ചിത്രീകരണം: പ്രദീപ് പുരുഷോത്തമൻ

ഇൻസ്ട്രുമെൻറ്​ സെൽ നൽകിയ ആത്മവിശ്വാസം

അന്ന് പാതി തമാശയായും പാതി കാര്യമായും പറഞ്ഞുവന്നിരുന്നൊരു കാര്യമുണ്ട് - ‘‘മെയിൻ ലാബിൽ സ്ഥിരമായി പോസ്റ്റിങ് കിട്ടണമെങ്കിൽ ഒന്നുകിൽ തൊലി വെളുത്തവനാവണം, അല്ലെങ്കിൽ പാലിയത്ത് കുടുംബത്തിലെങ്കിലും ജനിച്ചതാവണം.''

പുതിയ കൊല്ലത്തെ ഷെഡ്യൂൾ വന്നപ്പോൾ എനിക്ക് മെയിൻലാബിൽ പോസ്റ്റിങ്.
അന്ന് പാതി തമാശയായും പാതി കാര്യമായും പറഞ്ഞുവന്നിരുന്നൊരു കാര്യമുണ്ട് - ‘‘മെയിൻ ലാബിൽ സ്ഥിരമായി പോസ്റ്റിങ് കിട്ടണമെങ്കിൽ ഒന്നുകിൽ തൊലി വെളുത്തവനാവണം, അല്ലെങ്കിൽ പാലിയത്ത് കുടുംബത്തിലെങ്കിലും ജനിച്ചതാവണം.''

അതുകൊണ്ട് ഇതു രണ്ടുമല്ലാത്ത ഞാൻ അൽപം ആശങ്കയോടെയാണ് മെയിൻ ലാബിൽ ഡ്യൂട്ടിക്കെത്തുന്നത്. എന്റെ ആശങ്ക ഒരു പരിധിവരെ അസ്ഥാനത്തായിരുന്നുവെന്നാണ് പിന്നീടുള്ള അനുഭവം. മറിച്ചുള്ള അനുഭവങ്ങൾ തീരെ ഉണ്ടായിട്ടില്ല എന്നല്ല - അത് വരുന്ന മുറയ്ക്ക് പറഞ്ഞുപോവാം.
മെയിൻ ലാബിൽ സാധാരണ ജൂനിയറായ കെമിസ്റ്റിന് വാട്ടർ അനാലിസിസ് ആണ് ചെയ്യാനുള്ളത്. അതുകൊണ്ട് ഞാനും അതുതന്നെ ചെയ്യാൻ തുടങ്ങി. വിവിധ പ്ലാന്റുകളിലെ ബോയിലർ വാട്ടറുകൾ, ഡീ മിനറലൈസ്ഡ് വാട്ടർ, ഫാക്ടിലെ ജലശുദ്ധീകരണ പ്ലാന്റിൽനിന്നുള്ള ജലം, പെരിയാറിലെ ജലം എന്നിങ്ങനെ കുറച്ചധികം സാമ്പിളുകൾ ദിനംപ്രതി ടെസ്റ്റ് ചെയ്യാനുണ്ടായിരുന്നു. അന്ന് പെരിയാറുമായി തുടങ്ങിയ ബന്ധം ഏതാണ്ട് മൂന്നു പതിറ്റാണ്ട് കടന്നു നിൽക്കുന്നു!

ടി. പി. ജേക്കബ് ഫാക്ടിലെ എറ്റവും വലിയ തൊഴിലാളി സംഘടനയായിരുന്ന ഫാക്ട് എംപ്ലോയീസ് ഓർഗനൈസേഷന്റെ നേതാക്കളിലൊരാളും ബുദ്ധികേന്ദ്രവുമായിരുന്നു. നയതന്ത്രജ്ഞനായ ‘കിസിഞ്ജർ' എന്നൊരു ഓമനപ്പേരും ഉണ്ടായിരുന്നു.

