വി. വാസുദേവന്‍ / Photo: Biju Ibrahim

സൂര്യനെയും ചന്ദ്രനെയും കോർത്ത നൂൽ:
നെയ്ത്തിന്റെ രഹസ്യം പറഞ്ഞ് ‘സൂത്ര’...

ഇന്ന് അന്തരിച്ച പ്രശസ്ത നെയ്ത്ത് കലാകാരനും ആർട് ക്യുറേറ്ററുമായ വി. വാസുദേവനെയും കോഴിക്കോട് ബേപ്പൂരിൽ അദ്ദേഹം സ്ഥാപിച്ച നെയ്ത്ത് കലാകേന്ദ്രമായ ‘തസര’യിൽ 35 വർഷമായി മുടങ്ങാതെ നടക്കുന്ന സൂത്ര ടെക്സ്റ്റയിൽ ആർട്ട് ഫെസ്റ്റിവലിനെയും കുറിച്ച് പി.പി. ഷാനവാസ് എഴുതുന്നു. ‘സൂത്ര’ ഫെസ്റ്റിവലിന്റെ 35-ാം എഡിഷനിടെയായിരുന്നു വി. വാസുദേവന്റെ വിയോഗം.

വാസുവേട്ടന്റെ ‘തസര’ അറബിക്കഥകൾ പറയുന്ന ബേപ്പൂരിന്റെ ഒരു തസ്രാക്കാണ്. 35 വർഷമായി മുടങ്ങാതെ നടക്കുന്ന നൂൽനൂൽപ്പിന്റെയും നിറച്ചാർത്തുകളുടെയും കളിമൺ ചെരാതുകളുടെയും കളംപാട്ടിന്റെയും നൃത്തത്തിന്റെയും സംഗീതത്തിന്റെയും, സർവ്വോപരി മനുഷ്യർ തമ്മിലുള്ള പാരസ്പര്യത്തിന്റെ നീലത്താമരകൾ വിരിയുന്ന ഒരിടം.

‘തസര’യിൽ വർഷാവർഷം നടക്കുന്ന സൂത്ര ടെക്സ്റ്റെയിൽ ആർട് ഫെസ്റ്റിവലിന്റെ സന്ദേശമെന്ത് എന്നു ചോദിച്ചാൽ, അത് ‘സംഘർഷങ്ങളുടെ ചുറ്റുവട്ടത്തിനു നടുവിൽത്തന്നെ കൂസലില്ലാതെ നിലകൊള്ളുന്ന ശാന്തിയുടെ ഒരിടം കണ്ടെത്തുക’ എന്നതാണ്. ബേപ്പൂർ നടുവട്ടത്ത്, മാറാട് ബീച്ചിന് ഓരത്ത്, വാസുദേവന്റെ തറവാട്ടു പുരയിടത്തിന്റെ മരത്തണലുകളിൽ ഒരുക്കിയ ഫെസ്റ്റിവൽ.

കൃഷിയുടെയും കൈത്തൊഴിലിന്റെയും ഗാന്ധി കണ്ട ഗ്രാമീണ ഇന്ത്യയിൽ നിന്നുതന്നെ, ‘തസര’യുടെ അമരക്കാരനും തത്വചിന്ത കണ്ടെത്തിയിരുന്നു. ഒരു നിഷ്ഠ പോലെ താൻ തുടർന്ന ഈ കലാവിരുന്ന്, ഏതാനും വർഷം മുമ്പ് വിടപറഞ്ഞുപോയ സഹോദരിയും ചിത്രകാരിയും ബിനാലെ ആർടിസ്റ്റുമായ കെ.വി ശാന്തയ്ക്കാണ് സമർപ്പിച്ചിരുന്നത്.

ചിത്രങ്ങൾ: ബിജു ഇബ്രാഹിം
ചിത്രങ്ങൾ: ബിജു ഇബ്രാഹിം

‘ക്രിയാത്മകമായ നെയ്ത്തിന്റെ കേന്ദ്രം’ എന്നാണ് ‘തസര’യെ അതിന്റെ ഉപജ്ഞാതാക്കൾ വിശേഷിപ്പിച്ചത്. 1990-ൽ പ്രയോഗിച്ചു തുടങ്ങിയ ഫെസ്റ്റിവൽ എന്ന ആശയം, ‘കൈത്തറി നൂലിന്റെ കലാപരമായ വശങ്ങളെ വികസിപ്പിക്കുക’ എന്ന ലക്ഷ്യത്തിലേക്ക് പതുക്കെ നടന്നടുത്തു. ‘കേരളത്തിലും പുറത്തുമുള്ള സഹ നെയ്ത്തുകാരുടെ ഗുണത്തിനും നന്മയ്ക്കുമായി’, പങ്കുവെപ്പിന്റെ ഒരിടമായി വർഷങ്ങളിലൂടെ അതു വികസിച്ച് മൂന്നു വ്യാഴവട്ടങ്ങൾ തികച്ചിരുന്നു.

നെയ്ത്തിന്, ഇന്ത്യയിൽ ഒരു നീണ്ട ചരിത്രമുണ്ടെന്ന് വാസുദേവന് അറിയാമായിരുന്നു. കാർഷികവൃത്തിയുടെയും നെയ്ത്തിന്റെയും കൃഷ്ണനും രാമനും പണിത ഇന്ത്യയെ കണ്ടെത്തിയ ഗാന്ധിയുടെ രാഷ്ട്രീയമാണ്, വിശാലാർത്ഥത്തിൽ വാസുദേവനും പങ്കു വെച്ചിരുന്നത്.

നെയ്ത്തിന്, ഇന്ത്യയിൽ ഒരു നീണ്ട ചരിത്രമുണ്ടെന്ന് വാസുദേവന് അറിയാമായിരുന്നു. ഗാന്ധിയുടെ രാഷ്ട്രീയമാണ്, വിശാലാർത്ഥത്തിൽ വാസുദേവനും പങ്കു വെച്ചിരുന്നത്.

