2023 മെയ് മൂന്നിന് ആളിപ്പടരുകയും നൂറുകണക്കിന് പേർ മരിക്കുകയും അമ്പതിനായിരത്തോളം പേർ പലായനം ചെയ്യുകയും ഇപ്പോഴും തുടരുകയും ചെയ്യുന്ന മണിപ്പുർ കലാപത്തിന്റെ നേർസാക്ഷ്യം തിയറ്ററിൽ.
തൃശ്ശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ ഇന്നും നാളെയും വൈകുന്നേരം ഏഴിന് കനയ്യലാൽ രചിച്ച 'കബൂയി കയോയിബ' എന്ന നാടകം അരങ്ങേറും. മണിപ്പൂരി സംവിധായകൻ ഹസ്‌നം തോംബയുടെ രംഗഭാഷ്യമാണ് അരങ്ങേറുന്നത്. സ്‌കൂൾ ഓഫ് ഡ്രാമയിലെ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളാണ് അഭിനേതാക്കൾ.
‘കയോയിബ’ എന്ന മനുഷ്യപ്പുലി ആധുനിക ക്രൂരമൃഗമായി മാറുകയും ആ പ്രദേശം മുഴുവൻ ശിഥിലമാക്കുകയും ചെയ്യുന്നു. പാൻതോയിബി എന്ന യുദ്ധദേവതയുടെ വർത്തമാനകാല അവതാരമായി തബാറ്റൺ എന്ന മണിപ്പുരിനെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രത്തിലൂടെയാണ് നാടകം വികസിക്കുന്നത്. വർത്തമാനകാല മണിപ്പുരിന്റെ ശക്തമായ പ്രതിരോധത്തിന്റെ കഥയാണ് കബൂയി കയോയിബ.
പ്രമുഖ അഭിനേതാവും അഭിനയ പരിശീലകനും ചലച്ചിത്ര, ഡോക്യുമെന്ററി സംവിധായകനും മണിപ്പുർ കലാക്ഷേത്രയുടെ അദ്ധ്യക്ഷനുമാണ് ഹസ്‌നം തോംബ. അഭിനേതാവിന്റെ ശബ്‌ദവും ശരീരവും ഭാവനയും മണിപ്പുരി പാരമ്പര്യ കലകളുടെ പരിശീലനത്തിലൂടെ പോഷിപ്പിക്കുന്ന പുതിയ അഭിനയ പദ്ധതിക്ക് ഇദ്ദേഹം തുടക്കമിട്ടിട്ടുണ്ട്.
സ്‌കൂൾ ഓഫ് ഡ്രാമയിലെ പ്രൊഫ. രാമാനുജം തിയേറ്ററിലാണ് രംഗാവതരണം.
കബൂയി കയോയിബയിലൂടെ…