ഇതിനിടയിലാണ് ടി. പി. ജേക്കബ് എന്ന ഫോർമാൻ എന്നെ അദ്ദേഹത്തിന്റെ ചുമതലയിലുള്ള ഇൻസ്ട്രുമെൻറ്​ സെല്ലിലേക്ക് വേണമെന്ന് ആവശ്യപ്പെടുന്നത്. മെയിൻ ലാബിലെ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് അനാലിസിസുകൾ നടത്തുന്ന സെല്ലാണ് ഇൻസ്ട്രുമെൻറ്​ സെൽ. അവിടേയ്ക്ക് അദ്ദേഹം എന്നെ ആവശ്യപ്പെട്ടതിന്റെ കാരണം എനിക്കിപ്പോഴും അജ്ഞാതമാണ്. ടി. പി. ജേക്കബ് ഫാക്ടിലെ എറ്റവും വലിയ തൊഴിലാളി സംഘടനയായിരുന്ന ഫാക്ട് എംപ്ലോയീസ് ഓർഗനൈസേഷന്റെ നേതാക്കളിലൊരാളും ബുദ്ധികേന്ദ്രവുമായിരുന്നു. യൂണിയന്റെ തന്ത്രങ്ങളും നിലപാടുകളും നിർണയിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചിരുന്ന അദ്ദേഹത്തിന്, നയതന്ത്രജ്ഞനായ ‘കിസിഞ്ജർ' എന്നൊരു ഓമനപ്പേരും ഉണ്ടായിരുന്നു.

പിന്നീട് വളരെക്കാലത്തിനുശേഷം യൂണിയൻ പ്രവർത്തനം മതിയാക്കി ഓഫീസർ സ്ഥാനം സ്വീകരിച്ചശേഷമാണ് അദ്ദേഹം ഇൻസ്ട്രുമെന്റ് സെല്ലിന്റെ ഫോർമാനാവുന്നത്. അദ്ദേഹം ഇൻസ്ട്രുമെന്റ് സെല്ലിലെത്തിയതോടെ സെല്ലിന് ഒരു അടുക്കും ചിട്ടയും ഊർജ്ജസ്വലതയും കൈവന്നു. അന്ന് അദ്ദേഹത്തിന്റെ കീഴിൽ സീനിയർ കെമിസ്റ്റുമാരായ പി. പി. ചാർളിയും സാസൺ പീറ്ററുമായിരുന്നു ഉണ്ടായിരുന്നത്. കൂടാതെ പുതിയ കെമിസ്റ്റുമാരിൽ ഒരാൾ വേണമെന്ന് ജേക്കബ് സാർ നിർബ്ബന്ധം പിടിച്ചിരുന്നതിനാൽ എന്റെ ബാച്ചിലെതന്നെ ഫ്രാൻസിസ് ആയിരുന്നു അവിടെയുണ്ടായിരുന്ന മറ്റൊരാൾ. ഫ്രാൻസിസിന് ഷിഫ്റ്റിലേക്ക് പോകണം എന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് അവിടെയൊരു ഒഴിവുവന്നതും ജേക്കബ്ബ് സാറിന്റെ ആവശ്യപ്രകാരം എനിക്കവിടെ പോസ്റ്റിങ് കിട്ടുന്നതും.