നെയ്ത്തുവൃത്തി നിർമ്മിച്ച കബീറിന്റെയും തിരുവള്ളുവരുടെയും തത്വചിന്തയ്ക്ക് ഗാന്ധിജി നൽകിയ അർത്ഥവ്യാഖ്യാനങ്ങളിലൂടെ സാധ്യമായ ഇന്ത്യയ്ക്ക് സംഭവിച്ച ദുര്യോഗങ്ങളും ആ മനസ്സിലുണ്ട്. അതുകൊണ്ട് ഇവിടെ നെയ്തെടുക്കുന്നത് വെറുമൊരു തുണിയല്ല, ഒരു രാഷ്ട്രീയ തുണിയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

എല്ലാം യന്ത്രം കൊണ്ടുപോകുന്ന കാലത്ത്, മനുഷ്യ ഹൃദയത്തിന്റെയും മസ്തിഷ്കത്തിന്റെയും സ്വാഭാവികമായ നിലനിൽപ്പിന് എങ്ങനെ തീർച്ചയും മൂർച്ചയും നൽകി സൂക്ഷ്മമാക്കാം എന്നും അദ്ദേഹം നമ്മെ പഠിപ്പിച്ചു.
യന്ത്രവൽക്കരണത്തിന്റെ ഏത് ധൂസര സങ്കൽപ്പത്തിൽ വളർന്നാലും മനസ്സിലുണ്ടാകട്ടെ ഇത്തിരി കൊന്നപ്പൂക്കൾ” എന്നു കവി പാടിയതു പോലെ. യന്ത്രം കൊണ്ടുപോയ മസ്തിഷ്കത്തിന്റെ സ്ഥല-കാലങ്ങളെ, ഒരു റിവേഴ്സ് തെറാപ്പിയിലൂടെ, നാഡീശോധനയ്ക്ക് വിധേയമാക്കുകയാണ് താനെന്ന ഉള്ളറിവ്, വാസുദേവനെ സദാ ഊർജ്ജസ്വലനായി നിലനിർത്തിയിരുന്നു.

എന്നാൽ, അത്തരം ഒരു രാഷ്ട്രീയ ജാഗ്രതയുടെ നഗ്നതയല്ല, നാം ‘തസര’യിൽ കണ്ടുമുട്ടുക. സുഭഗവും മോഹനവും ഹൃദയഹാരിയുമായ നിറങ്ങൾ ഇവിടെ നൃത്തം ചെയ്യുന്നു. വൃക്ഷങ്ങളും പക്ഷികളും ഇവിടെ പശ്ചാത്തലഗീതമാലപിക്കുന്നു. തൊഴിൽ തിരക്കിൽ മനുഷ്യർക്ക് നഷ്ടപ്പെട്ടുപോയ സന്തോഷനിമിഷങ്ങൾ ഇവിടെ വീണു കിട്ടുന്നു. ഇതൊരു അതിശയോക്തിയല്ല എന്നറിയാൻ ‘തസര’ ഒരിക്കലെങ്കിലും സന്ദർശിക്കണം.

കോട്ടക്കലിൽ നിന്നുള്ള സൈറാബാനു ‘തസര’യിൽ വന്നത്, ക്യാമ്പിലെ കലാകാരികളുടെ കൈകളിൽ മൈലാഞ്ചിയണിയിക്കാനാണ്. എന്നാൽ ഇവിടുത്തെ നിറങ്ങളുടെ നൃത്തത്തിൽ അവളും വീണു. ആദ്യമായി ഒരു ക്യാൻവാസിൽ സൈറ തന്റെ നിറക്കൂട്ടൊരുക്കി. സംഭവം രേഖപ്പെടുത്താൻ വന്ന അപർണയിലെ ചിത്രകാരിയെയും ‘തസര’ ഉണർത്തി. അവളും ഒരു കാൻവാസ് നിർമ്മിച്ചു.

കെ.വി. ബാലകൃഷ്ണൻ വാസുദേവന്റെ സഹോദരനാണ്. ഇരുവരുടെയും ടാപസ്റ്ററികൾ പ്രദർശത്തിലുണ്ടായിരുന്നു.
കെ.വി. ബാലകൃഷ്ണൻ വാസുദേവന്റെ സഹോദരനാണ്. ഇരുവരുടെയും ടാപസ്റ്ററികൾ പ്രദർശത്തിലുണ്ടായിരുന്നു.

കെ.വി. ബാലകൃഷ്ണൻ വാസുദേവന്റെ സഹോദരനാണ്. ഇരുവരുടെയും ടാപസ്റ്ററികൾ പ്രദർശത്തിലുണ്ടായിരുന്നു. കടൽകാക്കകളും ജലജീവികളും മനുഷ്യരും പൂന്തോട്ടവും ഉരുവും കടലും ബോട്ടുകളും കൊണ്ട് കടലോര ജീവിത ചുറ്റുപാടുകൾ ടാപസ്ട്രിയിൽ കൊണ്ടുവരുന്ന, ഒരു ക്രിയാത്മക കലാകാരന്റെ പാടവത്തോടെയാണ് ബാലകൃഷ്ണൻ, കാൻവാസുകൾ എന്നു തോന്നിപ്പിക്കുന്ന വിശാലമായ ടാപസ്റ്ററികൾ നിർമ്മിച്ചിട്ടുള്ളത്. ഇവിടെ ടാപസ്റ്ററികൾ പെയിന്റിങ്ങുകളായി തന്നെ രൂപം കൊള്ളുന്നു.

ഇൻഡിഗോയിൽ ബാതിക് പെയിന്റിംഗ് ആഘോഷിച്ചുകൊണ്ട്, സദാ സന്തോഷം സ്ഫുരിക്കുന്ന ഭാവചലനങ്ങളുമായി ആഹ്ലാദം പങ്കിടുന്നു യു.കെയിൽ നിന്നുള്ള പെർലി.

ഹരിറാം തുടക്കകാലം തൊട്ടുതന്നെ സൂത്ര ഫെസ്റ്റിവലിൽ തന്റെ പങ്കാളിത്തം ഉറപ്പാക്കിപ്പോരുന്ന ദേശീയ മൂല്യമുള്ള ചിത്രകാരനാണ്. ശാന്തിനികേതനും ചോളമണ്ഡലവും ബറോഡയും അടങ്ങുന്ന ആധുനിക ഇന്ത്യൻകലയെ, തന്റെ വൈദേശിക കലാപരിചയവുമായി ചേർത്തുവെച്ച്, സമ്മിശ്രമായ ഒരു കലാഭാഷയുടെ സൗന്ദര്യം തീർക്കുന്ന ഈ കലാകാരൻ, കടുപ്പവും സൗമ്യവുമായ നിറങ്ങളുടെ ബ്ലെൻഡിങ് നടത്തിയ ചിത്രശരീരം ‘തസര’യ്ക്കു സമ്മാനിച്ച ശേഷം കഴിഞ്ഞയാഴ്ച്ച ബംഗ്ലൂരിലേക്കു മടങ്ങി.

