ഫ്രാൻസിലെ
ലൂവർ മ്യൂസിയം കൊള്ളയടിച്ച
അതിസാഹസിക അഭ്യാസികളുടെ ലക്ഷ്യമെന്തായിരുന്നു?

ഫ്രാൻസിലെ ലൂവർ മ്യൂസിയത്തിൽ നിന്ന് കഴിഞ്ഞ ദിവസം, നെപ്പോളിയൻ ഭാര്യക്ക് നൽകിയ നെക്ലേസ് അടക്കം എട്ടു ചരിത്ര പൈതൃക ആന്റിക്കുകൾ കളവുപോയി. വെറും ഏഴു മിനിട്ടു ദൈർഘ്യം കൊണ്ട് ലോക സാമ്രാജ്യശക്തികളിലൊന്നായ ഫ്രാൻസിന്റെ ചരിത്രം കൊള്ളക്കാർക്കുമുന്നിൽ മുട്ടുകുത്തി. ആ അതിസാഹസിക അഭ്യാസികളുടെ യഥാർഥ ലക്ഷ്യമെന്തായിരുന്നു? - പ്രേംകുമാർ ആർ എഴുതുന്നു.

ദ്യപാപത്തിന്റെ പേരിൽ സ്വദേശത്തു നിന്ന് പുറത്താക്കപ്പെട്ട ജീവികളാണ് മനുഷ്യർ. ആദ്യത്തെ കലാകൊള്ള (Art Heist) സ്വർഗ്ഗത്തിലെ ആപ്പിളാണെന്ന് പറയാം. കാമനകളുടെ കനി (Fruit of desire) മോഷ്ടിച്ചു പുറത്താക്കപ്പെട്ട മനുഷ്യവംശം. പിന്നീട് മനുഷ്യവംശത്തിനുവേണ്ടി മഹത്തായ മോഷണം നടത്തി അനശ്വര മരണത്തിന് (eternal death) ശിക്ഷിക്കപ്പെട്ട പ്രൊമി ത്യൂസ് വാഴ്ത്തപ്പെട്ടു. സ്വർഗ്ഗരാജ്യത്തെ അമൂല്യവും വിലമതിക്കാനാവാത്തതും മനുഷ്യന് നിഷേധിച്ചതുമായ തീയായിരുന്നു പ്രൊമിത്യൂസ് മോഷ്ടിച്ചത്. മോഷണം ചരിത്രത്തിൽ കലയും നീതിയും ക്രൈമുമായി കളിയിലേർപ്പെട്ടുകൊണ്ടിരുന്നു. കലഹിച്ചുകൊണ്ടിരുന്നു.

അതുകൊണ്ടുതന്നെ ആഗ്രഹിച്ചതിനെയെല്ലാം ഭൂമിയിലെത്തിച്ച് സ്വന്തമാക്കി അഭിമാനിക്കുക മനുഷ്യന്റെ സ്വതസിദ്ധമായ ന്യൂറോട്ടിക് സ്വഭാവമായി. മോഷണം, കളവ്, കൊള്ള ചിലപ്പോൾ ക്രൈമുകളുടെ ന്യൂറോട്ടിക് പ്രവണതയുടെ അന്തർധാരയായി പ്രവർത്തിക്കാറുണ്ട്. അവ അസാധാരണ സന്ദർഭങ്ങളിൽ നീതിയുടെ പക്ഷത്തു നിന്ന് മനഷ്യനെ കുഴപ്പത്തിലാക്കും. കൊള്ളചെയ്യുന്നവരുടെ പക്ഷത്തുചേർന്ന് വീരാരാധനയിൽവരെ പെടുത്തും. പ്രൊമിത്യൂസ് ചെയ്തത് കൊളളയാണ്. അയാൾ നീതിയുടെ പക്ഷത്തായിരുന്നു.

