പെണ്ണുടലുകൾക്കുമുന്നിൽ
കിതയ്​ക്കുന്ന ആൺകാമങ്ങൾ

പുരുഷന്റെ ധീരസിംഹാസനങ്ങൾ, ഏത് പെണ്ണിനെയും തൃപ്തിപ്പെടുത്താൻ തനിക്ക് കഴിയുമെന്ന ആണഹന്തകളുടെ ചീട്ടുകൊട്ടാരങ്ങൾ... അവയോടുള്ള ഒരു പരിഹാസച്ചിരിയായിരുന്നു റസിയ താത്തയുടേത്​. ​അങ്ങനെ തകർന്നുവീഴേണ്ട ചീട്ടുകൊട്ടാരങ്ങൾ നമ്മുടെ കിടപ്പറകളിലും പൊതുബോധത്തിലും തലയുയർത്തിത്തന്നെ നിൽപ്പുണ്ട്.

കൊട്ടാരത്തിലെ ആദ്യ രാത്രിയിൽ ഞാൻ കിടന്നത് ആ വീട്ടിലെ വേലക്കാരികളുടെ മുറിയിലാണ്. രണ്ടു കട്ടിലുകൾ കൂട്ടിയിട്ട് ഒരുക്കിയ ആ കിടപ്പിടം അതുവരെ ഞാൻ കിടന്ന ഇടങ്ങളേക്കാളെല്ലാം മികച്ചതായിരുന്നു. കട്ടിലിൽ കിടക്കയുണ്ട്. കിടക്കയിൽ നീലനിറമുള്ള വിരിപ്പുണ്ട്. ആ നീലയിൽ മഞ്ഞ പൂക്കളുണ്ട്.

അടുക്കളയോടുചേർന്നുള്ള മുറിയാണത്. അതിന്റെ വാതിൽ തുറക്കുന്നത് ചെറിയ ഹാളിലേക്കാണ്. ആ ഹാളിൽ നിന്ന് അടുക്കളയിലേക്ക് കടക്കാം. കിടക്കുംമുമ്പ് അവരിലൊരാൾ എനിക്ക് ആട്ടിറച്ചി വരട്ടിയത് തന്നു. ഒട്ടും ആർത്തിയില്ലാതെ ഞാനത് മുഴുവൻ രുചിയോടെ തിന്നു. അവരും ഞാനും തനിച്ചായപ്പോൾ അവരുടെ സംസാരത്തിന്റെ ശൈലി തന്നെ മാറി. അവരെന്നോട് വീട് വിടാനുള്ള കാരണവും, വീട്ടിലെ വിശേഷങ്ങളും ചോദിച്ചറിഞ്ഞു.
‘ഞമ്മക്കൊന്നും വീടുവിട്ട് ഓടാനും കൂടി വയ്യല്ലോ റബ്ബേ' എന്ന്​ ചിരിച്ചുകൊണ്ടാണ് അവർ പറഞ്ഞത്.
അവർ സ്വന്തം വീട്ടിലല്ലല്ലോ എന്നും, ഇത്രയും മുതിർന്ന അവർ എന്തിനാണ് വീട് വിട്ടോടുന്നതെന്നും എനിക്ക് മനസ്സിലായതേയില്ല. പക്ഷേ അവരുടെ വീടുകൾ അവർക്ക് നരകങ്ങളായിരുന്നു. രണ്ടിൽ ഒരാൾക്ക് ഭർത്താവും കുട്ടികളും ഉണ്ട്. പണിക്കൊന്നും പോവാതെ ചീട്ടും കളിച്ചുനടക്കുന്ന ഭർത്താവിനെ പോറ്റേണ്ട ഭാരവും വീട് നടത്തിക്കൊണ്ടുപോകേണ്ട ചുമതലയും റസിയ താത്താക്കാണ്.

