്യപ്പെടാത്ത ഒരു പ്രധാന സ്ഥാപനം കിരൺ നാടാർ മ്യൂസിയം ഗുലാം മുഹമ്മദ് ഷെയ്ഖിൻെറ എക്സിബിഷൻ നടത്തുന്ന ദർബാർ ഹാളാണ്.

ബിനാലെ ഫസ്റ്റ് എഡിഷൻെറ ഏറ്റവും വലിയ പ്രത്യേകത, അതിലെ 75 ശതമാനം വർക്കുകളും കൊച്ചിയിൽ തന്നെ പ്രൊഡ്യൂസ് ചെയ്തതാണെന്നതാണ്. ആ വർക്കുകൾ എൻഗേജ് ചെയ്ത ഭാഷയും വിഷയങ്ങളുമെല്ലാം നമ്മൾ മറന്നുകളഞ്ഞ ഒരു ചരിത്രഇടത്തെ തിരിച്ചു പിടിക്കുന്നുണ്ട്.

വിവാൻ സുന്ദരത്തിൻെറ ബ്ലാക്ക് ഗോൾഡ് പ്രൊജക്ട്, കേരളത്തിൻെറ അന്തരീക്ഷത്തിൽ സംഭവിച്ച ഏറ്റവും ഗംഭീരമായ, ചരിത്രം അടയാളപ്പടുത്തിയ വർക്കാണ്. കുഴിച്ചെടുത്ത കളിമൺ വസ്തുക്കളുടെയും മറ്റും ബാക്കിപത്രങ്ങൾ ഉപയോഗിച്ചാണ് അതുണ്ടാക്കുന്നത്. ആ എഡിഷനിലുണ്ടായിരുന്ന പോർച്ചുഗീസ് ആർട്ടിസ്റ്റ് റിഗോയുടെ വർക്ക് Abandoned, ഡോക്കിലാണ് വെച്ചിരുന്നത്. അദ്ദേഹം സംസാരിച്ച വിഷയം പോർച്ചുഗീസ് ക്രൂരതകളെക്കുറിച്ചാണ്. അവിടെ നടന്ന അടിമത്തങ്ങളെക്കുറിച്ചും വഞ്ചനകളെക്കുറിച്ചും കൂട്ടക്കൊലകളെക്കുറിച്ചും ഒക്കെയാണ്. ഇതെല്ലാം മറന്നുപോയ പലതും നമ്മളെ ഓർമ്മിപ്പിക്കുകയാണ്. ഇതൊരുതരം സാംസ്കാരിക കുഴിച്ചെടുക്കൽ കൂടിയാണ്. പുതിയ ഓഷ്യാനിക് ഭാവനകളും ഇത് നമ്മിലുണർത്തുന്നു. കലയിൽ നിന്ന് നമ്മളെ മറ്റ് ചില സ്പേസുകളിലേക്ക് ഭാവനയെ ഉണർത്തുന്ന സംഗതികളാണിവ.

കൊച്ചി കച്ചവടസാധനങ്ങളുടെ വിനിമയ ഇടമായിരുന്നു. സാധനങ്ങളുണ്ടാക്കുന്ന ഇടമായിരുന്നില്ല. സ്വതന്ത്രാനന്തര ഇന്ത്യയിൽ സാമ്രാജ്യത്വവിരുദ്ധ പ്രസ്താവനയെന്ന നിലയിൽ ബിനാലെ പോലെ ഒരു ആർട്ട് പ്രൊജക്ട് എല്ലാ രീതിയിലുള്ള ചരിത്രങ്ങളെയും മനസ്സിലാക്കി, കൊച്ചിയെ വെയർഹൌസ് എന്ന നിലയിൽ നിന്ന് മാറ്റി, ഒരു പ്രൊഡക്ഷൻ സൈറ്റാക്കി മാറ്റുന്നുണ്ട്. അതിൽ നിന്നാണ് ഈ പുതിയ സാംസ്കാരിക വിനിമയം നടക്കുന്നത്.

