സഹജീവിതത്തിന്റെ ഭാവി പുതിയ ദിശകളിൽ, Amphibian Aesthetics കലാപ്രദർശനം

ഷാര ആർട്ട് ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന ‘അംഫിബിയൻ എസ്തറ്റിക്സ്’ കലാപ്രദർശനത്തിൻെറ സാധ്യതകളെക്കുറിച്ച് മുസ്തഫ ദേശമംഗലം എഴുതുന്നു. 2025 ഡിസംബർ 13-ന് മട്ടാഞ്ചേരിയിലെ കാശി ഹലേഗ്വ ഹൗസിലാണ് പ്രദർശനം ആരംഭിക്കുന്നത്.

ഷാര ആർട്ട് ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന ‘അംഫിബിയൻ എസ്തറ്റിക്സ്’ എന്ന ആദ്യ പ്രദർശനം 2025 ഡിസംബർ 13-ന് മട്ടാഞ്ചേരിയിലെ കാശി ഹലേഗ്വ ഹൗസിൽ ആരംഭിക്കുകയാണ്. സീ എ ബോയിലിംഗ് വെസ്സലിന്റെ രണ്ടാമത്തെ എഡിഷന്റെ ഭാഗമായാണ് ഷോ അരങ്ങേറുന്നത്. ദുബായിലെ അൽ ഖൂസിലെ അൽസെർകലാവന്യുവിൽ പ്രവർത്തിക്കുന്ന ഇഷാര ആർട്ട് ഫൗണ്ടേഷൻ, ആധുനികവും നവീനവുമായ കലാസങ്കേതങ്ങളുടെ കേന്ദ്രമാണ്. ദക്ഷിണേഷ്യയുടെയും അവിടുത്തെ പ്രവാസികളുടെയും കലാസൃഷ്ടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇഷാര, പ്രദർശനങ്ങളും കലാസംവാദങ്ങളും മുഖേന സജീവ സാംസ്കാരിക സാന്നിധ്യമാണ്. ഇഷാരാ ആർട്ട് ഫൗണ്ടേഷൻ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യ ഗ്രൂപ്പ് പ്രദർശനമാണ് Amphibian Aesthetics.

ഈ ഷോയുടെ ആശയം ‘ആന്ത്രോപോസീൻ’ കാലഘട്ടത്തിലെ അസ്ഥിരതയുടെ അത്യാഹിതങ്ങളിൽ നിന്നാണ് ഉദ്ഭവിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, ദേശാടനം, വംശനാശം, ക്യാപ്പിറ്റലിസത്തിന്റെ അനിയന്ത്രിതവും അതിവേഗവുമായ വ്യാപനം തുടങ്ങിയ അവസ്ഥകളിൽ അല്ലെങ്കിൽ വ്യവസ്ഥകളിൽ സർവ്വോന്മുഖമായ നിലനില്പിന്റെയും വിപ്ലവാത്മകതയുടെയും ചോദ്യങ്ങൾ കലയിലൂടെ ഉന്നയിക്കുകയാണ് അംഫിബിയൻ എസ്തറ്റിക്സ്. അംഫിബിയൻ എന്ന പദം രണ്ട് ലോകങ്ങൾക്കിടയിൽ ജീവിക്കുന്ന പലയിനം ജീവികളെ, അതായത് പൂമ്പാറ്റ, തവള തുടങ്ങിയ ജീവികളെ സൂചിപ്പിക്കുന്നു. അഥവാ കരയിലും വെള്ളത്തിലും ഒരുപോലെ നിലനിൽക്കുന്ന ജീവ ശൃംഖലയെയാണ് അത് അഡ്രസ്സ് ചെയ്യുന്നത്. അംഫിബിയൻ എസ്തറ്റിക്സ് എന്നത് ഒന്നിലധികം വ്യത്യസ്ത ലോകങ്ങൾക്കിടയിൽ നിലനിൽക്കുന്ന സൃഷ്ടിപ്രകൃതിയും അതിന്റെ ദൃശ്യ-സാംസ്കാരിക രുചിയും സൂചിപ്പിക്കുന്നു. അങ്ങനെ കടലും കരയും ഈ ഷോയുടെ ഭാഗമാകുന്നു. ഈ രണ്ടു ഉപരിതലങ്ങൾ കലാപ്രവർത്തനത്തിൽ വേർപ്പെടുത്താനാകാത്തതോ/ കലാപ്രവർത്തനത്തിൽ നിന്ന് മാറ്റി നിർത്താനാവാകാത്തതോ ആണെന്ന തിരിച്ചറിവിൽ നിന്നാണ് ഷോ രൂപപ്പെടുന്നത്.

