ആദ്യം മനുഷ്യൻ,
രണ്ടാമത് മാത്രമാണ് ആർട്ടിസ്റ്റ്
പാർട്ട് - 2

ലാമണ്ഡലം വൈസ്ചാൻസലർ പ്രൊഫ. ബി. അനന്തകൃഷ്ണനുമായുള്ള അഭിമുഖത്തിൻ്റെ രണ്ടാം ഭാഗം. കലാമണ്ഡലത്തിലെ നിലവിലെ രീതികളെക്കുറിച്ചും കോഴ്സുകൾ, കരിക്കുലം, ക്യാമ്പസ്, അധ്യാപനം, നിയമനങ്ങൾ, സംവരണം, വിദ്യാർത്ഥികൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വിശദമായി സംസാരിക്കുന്നു. ഒപ്പം രാഷ്ട്രീയമായും ആശയപരമായും പുതുകാലത്തേയും തലമുറയേയും ഒരു സ്ഥാപനം എങ്ങനെ അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നും വിശകലനാത്മകമായി സംവദിക്കുന്നു.


Summary: Prof B Ananthakrishnan discusses Kalamandalam’s courses, campus, and policies, and reflects on how it should engage with the new generation. interview part 2


മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

പ്രൊഫ. ബി. അനന്തകൃഷ്ണൻ

കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍. ഹൈദരാബാദ് സര്‍വകലാശാലയിലെ സരോജിനി നായിഡ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് കമ്യൂണിക്കേഷനിലെ തിയേറ്റര്‍ ആര്‍ട്‌സ് വിഭാഗത്തില്‍ പ്രൊഫസറും ഡീനും വകുപ്പ് മേധാവിയുമായിരുന്നു. ആംസ്റ്റർഡാം സർവകലാശാലയിൽ 'ട്രാൻസ്‌നാഷണൽ കോൺടെക്സ്റ്റിലെ നാടകശാസ്ത്രം' എന്ന വിഷയത്തിൽ ഗവേഷണത്തിന് ഇറാസ്മസ് മുണ്ടസ് ഫെലോഷിപ്പ് ലഭിച്ചു. ബെർലിനിലെ ഫ്രീ യൂണിവേഴ്‌സിറ്റിയിൽ 'ദേശീയത, ആധുനികത, വിജ്ഞാന ഉൽപ്പാദനം: പോസ്റ്റ് കൊളോണിയൽ ഇന്ത്യയിൽ ആധുനിക നാടകവേദിയുടെ ഭൂപ്രകൃതി രൂപപ്പെടുത്തൽ' എന്ന ഗവേഷണ പദ്ധതിയിൽ ഫെലോ ആയിരുന്നു. ദേശീയ, അന്തര്‍ദേശീയ ജേണലുകളില്‍ ഗവേഷണ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യൻ സൊസൈറ്റി ഫോർ തിയേറ്റർ റിസർച്ചിന്റെ (ISTR) സ്ഥാപക ജനറൽ സെക്രട്ടറി.

Comments