കലാലോകത്തിൻെറ മാത്രം ഇടമെന്ന രീതിയിൽ മറ്റ് ബിനാലെകൾക്കുണ്ടായിരുന്ന എലീറ്റ് സ്വഭാവം തിരുത്താൻ കൊച്ചി ബിനാലെയ്ക്ക് സാധിച്ചിട്ടുണ്ട്.

കലാലോകത്തിൻെറ മാത്രം ഇടമെന്ന രീതിയിൽ മറ്റ് ബിനാലെകൾക്കുണ്ടായിരുന്ന എലീറ്റ് സ്വഭാവം തിരുത്താൻ കൊച്ചി ബിനാലെയ്ക്ക് സാധിച്ചിട്ടുണ്ട്. സാധാരണ ഒരു പൊതുബിനാലെ കാഴ്ചപ്പാടിനെ തകർക്കുന്നുണ്ട് കൊച്ചി. ആളുകളുടെ പങ്കാളിത്തത്തിൽ, മറ്റ് ബിനാലെകളുടെ കാഴ്ചപ്പാടിനെയാകെ കൊച്ചി ബിനാലെ തകർക്കുന്നുണ്ട്. സാധാരണ ബിനാലെകൾക്ക് ഇല്ലാതിരുന്ന വ്യത്യസ്തമായ ചില പ്രൊജക്ടുകളും ഇവിടെ ഉരുത്തിരിഞ്ഞുവരുന്നുണ്ട്. ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മനസ്സിലാക്കുന്ന സ്റ്റുഡൻറ് ബിനാലെ പ്രൊജക്ട് ഇതിലേക്ക് ചേർക്കപ്പെടുകയാണ്. അതോടൊപ്പം, വലിയ മ്യൂസിയങ്ങളുടെയോ ആർട് ഗ്യാലറിയുടെയോ സാംസ്കാരിക സ്ഥാപനങ്ങളുടെയോ ഭാഗമായൊന്നും നിൽക്കാൻ പറ്റാതിരുന്ന നമ്മുടെ കുട്ടികളെ കൂട്ടിച്ചേർത്ത് ചിൽഡ്രൻസ് ബിനാലെ പ്രൊജക്ടും കൊച്ചി ബിനാലെയുടെ ഭാഗമായി. ഒരു കാലാവസ്ഥ അല്ലെങ്കിൽ ‘കലാവസ്ഥ’യിൽ ഒരു താൽക്കാലിക മ്യൂസിയം ചെയ്തെടുക്കുന്ന പോലെയുള്ള ഒരു മാറ്റം കേരളത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു. ഇടത്തിൻെറ അർത്ഥം ഇതാണ്.

നമ്മൾ ആർജ്ജിച്ചെടുത്ത മുസിരിസ് എന്ന ആശയം, ചരിത്രപരമായ ഓർമ്മ… അതിനെ ഉൾക്കൊള്ളിക്കാൻ സാധിക്കുന്ന ചില ഇടങ്ങളുണ്ട്. അതുകൊണ്ടാണ് മ്യൂസിക് ഓഫ് മുസിരിസ് എന്ന പ്രൊജക്ട് ഭാവനയിൽ കാണാനായത്. ഇങ്ങനെയൊരു പ്രൊജക്ട് ടെഹ്റാനിൽ നടത്താൻ പറ്റും. അത് നമ്മുടെ വ്യാപാരചരിത്രവും ഓർമ്മകളുമൊക്കെയായി ബന്ധപ്പെട്ട് കിടക്കുന്ന ഒരിടത്തേക്ക് ഒരു പ്രൊജക്ടിനെ യാത്ര ചെയ്യിപ്പിക്കും. വെനീസിലോ ആഫ്രിക്കൻ രാജ്യങ്ങളിലോ മ്യൂസിക് ഓഫ് മുസിരിസ് നടത്താം. ഇത്തരത്തിലുള്ള പ്രോഗ്രാമിങ് സ്ട്രക്ചറിലേക്ക് കല വളരുന്നുണ്ട്.