ഇൻസ്ട്രുമെൻറ്​ സെൽ ലാബിന്റെ ആധുനികവല്ക്കരണത്തിന്റെ മുഖമാണ്. പരമ്പരാഗതമായ കെമിക്കൽ ലാബ് എന്ന സങ്കല്പം തകിടം മറിക്കുന്ന സ്ഥലം! വലിയ കെമിക്കൽ കുപ്പികൾക്കും ബ്യൂററ്റ്, പിപ്പറ്റ്, ടെസ്റ്റ് ട്യൂബ് തുടങ്ങിയ പരമ്പരാഗത രസതന്ത്ര ഉപകരണങ്ങൾക്കും പകരം അത്യാധുനിക യന്ത്രോപകരണങ്ങൾ സ്ഥാനംപിടിച്ച ഒരിടം! ഒരു രസതന്ത്ര ലാബിലെ പതിവു കാഴ്ചകളോ ഗന്ധങ്ങളോ ഇല്ലാത്തൊരിടം! ആദ്യ കാഴ്ചയിൽത്തന്നെ എനിക്ക് വളരെ ഇഷ്ടമായൊരിടം. കാപ്രോലാക്ടം പ്ലാന്റ് ആരംഭിക്കുന്നതിനോടനുബന്ധിച്ച് കുറേയധികം ആധുനിക ഉപകരണങ്ങൾ എത്തിയ സമയം. ഞാനവിടെ ചെല്ലുമ്പോൾ അതിൽ അധികവും കമീഷൻ ചെയ്യുന്ന സമയവുമായിരുന്നു. ഒരു ഇൻസ്ട്രുമെൻറ്​ കമീഷൻ ചെയ്യുന്ന അവസരത്തിൽ അതിന്റെ വിദഗ്ദ്ധന്മാരൊടൊപ്പം നിൽക്കാൻ കഴിയുന്നത് വലിയൊരു ഭാഗ്യമാണ്. അവരിൽനിന്നും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാം, ഇൻസ്ട്രുമെന്റ് ഉപയോഗിക്കേണ്ടതെങ്ങനെയെന്ന് കൃത്യമായി പഠിക്കാം - ഇതൊക്കെയാണ് അതിന്റെ ഗുണങ്ങൾ.

അന്നവിടെ ജപ്പാനിലെ ‘ഷിമാദ്സു' കമ്പനിയിൽനിന്ന് ഇറക്കുമതിചെയ്ത പുതിയ കുറേ ഉപകരണങ്ങൾ കമീഷൻ ചെയ്യുന്നുണ്ടായിരുന്നു. അന്ന് ഏതാണ്ട് 20 ലക്ഷത്തിനടുത്ത് വില വരുന്ന സങ്കീർണമായ ക്രോമറ്റോഗ്രാഫുകളായിരുന്നു അതിൽ പ്രധാനം. കമ്പ്യൂട്ടറുകൾ വിരളമായിരുന്ന അക്കാലത്ത് ഈ ഉപകരണങ്ങൾ കമ്പ്യൂട്ടർ നിയന്ത്രിതമായിരുന്നു. ഈ ഉപകരണങ്ങൾക്കുവേണ്ടി പ്രത്യേകം ഡിസൈൻ ചെയ്ത ഇന്റഗ്രേറ്ററുകളുടെ രൂപത്തിലായിരുന്നു ഈ കമ്പ്യൂട്ടറുകൾ. ഇവയ്‌ക്കെല്ലാം വളരെ വിശദമായ മാന്വലുകൾ ഉണ്ടായിരുന്നു എന്നത് വലിയൊരനുഗ്രഹമായി. ബാലപാഠങ്ങൾ മുതൽ വിദഗ്ദ്ധമായ പ്രയോഗങ്ങൾ വരെ ഇവയിൽ പ്രതിപാദിച്ചിരുന്നതിനാൽ അൽപം മനസ്സിരുത്തി വായിച്ചാൽ ഈ ഉപകരണങ്ങൾ നിഷ്പ്രയാസം പ്രവർത്തിപ്പിക്കാനാവുമെന്ന് മനസ്സിലായി. ജേക്കബ്ബ് സാർ ഈ മാന്വലുകളെല്ലാം എനിക്കു തന്നിട്ട് അതൊക്കെ വിശദമായി വായിച്ചുമനസ്സിലാക്കാൻ നിർദ്ദേശിച്ചു. അതിൽ ഈ ഉപകരണങ്ങളുടെ പ്രോഗ്രാമിങ് ചെയ്യാനുള്ള ഒരു മാന്വൽ എന്റെ കണ്ണിൽപ്പെട്ടു. അതെടുത്ത് വായിച്ചപ്പോൾ കമ്പ്യൂട്ടർ പ്രോഗ്രാമിങ് എന്ന ലോകത്തേയ്ക്ക് കടക്കാനുള്ള വാതിലാണതെന്ന് മനസ്സിലായി.