 ക്യാപ്പിറ്റലിസത്തിന്റെ അനിയന്ത്രിതവും അതിവേഗവുമായ വ്യാപനം തുടങ്ങിയ അവസ്ഥകളിൽ അല്ലെങ്കിൽ വ്യവസ്ഥകളിൽ സർവ്വോന്മുഖമായ നിലനില്പിന്റെയും വിപ്ലവാത്മകതയുടെയും ചോദ്യങ്ങൾ കലയിലൂടെ ഉന്നയിക്കുകയാണ് അംഫിബിയൻ എസ്തറ്റിക്സ്.
ക്യാപ്പിറ്റലിസത്തിന്റെ അനിയന്ത്രിതവും അതിവേഗവുമായ വ്യാപനം തുടങ്ങിയ അവസ്ഥകളിൽ അല്ലെങ്കിൽ വ്യവസ്ഥകളിൽ സർവ്വോന്മുഖമായ നിലനില്പിന്റെയും വിപ്ലവാത്മകതയുടെയും ചോദ്യങ്ങൾ കലയിലൂടെ ഉന്നയിക്കുകയാണ് അംഫിബിയൻ എസ്തറ്റിക്സ്.

ഈ പ്രദർശനം നമുക്ക് പരിചിതമായ കിഴക്ക്- പടിഞ്ഞാറ്, പാരമ്പര്യം- ആധുനികത എന്നിങ്ങനെയുള്ള വ്യത്യാസങ്ങളെ അസ്ഥിരമാക്കുന്നു. നിശ്ചിതമായതോ/ തിരശ്ചീനമായതോ ആയ ക്രമവ്യവസ്ഥകൾ മറികടന്ന്, പരസ്പരം കെട്ട് പിണഞ്ഞു കിടക്കുകയും വളരുകയും ചെയ്യുന്ന റൈസോമാറ്റിക് (Rhizomic) ചിന്താധാരകളെ ഇത് സ്വീകരിക്കുന്നു. ഇതിനെ മറ്റൊരു വിധത്തിൽ ഇങ്ങനെ വിശദമാക്കാം:

റൈസോമാറ്റിക്കിൽ എല്ലാ ഘടകങ്ങളും പല ദിശകളിലേക്ക് ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. എങ്കിലും അവ ഒരു ലീനിയർ (linear) രീതിയിൽ മുന്നോട്ട് പോകുന്നതുമല്ല. പകരം വിവിധ പാളികൾ, വഴികൾ, അനുഭവങ്ങൾ എല്ലാം തമ്മിൽ കൂട്ടിച്ചേരുന്ന കൂട്ടുപാതയാണത്. ‘അംഫിബിയൻ’ എന്ന പ്രതീകം, ഭൂമിയും വെള്ളവും തമ്മിൽ, ഭൂതകാലവും ഭാവിയും തമ്മിൽ, മനുഷ്യനും അതിലപ്പുറമുള്ള ലോകങ്ങളും തമ്മിൽ എല്ലാം ഒന്നായ് സഞ്ചരിക്കുന്നതും പങ്കുവെക്കുന്നതുമായ ദൗർബല്യത്തിന്റെ കൂടി പ്രതീകമായാണ് ഇവിടെ നിലകൊള്ളുന്നത്.

അഥവാ “അംഫിബിയൻ” ഭൂമിയുടെയും ജലത്തിന്റെയും അതിരുകൾ മറികടക്കുന്ന ജീവികളുടെ ചലനത്തെയും അനുയോജ്യതയെയും ദുർബലതയെയും പ്രതിനിധീകരിക്കുന്നു. മനുഷ്യനും സർവ്വ ജീവജാലങ്ങളും തമ്മിലുള്ള പരസ്പര ആശ്രയത്വത്തിന്റെ പ്രതീകം കൂടിയാണത്. കേരളത്തിന്റെ ഓഷ്യാനിക് ചരിത്രത്തിലെ കുടിയേറ്റം, വ്യാപാരം, കാലാവസ്ഥാ മാറ്റങ്ങൾ തുടങ്ങിയ അന്വേഷണങ്ങളെ വികസിപ്പിച്ചുകൊണ്ട്, അംഫിബിയൻ എസ്തറ്റിക്സ് എന്ന ബൃഹത്തായ വാതായനത്തിലൂടെ നിലനില്പിന്റെ പ്രതിസന്ധിയെയും പുതിയ സാധ്യതകളെയും കലയിലൂടെ അന്വേഷിക്കുന്നു.

