പുഷ്​പവതി / Photo : Saju Kochery

ആർട്ടിസ്​റ്റ്​ എന്ന നിലയിൽ
സംഗീത നാടക അക്കാദമിയിൽ​
​ചെയ്യാനുള്ളത്​

കേരളത്തിലെ കലാരംഗം, സംഗീത നാടക അക്കാദമിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ച് കുറെ പഠിക്കാനുണ്ട്. എന്തൊക്കെ ചെയ്യാൻ പറ്റും എന്നത് നിരീക്ഷണങ്ങളിലൂടെയും കൂടിയാലോചനകളിലൂടെയും പഠിക്കേണ്ടതുണ്ട്. മുന്നോട്ടുപോക്കിന് എന്നെ സംബന്ധിച്ച് ഇതുമായി ബന്ധപ്പെട്ട കുറെ അറിവുകൾ ആവശ്യമുണ്ട്.

സംഗീത നാടക അക്കാദമിയുടെ വൈസ് ചെയർപേഴ്​സൺ എന്നത് ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ വലിയ ഉത്തരവാദിത്തമുള്ള ചുമതലയാണ്. കലാകാരിയായി ജീവിക്കുന്ന ഒരാളെന്ന നിലയ്ക്ക്, നമുക്ക് നമ്മളോടുതന്നെയുള്ള ഉത്തരവാദിത്തത്തോടൊപ്പം ജനങ്ങളോടുള്ള ഉത്തരവാദിത്തം കൂടിയുണ്ട്. കലാകാരിയെന്ന നിലയ്ക്ക് അത്​ നന്നായി നിറവേറ്റാൻ എനിക്കു കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ, ഉത്തരവാദിത്തമുള്ള ഒരു പോസ്റ്റിലിരിക്കുമ്പോൾ അത് എത്രമാത്രം വിജയിപ്പിച്ചെടുക്കാൻ കഴിയും എന്നാണ് ഇപ്പോൾ ആലോചിക്കുന്നത്. സഹപ്രവർത്തകരുടെ സഹകരണവും കൂട്ടായ പ്രവർത്തനവുമായിരിക്കും ആ വിജയത്തിന്റെ അടിസ്ഥാനം എന്നു ഞാൻ കരുതുന്നു.

സാമൂഹികമായ ഉന്നമനത്തിനുവേണ്ടി, ഒരു തുറവിക്കുവേണ്ടി, തെളിച്ചമുള്ള സാംസ്‌കാരികതക്കുവേണ്ടിയൊക്കെ ഈ സ്ഥാനത്തെ ഉപയോഗിക്കാൻ കഴിയേണ്ടതാണ് എനിക്ക്, ഞാൻ അതിനായി ശ്രമിക്കും.

കേരളത്തിലെ കലാരംഗം അക്കാദമിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ച് കുറെ പഠിക്കാനുണ്ട്. എന്തൊക്കെ ചെയ്യാൻ പറ്റും എന്നത് നിരീക്ഷണങ്ങളിലൂടെയും കൂടിയാലോചനകളിലൂടെയും പഠിക്കേണ്ടതുണ്ട്. മുന്നോട്ടുപോക്കിന് എന്നെ സംബന്ധിച്ച് ഇതുമായി ബന്ധപ്പെട്ട കുറെ അറിവുകൾ ആവശ്യമുണ്ട്. പെർഫോമിംഗ് ആർട്‌സ് ജനകീയമാക്കുക, സംരക്ഷണവും ആർക്കൈവിംഗും നടത്തുക, അക്കാദമികമായും ചരിത്രപരമായും കലയെ സമീപിക്കുക, കലാ പ്രവർത്തകരെ വേദികളാലും പുരസ്‌കാരങ്ങളാലും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഒട്ടേറെ ചുമതലകൾ നിർവ്വക്കാനുള്ള ഇടമാണ് അക്കാദമി. സാമൂഹികമായ ഉന്നമനത്തിനുവേണ്ടി, ഒരു തുറവിക്കുവേണ്ടി, തെളിച്ചമുള്ള സാംസ്‌കാരികതക്കുവേണ്ടിയൊക്കെ ഈ സ്ഥാനത്തെ ഉപയോഗിക്കാൻ കഴിയേണ്ടതാണ് എനിക്ക്, ഞാൻ അതിനായി ശ്രമിക്കും. എല്ലാം സഹകരണാടിസ്ഥാനത്തിലേ ചെയ്യാനാകൂ.

മട്ടന്നൂർ ശങ്കരൻകുട്ടി, കരിവെള്ളൂർ മുരളി, പുഷ്​പവതി എന്നിവർ കേരള സംഗീത നാടക അക്കാദമി ഭാരവാഹികളായി സ്​ഥാനമേറ്റശേഷം വാർത്താസമ്മേളനത്തിൽ.

