“എനിക്ക് എന്നെത്തന്നെ ചിലത് ബോധ്യപ്പെടുത്താനുണ്ട്, അതായത് അവനവൻ അവനവനെ ബോധ്യപ്പെടുന്ന ഒരു രീതി. അങ്ങനെയാണ് എൻ്റെ കലയിൽ ഇടപെടൽ സംഭവിക്കുന്നത്.” അതുകൊണ്ടുതന്നെ കരുതിക്കൂട്ടിയുള്ള ഇടപെടലുകൾ തൻ്റെ കലയിൽ സംഭവിക്കുന്നില്ലെന്നും സംഭവിക്കുന്നതെല്ലാം ഓർഗാനിക്ക് ആണെന്നും പറയുകയാണ് പ്രശസ്ത ചിത്രകാരനും ഇലസ്ട്രേറ്ററുമായ ഭാഗ്യനാഥൻ, കമൽറാം സജീവുമായുള്ള ഈ സംഭാഷണത്തിൽ. കൂടെ ബിനാലെ അനുഭവങ്ങളും പങ്കുവെക്കുന്നു.