ഫ്രാൻസിലെ ലൂവർ മ്യൂസിയത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒരു കൊള്ള (heist) നടന്നു. കലാമോഷണം (art heist). പകൽ സമയം ഏഴു മിനിട്ടുമാത്രം നീണ്ടുനിന്ന ഓപ്പറേഷൻ. ഒരു കുറുങ്കവിത എഴുതുന്ന വൈദഗ്ദ്ധ്യത്തോടെ എട്ടു അമൂല്യശേഖരവുമായി കൊള്ളക്കാർ കടന്നു.
ഫ്രാൻസിലെ ലൂവർ മ്യൂസിയത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒരു കൊള്ള (heist) നടന്നു. കലാമോഷണം (art heist). പകൽ സമയം ഏഴു മിനിട്ടുമാത്രം നീണ്ടുനിന്ന ഓപ്പറേഷൻ. ഒരു കുറുങ്കവിത എഴുതുന്ന വൈദഗ്ദ്ധ്യത്തോടെ എട്ടു അമൂല്യശേഖരവുമായി കൊള്ളക്കാർ കടന്നു.

നോക്കുക. സാമ്രാജ്യത്വവും കോളിനിവാഴ്ചയും മോഷണവും കൊള്ളയുമല്ലാതെ മറ്റെന്താണ്. അവർ ചെയ്യുന്ന ക്രൈമുകളെല്ലാം സ്റ്റേറ്റ് ലീഗലാക്കുന്നു എന്നല്ലാതെ. അത് നീതിയുടെ പക്ഷമല്ല.

ഫ്രാൻസിലെ ലൂവർ മ്യൂസിയത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒരു കൊള്ള (heist) നടന്നു. കലാമോഷണം (art heist). പകൽ സമയം ഏഴു മിനിട്ടുമാത്രം നീണ്ടുനിന്ന ഓപ്പറേഷൻ. ഒരു കുറുങ്കവിത എഴുതുന്ന വൈദഗ്ദ്ധ്യത്തോടെ എട്ടു അമൂല്യശേഖരവുമായി കൊള്ളക്കാർ കടന്നു. അത്രയും ലാഘവത്തോടെ വെറും ഏഴു മിനിട്ടു ദൈർഘ്യം കൊണ്ട് ലോക സാമ്രാജ്യശക്തികളിലൊന്നായ ഫ്രാൻസിന്റെ ചരിത്രം കൊള്ളക്കാർക്കു മുന്നിൽ മുട്ടുകുത്തി. മൂല്യവിലനിശ്ചയിച്ചിട്ടില്ലാത്ത എട്ടു ചരിത്ര പൈതൃക ആന്റിക്കുകളാണ് കളവുപോയത്. അതിൽ നെപ്പോളിയൻ ഭാര്യക്ക് നല്കിയ ഒരു നെക്ലേയ്സുമുണ്ട്. കൊള്ളക്കുമുമ്പുവരെ കലാതീർത്ഥാടകരുടെ കണ്ണുകൾ ആരാധനയോടെ തഴുകി തലോടിയ മ്യൂസിയം പീസുകൾ കൊള്ളമു തലായി അധഃപതിച്ചു. കൊള്ളക്കാർ വീരാരാധകരുമായി. എട്ടു മില്യൻ സന്ദർശകരാണ് ലൂവറിൽ എത്തുന്നത് എന്നാണ് കണക്ക്.

ഒരു ഓർഗാനിക് വിപ്ലവകാരി (terror) പൊടുന്നനെ സമൂഹത്തിൽനിന്ന് ഉയർന്നുവരുന്നത് രാജ്യത്തിന്, സവിശേഷമായി കൊളോണിയൽ രാജ്യങ്ങൾക്ക്, എന്നും ഒഴിച്ചുകൂടാനാവാത്ത ഭീഷണിയാണ് (forbidden threat). ഭീകരത (terror) കൊളോണിയ ൽ ഉല്പന്നമാണ്.

