മൻസിയ വി.പി, കുരീപ്പുഴ ശ്രീകുമാർ, പ്രകാശ് ഉള്ളിയേരി.

ജഡ്ജസ് പ്ലീസ് നോട്ട്…
ഈ വിധിനിർണയം കുട്ടികളോടുള്ള അക്രമമാണ്,
കലയോടുള്ള വെല്ലുവിളിയാണ്

ഉദാത്തമായ കലാ ആസ്വാദനത്തിൻെറയും അവതരണങ്ങളുടെയും ഇടമാവേണ്ട സ്കൂൾ കലോത്സവം പകയുള്ള മത്സരങ്ങളുടെ കേന്ദ്രങ്ങളായി മാറുകയാണ്. രക്ഷിതാക്കളും അധ്യാപകരും കുട്ടികളെ കരുവാക്കി മത്സരവിജയത്തിന് വേണ്ടിയുള്ള തമ്മിലടിയിലാണ്. പക്ഷപാതിത്വത്തിലൂന്നിയ വിധിനിർണയത്തിലൂടെ വിധികർത്താക്കളും, പണം വാങ്ങി ഏജൻറുമാരും അനാരോഗ്യ പ്രവണതകളുടെ മധ്യസ്ഥരാവുന്നു. ആരാണ് ഇടപെടേണ്ടത്? എന്താണ് പരിഹാരം? കവി കുരീപ്പുഴ ശ്രീകുമാർ, സംഗീതജ്ഞൻ പ്രകാശ് ഉള്ളിയേരി, നർത്തകി മൻസിയ വി.പി എന്നിവർ സംസാരിക്കുന്നു.

ഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയെന്നാണ് കേരളത്തിൻെറ സംസ്ഥാന സ്കൂൾ കലോത്സവം അറിയപ്പെടുന്നത്. 1957 ജനുവരി 26-നാണ് എറണാകുളം ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിൽ സംസ്ഥാനത്തെ ആദ്യ സ്കൂൾ യുവജനോത്സവം നടക്കുന്നത്. 13 ഇനങ്ങളിലായി 400-ഓളം കുട്ടികൾ പങ്കെടുത്തു. ആദ്യ സർക്കാർ അധികാരമേറ്റതിനുശേഷം തൊട്ടടുത്ത വർഷം തിരുവനന്തപുരത്ത് രണ്ടാമത്തെ കലാമേള നടന്നു. പിന്നീടിങ്ങോട്ട് കാലത്തിനനുസരിച്ച് മാറ്റവും പരിഷ്കാരങ്ങളും വരുത്തി കലോത്സവങ്ങൾ നടന്നു. പത്താമത് എഡിഷൻ മുതലാണ് സർക്കാർ നേരിട്ട് കൂടുതൽ താൽപര്യമെടുക്കാൻ തുടങ്ങിയത്.

63-ാം സംസ്ഥാന കലോത്സവം 2025 ജനുവരിയിൽ നടക്കും. സ്കൂൾ, ഉപജില്ലാ, ജില്ലാതല മത്സരങ്ങൾ പൂർത്തിയാവുമ്പോഴേക്ക് വിധിനിർണയവുമായി ബന്ധപ്പെട്ടും വിധികർത്താക്കളെ പറ്റിയും നടത്തിപ്പിനെ പറ്റിയുമെല്ലാം പരാതികൾ ഉയർന്നു തുടങ്ങിയിരിക്കുന്നു. മത്സരങ്ങളിൽ മുന്നിലെത്തുകയെന്ന ലക്ഷ്യത്തോടെ വിദ്യാർഥികളെ മുന്നിൽ വെച്ച് അധ്യാപകരും രക്ഷിതാക്കളുമെല്ലാം തമ്മിൽ പോരടിക്കുന്ന കാഴ്ച പോലും ചില കലോത്സവവേദികളിൽ നിന്നുണ്ടായി. പക്ഷപാതപരമായി തന്നെയാണ് വിധിനിർണയം നടത്തുന്നതെന്ന് ചില ജഡ്ജസ് തന്നെ തുറന്ന് വെളിപ്പെടുത്തി. ആദിവാസി ഗോത്രകലാരൂപങ്ങൾ കലോത്സവത്തിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ, അതേക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവർ വിധിനിർണയത്തിന് ഇരുന്നത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കി. കലാമേളയിലെ അനാരോഗ്യ പ്രവണതകൾ തിരുത്തലുകളില്ലാതെ അനുസ്യൂതം തുടരുകയാണ്.

സ്കൂൾ, ഉപജില്ലാ, ജില്ലാതല മത്സരങ്ങൾ പൂർത്തിയാവുമ്പോഴേക്ക് വിധിനിർണയവുമായി ബന്ധപ്പെട്ടും വിധികർത്താക്കളെ പറ്റിയും നടത്തിപ്പിനെ പറ്റിയുമെല്ലാം പരാതികൾ ഉയർന്നു തുടങ്ങിയിരിക്കുന്നു.
സ്കൂൾ, ഉപജില്ലാ, ജില്ലാതല മത്സരങ്ങൾ പൂർത്തിയാവുമ്പോഴേക്ക് വിധിനിർണയവുമായി ബന്ധപ്പെട്ടും വിധികർത്താക്കളെ പറ്റിയും നടത്തിപ്പിനെ പറ്റിയുമെല്ലാം പരാതികൾ ഉയർന്നു തുടങ്ങിയിരിക്കുന്നു.