അവർ തമ്മിൽ പങ്കുവെച്ച കാര്യങ്ങളിൽ നിന്ന് ഞാൻ ആ രണ്ട് വീടുകളെയും കണ്ടു. അതിനുള്ളിലെ ദുരിതങ്ങൾ കണ്ടു. കല്യാണപ്രായം കഴിഞ്ഞിട്ടും കൊടുക്കാൻ സ്ത്രീധനമില്ലാത്തതിനാൽ വീട്ടുവേലയ്ക്ക് വരേണ്ടിവന്ന സാബിറാത്താന്റെ ഉള്ളുരുക്കങ്ങളെ അറിഞ്ഞു. നിറം കുറവായതിനാൽ സ്ത്രീധനത്തുക അധികം വേണമെന്ന സാബിറാത്താന്റെ ചിരിക്കരച്ചിൽ എനിക്ക് മനസ്സിലായില്ല. സാബിറാത്ത സുന്ദരിയായിരുന്നു. മൂക്കിന്റെ ഇടതുവശത്തെ കറുത്ത മറുക് ആ മുഖത്തിന് ചന്തം കൂട്ടി.

കൊട്ടാരജീവിതം അവർക്ക് നല്ല ഭക്ഷണം മാത്രമേ നൽകുന്നുള്ളൂവെന്ന്, മാസാവസാനം ലഭിക്കുന്ന ശമ്പളം അവർക്ക് ഒന്നിനും തികയുന്നില്ലെന്നു മനസ്സിലായി. അധ്വാനം മാത്രമല്ല മറ്റ് പലതും അവർക്ക് അവിടെ പ്രതിഫലമില്ലാതെ വിൽക്കേണ്ടിവരുന്ന ഗതികേടിലാണവർ

ആ രണ്ട് സ്ത്രീകളുടെ നടുവിൽ, രണ്ട് ദുഃഖങ്ങൾക്കുനടുവിൽ ഞാൻ കിടന്നു.
കുളിച്ച് വസ്ത്രങ്ങൾ മാറിയാണ് അവർ കിടക്കാൻ വന്നത്. അപ്പഴേക്കും കൊട്ടാരത്തിനുള്ളിലെ ചിത്രവിളക്കുകളെല്ലാം അണഞ്ഞുകഴിഞ്ഞിരുന്നു.
‘അനക്ക് ഉമ്മാനെ കാണണ്ടേ?’, റസിയ താത്ത ചോദിച്ചു.
ഞാൻ എന്നോടുതന്നെ ആ ചോദ്യം ചോദിച്ചു നോക്കി.
ഉത്തരം കിട്ടാത്തതിനാൽ മറുപടി പറഞ്ഞില്ല.

‘ഉമ്മ അന്നെ കാണാഞ്ഞിട്ട് വെഷമിക്കില്ലേ അബ്ബാസേ...? ', സാബിറാത്താന്റെ ആ ചോദ്യത്തിന് എനിക്കുത്തരമുണ്ടായിരുന്നു. ഉമ്മ വിഷമിക്കും, ഉമ്മ കരയും, കരഞ്ഞുകരഞ്ഞ്​ ഉമ്മാന്റെ കണ്ണ് ചുവന്ന്, കരള് കത്തുമെന്ന് എനിക്കറിയാമായിരുന്നു. വീടിനെയും ഉമ്മാനെയും ഓർക്കാതിരിക്കാൻ ഞാൻ അവരുടെ സംസാരങ്ങളിൽ മാത്രം ശ്രദ്ധിച്ച് കിടന്നു.

പുറത്ത് റോഡിലൂടെ രാത്രിയുടെ വാഹനങ്ങൾ കടന്നുപോവുന്നതിന്റെ ശബ്ദം കേൾക്കാം. ഇരുട്ടത്ത് എന്റെ ഇരുവശത്തുമായി രണ്ട് കടലുകളിരമ്പുന്നതും കേൾക്കാം. ആ കടൽദുഃഖങ്ങളിൽ എനിക്കറിയാത്ത തിരകളുണ്ടായിരുന്നു. പെണ്ണായി പിറന്നതിന്റെ, ഇല്ലാത്തവരുടെ മക്കളായി കൂടി പിറന്നതിന്റെ ആ ദുഃഖത്തിരമാലകൾ എന്നെയും വന്നുതൊട്ടു. തന്റെ ഒടുക്കത്തെ മോതിരവും ഊരി കൊണ്ടുപോയി ചീട്ടുകളിച്ച് തുലച്ച ഭർത്താവിനെ ഉപേക്ഷിച്ച് റസിയ താത്താക്ക് എക്കാലത്തും ഈ വീട്ടിൽ തന്നെ നിൽക്കാലോ എന്ന് ഞാൻ എന്നോടുതന്നെ സംശയം പറഞ്ഞു.