 മൂല്യവിലനിശ്ചയിച്ചിട്ടില്ലാത്ത എട്ടു ചരിത്ര പൈതൃക ആന്റിക്കുകളാണ് കളവുപോയത്. അതിൽ നെപ്പോളിയൻ ഭാര്യക്ക് നല്കിയ ഒരു നെക്ലേയ്സുമുണ്ട്.
മൂല്യവിലനിശ്ചയിച്ചിട്ടില്ലാത്ത എട്ടു ചരിത്ര പൈതൃക ആന്റിക്കുകളാണ് കളവുപോയത്. അതിൽ നെപ്പോളിയൻ ഭാര്യക്ക് നല്കിയ ഒരു നെക്ലേയ്സുമുണ്ട്.

വർഷങ്ങൾക്കുമുമ്പ് മോണാലിസ പെയ്ന്റിംഗ് കൊള്ളയടിക്കപ്പെട്ടപ്പോഴും (art heist), ലൂവർ മ്യൂസിയത്തിലേക്ക് സമ്പന്നനായ ഇറ്റാലിയൻ ആർട്ട് കലക്ടർ കൊടുത്ത മൈക്കലാഞ്ചലോയുടെ വർക്കുകൾ വർഷങ്ങൾ പ്രദർശിപ്പിച്ചതിനുശേഷം ഫൊർജറിയാണെന്ന് തിരിച്ചറിഞ്ഞ് നീക്കം ചെയ്തപ്പോഴും ക്രഡിബിലിറ്റി ഉലഞ്ഞിരുന്നു. ഭീകരവാദി ഉണ്ടായിവന്നു.

ഇന്ത്യയിലെ 2001- ലെ പാർലമെന്റ് അറ്റാക്ക് ഓർമ്മപ്പെടുത്തിക്കൊണ്ട് 2023- ൽ നടന്ന ഞെട്ടിക്കൽ മിന്നലാക്രമണം ഇവിടെ ഓർക്കാവുന്നതാണ്. ഫ്രാൻസിലും സംഭവിച്ചത് ഇതുതന്നെയാകണം. കൊള്ളകൾക്കു പിന്നിൽ ഒരു അധോലോകസംഘം ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

ഫ്രാൻസിലെ ലൂവർ മ്യൂസിയത്തിൽ ഒരു ചെറിയ ട്രക്കിൽ വന്ന കവർച്ചക്കാർ ബാസ്ക്കറ്റ് ലിഫ്റ്റ് ഉപയോഗിച്ചാണ് അകത്തു കയറുന്നത്. മ്യൂസിയത്തിൽ അപ്പോൾ അറ്റകുറ്റപണി നടക്കുന്നുണ്ടായിരുന്നു. ദിവസങ്ങളായി ചുറ്റു പാടിനെ നിരീക്ഷിച്ച് പഠിച്ച സംഘം അകത്തുകയറുന്നു. കൊള്ള കഴിഞ്ഞ് ഏഴുമിനിട്ടിനുള്ളിൽ കൊള്ളക്കാർ പുറത്തെക്ക് പോകുന്നു. എല്ലാം നിമിഷങ്ങൾക്കുള്ളിൽ, അത്രമേൽ കാൽക്കുലേറ്റഡ്, കണിശതയിൽ.

ഞായറാഴ്ച രാവിലെ ഒമ്പതരയ്ക്ക് എത്തി അകത്തുകയറിയ കൊള്ളസംഘം അകത്തു ചെലവഴിച്ചത് വെറും മൂന്നു മിനിറ്റും അമ്പത്തെട്ടു സെക്കന്റുമാണെന്നാണ് അധികൃതർ പറയുന്നത്. പുറത്തിറങ്ങിയ സംഘം ബൈക്കിൽ രക്ഷപ്പെടുന്നു. ആകെ ഓപ്പറേഷനെടുത്ത സമയം ഏഴുമിനിറ്റ് മാത്രം. സിനിമയെ വെല്ലുന്ന സീൻ. എന്നാൽ കൊള്ളസംഘം പോയതിനുശേഷം ക്രൈം സീൻ പരിശോധിച്ച ആന്റിക് സ്ക്വാഡ് പറയുന്നത്, നെപ്പോളിയൻ മൂന്നാമന്റെ ഭാര്യ റാണി യുജീൻ 19ാം നൂറ്റാണ്ടിൽ ധരിച്ചിരുന്ന കിരീടം ഉടഞ്ഞ് ഗേറ്റിനു താഴെ കിടന്നിരുന്നു എന്നാണ്. ഗോൾഡൻ ഈഗിളിനുപുറമെ 1354 രത്നങ്ങളും 56 എമറാൾഡും പതിച്ച കിരീടം സംഘം തിടുക്കത്തിൽ ഉപേക്ഷിച്ച് കടന്നതായിരുന്നു. എട്ട് ജുവലറികളും, നെപ്പോളിയൻ ഭാര്യ മേരി ലൂസിയക്ക് നല്കിയ നെക്ലസുമാണ് കവർച്ച ചെയ്യപ്പെട്ടത്.