മത്സരാർഥികളായും കലാഅധ്യാപകരായും വിധികർത്താക്കളായുമൊക്കെ കലോത്സവങ്ങളുടെ ഭാഗമായിട്ടുള്ള നർത്തകിയും നൃത്താധ്യാപികയുമായ മൻസിയ വി.പി, സംഗീതജ്ഞൻ പ്രകാശ് ഉള്ളിയേരി, കവി കുരീപ്പുഴ ശ്രീകുമാർ എന്നിവർ, സ്വന്തം അനുഭവങ്ങളെ മുൻനിർത്തി ട്രൂകോപ്പി വെബ്സീനുമായി സംസാരിക്കുന്നു.

കുട്ടികളെ ട്രോമയിലേക്ക്
തള്ളിയിടുന്ന ജഡ്ജിങ്:
മൻസിയ വി.പി

ലോത്സവങ്ങളിൽ വിദ്യാർഥികളെയും കൊണ്ടു പോകാറുള്ള കലാ അധ്യാപിക കൂടിയാണ് ഞാൻ. അതിനാൽ പറയാൻ അനുവങ്ങൾ ഏറെയാണ്. ജഡ്ജിങ്ങുമായി ബന്ധപ്പെട്ട പരാതികളും വിവാദങ്ങളും എല്ലാ വർഷവും ഒരു ചടങ്ങ് പോലെയായിരിക്കുന്നു. ആരോപണങ്ങളിൽ കഴമ്പുള്ളതും ഇല്ലാത്തതുമൊക്കെയുണ്ടാവും.

ഇതിന് രണ്ട് വശമുണ്ട്.
വളരെ വിസിബിൾ ആയി തന്നെ വിവേചനം കാണിക്കുന്നത് കാണുമ്പോൾ വിഷമം തോന്നും. ഇതിൽ അഴിമതിയുമുണ്ട്. അതേസമയം നന്നായി പെർഫോം ചെയ്യുന്ന കുട്ടിക്ക് കൊടുക്കുമ്പോൾ, അത് ജഡ്ജസിനെ സ്വാധീനിച്ചാണ് എന്ന് പറയുകയും ചെയ്യും. ചിലപ്പോഴൊക്കെ സംഘാടകർ ആത്മാർഥമായി പ്രശ്നം പരിഹരിക്കാറുണ്ട്. ഉദാഹരണത്തിന് ഇത്തവണ മലപ്പുറം ജില്ലാ കലോത്സവത്തിൻെറ തുടക്കത്തിൽ ജഡ്ജിങ്ങുമായി ബന്ധപ്പെട്ട് തുടക്കത്തിൽ ധാരാളം പരാതിയുണ്ടായിരുന്നു. എന്നാൽ, സംഘാടകർ കൃത്യമായി ഇടപെട്ട് അത് പരിഹരിച്ചു.

കലോത്സവങ്ങൾ കേരളത്തിലെ വിദ്യാർഥികളെ സംബന്ധിച്ച് വലിയൊരു വേദിയാണ്. ഞാനൊരു നർത്തകിയായത് കലോത്സവ വേദിയിലൂടെയാണ്- മൻസിയ വി.പി.
കലോത്സവങ്ങൾ കേരളത്തിലെ വിദ്യാർഥികളെ സംബന്ധിച്ച് വലിയൊരു വേദിയാണ്. ഞാനൊരു നർത്തകിയായത് കലോത്സവ വേദിയിലൂടെയാണ്- മൻസിയ വി.പി.

വേദിയിൽ നടക്കുന്ന കലാരൂപത്തെക്കുറിച്ച് ഒന്നും അറിയാത്തവർ ജഡ്ജ് ചെയ്യുന്ന സംഭവങ്ങൾ ധാരാളമായി ഉണ്ടാവാറുണ്ട്. കഴിഞ്ഞ വർഷം എൻെറ വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്ത ഒരു സബ് ജില്ലയിൽ ക്ലാസിക്കൽ നൃത്തത്തിന് ജഡ്ജ് ചെയ്യാനുണ്ടായിരുന്നത് തിരുവാതിരയ്ക്ക് സ്ഥിരമായി ജഡ്ജ് ചെയ്യുന്നവരായിരുന്നു. അവർ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടില്ലെന്നും അതേക്കുറിച്ച് ധാരണയില്ലെന്നും നമുക്കറിയാം. പരാതി കൊടുത്താലും ചിലപ്പോൾ കാര്യമൊന്നുമില്ല. ജഡ്ജസിനെ മാറ്റാനൊന്നും എല്ലാ സംഘാടകരും തയ്യാറാവില്ല. ഒരു വർഷത്തോളം പരിശീലിച്ച് എത്തുന്ന കുട്ടികൾക്ക് അവരുടെ മുന്നിൽ കളിക്കുകയെന്നതല്ലാതെ വേറെ നിവൃത്തിയുമില്ല. കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയുമൊക്കെ അധ്വാനമാണ് ഇങ്ങനെ പാഴാകുന്നത്. ഇതിനെതിരെ പരാതി നൽകുമ്പോൾ ആവശ്യമായ ഇടപെടലൊന്നും പല സംഘാടകരുടെയും ഭാഗത്ത് നിന്നുണ്ടാവാറില്ല. പരാതി കൊടുക്കുമ്പോൾ, നമ്മൾ കലോത്സവം കുളം തോണ്ടാൻ ശ്രമിക്കുന്നവരാണ് എന്ന രീതിയിലൊക്കെയാണ് പറയുക. ഒന്നുരണ്ട് തവണ ഇത്തരത്തിൽ പരാതി നൽകിയിട്ടും ഗുണമൊന്നുമില്ലെന്ന് മനസ്സിലായതോടെ, ഞാൻ പിന്നീട് അത് നിർത്തി.