ജലവിഭവത്തിന്റെയും അതിനെ ആശ്രയിക്കുന്ന അനേകജീവികളുടെ സഹവാസവും ഗവേഷണ വിഷയമാക്കുന്ന ഈ പ്രദർശനം സഹജീവിതത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ ദിശകളിലൂടെ ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. ഇവിടെ കല ലോകത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിമാത്രമല്ല, മറിച്ച് നിലനില്പിനായുള്ള പ്രതിരോധശേഷി പങ്കുവെക്കുന്ന ബൃഹത്തായ ഒരു “അംഫിബിയൻ” ചലനമാണ്.

സംഘർഷ ഭൂമിയിൽ സമാധാനം സാധ്യമല്ല. സമാധാനം ഇല്ലെങ്കിൽ അംഫിബിയൻ ചർച്ചകളൊന്നും തന്നെ പ്രസക്തമാവുകയുമില്ല. മനുഷ്യ നിർമ്മിതമായ യുദ്ധവും, കരയിലും വെള്ളത്തിലും മനുഷ്യരും ജീവികളും നേരിടുന്ന സംഘർഷ ഭരിതമായ ലോകജീവിത സാഹചര്യത്തിൽ ‘അംഫിബിയൻ എസ്തറ്റിക്സ്’ ഷോയിലെ ഇറ്റലിയിൽ നിന്നുള്ള മൈക്കലാഞ്ചലോ പിസ്റ്റൊലെറ്റോ ഏറെ പ്രസക്തനാകുന്നു.

ജലവിഭവത്തിന്റെയും അതിനെ ആശ്രയിക്കുന്ന അനേകജീവികളുടെ സഹവാസവും ഗവേഷണ വിഷയമാക്കുന്ന ഈ പ്രദർശനം സഹജീവിതത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ ദിശകളിലൂടെ ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.
ജലവിഭവത്തിന്റെയും അതിനെ ആശ്രയിക്കുന്ന അനേകജീവികളുടെ സഹവാസവും ഗവേഷണ വിഷയമാക്കുന്ന ഈ പ്രദർശനം സഹജീവിതത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ ദിശകളിലൂടെ ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.

മൈക്കലാഞ്ചലോ പിസ്റ്റൊലെറ്റോയുടെ മുഴുവൻ കലാസൃഷ്ടികളും “സമാധാനം” തന്നെയാണ് ലക്ഷ്യമിടുന്നത്. അദ്ദേഹത്തിന് കല ഒരു അലങ്കാരമല്ല, മറിച്ച് സമൂഹത്തെ പുനർനിർവചിക്കുകയും മാറ്റത്തിന്റെ ദിശയിലേക്ക് നയിക്കുകയും ചെയ്യുന്ന പ്രവർത്തനമാണ്. Third Paradise, Venus of the Rags, Cittadellarte തുടങ്ങിയ അദ്ദേഹത്തിന്റെ പദ്ധതികൾ എല്ലാം സംഘർഷത്തിന്റെ പാത വിട്ട് സഹവാസത്തിന്റെ സംസ്കാരത്തിലേക്ക് മനുഷ്യരെ ക്ഷണിക്കുന്ന ശ്രമങ്ങളാണ്. വ്യത്യസ്ത കൊണ്ടു തന്നെയാണ് ‘അംഫിബിയൻ എസ്തറ്റിക്സ്’ ഷോയിൽ അദ്ദേഹം മുഖ്യ ആകർഷണമാകുന്നത്. കലയിലൂടെ സമാധാനം തേടാനും ചിന്തിക്കാനും അശ്രാന്തം ശ്രമിച്ച അദ്ദേഹത്തിന്റെ രചന ഒരു “ജീവിക്കുന്ന വാതിൽ” ആയി നിലകൊള്ളുന്നു. കലാ ജീവിതം സമാധാനത്തിനുള്ള അന്വേഷണമാക്കിയതിനാൽ തന്നെ അദ്ദേഹം ഈ വർഷത്തെ നോബൽ പീസ് പ്രൈസിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