അവകാശങ്ങൾക്കുവേണ്ടി നിരന്തരം സംസാരിക്കുകയും പ്രിവിലേജിന്റെ രാഷ്ട്രീയത്തെക്കുറിച്ചും അവസര നിഷേധങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയ്ക്ക്, ഒറ്റക്ക് നിന്നിരുന്ന സമയത്ത് എങ്ങനെ പറഞ്ഞിരുന്നു, പ്രവർത്തിച്ചിരുന്നു എന്നതിനപ്പുറം, അക്കാദമിയെപ്പോലൊരു സ്ഥാപനത്തിന്റെ കൂട്ടായ പ്രവർത്തനത്തിലേക്കുവരുമ്പോൾ, ഇത്തരം ആശയങ്ങൾ പ്രാവർത്തികമാക്കാൻ എല്ലാവരുടെയും സഹകരണം കൂടി ആവശ്യമുണ്ട്.
കല എന്നത് ആസ്വാദനത്തിനുമപ്പുറം ചിന്തിപ്പിക്കുന്നതും കൂടിയാകുമ്പോൾ സമൂഹത്തിനെ വെളിച്ചത്തിലേക്ക് കൊണ്ടുപോകും എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. അത്തരം കൃതികൾ കണ്ടെത്തലും അതിന്റെ ആർക്കൈവിംഗുമൊക്കെ പ്രധാന വിഷയമാണ്.

അലങ്കാര പദവികളിൽ നിന്ന് ഡിസിഷൻ മേക്കിംഗ് പദവികളിലേക്കുള്ള സ്ത്രീകളുടെ പരിണാമം രാഷ്ട്രീയമായി ചെറിയ തോതിലെങ്കിലും സംഭവിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. അപ്പോഴും അത്തരം പദവികളിലേക്കെത്തുന്ന സ്ത്രീകൾക്ക് ആ സിസ്റ്റത്തിന്റെ കണ്ടീഷനിംഗിനെ തകർക്കൽ എളുപ്പമല്ല.

പൊയ്കയിൽ അപ്പച്ചൻ, ശ്രീനാരായണ ഗുരു എന്നിവരെപ്പോലുള്ള വലിയ നവോത്ഥാന നായകന്മാരുടെ കൃതികൾ ആർക്കൈവ് ചെയ്‌തെടുക്കുക എന്നത് എന്റെയൊരു സ്വപ്‌നമാണ്. അതിനായി മുന്നോട്ടുവരുന്ന ആർട്ടിസ്റ്റുകളെ പ്രോൽസാഹിപ്പിക്കണം.

പുതിയ കമ്മിറ്റി ചുമതലയേറ്റശേഷം ആദ്യം നടത്തേണ്ട പരിപാടികളിൽ ഒന്ന് ‘ഇറ്റ്‌ഫോക്ക്' ആണ്. ഒരുപാട് സങ്കീർണതകളും വെല്ലുവിളിയും നിറഞ്ഞതാണ് ആ പരിപാടി. അതുകൊണ്ടുതന്നെ, അതിനായി മാനസികമായ തയ്യാറെടുപ്പൂകൂടി ആവശ്യമാണ്. അതിനെക്കുറിച്ച് അറിവും അത് ഏറ്റെടുക്കാനുള്ള കഴിവും ഉള്ളവരാണ് ഒപ്പമുള്ളത്. മട്ടന്നൂർ ശങ്കരൻകുട്ടി വളരെ സഹൃദയത്വമുള്ളയാളാണ്. കരിവെള്ളൂർ മുരളിക്ക് കാഴ്ചപ്പാടുണ്ട്. അവർക്കൊപ്പം നിന്ന്, അതിന്റെ ഭാഗമാകാനും നല്ല പ്രവർത്തനം കാഴ്ചവക്കാനും ആകുമെന്നാണ് ഉറച്ച വിശ്വാസം.

അലങ്കാര പദവികളിൽ നിന്ന് ഡിസിഷൻ മേക്കിംഗ് പദവികളിലേക്കുള്ള സ്ത്രീകളുടെ പരിണാമം രാഷ്ട്രീയമായി ചെറിയ തോതിലെങ്കിലും സംഭവിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. അപ്പോഴും അത്തരം പദവികളിലേക്കെത്തുന്ന സ്ത്രീകൾക്ക് ആ സിസ്റ്റത്തിന്റെ കണ്ടീഷനിംഗിനെ തകർക്കൽ എളുപ്പമല്ല. പ്രത്യേകിച്ച്, പുരുഷകേന്ദ്രീകൃത അധികാരവ്യവസ്ഥ നിലനിൽക്കുന്നിടത്തേക്ക് ഒരു സ്ത്രീ വരുമ്പോൾ അത് ബുദ്ധിമുട്ടേറിയ കാര്യമായി മാറുന്നു. ഇത്തരം തിരിച്ചറിവുകൾ ഉൾക്കൊണ്ട് നന്നായി പ്രവർത്തിക്കാൻ കഴിയും എന്ന പ്രതീക്ഷയുണ്ട്. ▮


പുഷ്​പവതി

ഗായിക, മ്യൂസിക്​ ക​മ്പോസർ. കേരള സംഗീത നാടക അക്കാദമി വൈസ്​ ചെയർപേഴ്​സൻ.

Comments