പരാതി കൊടുക്കുമ്പോൾ, നമ്മൾ കലോത്സവം കുളം തോണ്ടാൻ ശ്രമിക്കുന്നവരാണ് എന്ന രീതിയിലൊക്കെയാണ് പറയുക.

കലോത്സവങ്ങൾ കേരളത്തിലെ വിദ്യാർഥികളെ സംബന്ധിച്ച് വലിയൊരു വേദിയാണ്. ഞാനൊരു നർത്തകിയായത് കലോത്സവ വേദിയിലൂടെയാണ്. ഞാനൊക്കെ മത്സരങ്ങളിൽ പങ്കെടുത്തിരുന്ന കാലത്ത് ഇത്രയും പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് തോന്നിയിട്ടില്ല. കലോത്സവ ജഡ്ജിങ് കാരണം അർഹിക്കുന്നത് കിട്ടാതിരിക്കുമ്പോൾ കുട്ടികൾക്ക് ട്രോമ ഉണ്ടാവാറുണ്ട് എന്നത് യാഥാർഥ്യമാണ്. നൃത്തമത്സരത്തിൽ പങ്കെടുത്ത ഒരു കുട്ടിക്ക് മുഖസൗന്ദര്യം ഇല്ലെന്ന് ജഡ്ജസ് പറഞ്ഞുവെന്ന്, കഴിഞ്ഞ ദിവസം ചാനലിൽ ഒരു വാർത്ത കണ്ടു. വിധികർത്താക്കളുടെ ഇത്തരം സമീപനം കുട്ടികൾക്ക് കലയോടുള്ള താൽപര്യം തന്നെ ഇല്ലാതാക്കുമെന്നും അവർക്ക് ട്രോമയുണ്ടാക്കുമെന്നതും ഗൗരവത്തോടെ കാണേണ്ട കാര്യമാണ്.

“ഞാൻ കഴിഞ്ഞ ഒമ്പതു കൊല്ലമായി കുട്ടികളെ നൃത്തം പഠിപ്പിക്കുന്നുണ്ട്. മത്സരത്തിനുവേണ്ടി അവരെ കൊണ്ടുപോവരുതെന്ന് എനിക്ക് ആദ്യം നിർബന്ധമുണ്ടായിരുന്നു.”
“ഞാൻ കഴിഞ്ഞ ഒമ്പതു കൊല്ലമായി കുട്ടികളെ നൃത്തം പഠിപ്പിക്കുന്നുണ്ട്. മത്സരത്തിനുവേണ്ടി അവരെ കൊണ്ടുപോവരുതെന്ന് എനിക്ക് ആദ്യം നിർബന്ധമുണ്ടായിരുന്നു.”

ഭംഗിയുള്ള മത്സരമെന്ന നിലയിൽ നിന്ന് മാറി, അധ്യാപകരുടെയും സ്കൂളുകളുടെയും രക്ഷിതാക്കാളുടെയുമൊക്കെ വാശി തീർക്കുന്ന മേളയായി കലോത്സവങ്ങൾ മാറി. ഗ്രേഡിങ് രീതിയായിട്ടും മത്സരങ്ങളിൽ വാശി കൂടുകയാണ്. സൗഹൃദത്തിനൊന്നും ഒരു സ്ഥാനവുമില്ല. ഞാൻ കഴിഞ്ഞ ഒമ്പതു കൊല്ലമായി കുട്ടികളെ നൃത്തം പഠിപ്പിക്കുന്നുണ്ട്. മത്സരത്തിനുവേണ്ടി അവരെ കൊണ്ടുപോവരുതെന്ന് എനിക്ക് ആദ്യം നിർബന്ധമുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് കൊല്ലമായി കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതല്ലാതെ അവർക്ക് വേറെ വേദിയില്ല. വലിയ വേദികളിലൊക്കെ സെലബ്രിറ്റികൾക്കാണ് അവസരം ലഭിക്കുക. അപ്പോൾ പിന്നെ നമ്മൾ വാശി പിടിച്ചിരുന്നിട്ട് കാര്യമില്ലല്ലോ.

വിധിനിർണയത്തിലെ മോശം പ്രവണതകൾ നേരിട്ട് അറിഞ്ഞിട്ടുണ്ട്. ഞാൻ നൃത്തം പഠിപ്പിക്കുന്ന കുട്ടികൾക്ക് സമ്മാനം കിട്ടണമെങ്കിൽ ഇത്ര കാശ് നൽകണമെന്നൊക്കെ എന്നോട് ചില ഏജൻറുമാർ നേരിട്ട് ചോദിച്ചിട്ടുണ്ട്. ഇത്രയും വലിയ തുക നൽകാനൊന്നും കുട്ടികൾക്ക് സാധിക്കില്ല. അത്തരത്തിൽ കൊടുക്കുകയുമില്ല. എങ്കിലും ഇതൊക്കെ നടക്കുന്നുവെന്ന് അറിയുന്നതിനാൽ, കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുന്ന സമയത്ത് ടെൻഷനാണ്. അവരുടെ കഴിവിനെ പരിഗണിക്കില്ലേയെന്നൊക്കെ തോന്നും. ഇതിനെതിരെ പരാതി നൽകിയാൽ പോലും സംഘാടകർ തിരിഞ്ഞുനോക്കാറില്ല.

“വിധിനിർണയത്തിലെ പ്രശ്നങ്ങൾ കൃത്യമായി പരിഹരിക്കണമെങ്കിൽ ആദ്യം ചെയ്യേണ്ടത് യോഗ്യതയുള്ളവരെ മാത്രം വിധികർത്താക്കളായി തീരുമാനിക്കുകയാണ്.”
“വിധിനിർണയത്തിലെ പ്രശ്നങ്ങൾ കൃത്യമായി പരിഹരിക്കണമെങ്കിൽ ആദ്യം ചെയ്യേണ്ടത് യോഗ്യതയുള്ളവരെ മാത്രം വിധികർത്താക്കളായി തീരുമാനിക്കുകയാണ്.”

മലപ്പുറം ജില്ലാ കലോത്സവത്തിൽ വിധികർത്താക്കളുമായി ബന്ധപ്പെട്ട് പരാതി നൽകിയിരുന്നു. ആരും തിരിഞ്ഞ് നോക്കിയില്ല. രണ്ടാമതും പരാതി കൊടുത്തു. ഒടുവിൽ കലോത്സവം മോശമാക്കാൻ ഞാൻ പ്രശ്നമുണ്ടാക്കി എന്ന അവസ്ഥയിലായി കാര്യങ്ങൾ. പരാതി കൊടുക്കുന്നവരെ ഇങ്ങനെയാണ് മുദ്ര കുത്തുന്നത്. കൊടുക്കുന്ന പരാതിയിൽ കഴമ്പുണ്ടോയെന്ന് പോലും അന്വേഷിക്കുന്നില്ല. വേറെ വിധികർത്താക്കളെ കൊണ്ടുവരാൻ സാമ്പത്തികമില്ല, സർക്കാരിൻെറ ഫണ്ട് ഇതിന് ചെലവഴിക്കാനാവില്ല എന്നൊക്കെയാണ് സംഘാടകർ പറയുന്നത്. ഇത്തരത്തിലുള്ള ന്യായം പറയുന്നതൊന്നും ശരിയായ രീതിയായി തോന്നുന്നില്ല.

ഏജൻറുമാരെ ഏൽപ്പിക്കാതെ നേരിട്ട് ഡി ഡി ഇ, എ എ ഒ ഓഫീസുകളുടെയൊക്കെ നേതൃത്വത്തിൽ വിധികർത്താക്കളെ കണ്ടെത്തി അവരുടെ യോഗ്യതകൾ പരിശോധിച്ച് തീരുമാനിക്കുകയാണ് വേണ്ടത്.

‘ഏജന്റുമാരെ
പുറത്താക്കണം’

വിധിനിർണയത്തിലെ പ്രശ്നങ്ങൾ കൃത്യമായി പരിഹരിക്കണമെങ്കിൽ ആദ്യം ചെയ്യേണ്ടത് യോഗ്യതയുള്ളവരെ മാത്രം വിധികർത്താക്കളായി തീരുമാനിക്കുകയാണ്. ചില പരിപാടികളുടെ വിധികർത്താക്കളെ കാണുമ്പോൾ നമുക്ക് തന്നെ വിഷമം വരും. ഇത്രയും നന്നായി ചെയ്യുന്ന കുട്ടികൾ ആരുടെ മുന്നിലാണ് പെർഫോം ചെയ്യുന്നതെന്ന് ആലോചിക്കുമ്പോൾ സങ്കടം തോന്നും.

ഏജൻറുമാരെ ഏൽപ്പിക്കാതിരിക്കുക എന്നതാണ് രണ്ടാമത്തെ കാര്യം. ജില്ലയിലും ഉപജില്ലയിലുമൊക്കെ വിധികർത്താക്കളെ കൊണ്ടുവരാൻ ഏജൻറുമാരുണ്ട്. കലോത്സവ കൺവീനറോട് സംസാരിച്ച് ഇന്നയിന്ന വിധികർത്താക്കളെ കൊണ്ടുവരാമെന്ന് അവർ പറയും. കൺവീനർമാരെ സംബന്ധിച്ച് അതാണ് എളുപ്പം. വിധികർത്താക്കളെ കണ്ടെത്തുക, അവരുടെ യോഗ്യതകൾ പരിശോധിക്കുക എന്നതൊക്കെ അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഏജൻറുമാർ ഇതിനിടയിൽ മീഡിയേറ്ററാകും. വിദ്യാാർഥികൾക്ക് സമ്മാനം കിട്ടാൻ ഇത്ര തുക വേണമെന്നൊക്കെ കലാഅധ്യാപകരോടും രക്ഷിതാക്കളോടുമൊക്കെ ആവശ്യപ്പെടുന്നത് ഈ ഏജൻറുമാരാണ്. അങ്ങനെ അവരിതിനെ ഒരു കച്ചവടമായി മാറ്റുന്നു. ഏജൻറുമാരെ ഏൽപ്പിക്കാതെ നേരിട്ട് ഡി ഡി ഇ, എ എ ഒ ഓഫീസുകളുടെയൊക്കെ നേതൃത്വത്തിൽ വിധികർത്താക്കളെ കണ്ടെത്തി അവരുടെ യോഗ്യതകൾ പരിശോധിച്ച് തീരുമാനിക്കുകയാണ് വേണ്ടത്.

മൻസിയ, ശിഷ്യകളായ വിദ്യാർഥികളോടൊപ്പം.
മൻസിയ, ശിഷ്യകളായ വിദ്യാർഥികളോടൊപ്പം.

കർശന നടപടികളുണ്ടാവുക എന്നതാണ് മൂന്നാമത്തെ കാര്യം. തെളിവ് സഹിതം പരാതി നൽകിയാലും നടപടിയില്ല എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പരാതിപ്പെട്ട ആളുകളാണ് ബുദ്ധിമുട്ടേണ്ടി വരുന്നത്. എൻെറ വ്യക്തിപരമായ അനുഭവം കൂടിയാണത്. പരാതികൾ പരിശോദിച്ച് ശരിയാണെന്ന് ബോധ്യപ്പെട്ടാൽ കർശന നടപടികളെടുക്കണം. കുറ്റക്കാരെന്ന് കണ്ടെത്തുന്ന വിധികർത്താക്കളെ കരിമ്പട്ടികയിൽ പെടുത്തിയെന്നൊക്കെ പറഞ്ഞ് പത്രത്തിലൊക്കെ ആളുടെ ചിത്രമടക്കം വാർത്തയൊക്കെ വന്നാലും പിറ്റേവർഷം തന്നെ അവർ വീണ്ടും വിധികർത്താവായെത്തും. അങ്ങനെ കരിമ്പട്ടികയൊക്കെ പ്രഹസനമായി മാറുകയാണ്. കർശന നടപടിയെടുത്താൽ ഇതിലൊക്കെ മാറ്റമുണ്ടാവും.

‘‘പ്രതിഭകളെ കുരുന്നിലേ ഇല്ലാതാക്കാനാണ് ശ്രമം. വിധിനിർണയത്തിലെ തെറ്റായ പ്രവണതകൾക്കെതിരെ കർശന നടപടിയുണ്ടാകണം. ക്രിമിനൽ കുറ്റമായി കണ്ട് നടപടിയെടുക്കണം’’- പ്രകാശ് ഉള്ളിയേരി.

യോഗ്യരല്ലാത്ത ജഡ്ജസും
പ്രതിഭയെ കൊല്ലുന്ന ഗ്രേഡിങും:
പ്രകാശ് ഉള്ളിയേരി

ലാസംസ്കാരത്തെ തന്നെ നശിപ്പിക്കുന്ന പ്രവണതകളാണ് ചില വിധികർത്താക്കളുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. പ്രതിഭകളെ കുരുന്നിലേ ഇല്ലാതാക്കാനാണ് ശ്രമം. വിധിനിർണയത്തിലെ തെറ്റായ പ്രവണതകൾക്കെതിരെ കർശന നടപടിയുണ്ടാകണം. ക്രിമിനൽ കുറ്റമായി കണ്ട് നടപടിയെടുക്കണം.

കല വളരാനെന്ന പേരിൽ ഇപ്പോൾ സർക്കാർ ചെയ്യുന്ന പല കാര്യങ്ങളും ഗുണകരമാണെന്ന് എനിക്ക് തോന്നുന്നില്ല. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളയെന്നാണ് സംസ്ഥാന സ്കൂൾ കലോത്സവം വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ അതിലേക്കുള്ള ജഡ്ജിങ്ങിലൊക്കെ എന്താണ് സംഭവിക്കുന്നത്? കോഴിക്കോട് ജില്ലാ കലാമേളയിലെ ഒരു വിധികർത്താവിൻെറ ഓഡിയോ ക്ലിപ് വാർത്താമാധ്യമങ്ങളിൽ പുറത്തുവന്നുവല്ലോ. ഏറ്റവും നന്നായി കളിച്ച കുട്ടി നാലാം സ്ഥാനത്ത് പോയി എന്നാണ് അതിൽ പറയുന്നത്. ഓപ്പണായി അവരത് തുറന്ന് പറയുകയാണ്. അതായത് ഒന്നാം സ്ഥാനത്ത് എത്തിയവർ കഴിവില്ലാത്തവരാണെന്നല്ലേ പറയുന്നത്. അർഹതയില്ലാത്തവരെ അടുത്ത സ്റ്റേജിലേക്ക് എത്തിക്കുകയല്ലേ ഇതിലൂടെ ചെയ്യുന്നത്.

“കാലത്തിനനുസരിച്ച് ഒരു മാറ്റവും നമ്മുടെ കലോത്സവങ്ങളിൽ ഉണ്ടായെന്ന് തോന്നിയിട്ടേയില്ല. കലോത്സവ മാന്വൽ പരിഷ്കരിക്കേണ്ടതുണ്ട്’’- പ്രകാശ് ഉള്ളിയേരി.
“കാലത്തിനനുസരിച്ച് ഒരു മാറ്റവും നമ്മുടെ കലോത്സവങ്ങളിൽ ഉണ്ടായെന്ന് തോന്നിയിട്ടേയില്ല. കലോത്സവ മാന്വൽ പരിഷ്കരിക്കേണ്ടതുണ്ട്’’- പ്രകാശ് ഉള്ളിയേരി.

കാര്യങ്ങൾ എളുപ്പം നടപ്പാക്കാനാണ് സംസ്ഥാന കലോത്സവത്തിൽ ഗ്രേഡിങ് സിസ്റ്റം കൊണ്ടുവന്നത്. അതു കൊണ്ട് യഥാർഥത്തിൽ പ്രതിഭകളെ സൃഷ്ടിക്കുകയെന്നത് ഇല്ലാതാവുകയാണ് ചെയ്തത്. ഇപ്പോഴും പഴയ അതേ പ്രശ്നങ്ങൾ നിലനിൽക്കുന്നു. ഉദ്ഘാടന- സമാപന ചടങ്ങുകളുടെ പ്രൗഢിയിൽ നിൽക്കുക എന്നതാണ് ഏത് സർക്കാരിനും താൽപര്യം. അതിലപ്പുറം കലയെ പരിപോഷിപ്പിക്കാൻ ആത്മാർഥമായി ഒന്നും ചെയ്യുന്നില്ല.

അപ്പീൽ കമ്മിറ്റി എന്നൊരു സംവിധാനമുണ്ട്. ആ കമ്മിറ്റി എന്താണെന്ന് പോലും അറിയാത്തവർ അതിൽ ഉൾപ്പെടാറുണ്ട്. ഇതിനൊക്കെ കൃത്യമായ മാനദണ്ഡം ഉണ്ടാവേണ്ടതുണ്ട്.

മത്സരങ്ങളുടെ വിധികർത്താക്കൾ പലവിധ പ്രതിസന്ധികൾ നേരിടുന്നു. അവർക്ക് വേണ്ടവിധം താമസസൗകര്യം പോലും ഒരുക്കാറില്ല. വ്യക്തിപരമായി ആവശ്യപ്പെടുന്നവർക്ക് ചിലപ്പോൾ നല്ല മുറി ലഭിച്ചെന്ന് വരും. അല്ലാത്തവർക്ക് സാധാരണ ലോഡ്ജ് മുറിയൊക്കെ നൽകും. ഇതിനൊക്കെ കൃത്യമായി ഫണ്ട് വകയിരുത്തിയിട്ടുണ്ടാവും. എന്നാൽ അതൊന്നും ശരിയായ രീതിയിലല്ല വിനിയോഗിക്കുന്നത്. കലോത്സവ ജഡ്ജിങ് നല്ല ബുദ്ധിമുട്ടുള്ള പണിയാണ്. ഒരു ദിവസം രാവിലെ തുടങ്ങി പിറ്റേന്ന് രാവിലെയൊക്കെ പരിപാടികൾ നീണ്ടുപോകാറുണ്ട്. അപ്പോൾ, വിധിനിർണയം നടത്തുന്നവർക്ക് നല്ല താമസസൗകര്യവും പ്രതിഫലവും നൽകേണ്ടതല്ലേ?

കാലത്തിനനുസരിച്ച് ഒരു മാറ്റവും നമ്മുടെ കലോത്സവങ്ങളിൽ ഉണ്ടായെന്ന് തോന്നിയിട്ടേയില്ല. കലോത്സവ മാന്വൽ പരിഷ്കരിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് അപ്പീൽ കമ്മിറ്റി എന്നൊരു സംവിധാനമുണ്ട്. ആ കമ്മിറ്റി എന്താണെന്ന് പോലും അറിയാത്തവർ അതിൽ ഉൾപ്പെടാറുണ്ട്. ഇതിനൊക്കെ കൃത്യമായ മാനദണ്ഡം ഉണ്ടാവേണ്ടതുണ്ട്. അപ്പീൽ കമ്മിറ്റിയൊന്നും ഒരിടത്തും കാര്യക്ഷമമായി പ്രവർത്തിക്കാറില്ല. അതൊന്നും ആരും ശ്രദ്ധിക്കാറുമില്ല. പരാതികളുമായി ചെന്നാൽ നിങ്ങൾ കേസിന് പൊയ്ക്കോളൂ എന്നാണ് രക്ഷിതാക്കളോടും കലാ അധ്യാപകരോടുമൊക്കെ പറയുക. ആ പ്രവണതയൊക്കെ മാറണം.

‘‘കലോത്സവ വിധിനിർണയത്തിലെ തെറ്റായ പ്രവണതകൾക്കെതിരെ കർശന നടപടിയുണ്ടാകണം. ക്രിമിനൽ കുറ്റമായി കണ്ട് നടപടിയെടുക്കണം’’- പ്രകാശ് ഉള്ളിയേരി.
‘‘കലോത്സവ വിധിനിർണയത്തിലെ തെറ്റായ പ്രവണതകൾക്കെതിരെ കർശന നടപടിയുണ്ടാകണം. ക്രിമിനൽ കുറ്റമായി കണ്ട് നടപടിയെടുക്കണം’’- പ്രകാശ് ഉള്ളിയേരി.

ഒരു അനുഭവം കൂടി പറയാം, വൃന്ദവാദ്യം എന്നൊരു മത്സരയിനം കലോത്സവങ്ങളിലുണ്ട്. ഇതിൽ പങ്കെടുക്കാൻ ചില കുട്ടികളുടെ സംഘമൊക്കെ വരുന്നത് വൻ ഇൻസ്ട്രുമെൻറ്സുമായിട്ടാണ്. പത്ത് മിനിറ്റിലാണ് പരിപാടി നടക്കേണ്ടതെങ്കിൽ സൗണ്ട് ചെക്കിന് മാത്രമായി അരമണിക്കൂറോളം പോവും. ഇൻസ്ട്രുമെൻറ്സ് നന്നായി ഉപയോഗിക്കുമ്പോൾ സൗണ്ട് ചെക്ക് അത്യാവശ്യമാണ്. അതിനെയല്ല ഞാൻ കുറ്റം പറയുന്നത്. പക്ഷേ, നമ്മൾ വേണ്ടവിധത്തിൽ സജ്ജീകരണങ്ങളോ നിർദ്ദേശങ്ങളോ നൽകാത്തതിനാൽ നഷ്ടമാവുന്ന സമയത്തെക്കുറിച്ചാണ് പറയുന്നത്.