അംഫിബിയൻ ജീവിതത്തെ ഗ്രാഫിറ്റിയിലൂടെ അന്വേഷിക്കുന്ന അപ്പുപെൻ, ദിമാ സ്റൂജി, റാമി ഫാരൂഖ്, രതീഷ് ടി, ശബ്നം വീർമാണി, അനിഷ ബൈദ്, സ്മൃതി ചഞ്ചാനി എന്നിവരുടെ ടീം വർക്കിലുള്ള കബീർ പ്രോജക്ട്, ഷാൻവിൻ സിക്സ്റ്റൗസ്, സഹിർ മിർസ തുടങ്ങിയ ആർട്ടിസ്റ്റുകളും വൈറ്റ് ബാലൻസ് ബാനറും അംഫിബിയൻ എസ്തറ്റിക്സ് പ്രദർശനത്തിന്റെ ഭാഗമാണ്.

Contemporary Art രംഗത്ത് പരീക്ഷണാത്മക മാധ്യമങ്ങൾ, സാങ്കേതികവിദ്യ, രാഷ്ട്രീയ-സാമൂഹിക വിഷയങ്ങൾ എന്നിവ കൂട്ടിച്ചേർക്കുന്ന പ്രമുഖ ഇന്ത്യൻ കലാകാരിയായായ ശില്പ ഗുപ്തയുടെ ഇൻസ്റ്റലേഷൻ ഷോയുടെ മറ്റൊരു പ്രത്യേകതയാണ്. അതിർത്തി, സ്വാതന്ത്ര്യം എന്നീ ആശയങ്ങളെ ചോദ്യം ചെയ്യുന്ന site-specific ഇൻസ്റ്റലേഷനുകൾ വഴി ലോകമെമ്പാടും ശ്രദ്ധ നേടിയ കലാകാരിയാണ് ശില്പ.

മൈക്കലാഞ്ചലോ പിസ്റ്റൊലെറ്റോയുടെ മുഴുവൻ കലാസൃഷ്ടികളും “സമാധാനം” തന്നെയാണ് ലക്ഷ്യമിടുന്നത്. അദ്ദേഹത്തിന് കല ഒരു അലങ്കാരമല്ല, മറിച്ച് സമൂഹത്തെ പുനർനിർവചിക്കുകയും മാറ്റത്തിന്റെ ദിശയിലേക്ക് നയിക്കുകയും ചെയ്യുന്ന പ്രവർത്തനമാണ്.
മൈക്കലാഞ്ചലോ പിസ്റ്റൊലെറ്റോയുടെ മുഴുവൻ കലാസൃഷ്ടികളും “സമാധാനം” തന്നെയാണ് ലക്ഷ്യമിടുന്നത്. അദ്ദേഹത്തിന് കല ഒരു അലങ്കാരമല്ല, മറിച്ച് സമൂഹത്തെ പുനർനിർവചിക്കുകയും മാറ്റത്തിന്റെ ദിശയിലേക്ക് നയിക്കുകയും ചെയ്യുന്ന പ്രവർത്തനമാണ്.

മലയാളി ചിത്രകാരനായ മിഥുൻ മോഹന്റെ വിഖ്യാതമായ ‘കാപ്പിരി’ അംഫിബിയൻ എസ്തറ്റിക്സിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. കടലിനോടുള്ള താല്പര്യം കാരണം തന്റെ കലാ സൃഷ്ടികളിലും കടൽത്തീര ജീവിതവും കുടിയേറ്റ കഥകളും പ്രമേയമാക്കി കലാപ്രവർത്തനം നടത്തിയിരുന്ന മിഥുൻ വിഷ്വൽ ആർട്ടിസ്റ്റും, ചിത്രകാരനും, ആനിമേറ്ററും ആയിരുന്നു. 2023 ജൂണിൽ അന്തരിച്ച മിഥുന്റെ ഓർമ്മകളും വർക്കുകളും ഒരു സവിശേഷ ക്യുറേറ്റർഷിപ്പിലാണ് Amphibian Aesthetics ന്റെ ഭാഗമാകുന്നത്.

കൂടാതെ CAAS എന്ന ഭാവിനഗരങ്ങളെ ബഹിരാകാശ യാനങ്ങളെപ്പോലെ ക്ലോസ്ഡ്–ലൂപ്പ് ഇക്കോസിസ്റ്റങ്ങൾ ആയി ചിന്തിക്കുന്ന ഒരു നവീന നഗരദർശനത്തിൽ നിന്നുള്ള രചനകളും അംഫിബിയൻ എസ്തറ്റിക്സിൽ ഉണ്ട്. മനുഷ്യരും അവരുടെ വാസസ്ഥലങ്ങളും ഗതാഗത സംവിധാനങ്ങളും പരിസ്ഥിതിയുമായി ഉണ്ടാക്കുന്ന ബന്ധങ്ങളെക്കുറിച്ച് ഒരു പുതുവായനയാണ് CAAS കളക്ടീവ്. ഭാവി നഗരങ്ങളെ രൂപകൽപ്പന ചെയ്യാനുള്ള ബുദ്ധിപരമായ ഒരു സമീപനം എന്ന് പറയാം. 2007-ൽ സുസ്മിതാ മൊഹന്തിയും സിദ്ധാർത്ഥ് ദാസും ചേർന്ന് രചിച്ച ഒരു മാനിഫെസ്റ്റോയായി ഉദയം ചെയ്തതാണ് CAAS എന്ന ആശയം. 2010-ൽ ‘Volume’ ത്തിൽ പ്രസിദ്ധീകരിച്ച “Mumbai as a Spaceship” എന്ന ലേഖനത്തിലൂടെയാണ് ഇത് പൊതുസമൂഹത്തിൽ ആദ്യമായി എത്തിയത്.

2012-ൽ ബാർബറ ഇംഹോഫ് CAAS ൽ ചേർന്നു, അതിനു പിന്നാലെ സൂ ഫെയർബേൺ കൂടി ചേർന്നതോടെ CAAS സൃഷ്ടിപരമായ മുന്നേറ്റങ്ങളിൽ പ്രവർത്തിക്കുന്ന മൂന്ന് സ്ത്രീകളുടെ കളക്ടീവ് ആയി മാറി. CAAS കളക്റ്റീവിലെ അംഗങ്ങളായ ഡോ. സുസ്മിത മോഹന്തി, രോഹിണി ദേവശർ, സൂ ഫെയർബേൺ, ബാർബറ ഇംഹോഫ് എന്നീ കലാകാരരുടെ രചനകൾ ‘അംഫിബിയൻ എസ്തറ്റിക്സ് പ്രദർശനത്തിലുണ്ട്.

മലയാളി ചിത്രകാരനായ മിഥുൻ മോഹന്റെ വിഖ്യാതമായ ‘കാപ്പിരി’ അംഫിബിയൻ എസ്തറ്റിക്സിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
മലയാളി ചിത്രകാരനായ മിഥുൻ മോഹന്റെ വിഖ്യാതമായ ‘കാപ്പിരി’ അംഫിബിയൻ എസ്തറ്റിക്സിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

കൊച്ചി-മുസിരിസ് ബിനാലെയുടെ ഐഡിയേറ്ററും ഇഷാര ആർട്ട് ഹൗസിന്റെ ആർട്ടിസ്റ്റിക് ഡയറക്ടറും, ചിത്രകാരനും ശില്പിയുമായ റിയാസ് കോമു പറയുന്നു:

“ആഴി ആർക്കൈവ്സിന്റെ ദീർഘകാല പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും തുടക്കമിടുന്ന ഒരു വിപുലമായ സംരംഭമാണ് “അംഫിബിയൻ എസ്തറ്റിക്സ്.” സമുദ്ര പ്രതീകങ്ങളും ചലനങ്ങളും വഴി കലയും ഗവേഷണവും ചേർന്ന് ലോകത്തെ പുതുവിചാരങ്ങളിലൂടെ മനസ്സിലാക്കാനുള്ള ഒരു പുതിയ ഇടം സൃഷ്ടിക്കുകയാണ് ഇത്. നമ്മുടെ ഭാവി നിലനില്പിനായി ആവശ്യമായ ‘അംഫിബിയൻ’ ചിന്തകളെ കലയുടെ രൂപത്തിൽ അവതരിപ്പിക്കാനുള്ള ശ്രമങ്ങളുടെ തുടക്കമാണിത്.”

