പി. മുസ്തഫ; മൂന്ന് ട്രെയിന്‍ ദുരന്തങ്ങള്‍

1986 ലും 1989 ലും 2001 ലും കേരളം ഞെട്ടിയ മൂന്ന് തീവണ്ടി ദുരന്തങ്ങൾ പകർത്തിയ ഒരു ന്യൂസ് ഫോട്ടോഗ്രഫറുടെ അനുഭവ കഥയാണിത്.പി.മുസ്തഫയുടെത് 50 വർഷത്തെ ഫോട്ടോ ജീവിതമാണ്. അതായത് വയസ് 20 ൽ തുടങ്ങിയ ഫോട്ടോഗ്രഫി. ഒറ്റ ഫിലിം ഇടുന്ന മര ക്യാമറ തൊട്ട് നിക്കോൺ മിറർലെസ് സീരിസിൽ പുതുതായിറക്കിയ ക്യാമറ വരെ മുസ്തഫയുടെ ജീവിതത്തിലുണ്ട്.ഇവിടെ മുസ്തഥ പറയുന്നത് 50 അധ്യായങ്ങളുള്ള ഫോട്ടോഗ്രഫി ജീവിതത്തിലെ ഒരു ചാപ്റ്റർ ആണ്. അത് ഒരു ദുരന്ത കഥയാണ്. കേരളത്തിൽ നടന്ന മൂന്നു ട്രയിനപകടങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ അനുഭവ സാക്ഷ്യം.

Comments