യൂറോപ്പിലെ പ്രൊഫഷണൽ അധോലോക ഹെയ്സ്റ്റാണിതിനു പിറകിലെന്ന് പറയാനാകില്ല.
മനുഷ്യരുടെ അതിസാഹസികതയാകാം ഇതിനു പിന്നിലെ ചേതോഹാരിത. മനുഷ്യൻ എന്തിന് അതിസാഹസിക അഭ്യാസികളാകുന്നു എന്നു ചോദിച്ചാൽ ഉത്തരമില്ല. നഷ്ടപ്പെട്ട സ്വർഗ്ഗരാജ്യം ഭൂമിയിൽ സൃഷ്ടിക്കാനാകും.
യൂറോപ്പിലെ പ്രൊഫഷണൽ അധോലോക ഹെയ്സ്റ്റാണിതിനു പിറകിലെന്ന് പറയാനാകില്ല.
മനുഷ്യരുടെ അതിസാഹസികതയാകാം ഇതിനു പിന്നിലെ ചേതോഹാരിത. മനുഷ്യൻ എന്തിന് അതിസാഹസിക അഭ്യാസികളാകുന്നു എന്നു ചോദിച്ചാൽ ഉത്തരമില്ല. നഷ്ടപ്പെട്ട സ്വർഗ്ഗരാജ്യം ഭൂമിയിൽ സൃഷ്ടിക്കാനാകും.


കവർച്ചാസംഘത്തിന്റെ ലക്ഷ്യം ലൂവർ മ്യൂസിയത്തിലെ അപ്പോളൻ ഗ്യാലറിയായിരുന്നില്ല. കാരണം അവിടെ വിലകൂടിയ സൺ കിംഗ് ലൂയിസ് പതിനാലാമന്റെ ചരിത്ര ഭൗതികവസ്തുക്കളായ കിരീടം, അമൂല്യ രത്നങ്ങളായ റീജന്റ്, സാൻസി, ഹോർട്ടെൻഷ്യ തുടങ്ങിയ വില നിശ്ചയിക്കാത്ത അമൂല്യ രത്നങ്ങളും വസ്തുക്കളും സൂക്ഷിച്ച അറയായിരുന്നു. ഡാവിൻസിയുടെ മൊണാലിസ പെയിന്റിംഗ് കൂടാതെ ശില്പവും ലൂവർ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതൊന്നും കൊള്ളക്കാരുടെ ടാർഗറ്റ് ലിസ്റ്റിൽ ഇല്ലായിരുന്നു. അതുകൊണ്ട് യൂറോപ്പിലെ പ്രൊഫഷണൽ അധോലോക ഹെയ്സ്റ്റാണിതിനു പിറകിലെന്ന് പറയാനാകില്ല.

മനുഷ്യരുടെ അതിസാഹസികതയാകാം ഇതിനു പിന്നിലെ ചേതോഹാരിത. മനുഷ്യൻ എന്തിന് അതിസാഹസിക അഭ്യാസികളാകുന്നു എന്നു ചോദിച്ചാൽ ഉത്തരമില്ല. നഷ്ടപ്പെട്ട സ്വർഗ്ഗരാജ്യം ഭൂമിയിൽ സൃഷ്ടിക്കാനാകും.