ഡിസംബർ 13 മുതൽ 2026 മാർച്ച് 31 വരെ മട്ടാഞ്ചേരിയിലെ കാശി ഹലേഗ്വ ഹൗസിൽ നടക്കുന്ന അംഫിബിയൻ എസ്തറ്റിക്സ് പ്രദർശനത്തിന് വേദിയൊരുക്കുന്നത് ആഴി ആർക്കൈവ്സ് എന്ന കളക്ടീവ് ആണ്. ആഴി ആർക്കൈവ്സിന്റെ ക്യുറേറ്റർമാരായ റിയാസ് കോമു, ചലച്ചിത്ര നിരൂപകനും ഡോക്യുമെന്ററി മേക്കറുമായ ഡോ. സി എസ് വെങ്കിടേശ്വരൻ, അക്കാദമീഷ്യനും ഗവേഷകനും എഴുത്തുകാരനും അധ്യാപകനുമായ ഇന്ത്യ അറബ് കൾച്ചറൽ സെന്ററിന്റെ ഓഫീഷ്യേറ്റിങ് ഡയറക്ടറുമായ എം.എച്ച്. ഇല്യാസ് എന്നിവരാണ് ഇഷാരയുടെ അംഫിബിയൻ എസ്തറ്റിക്സിനും ആതിഥ്യം നൽകുന്നത്.

മട്ടാഞ്ചേരി ജ്യൂ ടൗണിൽ സ്ഥിതി ചെയ്യുന്ന 200 വർഷത്തിലധികം പഴക്കമുള്ള കാശി ഹലേഗ്വാ ഹൗസ് ഒരിക്കൽ നഗരത്തിലെ ജൂതസമൂഹത്തിന്റെ പ്രധാന കേന്ദ്രമായിരുന്നുവെങ്കിലും ഇന്ന് കൊച്ചിയുടെ സമ്പന്ന സാംസ്കാരിക–വാസ്തുവിദ്യാ പൈതൃകത്തിന്റെ ഒരു വിലപ്പെട്ട ചിഹ്നമായി നിലനിൽക്കുന്നു. കലാപ്രിയനായ എഡ്ഗറിന്റെ യാത്ര കാശി കഫെയിലൂടെ ആരംഭിച്ച് കാശി ഹാലെഗ്വാ ഹൗസിലെത്തിയപ്പോൾ, സ്വന്തമാക്കിയ ഓരോ കെട്ടിടവും അദ്ദേഹം അതുല്യ കലാസമാഹാരങ്ങളാൽ സമ്പന്നമാക്കി. കാശി ഹലേഗ്വാ ഹൗസ് അതിന്റെ എല്ലാ പൗരാണികതയോടെയും തന്നെയാണ് നിലനിൽക്കുന്നത്.

കൊച്ചി-മുസിരിസ് ബിനാലെയുടെ ഐഡിയേറ്ററും ഇഷാര ആർട്ട് ഹൗസിന്റെ ആർട്ടിസ്റ്റിക് ഡയറക്ടറും, ചിത്രകാരനും ശില്പിയുമായ റിയാസ് കോമു
കൊച്ചി-മുസിരിസ് ബിനാലെയുടെ ഐഡിയേറ്ററും ഇഷാര ആർട്ട് ഹൗസിന്റെ ആർട്ടിസ്റ്റിക് ഡയറക്ടറും, ചിത്രകാരനും ശില്പിയുമായ റിയാസ് കോമു

പ്രദർശനത്തിന്റെ ആശയങ്ങളിലേക്കുള്ള പ്രേക്ഷക പങ്കാളിത്തം കൂടുതൽ വ്യാപിപ്പിക്കുന്നതിനായി അംഫിബിയൻ എസ്തറ്റിക്സ് നിരവധി പൊതു പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഡിസംബർ 13-ന് “Amphibian Aesthetics – Art in the Age of Precarity: A Manifesto/ A Proposition” എന്ന പാനൽ ചർച്ച നടക്കും. റിയാസ് കോമു, സി. എസ്. വെങ്കിടേശ്വരൻ, പ്രൊഫ. എം.എച്ച്. ഇല്യാസ്, പ്രൊഫ. അമൃത് ലാൽ, സബിഹ് അഹമ്മദ് എന്നിവർ പങ്കെടുക്കും.

