വിശ്വാസത്തിൽ നിന്ന് യുക്തിയിലേക്ക്
മോചിപ്പിക്കപ്പെടേണ്ട കലയും കലാമണ്ഡലവും
പാർട്ട് - 1

ധുനിക കേരളത്തിൻ്റെ സാംസ്കാരിക ചരിത്രം കേരള കലാമണ്ഡലത്തിൻ്റെ ചരിത്രം കൂടിയാണ്. ഒരു നൂറ്റാണ്ട് പൂർത്തിയാക്കാനൊരുങ്ങുന്ന കലാമണ്ഡലത്തിൻ്റെ ഇപ്പോഴത്തെ വൈസ് ചാൻസലർ പ്രൊഫ. ബി. അനന്തകൃഷ്ണൻ ട്രൂകോപ്പി തിങ്കിനോട് കലാപരവും അക്കാദമികവും രാഷ്ട്രീയവും സാമൂഹികവുമായ തൻ്റെ നിലപാടുകൾ പങ്കുവെക്കുന്നു. ഒരു കലാസ്ഥാപനം എങ്ങനെയൊക്കെ മാറിത്തീരേണ്ടതുണ്ട് എന്നതിൻ്റെ വിഷൻ രണ്ട് ഭാഗങ്ങളായുള്ള ദീർഘാഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്. വിശ്വാസത്തിൻ്റെ കെട്ടുപാടുകളിൽ നിന്ന് യുക്തിയുടെ തുറവിയിലേക്ക് കലയും സ്ഥാപനവും മാറുക എന്നതാണ് അടിസ്ഥാനപരമായി വേണ്ടത് എന്ന് പ്രൊഫ. അനന്തകൃഷ്ണൻ പറയുന്നു.


Summary: Kerala Kalamandalam reflects modern Kerala’s culture. Kerala Kalamandalam Vice Chancellor Prof. B. Ananthakrishnan shares his views video interview part 1.


പ്രൊഫ. ബി. അനന്തകൃഷ്ണൻ

കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍. ഹൈദരാബാദ് സര്‍വകലാശാലയിലെ സരോജിനി നായിഡ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് കമ്യൂണിക്കേഷനിലെ തിയേറ്റര്‍ ആര്‍ട്‌സ് വിഭാഗത്തില്‍ പ്രൊഫസറും ഡീനും വകുപ്പ് മേധാവിയുമായിരുന്നു. ആംസ്റ്റർഡാം സർവകലാശാലയിൽ 'ട്രാൻസ്‌നാഷണൽ കോൺടെക്സ്റ്റിലെ നാടകശാസ്ത്രം' എന്ന വിഷയത്തിൽ ഗവേഷണത്തിന് ഇറാസ്മസ് മുണ്ടസ് ഫെലോഷിപ്പ് ലഭിച്ചു. ബെർലിനിലെ ഫ്രീ യൂണിവേഴ്‌സിറ്റിയിൽ 'ദേശീയത, ആധുനികത, വിജ്ഞാന ഉൽപ്പാദനം: പോസ്റ്റ് കൊളോണിയൽ ഇന്ത്യയിൽ ആധുനിക നാടകവേദിയുടെ ഭൂപ്രകൃതി രൂപപ്പെടുത്തൽ' എന്ന ഗവേഷണ പദ്ധതിയിൽ ഫെലോ ആയിരുന്നു. ദേശീയ, അന്തര്‍ദേശീയ ജേണലുകളില്‍ ഗവേഷണ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യൻ സൊസൈറ്റി ഫോർ തിയേറ്റർ റിസർച്ചിന്റെ (ISTR) സ്ഥാപക ജനറൽ സെക്രട്ടറി.

മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments