മലയാളികളുടെയും ഇന്ത്യയുടെ തന്നെയും ഫലസ്തീനോടുള്ള ഐക്യദാർഢ്യമാണ് കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിൽ ആ തണ്ണിമത്തൻ ബാഗ് ഉയർത്തി കനി കുസൃതി പ്രദർശിപ്പിച്ചത്. കാനിൽ പ്രദർശിപ്പിക്കാൻ ആ ബാഗ് തന്നെ തിരഞ്ഞെടുക്കാനുണ്ടായ കാരണവും രൂപകൽപ്പനയ്ക്ക് പിന്നിലെ കഥയും പറയുകയാണ് ഡിസൈനറായ ദിയ ജോൺ.