ഇന്ത്യൻ ആത്മീയതയുടെ ആധുനിക വശങ്ങളും പാശ്ചാത്യ അബ്സ്ട്രാക്ടിസത്തിന് അതു നൽകിയ സംഭാവനയും, പാശ്ചാത്യവും പൗരസ്ത്യവും പരസ്പരം കണ്ടെത്തുന്ന ‘തസര’യുടെ പ്രസക്തിയും, ഈ ആശ്രമാന്തരീക്ഷം ഇതര കലാക്യാമ്പുകളിൽ നിന്ന് വ്യത്യസ്തമായിരിക്കുന്നത് എങ്ങനെയെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി.

ഇൻഡിഗോയിൽ ബാതിക് പെയിന്റിംഗ് ആഘോഷിച്ചുകൊണ്ട്, സദാ സന്തോഷം സ്ഫുരിക്കുന്ന ഭാവചലനങ്ങളുമായി ആഹ്ലാദം പങ്കിടുന്നു യു.കെയിൽ നിന്നുള്ള പെർലി. മൈനസ് സീറോ ഡിഗ്രിയിൽ നിന്ന് കേരളത്തിന്റെ ഫെബ്രുവരിച്ചൂടിലേക്ക് പറന്നുവന്ന യുകെയിൽ നിന്നുള്ള മറ്റൊരു ചിത്രകാരി. നട്ടുച്ചയിൽ അവരെ കണ്ടു മുട്ടുമ്പോൾ, ദൂരെ വെളിച്ചം തട്ടി പരിലസിക്കുന്ന തെങ്ങോലപ്പടർപ്പുകൾക്ക് കാൻവാസിൽ അവർ നിറം കൊടുക്കുകയായിരുന്നു.

ഫാബ്രിക്കിന്റെ കഷ്ണങ്ങൾ, മറ്റു വസ്തുവകകളുടെ പൊട്ടും കഷ്ണങ്ങളും ഇങ്ങനെയുള്ളതെല്ലാം കൂടിച്ചേർന്ന് ഒന്നാകുന്നു. ഈ ഓരോ ഘടക വസ്തുക്കൾക്കും ഒരു സ്വന്തം കഥയുണ്ട്.

ക്രിസ്റ്റിന ഫെയ്ൻ എന്ന ഫ്രഞ്ച് കലാകാരി, മൂന്നാം വയസ്സിൽ തന്റെ മാതാപിതാക്കളുടെ ലതർ വർക്ക് ഷോപ്പിൽ നിന്ന് തുടങ്ങിയ കലായാത്ര, വൈവിധ്യമാർന്ന പഥങ്ങളിൽ സഞ്ചരിച്ചാണ്, ‘തസര’യിലെത്തിച്ചേർന്നത്. നിറങ്ങളുടെയും വസ്തുക്കളുടെയും ഒരു പെജന്ററി ഉണ്ട് അവരുടെ ടാപസ്റ്ററിയിൽ. നൂലുകളും നിറങ്ങളും വസ്തുക്കളും, ഒരു പെയിന്റിങ്ങിലെ ആവർത്തിച്ചുള്ള റെൻഡറിങ് പോലെ, അവരുടെ വർക്കുകളിൽ കനം വച്ചു കിടക്കുന്നു. കടന്നുവന്ന കലായാത്രയുടെ സമ്പന്നതയും വൈവിധ്യവും പ്രതിഫലിക്കുന്ന ‘കറിക്കൂട്ടു’കളാണ് അവ. പരസ്പര ബന്ധിതമായ ഘടകവസ്തുക്കളും പരസ്പരം തുന്നിച്ചേർക്കപ്പെട്ട അസംഖ്യം കഷ്ണങ്ങളും കൊണ്ട് ഒരു പൂർണ്ണ ശരീരം തീർക്കുന്നതാണ് ക്രിസ്റ്റീനയുടെ കല.

ഫാബ്രിക്കിന്റെ കഷ്ണങ്ങൾ, മറ്റു വസ്തുവകകളുടെ പൊട്ടും കഷ്ണങ്ങളും ഇങ്ങനെയുള്ളതെല്ലാം കൂടിച്ചേർന്ന് ഒന്നാകുന്നു. ഈ ഓരോ ഘടക വസ്തുക്കൾക്കും ഒരു സ്വന്തം കഥയുണ്ട്. ഈ കഥകളെല്ലാം ചേർന്ന് ഒരു വലിയ കഥ രൂപം കൊള്ളുന്നു അവരുടെ ടാപസ്ട്രിയിൽ. ഒരു അനുഷ്ഠാനം പോലെ ആവർത്തനമുണ്ട് അവരുടെ വൃത്തിയിൽ. വർഷങ്ങളിലൂടെ അത് വികസിച്ചു ശുദ്ധമാക്കപ്പെട്ട് ആഖ്യാനത്തിന്റെ ഒരു ക്രമം കൈക്കൊള്ളുന്നു. അങ്ങിനെ എണ്ണമറ്റ വ്യത്യസ്തതകളിൽ നിന്ന് അവർ കലയിലൂടെ ജീവിതത്തിന്റെ ഏകാത്മകത (Singularity) കണ്ടെത്തുന്നു.

തങ്ങളുടെ ധ്യാനനിഷ്ഠയിൽ നിന്ന് അണുകിട തെറ്റാതെ സദാപ്രവർത്തനനിരതരായ കലാകാരർ. ഓസ്ട്രേലിയ, ഓസ്ട്രിയ, ഫ്രാൻസ്, തുർക്കി, ഇംഗ്ലണ്ട്, ജപ്പാൻ, ഇൻഡോനേഷ്യ, അമേരിക്ക, ജർമ്മനി തുടങ്ങി 21 രാജ്യങ്ങളിൽ നിന്നുള്ള 50-ഓളം കലാകാരർ വന്നും പോയും. കേരളത്തിൽ നിന്നുള്ള പത്തോളം പേർ.