അവരുടെ സംസാരം കൊട്ടാരത്തിനുള്ളിലെ മനുഷ്യരിലേക്ക് വഴിമാറിയപ്പോൾ എനിക്ക് മനസ്സിലാവാത്ത എന്തൊക്കെയോ രഹസ്യങ്ങളിലാണ് ഞാൻ വന്നുപെട്ടിരിക്കുന്നത് എന്നുതോന്നി. കൊട്ടാരജീവിതം അവർക്ക് നല്ല ഭക്ഷണം മാത്രമേ നൽകുന്നുള്ളൂവെന്ന്, മാസാവസാനം ലഭിക്കുന്ന ശമ്പളം അവർക്ക് ഒന്നിനും തികയുന്നില്ലെന്നു മനസ്സിലാക്കി, അധ്വാനം മാത്രമല്ല മറ്റ് പലതും അവർക്ക് അവിടെ പ്രതിഫലമില്ലാതെ വിൽക്കേണ്ടിവരുന്ന ഗതികേടിലാണെന്നുകൂടി മനസ്സിലാക്കിയപ്പോൾ ഞാൻ എന്തിനെന്നില്ലാതെ, കുറുക്കൻകുണ്ടിനെ ഓർത്തു. മാനുട്ടനെയും മറിയാത്താനെയും ഓർത്തു. അവരുടെ ശരീരചലനങ്ങളെ ഓർത്തു.

വാതിലിലെ മുട്ടലിന് വേഗം കൂടിക്കൂടി വന്നു. സാബിറാത്താന്റെ കണ്ണുകളിൽ നിന്ന് കണ്ണീർവെളിച്ചങ്ങൾ എന്റെ നെറ്റിയിലേക്ക് അടർന്നുവീണു.
വാതിലിലെ മുട്ടലിന് വേഗം കൂടിക്കൂടി വന്നു. സാബിറാത്താന്റെ കണ്ണുകളിൽ നിന്ന് കണ്ണീർവെളിച്ചങ്ങൾ എന്റെ നെറ്റിയിലേക്ക് അടർന്നുവീണു.

ആ ഓർമയിലാണ് എന്റെ ഇരുപുറത്തുമായി കിടക്കുന്ന രണ്ട് പെൺശരീരങ്ങളുടെ മണങ്ങൾ എന്നെ തൊട്ടത്.
എന്തോ, ആ മണങ്ങൾക്കുനേരെ മൂക്ക് വിടർത്താനാണ് എനിക്കപ്പോൾ തോന്നിയത്. ഇടതുവശത്ത് കിടന്ന സാബിറാത്താന്റെ മണമാണ് ഞാൻ കൂടുതൽ അറിഞ്ഞത്. ആ മണത്തിൽ വല്യാത്താന്റെ മണം കൂടിയുണ്ടായിരുന്നു. എന്നിട്ടും എന്റെ നിശ്വാസത്തിന്റെ താളം മാറി. മറിയാത്താന്റെ കിടപ്പറയിലെ, മാനുട്ടന്റെ ഉടൽ ചലനങ്ങൾ എന്നോട് എന്തോ പറയുകയായിരുന്നു. ഞാൻ കഴുകിക്കൊടുക്കേണ്ടി വന്ന അവരുടെ രഹസ്യ ഇടങ്ങൾ എന്നോട് പുരാതനമായ ആ സന്ദേശം പങ്കുവെക്കുകയായിരുന്നു.