വിവാൻ സുന്ദരത്തിൻെറ ബ്ലാക്ക് ഗോൾഡ് പ്രൊജക്ട്, കേരളത്തിൻെറ അന്തരീക്ഷത്തിൽ സംഭവിച്ച ഏറ്റവും ഗംഭീരമായ, ചരിത്രം അടയാളപ്പടുത്തിയ വർക്കാണ്. കുഴിച്ചെടുത്ത കളിമൺ വസ്തുക്കളുടെയും മറ്റും ബാക്കിപത്രങ്ങൾ ഉപയോഗിച്ചാണ് അതുണ്ടാക്കുന്നത്.
വിവാൻ സുന്ദരത്തിൻെറ ബ്ലാക്ക് ഗോൾഡ് പ്രൊജക്ട്, കേരളത്തിൻെറ അന്തരീക്ഷത്തിൽ സംഭവിച്ച ഏറ്റവും ഗംഭീരമായ, ചരിത്രം അടയാളപ്പടുത്തിയ വർക്കാണ്. കുഴിച്ചെടുത്ത കളിമൺ വസ്തുക്കളുടെയും മറ്റും ബാക്കിപത്രങ്ങൾ ഉപയോഗിച്ചാണ് അതുണ്ടാക്കുന്നത്.

ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ ചരിത്രത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും നമ്മൾ എന്തായിരുന്നുവെന്നും ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ഒരു കലാവിനിമയമാണ് നമ്മളിവിടെ നടത്തുന്നത്. About Us എന്നുപറയുന്നത് വളരെ പ്രധാനമാണ്. നമ്മുടെ സംസ്കാരത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുക എന്നത് ഇന്നത്തെ കാലത്ത് വളരെ പ്രധാനമാണ്.

മറ്റൊരു സ്പേസ് ഉണ്ടാക്കിയെടുത്ത കാരണം കൂടി പറയേണ്ടതുണ്ട്. ഉരു എന്ന ഭാവന ക്രിയേറ്റ് ചെയ്യുന്നതിന് ഒരു കാരണമുണ്ട്. About എന്നു പറയുന്ന Context-ൽ നിന്ന് മാറി From എന്ന Context-ലേക്ക് പോവുമ്പോഴുണ്ടാവുന്ന ഒരു Deflection ഉണ്ട്. അതിനെ മറികടക്കാൻ കൂടിയാണ് ഉരു എന്ന സ്ഥാപനം ഉണ്ടാക്കുന്നത്.

ഉരു ചെയ്ത ആദ്യത്തെ പദ്ധതി, മട്ടാഞ്ചേരി എന്ന സ്പേസിനെ ഉൾക്കൊണ്ട് ഒരു എക്സിബിഷൻ ക്യുറേറ്റ് ചെയ്യുകയാണ്. അതിലെ Urban Design Projct മട്ടാഞ്ചേരി നിവാസികളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ഒരു സർവേ നടത്തുന്നുണ്ട്. ക്രിയേറ്റീവ് എക്കണോമി എന്ന കാഴ്ചപ്പാടിലേക്ക് നമ്മൾ ഗൗരവത്തോടെ എത്തണമെന്നതാണ് ആ പ്രൊജക്ട് മുന്നോട്ട് വെക്കുന്ന ആശയം. ഉരുവിൻെറ ടേക്ക് ഓഫ്, സീ എ ബോയിലിങ് വെസ്സൽ (Sea A Boiling Vessel) എന്ന പ്രൊജക്ടിൻെറ വരവാണ്. മഞ്ജുകാർ പ്രൊജക്ടിൽ കടലിൽ എന്നും സഞ്ചരിക്കുന്ന ഒരു വ്യക്തി പറയുന്ന വാക്കുണ്ട്: “കടൽ തിളയ്ക്കുന്ന ചെമ്പാണ്.” 35 വർഷത്തോളം കടലിൽ സഞ്ചരിച്ച് അനുഭവപരിചയമുള്ള ഒരു വ്യക്തി പറയുന്നതാണിത്. കടൽ എന്ന ഇടത്തെക്കുറിച്ചുള്ള ഈയൊരു ഇമേജറിയിൽ നിന്നാണ് വലിയൊരു ഓഷ്യാനിക് ഇമാജിനേഷനിലേക്ക് നമ്മൾ പോവുന്നത്.