യുകെയിൽ നിന്നുള്ള ഗാരി പൊവറിന്റെ ബാതിക് സൃഷ്ടികൾ. ഉച്ചിദ മാപ്പികോ എന്ന ജാപ്പനീസ് കലാകാരിയുടെ ബാതിക്കുകൾ. വാക്സ് റെസിസ്റ്റ് ഡെയിങ് ടെക്നിക് ഉപയോഗിച്ചുകൊണ്ട് ജപ്പാനീസ് വസ്ത്രമായ കിമോണയുടെ ഡിസൈനിങ്ങിനെ അടിസ്ഥാനമാക്കിയാണ് നിറവിന്യാസങ്ങൾ. ആരോഗ്യകരമായ ഒരു ജീവിതത്തിനുതകുന്ന ഡിസൈൻ എന്നാണ് അവരുടെ സ്ലോഗൻ.

ഫ്രാൻസിൽ നിന്നുള്ള ഗയ്ഡൊമിനിക്. പ്രകൃതിദത്തവും സിന്തറ്റിക്കുമായി വസ്തുക്കൾ ബ്ലെൻഡ് ചെയ്യുന്ന ടാപസ്ട്രികളാണ് അവരുടേത്. ഇന്ത്യയുടെ സമ്പന്നമായ ടെക്സ്റ്റൈൽ ഡിസൈനിങ്ങിൽ നിന്നാണ് പ്രചോദനം. ചാലനാത്മകമായ ടെക്സ്റ്റൈൽ ഡിസൈനിങ്ങിനെ, പരമ്പരാഗതമായി ഉപയോഗിക്കാത്ത വസ്തുക്കളുമായി കൂട്ടിച്ചേർക്കുന്ന പരീക്ഷണാത്മക സൃഷ്ടികൾ. ഭാവനാത്മകതയെ ക്രാഫ്റ്റിൽ കൊണ്ടുവരുന്നതിന് പരമ്പരാഗത അതിർത്തികൾ അവർ ഭേദിക്കുന്നു.

ജർമ്മനിയിൽ നിന്നുള്ള റെജീന മാർട്ട് മുള്ളറുടെ വൂളൻ പ്രതലത്തിലെ ചന്ദ്രനും സൂര്യനും. 2014 മുതൽ ടെക്സ്റ്റൈൽ ആർടിൽ അവർ താൽപര്യമെടുക്കുന്നു. വാൾ ഒബ്ജെക്റ്റ് ക്ലോതിങും ആക്സസറികളും നിർമ്മിക്കുന്നു. കമ്പിളിത്തുണിയും ഫാബ്രിക്കുകളും ഇതിനായി ഒരുമിച്ചു ചേർത്ത് ഉപയോഗിക്കുന്നു. പ്രകൃതിയാണ് എപ്പോഴത്തെയും പ്രചോദനം എന്നവർ പറയുന്നു. രൂപത്തേയും നിറങ്ങളെയും ആഘോഷിക്കുന്ന അവരുടെ വർക്കുകൾ സ്പർശനപരമായും സംവേദനം തീർക്കുന്നു.

ഇടവിട്ടുള്ള സന്ധ്യകളിൽ ‘തസര’യിലെ ഓല മേഞ്ഞ 'കൂത്തമ്പല'ത്തിൽ കളംപാട്ടും നൃത്തവും കവിതയും സംഗീതവും ഉണ്ടാകും.

ഓസ്ട്രേലിയയിൽ നിന്നുള്ള വെർജിനിയ റിയാൻ, ഷിയോന റിയാൻ, താമര റസ്സൽ. ഇറ്റലിയിൽ നിന്നുള്ള മിറലെ ചെർച്ചി, ബെനഡെറ്റ ഗപ്പി. ബെനഡെറ്റെയുടെ ‘വാട്ടർമേലോൺ’ എന്നു പേരിട്ട ടെക്സ്റ്റയിൽ ആർട് പാറിക്കളിക്കുന്ന ഒരു കൊടിയോ ദർഗകളിൽ സമ്മാനിക്കുന്ന ഒരു ചാദറോ ആയി പരിലസിക്കുന്നു. തുർക്കിയിൽ നിന്ന് ഫ്ലോറൽ ഡിസൈനുമായി ബാസക് കോകലൻ, സെഭത് കുമോവ, തന്റെ 'അനറ്റോളിയൻ ഗോഡസ്സസ്' എന്ന വലിയ കാൻവാസിലുള്ള, സ്ത്രീനഗ്നശരീരത്തിന്റെ അനന്തശയന പോസിലുള്ള പെയിന്റിങ്ങുമായി കാർമെർ ബാടിയോഗ്ലു. തന്റെ മുച്ചിലോട്ട് ഭഗവതിയും ബുദ്ധനുമായി പരമ്പരാഗത കുംഭാരനും കലാകാരനുമായ മനോജ്. സമയയന്ത്രവും മെഴുകുതിരിയും സ്വാഗത കമാനവുമായി സ്റ്റീഫൻ സ്റ്റെവോഗ്. ഇരുവരും കോഴിക്കോട് മുക്കത്തു നിന്നുള്ളവർ.

വാസുദേവന്റെ സഹോദരി അന്തരിച്ച കെ.വി ശാന്തയുടെ ടാപസ്ട്രി. ഒരു വൃത്തത്തിനു ചുറ്റും വ്യന്യസിക്കുന്ന നിറങ്ങളുടെ നൃത്തമുണ്ട് അവരുടെ നിർമ്മിതിയിൽ. ചുകപ്പ്, വയലറ്റ്, കാവി, മഞ്ഞ, ചാരം, മെറൂൺ, പച്ച. പാരീസ് വിശ്വനാഥൻ നെയ്ത ടാപസ്ട്രിയുമുണ്ട് സമീപത്ത്. സമീപനത്തിലും നിറബോധത്തിലും ഇരുവർക്കും സമാനതകൾ കാണാം. സൗമ്യമായ നിറങ്ങളുടെ സമ്മോഹന സമ്മേളനം. ചിത്രകാരൻ അച്യുതൻ കൂടല്ലൂരിന്റെ ടാപസ്ട്രി അദ്ദേഹത്തിന്റെ അബാസ്ട്രാക്ട് ചിത്രമെഴുത്തിന്റെ അതേ ഭാവത്തിൽ തന്നെയാണ്.

എക്സ്പ്രസീവ് ആർടിസ്റ്റുകൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കാനഡയിൽ നിന്നുള്ള കോറി മക് ഡൊണാൾഡിന്റെയും ജപ്പാനിൽ നിന്നുള്ള എറിയോഷിദയുടെയും സംയുക്ത വാൾ പെയിന്റിംഗ്. യു.കെയിൽ നിന്നുള്ള ഡെബ്ബി അകമിന്റെ ചുകപ്പും ബ്രൗണിന്റെ എണ്ണമറ്റ ചേരുവകളും കൊണ്ടുള്ള അബ്സ്ട്രാക്ട്. ‘എംബഡീഡ് ലാൻഡ്സ്‌കേപ്പ്’ എന്നു പേരിട്ട സൃഷ്ടി, വാക്സ് റെസിസ്റ്റ് ടെക്നിക് ഉപയോഗിക്കുന്ന ബാതിക് ശൈലിയിൽ തന്നെയാണ്. തന്റെ ഈ ചിത്രം, നാടോടി ജീവിതവും നഗര ജീവിതവും മിശ്രിത പരിസ്ഥിതി കണ്ടെത്തുന്ന ഒരു സ്വപ്നഭൂമിയാണെന്ന് അവർ അവകാശപ്പെടുന്നു. സ്പർശാനുഭവവും ചലനാത്മകതയും കൊണ്ടുവരാൻ മാസ്ക് മെയ്കിങ് ടെക്നിക് ഉപയോഗിച്ചിരിക്കുന്നു എന്നും. എം.ജി നാരായണൻ കുമിൾ തടിയിൽ തീർത്ത വ്യാളി. പേരാമ്പ്രക്കാരൻ കുമാരന്റെ ആകാശവും ഭൂമിയും. മഞ്ചേരിയിൽ നിന്നുള്ള പ്രകാശന്റെ ക്യാമ്പിലുടനീളമുള്ള സാന്നിധ്യം.

തുർക്കിയിൽ നിന്ന് 'അനറ്റോളിയൻ ഗോഡസ്സസ്' എന്ന വലിയ കാൻവാസിലുള്ള, സ്ത്രീ നഗ്നശരീരത്തിന്റെ അനന്തശയന പോസിലുള്ള പെയിന്റിങ്ങുമായി കാർമെർ ബാടിയോഗ്ലു എത്തിയിരുന്നു.
തുർക്കിയിൽ നിന്ന് 'അനറ്റോളിയൻ ഗോഡസ്സസ്' എന്ന വലിയ കാൻവാസിലുള്ള, സ്ത്രീ നഗ്നശരീരത്തിന്റെ അനന്തശയന പോസിലുള്ള പെയിന്റിങ്ങുമായി കാർമെർ ബാടിയോഗ്ലു എത്തിയിരുന്നു.

ഇടവിട്ടുള്ള സന്ധ്യകളിൽ ‘തസര’യിലെ ഓല മേഞ്ഞ 'കൂത്തമ്പല'ത്തിൽ കളംപാട്ടും നൃത്തവും കവിതയും സംഗീതവും ഉണ്ടാകും. വൈകീട്ട് വരെ പൊതുജനങ്ങൾക്കുള്ള പ്രദർശന സമയം കഴിഞ്ഞാൽ, പാർട്സിപ്പൻസിനായി പ്രത്യേകമൊരുക്കുന്ന കലാ വിരുന്നുകൾ. ഇത്തവണയും കളംപാട്ടുമായി സംഘം വന്നു. തറവാട്ടിലുള്ളവർക്ക് സംഗമിക്കാനുള്ള സന്ദർഭം കൂടിയായാണ് ഇത് ആസൂത്രണം ചെയ്യുന്നത് എന്ന് വാസുവേട്ടൻ പറഞ്ഞിരുന്നു.

കൈത്തൊഴിൽകാരുടെ വ്യക്തിഗത പാടവവും വാണിജ്യ വൈദഗ്ധ്യവും വിവിധ തലത്തിലുള്ള ഭാവവൈവിധ്യവും ഭവനാപരതയും പരസ്പരം കൈകോർത്ത്, ഹാൻഡ്ലൂമിന്റെ അതിശയങ്ങൾ തീർക്കുന്നു.

നെയ്ത്തുകാരനായ കബീർ എന്ന, പതിനഞ്ചാം നൂറ്റാണ്ടിലെ ഇന്ത്യൻ ഭക്തിപ്രസ്ഥാനകാലത്തെ ആ മഹാനായ മിസ്റ്റിക്കിനും ഒരു രാത്രി ലഭിച്ചു. കവിതയുടെയും പാട്ടിന്റെയും വിനാഴികകളിൽ നെയ്ത്തിന്റെ ചരിത്രവും രാഷ്ട്രീയവും ആത്മീയതയും ആദ്യസ്രോതസ്സുകളും പങ്കുവെച്ച പരിപാടി. ജാബിർ മുഷ്ത്തരിയുടെ നെയ്ത്തിനെ മുൻനിർത്തിയുള്ള കബീറിന്റ കവിതകളുടെ വായനയും ജലീലിന്റെ കമ്പോസിഷനുകളും ഡേവിഡ് ബാബുവിന്റെ ലീഡ് ഗിറ്റാറും കാശിയിൽ ജീവിച്ച കബീറിന്റ ഇടവിട്ടുള്ള ജീവിത കഥാഖ്യാനങ്ങളും കൊണ്ട് പാഠാന്തരീയത (Intertexuality) തീർത്ത രാത്രി. അതിന്റെ ആമുഖം ഇങ്ങനെ: കബീറുമായി ബന്ധപ്പെട്ട കാവ്യലോകത്തിന് കവിതയുടെ തലങ്ങൾക്കപ്പുറം തത്വചിന്താപരമായ വശങ്ങൾ കൂടിയുണ്ട്. ടെക്സ്റ്റൈലിന്റെ രൂപകങ്ങൾ ഉൾക്കൊള്ളുന്ന പാഠം (Text) എന്ന പരികല്പന, അറുപതുകളിൽ ഫ്രഞ്ച് തത്വചിന്തകർ മുന്നോട്ടു വെയ്ക്കുകയുണ്ടായി. പാഠത്തെ (Text) ഒരു നെയ്ത്തുതുണിയായാണ് അവർ സങ്കല്പനം ചെയ്തത്. പാഠാന്തരീയതയുടെ (Intertextuality) ഒരു സന്ദർഭത്തെയാണ് 'പാഠം' അടയാളപ്പെടുത്തുന്നത് എന്നവർ പറഞ്ഞു. 'പാഠം' കേവലം ഒരു പാഠമല്ല. അർത്ഥങ്ങളും സന്ദർഭങ്ങളും ഊടും പാവും നെയ്ത ഒന്നാണത്. എഴുതപ്പെട്ടതിന്റെ സന്ദർഭങ്ങളും സാഹചര്യങ്ങളും സാമൂഹികതയും ഇഴ പിരിച്ചെടുക്കുന്ന ഒരു ‘സാംസ്കാരിക വിമർശ’ത്തിന്റെ സാധ്യത ഇവിടെ വായന കൈവരിക്കുന്നു. ‘റീഡേഴ്സ് ആർ തിങ്കേഴ്സ്’ എന്ന ട്രൂകോപ്പി തിങ്കിന്റെ സ്‌ലോഗൻ പോലെ.

