റിപ്പബ്ലിക് ദിനത്തിൽ ആർട്ടിസ്റ്റും ക്യൂറേറ്ററുമായ റിയാസ് കോമു തൻെറ കലാ പ്രവർത്തനങ്ങളെക്കുറിച്ചും രാഷ്ട്രീയ വിശ്വാസങ്ങളെക്കുറിച്ചും സംസാരിക്കുന്നു. സമകാലിക ഇന്ത്യയിൽ കല എങ്ങനെയാണ് സാമൂഹികചിന്തയുടെ ജനാധിപത്യ പരിസരങ്ങളിൽ ഇടപെടുന്നത് എന്ന് അന്വേഷിക്കുകയാണ് ഈ സംഭാഷണം. ദീർഘസംഭാഷണത്തിൻെറ ആദ്യഭാഗമാണ് റിപ്പബ്ലിക് ദിനത്തിൽ പ്രസിദ്ധീകരിക്കുന്നത്. 1992-ൽ മുബൈയിൽ, റിയാസ് കലാപഠനത്തിനെത്തുമ്പോൾ ഇന്ത്യ ബാബറി മസ്ജിദ് തകർക്കപ്പെടുന്നതിലൂടെ ഹിംസാത്മകതയുടെ പുതിയൊരു രാഷ്ട്രീയ മാതൃകയിലേക്ക് മാറുകയായിരുന്നു. ഒരുഭാഗത്ത് ചുവന്ന മാരുതിയിൽ സഞ്ചരിക്കുന്ന സച്ചിൻ ടെണ്ടുൽക്കർ എന്ന പുതിയ താരത്തിന്റെ ഉദയം, മറുഭാഗത്ത് നിറയെ ബാൽ താക്കറെയുടെ കട്ടൗട്ടുകൾ. റിയാസ് കോമുവിന്റെ കലാവീക്ഷണങ്ങളെ അക്കാലത്തെ രാഷ്ട്രീയ അന്തരീക്ഷം എങ്ങനെയാണ് സ്വാധീനിച്ചത്? റിയാസ് കോമുവും കമൽറാം സജീവും നടത്തുന്ന അഞ്ച് ഭാഗങ്ങളുള്ള സംഭാഷണത്തിന്റെ ആദ്യ എപ്പിസോഡ് ഉടൻ പുറത്തിറങ്ങുന്നു.
റിപ്പബ്ലിക് ദിന സ്‍പെഷ്യൽ അഭിമുഖം; റിയാസ് കോമു സംസാരിക്കുന്നു
ആർട്ടിസ്റ്റും ക്യൂറേറ്ററുമായ റിയാസ് കോമു തൻെറ കലാപ്രവർത്തനങ്ങളെക്കുറിച്ചും രാഷ്ട്രീയനിലപാടുകളെക്കുറിച്ചും സംസാരിക്കുന്നു. റിപ്പബ്ലിക് ദിനത്തിൽ ട്രൂകോപ്പിയിൽ പ്രത്യേക അഭിമുഖം.