ലൂവർ മ്യൂസിയം ഒരു ഗ്ലോബൽ പീസാണ് അല്ലെങ്കിൽ ഐക്കണാണ്. ലൂവർ മ്യൂസിയത്തിന്റെ അട്ടം പൊളിഞ്ഞു വീണാൽ ഗ്ലോബൽ ആകാശം അടർന്നു ലോകപൗരരുടെ തലയിൽ വീഴുന്നു എന്നാണ് സങ്കല്പം. അതുകൊണ്ടാണ് ഫ്രെഞ്ച് ഇന്റീരിയർ മിനിസ്റ്റർ ലോറന്റ് നൂനസ് ആവർത്തിച്ച്, ലൂവറിനെ ലക്ഷ്യം വക്കുക എന്നാൽ ഫ്രാൻസിന്റെ ചരിത്രമൂല്യത്തെയും പൈതൃകമൂല്യത്തെയും ലക്ഷ്യംവെക്കുന്ന വെല്ലുവിളിയായി കാണണമെന്ന് ഫ്രഞ്ച് പൗരാവലിയെ ഉദ്ബോധിപ്പിച്ച് ഉണർത്തി ക്വാട്ട് (quote) ചെയ്ത് പറഞ്ഞത്. ഒരു ദേശീയബോധ അലർട്ട്.

ഈ കൊള്ളമുതലുകളെല്ലാം സാമ്രാജ്യത്വത്തിന്റെ അടയാളങ്ങളാണ്. സാമ്രാജ്യത്വശക്തിയായിരുന്ന ഫ്രാൻസ് ഭരിച്ചിരുന്ന അന്നത്തെ കിരീടികൾ ഇതെല്ലാം യുദ്ധാനന്തര ജംഗമവസ്തുകളായി പല രാജ്യങ്ങളിൽനിന്ന് അടിച്ചുമാറ്റിയതാകാം.

കോഹിനൂർ രത്നത്തെക്കുറിച്ച് ഓർക്കുമ്പോൾ നമുക്ക് ചരിത്രപരമായി കൊളോണിയൽ അടിമത്വ സ്റ്റിഗ്മ ഉണ്ടാകുന്നില്ലേ? പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നാൽ തിരിച്ചെടുക്കുമെന്ന് പ്രസംഗിക്കാം. കിട്ടില്ല. നാണംകെട്ട് ചോദിക്കാം. തരില്ല. അത് സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടന്റെ സാമ്രാജ്യത്വ ചിഹ്നമാണ്. സാഹസിക തോന്നലുകൾ ഒരു ശരാശരി ദേശീയവാദിക്കു തോന്നുന്നതിനെ terror എന്നു വിളിക്കാമോ?

ഈ കൊള്ളമുതലുകളെല്ലാം സാമ്രാജ്യത്വത്തിന്റെ അടയാളങ്ങളാണ്. സാമ്രാജ്യത്വശക്തിയായിരുന്ന ഫ്രാൻസ് ഭരിച്ചിരുന്ന അന്നത്തെ കിരീടികൾ ഇതെല്ലാം യുദ്ധാനന്തര ജംഗമവസ്തുകളായി പല രാജ്യങ്ങളിൽനിന്ന് അടിച്ചുമാറ്റിയതാകാം.
ഈ കൊള്ളമുതലുകളെല്ലാം സാമ്രാജ്യത്വത്തിന്റെ അടയാളങ്ങളാണ്. സാമ്രാജ്യത്വശക്തിയായിരുന്ന ഫ്രാൻസ് ഭരിച്ചിരുന്ന അന്നത്തെ കിരീടികൾ ഇതെല്ലാം യുദ്ധാനന്തര ജംഗമവസ്തുകളായി പല രാജ്യങ്ങളിൽനിന്ന് അടിച്ചുമാറ്റിയതാകാം.