1950-കൾ മുതൽ ഗൾഫിൽ ജീവിച്ചിരുന്ന കുടിയേറ്റ തൊഴിലാളികളുടെ വീടുകളിലെ ആൽബങ്ങളിലൂടെയാണ്, എണ്ണ ഉത്പാദനത്തിലുണ്ടായ വളർച്ച മിഡിൽ ഈസ്റ്റിൻെറ സാമ്പത്തിക മേഖലയിലുണ്ടാക്കിയ കുതിപ്പിനെ രേഖപ്പെടുത്തുന്നത്.

Sea A Boiling Veseel പ്രൊജക്റ്റിലെ രസകരമായ ഒരു ഉദാഹരണം കൂടി പറയാം. എണ്ണ ഉത്പാദനത്തിലുണ്ടായ വളർച്ച മിഡിൽ ഈസ്റ്റിൻെറ സാമ്പത്തിക മേഖലയിൽ കുതിപ്പുണ്ടാക്കിയത് ചരിത്രം. അതിനെക്കുറിച്ച് നമ്മൾ ഗവേഷണം നടത്തുന്നത്, 1950-കൾ മുതൽ ഗൾഫിൽ ജീവിച്ചിരുന്ന കുടിയേറ്റ തൊഴിലാളികളുടെ വീടുകളിലെ ആൽബങ്ങളിലൂടെയാണ്. 1950-കളിലെ ചിത്രങ്ങൾ കണ്ടാൽ മനസ്സിലാവും, എന്തു തരം മാറ്റമാണ് ഉണ്ടായിട്ടുള്ളതെന്ന്. മിഡിൽ ഈസ്റ്റ് ഇക്കോണമിയുടെ വളർച്ച അതിലൂടെ ബോധ്യപ്പെടും. 1950-കൾ മുതൽ ഗൾഫ് മേഖലയിൽ പോയി തൊഴിലെടുക്കുന്നവരുടെ ഫോട്ടോഗ്രാഫുകളിൽ നിന്ന്, ആ നൊസ്റ്റാൾജിയയുടെ ശേഖരത്തിൽ നിന്നാണ് ഈ ഓർമ്മകളെ കണ്ടെടുക്കുന്നത്. ആ വളർച്ചയെ അടുത്തുനിന്ന് കാണുന്നത്. ഒരു സ്പേസ് ട്രാൻസ്ഫോം ചെയ്ത കഥ അടഞ്ഞിരുന്ന ആൽബങ്ങളിൽ നിന്ന് പുറത്തെടുക്കുക എന്ന പ്രവർത്തനം.

ഉരു ആർട്ട് ഹാർബർ. ഉരു ചെയ്ത ആദ്യത്തെ പദ്ധതി, മട്ടാഞ്ചേരി എന്ന സ്പേസിനെ ഉൾക്കൊണ്ട് ഒരു എക്സിബിഷൻ ക്യുറേറ്റ് ചെയ്യുകയാണ്. അതിലെ Urban Design Projct മട്ടാഞ്ചേരി നിവാസികളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ഒരു സർവേ നടത്തുന്നുണ്ട്.
ഉരു ആർട്ട് ഹാർബർ. ഉരു ചെയ്ത ആദ്യത്തെ പദ്ധതി, മട്ടാഞ്ചേരി എന്ന സ്പേസിനെ ഉൾക്കൊണ്ട് ഒരു എക്സിബിഷൻ ക്യുറേറ്റ് ചെയ്യുകയാണ്. അതിലെ Urban Design Projct മട്ടാഞ്ചേരി നിവാസികളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ഒരു സർവേ നടത്തുന്നുണ്ട്.