എന്റെ വയറ് നിറഞ്ഞുകഴിഞ്ഞിരുന്നല്ലോ.
മറ്റൊന്നും ചിന്തിക്കാൻ കഴിയാത്തവണ്ണം, സാബിറാത്താന്റെ മണം എന്നെ മാടിവിളിക്കുകയായിരുന്നു. ഞാൻ പോലുമറിയാതെ എന്റെ ദേഹം അവരുടെ അടുത്തേക്ക് നീങ്ങിക്കിടന്നു. ഉറക്കത്തിന്റെ ആദ്യപടികളിൽ എവിടെയോ നിന്നുകൊണ്ട് റസിയതാത്ത ചോദിക്കുന്നത് ഞാൻ കേട്ടു, ‘ചെക്കന് മൊല കുടിക്കാൻ കൊട്ക്കണ്ടി വര്വോ സാബിറാ...? '
‘ഇബന് അങ്ങനെ ഒര് പൂതി ണ്ടെങ്കി ഞാനായിട്ട് മാണ്ടാന്ന് പറയൂല ....'
അതും പറഞ്ഞ് സാബിറാത്ത ചിരിച്ചു. അവരുടെ കൈ എന്നെ തൊട്ടു.
‘മാണെടാ, അനക്ക് മൊല കുടിക്കണോ ? '

അന്നേരം മറിയാത്താന്റെ മുലക്കണ്ണിൽ ചുണ്ട് ചേർത്ത് മാനുട്ടൻ അവരെ ഇക്കിളിയാക്കുന്നത് ഞാൻ കണ്ടു. ചോലയുടെ വക്കത്തെ പുൽത്തകിടി എന്റെ മുമ്പിൽ തെളിഞ്ഞു. ആ പുൽത്തകിടിയിൽ നഗ്‌നമായി കിടന്ന് നിലാവ് കൊള്ളുന്ന രണ്ടു ശരീരങ്ങളെയും അതിന്റെ ഭ്രാന്തമായ ചലനങ്ങളെയും ഞാൻ കണ്ടു.
കാഴ്ചകൾ എന്നെ ശ്വാസം മുട്ടിക്കുന്നതറിഞ്ഞു.

സാബിറാത്താന്റെ കണ്ണുകളിൽ നിന്ന് കണ്ണീർവെളിച്ചങ്ങൾ എന്റെ നെറ്റിയിലേക്ക് അടർന്നുവീണു. ആ ചുണ്ടുകൾ എന്തോ പിറുപിറുത്തു. ഉറക്കത്തിന്റെ ജലാശയങ്ങളിൽ നിന്ന് ഉണരാതെ തന്നെ റസിയതാത്ത പറഞ്ഞു, "തൊറന്നാളാ സാബീ... ല്ലെങ്കി ആ പന്നി അദ് ചവിട്ടി പൊളിക്കും '

വലതുവശത്തുനിന്ന് റസിയാത്താന്റെ കൂർക്കംവലി കേട്ടപ്പോൾ തൊട്ടുമുമ്പാണല്ലോ അവർ സംസാരിച്ചുകൊണ്ടിരുന്നത് എന്ന് ഞാൻ അത്ഭുതപ്പെട്ടു. ആ മുറിയിലെ ജാലകത്തിന് വിരിയുണ്ടായിരുന്നില്ല.
പുറത്ത് പൂന്തോട്ടങ്ങളിൽ വിളക്കുകൾ അണഞ്ഞിരുന്നില്ല, ആ വെളിച്ചങ്ങൾ ജാലകച്ചില്ല് തുളച്ച് അകത്തേക്ക് വരുന്നുണ്ടായിരുന്നു. നേർത്ത ആ വെളിച്ചത്തിൽ ഞാൻ സാബിറാത്താന്റെ ശരീരം കണ്ടു. അവരുടെ നിശ്വാസം എന്റെ തെറ്റിയിൽ തട്ടി ചൂടാവുന്നത് അറിഞ്ഞു. കുറച്ചു മുമ്പുവരെ എനിക്കപരിചിതമായിരുന്ന ഒരു സ്ത്രീയാണ് അവരെന്ന് എനിക്കപ്പോൾ തോന്നിയതേയില്ല.

അരണ്ട വെളിച്ചത്തിൽ ആ കണ്ണുകൾ തിളങ്ങുന്നത് ഞാൻ കണ്ടു. അവർ ഉറങ്ങിയിരുന്നില്ല, ആ കണ്ണുകൾ ചുമരിലെ ഏതോ ശൂന്യബിന്ദുവിൽ തടഞ്ഞുനിന്നു. എന്റെ മൂക്കിന് തൊട്ടടുത്തായി അവരുടെ നെഞ്ചും അതിന്റെ മുഴുപ്പും ഉയർന്നുതാഴ്​ന്നുകൊണ്ടിരുന്നു. ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. അടഞ്ഞ കണ്ണുകൾക്കുള്ളിൽ ഉടൽചോദനകൾ എനിക്ക് കാഴ്ചകൾ തന്നു. മറിയാത്ത മാനുട്ടന്റെ ഉടലിനുമുകളിൽ കയറിയിരുന്ന് നൃത്തംവെച്ചു. വിചിത്രവും നിഗൂഢവുമായ ശബ്ദങ്ങൾ ഞാൻ കേട്ടു. ഇരുണ്ട തണുപ്പുകൾ എന്നെ തൊട്ടു. ചോലയിലെ കണ്ണീർതെളിച്ചമുള്ള ജലത്തിൽ മറിയാത്താന്റെ ഉടൽ മീനിനെ പോലെ നീന്തി. ചെകിളകളിലും ചെതുമ്പലുകളിലും പറ്റിപ്പിടിച്ച് നിന്ന കൊഴുപ്പുകളിൽ അവർ സോപ്പ് പതപ്പിച്ചു. ഞാനാ ശരീരഭാഗങ്ങൾ ഉരച്ചുകൊടുത്തു.

വാതിലിൽ ആരോ മുട്ടുന്ന ശബ്ദം. സാബിറാത്താന്റെ കൈകൾ എന്നെ കൂടുതൽ ചേർത്തുപിടിച്ചു. പൂന്തോട്ടങ്ങൾ കടന്നെത്തിയ വെളിച്ചം ജാലകച്ചില്ല് തുളച്ച് അകത്തേക്ക് കടന്നു. ആ വെളിച്ചത്തിൽ രണ്ട് കണ്ണുകൾ തിളങ്ങി. അത് വെളിച്ചം തട്ടിയ തിളക്കമായിരുന്നില്ല, കണ്ണീരിന്റെ തിളക്കമായിരുന്നു. വാതിലിലെ മുട്ടലിന് വേഗം കൂടിക്കൂടി വന്നു. സാബിറാത്താന്റെ കണ്ണുകളിൽ നിന്ന് കണ്ണീർവെളിച്ചങ്ങൾ എന്റെ നെറ്റിയിലേക്ക് അടർന്നുവീണു. ആ ചുണ്ടുകൾ എന്തോ പിറുപിറുത്തു. ഉറക്കത്തിന്റെ ജലാശയങ്ങളിൽ നിന്ന് ഉണരാതെ തന്നെ റസിയതാത്ത പറഞ്ഞു, "തൊറന്നാളാ സാബീ... ല്ലെങ്കി ആ പന്നി അദ് ചവിട്ടി പൊളിക്കും '

വാതിലിൽ മുട്ടുന്ന പന്നി ആരാണെന്നോ എന്തിനാണ് മുട്ടുന്നതെന്നോ മനസ്സിലായില്ലെങ്കിലും, എന്റെ നെറ്റിയിൽ വീണ് തണുത്ത കണ്ണീർവെളിച്ചങ്ങളുടെ പൊരുൾ ഞാൻ മനസിലാക്കി. വാതിലിലെ മുട്ടിന് ഇപ്പോൾ വല്ലാത്ത ഒച്ചയുണ്ട്. സാബിറാത്താനെ പേര് ചൊല്ലി വിളിക്കുന്നുമുണ്ട്. വിളിക്കുന്ന ശബ്ദം ആണിന്റെതാണ്. പക്ഷേ മുതിർന്ന ഒരാളുടെ ശബ്ദമായിരുന്നില്ല അത്. സാബിറാത്ത കട്ടിലിൽ എഴുന്നേറ്റിരുന്ന് മുടി വാരികെട്ടി. ഉറക്കം തൊട്ട ശബ്ദത്തിൽ റസിയാത്ത പറഞ്ഞു, ‘പന്നിക്ക് മുട്ടപ്പാല് ഒറച്ച്ട്ടില്ല, ഒറച്ചാ പെറ്റ തള്ളന്റെ തടിമ്മലും കേറും.’