ഫ്രാൻസിന് ലൂവർ മ്യൂസിയം ഒരു കൊളോണിയൽ ശക്തിയുടെ ഗ്ലോബൽ ചിഹ്നമാണ്. ചിഹ്നശാസ്ത്രം: കള്ളം പറയാനുള്ള ഉപകരണമാണ്. നുണ പറയാൻ ഉപയോഗിക്കാവുന്ന എല്ലാത്തിനെയും കുറിച്ചുള്ള പഠനമാണ് ചിഹ്നശാസ്ത്രം. Semiotics is in principle the discipline studying everything that can be used to lie എന്ന് ഉംബർട്ടോ എക്കോ അഭിപ്രായപ്പെടുന്നുണ്ട്. ഇതിലൂടെ ചിഹ്നങ്ങൾ സ്വാഭാവികമായി സത്യമുള്ളവയല്ലെന്നും, തെറ്റിദ്ധരിപ്പിക്കാനും (Deceive), കൃത്രിമം കാണിക്കാനും (Manipulate) സാധിക്കുന്ന ഒന്നാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

അതുകൊണ്ടുതന്നെ ലൂവർ മോഷണം ആഗോള ശ്രദ്ധയുള്ള വാർത്തയാകുന്ന ന്നതിൽ കൊളോണിയൽ രാജ്യത്തിന് സുഖിക്കും. മണിക്കൂറുകൾക്കുള്ളിൽ കൊള്ളയടിക്കപ്പെട്ടവർ പിടിക്കപ്പെടുമ്പോൾ പ്രത്യേകിച്ചും. സാമ്രാജ്യത്വ കുത്തിത്തിരിപ്പുകളും ഗ്ലോബൽ പ്രതിഭാസവും ഇഫക്ടുകളും ഇതിനു പിന്നിലുണ്ടാകാം.
നമ്മുടെ നാട്ടിലെ രാജാക്കന്മാരുടെ കിരീടം പോയാൽ അതുപോലെ ഗ്ലോബൽ വാർത്തയാകണമെന്നില്ല. അവർ വെറും സ്വരൂപ തമ്പ്രാക്കളായിരുന്നു.
കയ്യില്ലാത്ത ഗോവിന്ദച്ചാമി 18 മീറ്റർ മതിലുകയറി ജയിൽ ചാടിയതുപോലെയൊക്കെയുള്ള ചില പ്രാദേശിക പീലി മൂല പ്രതിഭാസംപോലെ എന്തോ ഒന്ന് കലാമോഷണത്തിനു പിന്നിലുണ്ടാകാം.

ചരിത്രപരമായ സംഭവങ്ങളെയും രഹസ്യസമൂഹങ്ങളെയും (Secret Societies) ചിഹ്നങ്ങളായി എടുത്ത്, അവയെ ബന്ധപ്പെടുത്തി നിരവധി കലാആവിഷ്കാരങ്ങൾ കലാകൊള്ളയുമായി (art heist) ബന്ധപ്പെട്ട് ഇറങ്ങിയിട്ടുണ്ട് എന്നും സൂചിപ്പിക്കട്ടെ.


Summary: Heist at the Paris Louvre Museum captured global attention. Thieves attempted robbery targeting priceless artworks. Premkumar R writes.


പ്രേംകുമാര്‍ ആര്‍.

ബ്ലസിയുടെ അസിസ്റ്റന്റ് ഡയറക്ടർ ആയി ഭ്രമരം സിനിമയിൽ പ്രവർത്തിച്ചു. പരസ്യചിത്രങ്ങൾ ഷോട്ട് ഫിലിമുകൾ ഡോക്യൂമെന്ററി ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്. പരസ്യമേഖലയിൽ ക്രിയേറ്റീവ് ഡയറക്ടറായി തൊഴിൽ ചെയ്തുവരുന്നു. കുറച്ചുകാലം ടി.വി പോഗ്രാം ഡയറക്ടറായും പ്രവർത്തിച്ചു.

Comments