ഈ വർക്കിനുശേഷമാണ് Amphibian Aesthetics എന്ന വർക്ക് Ishara Art Foundation-നുമായി സഹകരിച്ച് Aaazhi Archives ചെയ്യുന്നത്. സിനഗോഗിനടുത്ത ജൂ സ്ട്രീറ്റിലെ പഴയ ജൂതവീട് എൻെറ ഒരു സുഹൃത്ത് എഡ്ഗാർ പിൻേറാ വാങ്ങിക്കുകയും ‘Kashi Hallegua House’ എന്ന് അതിന് പേരിടുകയും ചെയ്യുന്നു. പല സംസ്കാരങ്ങളുടെ വിനിമയം നടന്നിട്ടുള്ള കൊച്ചിയിൽ ജീവിച്ചുപോയ ഒരു ജൂതകുടുംബത്തിൻെറ ആ വീട് വലിയ ചരിത്രത്തെ പേറുന്നുണ്ട്. അതിലേക്ക് ഇഷാര ഹൗസ് എന്ന പുതിയ പ്രൊജക്ട് ചേർക്കുന്നു. സ്പേസിനെ അഡ്രസ് ചെയ്യുന്നു എന്നതാണ് ഈ പ്രൊജക്ടിൻെറ ഏറ്റവും വലിയ പ്രത്യേകത. Amphibious സ്പേസ്, Amphibian ഫ്യൂച്ചർ, ആർക്കിടെക്ചറൽ സ്പേസ്, ഒരു കപ്പലിൻെറ അവശിഷ്ടം, ഒരു തടവറ, ഗാസയിലെ കുട്ടികൾക്കായി ഉണ്ടാക്കിയ ഖബറുകൾ, ശിൽപ ഗുപ്തയുടെ ഹം ദേക്കേംഗേ എന്ന വർക്ക്, റാമി ഫാറൂക്കിൻെറ Three Acts of Masjid Project- ഇതെല്ലാം അഡ്രസ് ചെയ്യുന്നത് ഇത്തരം സംഘർഷങ്ങളെയും അതിർത്തികളെയും അതിർത്തികളില്ലായ്മയെയും ഒക്കെയാണ്. ഈ പ്രൊജക്ട് അഡ്രസ് ചെയ്യുന്നത് Michelangelo Pistollette-യുടെ THE FREE SPACE മുന്നോട്ട് വെക്കുന്ന പ്രിവൻറീവ് പീസ് എന്ന വാദമാണ്. ആഴി എന്ന ഓർഗനൈസേഷൻെറ IMAGINATION AS INVESTMENT എന്ന, സ്പേസിൻെറ കോൺടെക്സ്റ്റിൽ മുന്നോട്ട് വെച്ചിട്ടുള്ള, നമുക്ക് മുന്നോട്ട് വെക്കാൻ സാധിച്ചിട്ടുള്ള ഏറ്റവും പ്രാധാന്യമേറിയ പ്രൊജക്ടാണ് Amphibian Aesthetics. അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പ്രൊജക്ടുകൾ കാസ്സിൻെറ City As Space Ship (a proejct speaking about the space between Earth & Space), Michelangelo Pistoletto-യുടെ DIVISION AND MULTIPLICATION OF MIRROR, വൈറ്റ് ബാലൻസ് എന്ന ഓർഗനൈസേഷൻ ചെയ്ത ‘We were playing in the clouds’ എന്ന ഗാസയിലെ കുട്ടികൾക്കുവേണ്ടി ഉണ്ടാക്കിയ ഖബർസ്ഥാനുകളുടെ പ്രൊജക്റ്റ് എന്നിവയാണ്. അടക്കം ചെയ്യാൻ പോലും ഇടമില്ലാതെ, ക്രൂരവംശഹത്യയുടെ ഇരകളായി മാറുന്നവരെ ഓർമ്മിപ്പിക്കുന്നതാണിത്. നമ്മൾ സാധാരണ കാണുന്ന ബൈനറികളെ ചോദ്യം ചെയ്യുന്ന പ്രൊജക്ട് കൂടിയാണിത്.