ഓട്ടൻതുള്ളലിന് ജഡ്ജ് ചെയ്യാൻ പറ്റുമോയെന്ന് എന്നോട് ഒരിക്കൽ ചോദിച്ചിട്ടുണ്ട്. എനിക്ക് ഓട്ടൻതുള്ളൽ അറിഞ്ഞാലല്ലേ അത് ജഡ്ജ് ചെയ്യാൻ പറ്റുകയൂള്ളൂ.

വൃന്ദവാദ്യത്തിന് എത്ര പേർ പങ്കെടുക്കണം, ഏതെല്ലാം ഇൻസ്ട്രുമെൻറ്സ് ഉപയോഗിക്കണം തുടങ്ങിയ കാര്യങ്ങളിലൊക്കെ കൃത്യമായ നിർദ്ദേശം വേണം. വൃന്ദവാദ്യം നടക്കുന്ന സ്റ്റേജിൽ നമ്മളൊരു പരിമിത സംവിധാനം ആദ്യം തന്നെ ശരിയാക്കി വെച്ചാൽ സാങ്കേതിക കാര്യങ്ങൾക്കായി അധികം സമയം കളയേണ്ടിവരില്ല. ഒരു ഡ്രം സ്ഥിരമായി വെച്ചാൽ തന്നെ കുറേ പ്രശ്നങ്ങൾക്ക് പരിഹാരം കാണാം. വൃന്ദവാദ്യം എങ്ങനെ സെറ്റ് ചെയ്യണമെന്ന സ്കെച്ച് സർക്കുലറായി പുറത്തിറക്കുകയും ചെയ്യുക. ഇതൊക്കെ ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണ്. യോഗ്യതയില്ലാത്ത വിധികർത്താക്കളെ നിയോഗിക്കുന്നതൊക്കെ മാറണം. ഓട്ടൻതുള്ളലിന് ജഡ്ജ് ചെയ്യാൻ പറ്റുമോയെന്ന് എന്നോട് ഒരിക്കൽ ചോദിച്ചിട്ടുണ്ട്. എനിക്ക് ഓട്ടൻതുള്ളൽ അറിഞ്ഞാലല്ലേ അത് ജഡ്ജ് ചെയ്യാൻ പറ്റുകയൂള്ളൂ. ഗസൽ മത്സരം ജഡ്ജ് ചെയ്യാൻ ഉറുദു അധ്യാപകരെ ഏൽപ്പിക്കുകയെന്നതൊക്കെ സ്ഥിരം രീതിയാണ്. ആത്മാർഥതയുണ്ടെങ്കിൽ ഈ വിഷയങ്ങളൊക്കെ പരിഹരിക്കുകയെന്നത് വലിയ പ്രയാസമുള്ള കാര്യമല്ല. ആത്മാർഥതയോടെ കലയെ പരിപോഷിപ്പിക്കണമെന്ന് വിചാരിച്ചാൽ എല്ലാം നടക്കും.

കാര്യങ്ങൾ എളുപ്പം നടപ്പാക്കാനാണ് സംസ്ഥാന കലോത്സവത്തിൽ ഗ്രേഡിങ് സിസ്റ്റം കൊണ്ടുവന്നത്. അതു കൊണ്ട് യഥാർഥത്തിൽ പ്രതിഭകളെ സൃഷ്ടിക്കുകയെന്നത് ഇല്ലാതാവുകയാണ് ചെയ്തത് - പ്രകാശ് ഉള്ളിയേരി.
കാര്യങ്ങൾ എളുപ്പം നടപ്പാക്കാനാണ് സംസ്ഥാന കലോത്സവത്തിൽ ഗ്രേഡിങ് സിസ്റ്റം കൊണ്ടുവന്നത്. അതു കൊണ്ട് യഥാർഥത്തിൽ പ്രതിഭകളെ സൃഷ്ടിക്കുകയെന്നത് ഇല്ലാതാവുകയാണ് ചെയ്തത് - പ്രകാശ് ഉള്ളിയേരി.

കുട്ടികളുണ്ടാക്കിയ
മതേതര വിപ്ലവം:
കുരീപ്പുഴ ശ്രീകുമാർ

ലോത്സവം മത്സരമാവരുതെന്ന അഭിപ്രായമുള്ളയാളാണ് ഞാൻ. ശാന്തിനികേതനിലൊക്കെ നടക്കുന്ന ശാരദോത്സവം പോലെ കുട്ടികളുടെ ഉത്സവമായിരിക്കണം നടക്കേണ്ടത്. മത്സരം എന്നത് ശരിയായ പ്രവണതയേ അല്ല. രക്ഷകർത്താക്കളുടെ ഇടപെടൽ പരമാവധി ഒഴിവാക്കണം. രക്ഷിതാക്കൾ അനാവശ്യമായി അങ്ങോട്ട് വരേണ്ട കാര്യമില്ല.

ഗോത്രകലകളെക്കുറിച്ച് വലിയൊരു അറിവാണ് പൊതുസമൂഹത്തിനുണ്ടാവാൻ പോവുന്നത്.

ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് അധ്യാപകർ ഒരു സംവിധായകനെ വിളിപ്പിച്ച് ഞങ്ങളെ ഒരു നാടകം പഠിപ്പിച്ച് ജില്ലാതലത്തിലേക്കയച്ചു, അവിടെ ഒന്നാം സമ്മാനം കിട്ടി. അന്ന് അഭിനയിക്കാൻ പെൺകുട്ടികളെ കിട്ടാതിരുന്നതിനാൽ ഞാനായിരുന്നു പെൺവേഷം കെട്ടിയത്. കൊല്ലം ജില്ലയിലെ ഏറ്റവും നല്ല നടിയായി തെരഞ്ഞെടുക്കപ്പെട്ടത് ഞാനായിരുന്നു. ജില്ലയിൽ ഒന്നാം സ്ഥാനം കിട്ടിയെങ്കിലും ഞങ്ങളെ സംസ്ഥാന കലാമേളയിലൊന്നും പങ്കെടുക്കാൻ കൊണ്ടുപോയില്ല. അതിനൊന്നും അത്ര വലിയ പ്രാധാന്യം അന്നുണ്ടായിരുന്നില്ല. അതുകൊണ്ട് ഞങ്ങൾ പരാതിപ്പെടാനും പോയില്ല. അക്കാലത്തെ കലാമേളയുടെ പരിശുദ്ധിയൊക്കെ പോയി. ഇപ്പോ പകയുള്ള മത്സരമായി മാറിയിരിക്കുകയാണ്. അത് മാറണം.

‘‘തിരുവാതിര ഹിന്ദുക്കളുടേത്, ഒപ്പന മുസ്ലിങ്ങളുടേത്, മാർഗം കളി ക്രിസ്ത്യാനികളുടേത് എന്നൊക്കെയാണല്ലോ.  മാത്രമല്ല, ഇതൊന്നും പുറത്ത് അവതരിപ്പിക്കുകയും ചെയ്തിരുന്നില്ല. അതൊക്കെ കുട്ടികൾ തകർത്തു’’ - കുരീപ്പുഴ ശ്രീകുമാർ.
‘‘തിരുവാതിര ഹിന്ദുക്കളുടേത്, ഒപ്പന മുസ്ലിങ്ങളുടേത്, മാർഗം കളി ക്രിസ്ത്യാനികളുടേത് എന്നൊക്കെയാണല്ലോ. മാത്രമല്ല, ഇതൊന്നും പുറത്ത് അവതരിപ്പിക്കുകയും ചെയ്തിരുന്നില്ല. അതൊക്കെ കുട്ടികൾ തകർത്തു’’ - കുരീപ്പുഴ ശ്രീകുമാർ.

കലോത്സവങ്ങളുടെ ചില ഗുണപരമായ കാര്യങ്ങളെക്കുറിച്ചും പരാമർശിക്കാതെ പോവരുത്. ഇപ്പോൾ ചില ഗോത്രകലകൾ കലോത്സവങ്ങളുടെ ഭാഗമാക്കിയിരിക്കുകയാണല്ലോ. വിധികർത്താക്കളെ കിട്ടാനൊക്കെ അൽപം ബുദ്ധിമുട്ടുണ്ടാവും. എങ്കിലും, ഗോത്രകലകളെക്കുറിച്ച് വലിയൊരു അറിവാണ് പൊതുസമൂഹത്തിനുണ്ടാവാൻ പോവുന്നത്. ഇത്രയും നൃത്തവൈവിധ്യം നമുക്കുണ്ടെന്നത് സമൂഹത്തിലേക്ക് എത്തുകയാണ്. മിക്കവാറും ഗോത്രനൃത്തങ്ങളൊക്കെ കുനിഞ്ഞ് നിന്ന് ചെയ്യുന്ന നൃത്തമാണ്. കുനിഞ്ഞ് നിൽക്കേണ്ടവരാണെന്ന ഒരു ധാരണ പണ്ടേ, അവരുടെ മനസ്സിൽ അടിച്ചേൽപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് നമ്മളോർക്കണം.

കലോത്സവങ്ങളിലെ കുട്ടികളെ നമ്മുടെ ഗുരുക്കൻമാരായി കണക്കാക്കണമെന്ന് തോന്നിയ ഒരു ഘട്ടമുണ്ട്. നമ്മുടെ നവോത്ഥാന മുന്നേറ്റങ്ങൾ പ്രധാനമായും ജാതിവ്യവസ്ഥക്കെതിരായ പരിശ്രമമായിരുന്നുവല്ലോ. എല്ലാ കലാരൂപങ്ങളിലും ജാതീയമായതും മതപരമായതുമായ വേർതിരിവുകൾ ഉണ്ടായിരുന്നു. തിരുവാതിര ഹിന്ദുക്കളുടേത്, ഒപ്പന മുസ്ലിങ്ങളുടേത്, മാർഗം കളി ക്രിസ്ത്യാനികളുടേത് എന്നൊക്കെയാണല്ലോ. മാത്രമല്ല, ഇതൊന്നും പുറത്ത് അവതരിപ്പിക്കുകയും ചെയ്തിരുന്നില്ല. അതൊക്കെ കുട്ടികൾ തകർത്തു. മാർഗംകളി കളിക്കുന്നത് ക്രിസ്ത്യാനിയാണെന്നോ ഒപ്പനയിൽ പങ്കെടുക്കുന്നത് മുസ്ലീമാണെന്നോ ഒന്നും നിർബന്ധമില്ല. തിരുവാതിരയിലും ആർക്കും കളിക്കാം. അത് കുട്ടികളുണ്ടാക്കിയ വലിയ മാറ്റമാണ്. മതേതരത്വം നിലനിർത്താൻ കുഞ്ഞുങ്ങളുണ്ടാക്കിയ വലിയ വിപ്ലവമായാണ് ഞാൻ അതിനെ കണക്കാക്കുന്നത്.

Comments