സ്റ്റാന്‍ സ്വാമി
ജനാധിപത്യത്തിന്റെ അഭ്രപാളികളിൽ
എഴുതിയ ഒരു കസ്റ്റഡി കൊലയെന്ന് അരുന്ധതി റോയ്
സ്റ്റാന്‍ സ്വാമി: ജനാധിപത്യത്തി അഭ്രപാളികളിൽ എഴുതിയ ഒരു കസ്റ്റഡി കൊലയെന്ന് അരുന്ധതി റോയ്
‘‘സ്റ്റാന്‍ സ്വാമിയുടെ കേസിനെ കുറിച്ചും അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചും ധാരണയുണ്ടായിരുന്നിട്ടും അതിനെ അവഗണിക്കാന്‍ തീരുമാനിച്ച ജുഡീഷ്യറി, പൊലീസ്, ഇന്റലിജന്‍സ്, ജയില്‍ വ്യവസ്ഥിതി, മുഖ്യധാരാ മാധ്യമങ്ങള്‍ തുടങ്ങിയവരെല്ലാം അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദികളാണ്.''
8 Jul 2021, 02:01 PM
യു.എ.പി.എ. ആക്ട് ദുരുപയോഗപ്പെടുത്തുകയല്ല, മറിച്ച് അതിന്റെ നിര്‍മ്മാണോദ്ദേശ്യം നടപ്പിലാക്കുക തന്നെയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അരുന്ധതി റോയ്. ""കുറ്റാരോപിതരായ, ഇന്ത്യ കണ്ട ഏറ്റവും മികച്ച അഭിഭാഷകരേയും, ബുദ്ധിജീവികളേയും, ആക്ടിവിസ്റ്റുകളേയും അനിശ്ചിതമായി- ഒന്നുകില്‍ മരണം വരെയോ, ജയില്‍ വ്യവസ്ഥിതി അവരുടെ ജീവിതം തകര്‍ക്കുന്നതു വരെയോ തടങ്കലിടാനുള്ള അധികാരം പ്രദാനം ചെയ്യുന്നത് യു.എ.പി.എ. ആക്ട് ആണ്.''
പുറത്താക്കപ്പെട്ടവര്‍ക്കും മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്കുമായി ജീവിതത്തിലെ ദശാബ്ദങ്ങള്‍ ചെലവഴിച്ച 84-കാരനായ ഫാ. സ്റ്റാന്‍ സ്വാമിയുടെ പതുക്കെയുള്ള, എന്നാല്‍ തീവ്രമായ കസ്റ്റഡി കൊലപാതകം അരങ്ങേറിയത് നമ്മുടെ ജനാധിപത്യത്തിന്റെ അഭ്രപാളികളിലാണെന്ന് സ്‌ക്രോളില്‍ എഴുതിയ കുറിപ്പില്‍ അരുന്ധതി പറയുന്നു.
""സ്റ്റാന്‍ സ്വാമിയുടെ കേസിനെ കുറിച്ചും അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചും ധാരണയുണ്ടായിരുന്നിട്ടും അതിനെ അവഗണിക്കാന്‍ തീരുമാനിച്ച ജുഡീഷ്യറി, പൊലീസ്, ഇന്റലിജന്‍സ്, ജയില്‍ വ്യവസ്ഥിതി, മുഖ്യധാരാ മാധ്യമങ്ങള്‍ തുടങ്ങിയവരെല്ലാം അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദികളാണ്.''