ഗ്യാലറിയുടെ മധ്യത്തിൽനിന്ന് വളഞ്ഞ ഗോവണിപ്പടികൾ കയറി Hull of the ship-ൽ നിന്ന് മുന്നോട്ട് പോയാൽ കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന Shanvin Sixtous-ൻെറ, വലിയ സമുദ്രസഞ്ചാരങ്ങളുടെ ഓർമകൾ പേറുന്ന, "In, Between" എന്ന വർക്ക് കാണാം. അവിടെനിന്ന് ഒരു കോണി കയറി ചെല്ലുമ്പോൾ, മുകളിലത്തെ തട്ടിൽ നമ്മളെ കാത്തിരിക്കുന്നത് ഈയിടെ നമുക്ക് നഷ്ടമായ മിഥുൻ മോഹൻ എന്ന കലാകാരന്റെ വർക്കുകളാണ്. കടൽചിന്തകളെക്കുറിച്ചും സ്ലേവറിയെക്കുറിച്ചും കടൽ ഇന്ന് പ്രതിനിധാനം ചെയ്യുന്ന പ്രതിസന്ധികളെക്കുറിച്ചുമെല്ലാം ചർച്ച ചെയ്യുന്ന വർക്കുകൾ. അതിൽ അവസാനം ‘കാപ്പിരി’യിൽ നമ്മുടെ കാഴ്ച തൂങ്ങിയാടുന്നു. മിഥുൻ മോഹന്റെ പ്രത്യേക വിഷയമായിരുന്നുവല്ലോ ‘കാപ്പിരി’. കൊച്ചിയുടെ സ്​പെയ്സുകളിലെല്ലാം, ഇടമില്ലാതെ, സ്പിരിറ്റായി അലഞ്ഞുതിരിയുന്ന വലിയൊരു മെറ്റഫർ. സ്‌പെയ്‌സിന്റെ കോൺടെക്സ്റ്റിൽ ഏറെ പ്രാധാന്യമുള്ള ഒരു മെറ്റഫർ, കാപ്പിരി.


Summary: Indian artist Riyas Komu talks about Kochi Muziris Biennale and art spaces in Kerala.


റിയാസ് കോമു

സർ ജെ. ജെ. സ്കൂൾ ഓഫ് ആർട്ടിൽനിന്നും പെയിന്റിങ്ങിൽ മാസ്റ്റർ ഡിഗ്രി. ഉരു ആർട്ട്‌ ഹാർബറിൻറെ സ്ഥാപകൻ. കൊച്ചി മുസിരിസ് ബിനാലെയ്ക്ക് രൂപം നൽകിയ സ്ഥാപകാംഗങ്ങളിലൊരാൾ. ലോകത്തിലെ പ്രധാന കലാകേന്ദ്രങ്ങളിലും പ്രദർശനങ്ങളിലും ചിത്രങ്ങളും ശില്പങ്ങളും ഇൻസ്റ്റലേഷനുകളും അവതരിപ്പിച്ചിട്ടുണ്ട്. സമകാലിക രാഷ്ട്രീയ - സാംസ്‌കാരിക യാഥാർഥ്യങ്ങളിൽ ഇടപെട്ടുകൊണ്ടു പ്രവർത്തിക്കുന്ന മൾടിമീഡിയ ആർട്ടിസ്റ്റും ക്യൂറേറ്ററും കലാചിന്തകനും. ഇപ്പോൾ മുംബെയിൽ താമസിക്കുന്നു.

Comments