ഡിസംബർ 14-ന് നടക്കുന്ന “Amphibian Aesthetics – Architectural Imaginaries: Ecology, Migration, and Spirituality” എന്ന വിഷയചർച്ചയിൽ ഡോ. ജെയിംസ് ഓൺലി, ഡോ. വരുണി ഭാട്ടിയ, ഡോ. സുസ്മിത മോഹന്തി എന്നിവർ പങ്കുചേരും.

ഡിസംബർ 13-നു ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് വൈറ്റ് ബാലൻസ് സംഘടിപ്പിക്കുന്ന നടൻ ഗോപാലന്റെ 20 മിനിറ്റ് ദൈർഘ്യമുള്ള “From the Ruins, Tears, Silence and Fire” എന്ന സോളോ ആക്‌റ്റ് കാശിയിലെ ഹല്ലെഗ്വ ഹൗസിൽ അരങ്ങേറും. തീ, ശൂന്യത, മൗനം, വേദനകളുടെ അവശിഷ്ടങ്ങൾ എന്നീ പ്രതീകങ്ങളിലൂടെ മനുഷ്യന്റെ അന്തർലോകത്തെ അന്വേഷിക്കുന്ന, കലയും ജീവിതവും പരസ്പരം ചോദ്യങ്ങളാക്കി മാറ്റുന്ന ഈ പ്രകടനം ഒരു തീവ്രാനുഭവമായി മാറും.

ശബ്നം വീർമാണി നയിക്കുന്ന സംഗീതസായാഹ്നവും അംഫിബിയൻ എസ്തറ്റിക്സിന്റെ പ്രധാന ആകർഷണമാണ്. ആഴി ആർക്കൈവ്‌സ്, ഉരു ആർട്ട് ഹാർബർ, അൽസെർക്കൽ അവന്യൂ, ഗാലേറിയ കണ്ടിനുവ, ടേക് ഓൺ ആർട്ട്, കാൻവാസ്‌, ന്യൂ ആർടെക്സ് എന്നിവയുടെ സഹകരണത്തോടെ ഇഷാര ഹൗസ് നടത്തുന്ന അംഫിബിയൻ എസ്തറ്റിക്സിന് സമാന്തരമായി ആഴി ആർക്കൈവ്സ് സംഘടിപ്പിക്കുന്ന “Sea: A Boiling Vessel” എന്ന പ്രദർശനത്തിന്റെ രണ്ടാം പതിപ്പും മട്ടാഞ്ചേരിയിലെ ഉരു ആർട്ട് ഹാർബർ, ഹെറിറ്റേജ് ആർട്ട്, ഫോർട്ട് കൊച്ചിയിലെ കര ആർട്ട് ഗാലറി എന്നിവിടങ്ങളിൽ സമാന്തരമായി നടക്കുന്നു. 2026 മാർച്ച് 31 വരെ നടക്കുന്ന ഷോകൾ എല്ലാവർക്കും സൗജന്യമായി കാണാം.


Summary: Ishara Art Foundation announces Amphibian Aesthetics as the inaugural exhibition of the Ishara House project at Kashi Hallegua House, Jew Town, Kochi. Mustafa Desamangalam writes.


മുസ്തഫ ദേശമംഗലം

എഴുത്തുകാരൻ, നാടക- ചലച്ചിത്ര പ്രവർത്തകൻ. കെ. പി. ശശിയെ കുറിച്ച് ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച 'മനുഷ്യവകാശങ്ങളുടെ മൂന്നാം കണ്ണ്', സി. ശരത് ചന്ദ്രനെ കുറിച്ചുള്ള ' പോരാട്ടങ്ങളുടെ മൂന്നാം കണ്ണ്, എം.എസ്. ബാബുരാജിനെ കുറിച്ചുള്ള ' ബാബുരാജ്: ചുടുകണ്ണീരാലെൻ ജീവിത കഥ എന്നീ പുസ്തകങ്ങൾ എഡിറ്റ് ചെയ്തു.

Comments