ഭീമ കൊറേഗാവ് കേസിലെ തെളിവുകള്‍ പലതും വ്യാജമാണെന്ന് തെളിഞ്ഞിട്ടും അത് പരിഗണിക്കാനോ, ഗൗരവത്തിലെടുക്കാനോ സ്റ്റേറ്റ് തയ്യാറായില്ലെന്ന് അരുന്ധതി റോയ് കുറ്റപ്പെടുത്തി. ""ഭീമ കൊറേഗാവ് ഗൂഢാലോചന എന്ന് സ്റ്റേറ്റ് പേരിട്ടു വിളിക്കുന്ന കേസിലെ 16 പ്രതികളില്‍ ഒരാളായാണ് ഫാ. സ്റ്റാന്‍ സ്വാമി മരിച്ചത്. എന്നാല്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകളുടെ ഫോറന്‍സിക് പരിശോധനയെ അടിസ്ഥാനമാക്കി, ഈ കേസിലെ സുപ്രധാന തെളിവുകളില്‍ പലതും വ്യാജമാണെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. അന്വേഷണ ഏജന്‍സികളുടെ ആഖ്യാനങ്ങള്‍ക്കുതകുന്ന രീതിയില്‍, കുറ്റാരോപിതരില്‍ ഒരാളായ റോണ വില്‍സണിന്റെ കമ്പ്യൂട്ടറില്‍ തെളിവുകള്‍ നിക്ഷേപിക്കുകയായിരുന്നെന്ന ഈ വെളിപ്പെടുത്തല്‍ പക്ഷെ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളും കോടതികളും ചേര്‍ന്ന് കുഴിച്ചു മൂടുകയായിരുന്നു.''
നരേന്ദ്ര മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പദ്ധതിയിട്ടെന്നാരോപിച്ച് സുധീര്‍ ധവാലെ, റോണ വില്‍സണ്‍, സുരേന്ദ്ര ഗാഡ്‌ലിങ്, ശോമ സെന്‍, മഹേഷ് റൗട്ട് എന്നിവരെ 2018 ജൂണിലാണ് പുനെ പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്തത്. ഇവരില്‍ റോണ വില്‍സണിന്റെ അറസ്റ്റിനു ശേഷം, ഒരു മാല്‍വെയറിന്റെ സഹായത്തോടെ അദ്ദേഹത്തിന്റെ ലാപ്‌ടോപ്പില്‍ നുഴഞ്ഞു കയറിയ അറ്റാക്കർ, പത്തോളം കത്തുകള്‍ ലാപ്‌ടോപ്പില്‍ നിക്ഷേപിക്കുകയായിരുന്നെന്ന് മസാച്യുസെറ്റ്സ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആര്‍സനല്‍ കണ്‍സള്‍ട്ടിങ്ങ് കണ്ടെത്തിയിരുന്നു. ഈ കത്തുകളാണ് ഭീമ കൊറേഗാവ് കേസില്‍ മുഖ്യ തെളിവുകളായി പൂനെ പൊലീസ് ചാര്‍ജ് ഷീറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
സ്റ്റാന്‍ സ്വാമിയുടെ മരണത്തിനു പിന്നാലെ, കേസിലെ മറ്റൊരു കുറ്റാരോപിതനായ സുരേന്ദ്ര ഗാഡ്‌ലിങ്ങിന്റെ കമ്പ്യൂട്ടറിലും സമാനമായ രീതിയില്‍ വ്യാജ തെളിവുകള്‍ നിക്ഷേപിച്ചതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.
സ്റ്റാന്‍ സ്വാമിയുടെ പതിയെയുള്ള കൊലപാതകം, ജനാധിപത്യം എന്ന് സ്വയം വിശേഷിപ്പിക്കാന്‍ നമ്മെ അനുവദിക്കുന്ന എല്ലാത്തിന്റെയും ത്വരിതമായ നശീകരണത്തിന്റെ പ്രതിരൂപമാണ്- അരുന്ധതി റോയി പറയുന്നു.

പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
കെ.ടി. കുഞ്ഞിക്കണ്ണൻ
Jan 25, 2023
6 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 16, 2023
35 Minutes Watch
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
5 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
2 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 04, 2023
12 Minutes Read
സ്മൃതി പരുത്തിക്കാട്
Jan 01, 2023
3 Minutes Read
മുജീബ് റഹ്മാന് കിനാലൂര്‍
Dec 31, 2022
6 Minutes Read
Sunilvarkala
3 Aug 2021, 01:35 PM
Good