നഗ്നശരീരത്തിലെ റിയാലിറ്റികൾ

Truecopy Webzine

‘‘മുംബൈയിലെ ഗാലറി മസ്‌ക്കാരയിലാണ് ഞാൻ ആദ്യമായി പരാഗ് സോണാർഘരേ വരച്ച നഗ്‌ന ശരീരങ്ങളുടെ ഹൈ ഡഫനിഷൻ പെയിന്റിങ്ങുകൾ കാണുന്നത്, 2016 ൽ ടൈം എന്ന പേരിൽ അഭയ് മസ്‌കാരയുടെ നേതൃത്വത്തിൽ നടത്തിയ ഗാലറി മസ്‌കാരയുടെ അവസാന പ്രദർശനത്തിൽ. ടൈമിൽ പരാഗിന്റെ നഗ്‌നപുരുഷ പെയിന്റിങ്ങുകൾ എന്നെ പിടിച്ചുനിർത്തിയത് അതിലുപയോഗിച്ചിരുന്ന വൈഭവം കൊണ്ടു മാത്രമായിരുന്നില്ല, വസ്ത്രധാരണ ശീലങ്ങളുടെയും പരിഷ്‌ക്കാരക്കൊഴുപ്പിന്റെയും മുന്നേറ്റങ്ങൾ വഴി തടയാനാവാത്ത കാർക്കശ്യത്താൽ അവഗണിക്കപ്പെട്ടുകിടന്ന ഉടലിന്റെ ദൃശ്യതയെ ആവാഹിച്ചെടുക്കാനുള്ള അതിലെ ശ്രമങ്ങളാലും കൂടിയായിരുന്നു.’’

സെൽഫികൾപോലും നമ്മെത്തന്നെ കെട്ടുകാഴ്ചയാക്കുമ്പോൾത്തന്നെ, നമുക്കു വെളിയിൽ മേൽക്കുമേൽ കുത്തകാവശങ്ങളുമായി ഉല്ലസിക്കുന്നവർക്കായി വെട്ടുകയും കിളക്കുകയും ചെയ്തുകൊണ്ട്; കണ്ണിൽപെടാതെ, നിസ്വരായി, ആർക്കും വേണ്ടാതെ ഒരു ജനതയുണ്ടെന്നറിയണം. വീടണയാൻ ആയിരം കാതങ്ങൾ അവർ നടന്നുതാണ്ടുന്നത്​ നമ്മൾ കാണുന്നുണ്ട്. ആ ഉടലെടുത്ത ഇച്ഛാശക്തിയുടെ പ്രമാണമായി പരാഗ് ഈ ശരീരങ്ങളെ യഥാർത്ഥ ലോകത്ത് കൊണ്ടുവരുന്നു.

ഒടുങ്ങാത്ത ചെറുത്തുനിൽപ്പിന്റെ ഛായാപടങ്ങളായ പരാഗ് സോണാർഘരേയുടെ പെയിന്റിങ്ങുകളെക്കുറിച്ച്, അവ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെക്കുറിച്ച്
റിയാസ്​ കോമു എഴുതുന്നു: സിസിഫസ്: കാലം ഒരു അസ്ഥിര സാക്ഷിയാവുമ്പോൾ

ട്രൂ കോപ്പി വെബ്​സീനിൽ വായിക്കാം, കേൾക്കാം

Comments