മാന്വൽ നോക്കിയുള്ള അഭ്യാസം ഒരു പരിധിയിലധികം പോയില്ല. പലയിടത്തും മുട്ടി നിന്നു! അവസാനം പ്രോഗ്രാമിങ് പഠിച്ച ഒരു സുഹൃത്തിന്റെ സഹായം പലപ്പോഴും തേടേണ്ടിവന്നു. അങ്ങനെയാണ് കമ്പ്യൂട്ടർ പ്രോഗ്രാമിങ് പഠിക്കണം എന്ന തീരുമാനം മനസ്സിലുറച്ചത്.

വളരെ ലളിതമായ പ്രോഗ്രാമിങ് പാഠങ്ങളിൽനിന്ന് ആരംഭിക്കുന്ന ആ മാന്വൽ ഞാൻ വായിക്കാൻ തുടങ്ങി. അത് പരീക്ഷിക്കുകയും അതിന്റെ ഔട്ട്പുട്ട് ഇന്റഗ്രേറ്റർ സ്‌ക്രീനിൽ കാണുകയും ചെയ്തതോടെ പ്രോഗ്രാമിങ് ആവേശം കൂടി. അതിൽ അന്ന് ലഭ്യമായിരുന്ന ഗ്രാഫിക് പ്രോഗ്രാമിങ്ങിലായിരുന്നു എനിക്ക് സ്വാഭാവികമായും താല്പര്യം. പക്ഷേ ജേക്കബ്ബ് സാർ ഇൻസ്ട്രുമെൻറുമായി ബന്ധപ്പെട്ട പ്രോഗ്രാമുകൾ ചെയ്യാൻ എന്നെ പ്രോത്സാഹിപ്പിച്ചു. മാന്വൽ എടുത്ത് കൈയിൽ തന്ന് ‘‘തനിക്കിതു ചെയ്യാൻ കഴിയും'' എന്നു പറഞ്ഞത് എന്റെ ആത്മവിശ്വാസം പതിന്മടങ്ങ് വർദ്ധിപ്പിച്ചു. പക്ഷേ മാന്വൽ നോക്കിയുള്ള അഭ്യാസം ഒരു പരിധിയിലധികം പോയില്ല. പലയിടത്തും മുട്ടി നിന്നു! അവസാനം പ്രോഗ്രാമിങ് പഠിച്ച ഒരു സുഹൃത്തിന്റെ സഹായം പലപ്പോഴും തേടേണ്ടിവന്നു. അങ്ങനെയാണ് കമ്പ്യൂട്ടർ പ്രോഗ്രാമിങ് പഠിക്കണം എന്ന തീരുമാനം മനസ്സിലുറച്ചത്. അതാണ് ലാബിലെത്തിയശേഷം ജീവിതം മാറ്റിമറിച്ച ആ തീരുമാനം.

പക്ഷേ, എവിടെനിന്ന് പഠിക്കും? അന്ന് എൽ.ബി.എസ് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയാണ് പ്രോഗ്രാമിങ് പഠിക്കാനുള്ള ഏക ആശ്രയം. അതാകട്ടെ തൃശൂർ, കോതമംഗലം എഞ്ചിനീയറിങ് കോളേജുകളിൽ മാത്രം! സ്ഥിരം യാത്ര ചെയ്യുക എന്നത് എനിക്ക് ആലോചിക്കാൻ വയ്യ! അങ്ങനെയിരിക്കുമ്പോഴാണ് ലോട്ടറിയടിച്ചപോലെ കളമശ്ശേരി എൽ.ബി.എസ് സെന്റർ പ്രവർത്തനമാരംഭിക്കുന്നത്. ആദ്യ ബാച്ചിൽത്തന്നെ അഡ്മിഷൻ നേടി. ഫാക്ടിൽനിന്ന് ഞങ്ങൾ നാലുപേർ - ലാബിൽനിന്ന് ഞാനും സുഹൃത്ത് കൃഷ്ണകുമാറും. ഇൻസ്ട്രുമെന്റേഷനിൽനിന്ന് രതിനാഥമേനോനും സതീശനും.
അങ്ങനെ വർഷങ്ങൾക്കുശേഷം വിദ്യാർത്ഥിജീവിതം പുനരാരംഭിക്കുന്നു... ▮

Comments