കബീർ ജീവിച്ച കാശി എന്ന ബനാറസ്. അതിന്റെ സംസ്കൃതവൽക്കരിക്കപ്പെട്ട ആധുനിക നാമം വാരണാസി. ലോകത്തിലെ ആദ്യത്തെ നാഗരിക കേന്ദ്രം എന്നു വിശേഷണമുള്ള കാശിയ്ക്ക് ആത്മീയാർത്ഥങ്ങൾ നൽകിയതിന്റെ അടിത്തറ, ഒരു പക്ഷെ, നെയ്ത്തുകാരുടെയും കൈവേലക്കാരുടെയും അവിടുത്തെ ഗിൽഡുകളായിരുന്നു.

ബനാറസ്, പൗരാണിക കാലം തൊട്ട്, സിൽക്കിന്റെയും പരുത്തിത്തുണി നെയ്ത്തിന്റെയും കേന്ദ്രമായിരുന്നു. ധാക്കയും കാഞ്ചീപുരവും പോലെ, ആധുനികകാലത്തും അന്തർദേശീയശ്രദ്ധ ആകർഷിക്കുന്ന കൈത്തൊഴിലിന്റെ കേന്ദ്രം എന്ന നിലയിൽ ബനാറസ് നിലകൊള്ളുന്നു. ജാക്വാർഡ് യന്ത്രത്തിന്റെയും 1928-ൽ ഹട്ടേഴ്സ്ലി ഡൊമസ്റ്റിക് ലൂമിന്റെയും കടന്നു വരവുണ്ടായപ്പോഴും കൈത്തൊഴിലിന്റെ കേന്ദ്രമായി തന്നെ കാശി തുടർന്നു. നെയ്ത്തുകാരുടെ വർക്ക്ഷോപ്പുകളിൽ, പ്രത്യേകിച്ചും സാരിക്കു വേണ്ടിയുള്ള സിൽക്ക് നെയ്ത്തിന്റെ കേന്ദ്രമായി അവിടം ഇന്നും തുടരുന്നു.

കൈത്തൊഴിൽകാരുടെ വ്യക്തിഗത പാടവവും വാണിജ്യവൈദഗ്ധ്യവും വിവിധ തലത്തിലുള്ള ഭാവവൈവിധ്യവും ഭവനാപരതയും പരസ്പരം കൈകോർത്ത്, ഹാൻഡ്ലൂമിന്റെ അതിശയങ്ങൾ തീർക്കുന്നു. ഫാഷൻ ഡിസൈനിങിനും ടെക്സ്റ്റൈൽ നിർമ്മാണത്തിനും ആശയവും അടിസ്ഥാനവും നൽകുന്നു. കാശി മരണത്തിന്റെ മാത്രമല്ല സൃഷ്ടിപ്പിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും നഗരമായി കൂടി നിലകൊള്ളുന്നു.

ഇറ്റലിയിൽ നിന്നുള്ള ഗല്ലി ബെനഡെറ്റയുടെ ‘വാട്ടർമേലോൺ’ എന്ന ടെക്സ്റ്റയിൽ ആർട്ട്, പാറിക്കളിക്കുന്ന ഒരു കൊടിയോ ദർഗകളിൽ സമ്മാനിക്കുന്ന ഒരു ചാദറോ ആയി പരിലസിക്കുന്നു.
ഇറ്റലിയിൽ നിന്നുള്ള ഗല്ലി ബെനഡെറ്റയുടെ ‘വാട്ടർമേലോൺ’ എന്ന ടെക്സ്റ്റയിൽ ആർട്ട്, പാറിക്കളിക്കുന്ന ഒരു കൊടിയോ ദർഗകളിൽ സമ്മാനിക്കുന്ന ഒരു ചാദറോ ആയി പരിലസിക്കുന്നു.

മധ്യകാല ഇന്ത്യൻ സമ്പദ്ഘടനയിൽ കൃഷിയെപ്പോലെ കൈത്തൊഴിലും വഹിച്ച പങ്ക് നിർണായകമായിരുന്നു എന്നർത്ഥം. ഇന്ത്യൻ നഗരങ്ങൾക്ക് കോട്ടൺ മില്ലുകളാണ് അടിത്തറ പാകിയത്. ഇന്ത്യയെ സംബന്ധിച്ച മാർക്സിന്റെ കുറിപ്പുകളിൽ ബ്രിട്ടീഷ് കൊളോണിയൽ ശക്തികൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ എന്നെന്നേക്കുമായി മാറ്റിപ്പണിയുകയും ഇന്ത്യയെ മുച്ചൂടും മുടിച്ചുകളയുകയും ചെയ്ത, ഇന്ത്യ പോയ കാലത്തിന്റെ ഒരു അവശിഷ്ടഭൂമിയായി മാറിത്തീർന്നതിന്റെ കഥ പറയുന്നത് കേൾക്കുക:

“ചരിത്രാതീതകാലം മുതൽക്ക് ഏഷ്യയിൽ ഗവൺമെൻറിൻറെ മൂന്നു വകുപ്പുകൾ മാത്രമാണുണ്ടായിരുന്നത്. ധനകാര്യം അഥവാ ആഭ്യന്തരമായ കൊള്ള, യുദ്ധം അഥവാ വിദേശങ്ങളിലുള്ള കൊള്ള, പൊതുമരാമത്ത് എന്നിങ്ങനെയാണ് ആ വകുപ്പുകൾ വിഭജിക്കപ്പെട്ടിരുന്നത്. ശീതോഷ്ണാവസ്ഥയും ഭൂപരമായ സ്ഥിതിയും കാരണം, പ്രത്യേകിച്ചും സഹാറയിൽ നിന്നാരംഭിച്ച് അറേബ്യയും പേർഷ്യയും ഇന്ത്യയും താർത്താറിയയും കടന്ന് ഏറ്റവും ഉയർന്ന ഏഷ്യാറ്റിക് പീഠഭൂമി വരെ നീണ്ടുകിടക്കുന്ന വിസ്തൃതമായ മരുപ്രദേശങ്ങൾ കാരണം, തോടുകളും ജലസേചനകേന്ദ്രങ്ങളും മുഖേനയുള്ള കൃത്രിമമായ ജലസേചനം (പൊതുമരാമത്ത്) പൗരസ്ത്യദേശത്തെ കൃഷിയുടെ അടിത്തറയായിത്തീർന്നു. ഇന്ത്യയിലെയും ഈജിപ്റ്റിലേയും പോലെ വെള്ളപ്പൊക്കം മുഖേന വയലുകളുടെ വളക്കൂറു വർദ്ധിപ്പിക്കുന്ന രീതി മെസപ്പൊട്ടേമിയ, പേർഷ്യ തുടങ്ങിയ പ്രദേശങ്ങളിലും ഉപയോഗപ്പെടുത്തി വരുന്നുണ്ട്.”

“ജലസേചനത്തോടുകളിൽ വെള്ളം എത്തിക്കുന്നതിന് ഉയർന്ന ജലനിരപ്പ് ശക്തിയായി ഉപയോഗപ്പെടുത്തുന്നുണ്ട്. പിരിപ്പോടെയും കൂട്ടായും വെള്ളം ഉപയോഗിക്കേണ്ടതിൻറെ ഈ പ്രാഥമികാവശ്യകത ഫ്ളാൻഡേഴ്സിലേയും ഇറ്റലിയിലേയും പോലെ, സന്നദ്ധസേവന സംഘടനയുടെ സഹായം തേടാൻ പാശ്ചാത്യദേശത്ത് സ്വകാര്യ സംരംഭകരെ നിർബന്ധിതമാക്കിയപ്പോൾ, പൗരസ്ത്യദേശത്ത് അത് ഗവൺമെൻറിൻറെ കേന്ദ്രാധികാരത്തിൻറെ ഇടപെടൽ (പൊതുമരാമത്ത്) അനിവാര്യമാക്കിത്തീർത്തു. കാരണം, സന്നദ്ധസേവനത്തിന്റെ സംഘടനാരൂപം അസാധ്യമാക്കുന്ന തരത്തിൽ താണ നാഗരികതയും വിസ്തൃതവുമായ ഭൂപരിധിയുമാണ് അവിടെ ഉണ്ടായിരുന്നത്. ആയതിനാൽ പൊതുമരാമത്ത് ഏറ്റെടുത്തു നടത്തുകയെന്നത് എല്ലാ ഏഷ്യാറ്റിക് ഗവൺമെൻറുകളുടേയും ഒരു സാമ്പത്തിക ചുമതലയായിത്തീർന്നു.
മണ്ണിന്റെ വളക്കൂറ് കൃത്രിമമായി വർദ്ധിപ്പിക്കുന്ന ഈ ഏർപ്പാട് ഒരു കേന്ദ്രഗവൺമെൻറിനെ ആശ്രയിച്ചിരിക്കുന്നു. ജലസേചനവും ജലനിർഗ്ഗമനവും അവഗണിക്കപ്പെട്ടാലുടൻ അതു നശിച്ചുപോകും. ഒരുകാലത്ത് കെങ്കേമമായ കൃഷി നടന്നിരുന്ന വലിയ വലിയ ഭൂപ്രദേശങ്ങൾ അപ്പാടെത്തന്നെ ഇന്ന് വെറും തരിശു മരുഭൂമിയായി മാറിയിട്ടുള്ളതിൻറെ രഹസ്യം മനസ്സിലാക്കണമെങ്കിൽ ഈ വസ്തുത അറിഞ്ഞിരിക്കേണ്ടതുണ്ട്. പാൽമിറ, പെട്ര, യെമനിലെ നഷ്ടാവശിഷ്ടങ്ങൾ, ഈജിപ്റ്റിലും പേർഷ്യയിലും ഹിന്ദുസ്ഥാനിലുമുള്ള വലിയ തരിശുപ്രദേശങ്ങൾ എന്നിവ മേൽപ്പറഞ്ഞതിന് ഉദാഹരണങ്ങളാണ്. സർവ്വസംഹാരാത്മാകമായ ഒരൊറ്റ യുദ്ധം കാരണം ഒരു രാജ്യം നൂറ്റാണ്ടുകളോളം വിജനമായിപ്പോകുന്നതിൻറേയും ആ രാജ്യത്തിൻറെ നാഗരികത ആകെത്തന്നെ മണ്മറഞ്ഞു പോയതിന്റെയും രഹസ്യവും ഇത് നമുക്ക് വെളിപ്പെടുത്തിത്തരും.”

ക്രിസ്റ്റിന ഫെയ്ൻ എന്ന ഫ്രഞ്ച് കലാകാരി, മൂന്നാം വയസ്സിൽ തന്റെ മാതാപിതാക്കളുടെ ലതർ വർക്ക് ഷോപ്പിൽ നിന്ന് തുടങ്ങിയ കലായാത്ര, വൈവിധ്യമാർന്ന പഥങ്ങളിൽ സഞ്ചരിച്ചാണ്, ‘തസര’യിലെത്തിച്ചേർന്നത്.
ക്രിസ്റ്റിന ഫെയ്ൻ എന്ന ഫ്രഞ്ച് കലാകാരി, മൂന്നാം വയസ്സിൽ തന്റെ മാതാപിതാക്കളുടെ ലതർ വർക്ക് ഷോപ്പിൽ നിന്ന് തുടങ്ങിയ കലായാത്ര, വൈവിധ്യമാർന്ന പഥങ്ങളിൽ സഞ്ചരിച്ചാണ്, ‘തസര’യിലെത്തിച്ചേർന്നത്.

“ഇന്ത്യയിലെത്തിയ ബ്രിട്ടീഷുകാർ അവരുടെ മുൻഗാമികളിൽനിന്ന് ധനകാര്യയുദ്ധ വകുപ്പുകൾ ഏറ്റെടുത്തെങ്കിലും പൊതുമരാമത്തിന്റെ കാര്യം അവർ പൂർണ്ണമായി അവഗണിക്കുകയാണുണ്ടായത്.”

“എന്നാൽ കൃഷിയോടുള്ള ബ്രിട്ടീഷ് കൈയ്യേറ്റത്തിന്റെ സംഹാരമനോഭാവവും അവഗണനയും എത്രതന്നെ അപലപനീയമാണെന്നു വരികിലും അവർ ഭാരതീയസമൂഹത്തിൽ ഏൽപ്പിച്ച അന്തിമപ്രഹരം അതായിരുന്നുവെന്ന് പറഞ്ഞുകൂടാ. കാരണം, തികച്ചും വ്യത്യസ്തമായ പ്രാധാന്യമുള്ള മറ്റൊരു സംഗതിയും ഇക്കൂട്ടത്തിൽ നടക്കുകയുണ്ടായി. അതാകട്ടെ ഏഷ്യാറ്റിക് ലോകത്തിലാകെത്തന്നെ ഒരു പുതുമയായിരുന്നു. ഇന്ത്യയുടെ ഭൂതകാലത്തിന്റെ രാഷ്ട്രീയവശം എത്രതന്നെ മാറിക്കൊണ്ടിരിക്കുന്നതായി തോന്നുന്നതാണെങ്കിലും ചിരപുരാതനകാലം മുതൽക്ക് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകം വരെ അതിന്റെ സാമൂഹ്യജീവിതത്തിന് യാതൊരു ഇളക്കവും സംഭവിച്ചിരുന്നില്ല. എണ്ണമറ്റ നൂൽനൂല്പുകാരേയും നെയ്ത്തുകാരേയും സൃഷ്ടിച്ചിരുന്ന ചർക്കയും കൈത്തറിയുമായിരുന്നു ഈ സാമൂഹ്യഘടനയുടെ തിരിക്കുറ്റികൾ. ചരിത്രാതീതകാലം മുതൽക്ക് ഇന്ത്യക്കാരന്റെ കരവിരുതു കൊണ്ട് നെയ്തെടുത്ത ഒന്നാന്തരം തുണിത്തരങ്ങൾ മേടിച്ചിട്ട് പകരം അവിടേക്ക് സ്വന്തം സ്വർണ്ണവും വെള്ളിയും കയറ്റി അയക്കുകയാണ് യൂറോപ്പ് ചെയ്തിരുന്നത്. എന്നാൽ ബ്രിട്ടീഷുകാരായ കയ്യേറ്റക്കാർ ഇന്ത്യയുടെ ചർക്കയും കൈത്തറിയും തകർത്തുകളഞ്ഞു. യൂറോപ്യൻ വിപണികളിൽനിന്ന് ഇന്ത്യൻ തുണിത്തണരങ്ങൾ പുറന്തള്ളിക്കൊണ്ട് ഇതിനു തുടക്കമിട്ട ഇംഗ്ലണ്ട്, അതുകഴിഞ്ഞ് അവിടേക്ക് ട്വിസ്റ്റ് തുണിത്തരങ്ങൾ കടത്തിവിടുകയും, ഒടുവിൽ പരുത്തിയുടെ ഒരു ജന്മദേശം സ്വന്തം പരുത്തിത്തുണികൾകൊണ്ട് മുക്കുകയും ചെയ്തു. സ്വന്തം തുണിത്തരങ്ങൾക്ക് പേരുകേട്ട ഇന്ത്യൻ പട്ടണങ്ങളുടെ അധഃപതനമായിരുന്നില്ല അതിൻറെ ഏറ്റവും വലിയ ദുരന്തഫലം. ബ്രിട്ടീഷ് നീരാവിയന്ത്രവും ശാസ്ത്രവും കൂടിച്ചേർന്ന് കൃഷിയും നിർമ്മാണത്തൊഴിലും തമ്മിലുണ്ടായിരുന്ന ആ ഐക്യത്തെ ഹിന്ദുസ്ഥാന്റെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കിക്കളഞ്ഞു.”
(മാർക്സ്, 1853, ലണ്ടൻ)

ഈ നഷ്ടാവാശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത ഒരു ചർക്ക തിരിച്ചാണ് ഗാന്ധിജി ഭാഗികമായെങ്കിലും ഇന്ത്യയെ വീണ്ടെടുത്തത്. അത്തരമൊരു പുനഃസൃഷ്ടിയുടെ പുതിയ കാലം പിറന്നിരിക്കുന്നു എന്ന് ‘തസര’ ഓർമിപ്പിച്ചുകൊണ്ടേയിരുന്നു. സൈന്യമോ രാഷ്ട്രീയാധികാരമോ ആവശ്യമില്ലാതെ തന്നെ, സ്വന്തം ദേശത്തെ സാമ്രാജ്യത്വത്തിന് പണയം വെയ്ക്കുന്ന മൂലധനവാഴ്ച്ചക്കെതിരെ, ഒരു ജീവിത നിഷ്ഠയായെങ്കിലും കബീറിന്റെയും തിരുവള്ളുവരുടെയും ഗാന്ധിയുടെയും ആ ചർക്ക നമുക്ക് വീണ്ടുമുരുട്ടാം എന്ന് ‘തസര’ മന്ത്രിക്കുന്നു.

ബിജു ഇബ്രാഹിം പകർത്തിയ ‘സൂത്ര’ ഫെസ്റ്റിവൽ 35-ാം എഡിഷന്റെ കൂടുതൽ ചിത്രങ്ങൾ:

Comments