അവർ പറഞ്ഞതിൽ പാതിയേ എനിക്ക് മനസ്സിലായുള്ളൂ. മനസ്സിലാവാത്ത മറുപാതിയിൽ ഞാൻ ഭയന്നു. ഭയന്നുകൊണ്ടുതന്നെ കട്ടിലിൽ എഴുന്നേറ്റിരുന്നു. ഞങ്ങൾക്ക് പുറംതിരിഞ്ഞു കിടന്നുറങ്ങുന്ന റസിയതാത്ത എങ്ങനെയാണ് ഈ ഇരുട്ടത്ത് കാഴ്ചകൾ കാണുന്നതെന്ന് ഞാൻ അത്ഭുതപ്പെട്ടു. അവർ ഉറങ്ങുകയായിരുന്നില്ല, എന്നും വന്നെത്തുന്ന ആ കാലടിശബ്ദം ആരുടേതാണെന്ന്, എന്തിനാണെന്ന്, അവർക്ക് കൃത്യമായി അറിയാമായിരുന്നു. അവർ കിടന്നുകൊണ്ട് തന്നെ പറഞ്ഞു, "ചെക്കന് പാട്ട് എഴുതാനല്ലേ അറിയൂ, പാടാൻ അറീല്ലല്ലോ സാബീ... പാടുന്നോര് എമ്പാടും ണ്ടല്ലോ ഇവടെ ഇജ് ചെന്ന് വാതില് തൊറക്ക്...'

സാബിറാത്ത എഴുന്നേറ്റുചെന്ന് വാതിൽ തുറന്നു. പുറത്തെ ആളും സാബിറാത്തയും തമ്മിൽ എന്തൊക്കെയോ തർക്കങ്ങൾ നടന്നു. സാബിറാത്താനെ രണ്ടു കൈകൾ ബലമായി പുറത്തേക്ക് പിടിച്ചുവലിച്ചു. വാതിൽ പുറത്തുനിന്ന് അടയുന്ന ശബ്ദം കേട്ടു. കട്ടിലിൽ എഴുന്നേറ്റിരിക്കുന്ന എന്നോട് റസിയാത്ത പറഞ്ഞു, ‘ഇജ് കെടന്നൊറങ്ങിക്കോ, ഇദൊന്നും കാര്യാക്കണ്ട, കാര്യാക്കിയാ കാര്യായ കാര്യങ്ങള് വെരുമ്പൊ ഇജ് ചുറ്റിപ്പോവും.’

ആ നാലഞ്ചു ദിവസങ്ങൾ കൊണ്ട് കൊട്ടാരം വെറും കൊട്ടാരമല്ല, അനേകം ചെറുനരകങ്ങളെ ഗർഭത്തിൽ വഹിക്കുന്ന വലിയ നരകമാണെന്ന് എനിക്ക് മനസ്സിലാവുകയും ചെയ്തു.
ആ നാലഞ്ചു ദിവസങ്ങൾ കൊണ്ട് കൊട്ടാരം വെറും കൊട്ടാരമല്ല, അനേകം ചെറുനരകങ്ങളെ ഗർഭത്തിൽ വഹിക്കുന്ന വലിയ നരകമാണെന്ന് എനിക്ക് മനസ്സിലാവുകയും ചെയ്തു.

അവർ പറഞ്ഞത് അപ്പോഴും എനിക്ക് മുഴുവനായി മനസ്സിലായില്ല. മനസ്സിലായിവരാൻ പിന്നെയും നാലഞ്ച് ദിവസങ്ങൾ വേണമായിരുന്നു. ആ നാലഞ്ചു ദിവസങ്ങൾ കൊണ്ട് കൊട്ടാരം വെറും കൊട്ടാരമല്ല, അനേകം ചെറുനരകങ്ങളെ ഗർഭത്തിൽ വഹിക്കുന്ന വലിയ നരകമാണെന്ന് എനിക്ക് മനസ്സിലാവുകയും ചെയ്തു. ഞാൻ കിടന്നപ്പോൾ എന്റെ നേരെ തിരിഞ്ഞുകിടന്ന് റസിയതാത്ത ചോദിച്ചു, ‘അനക്ക് എത്ര വയസായി?’
‘ഇങ്ങള് ഒറങ്ങീട്ടില്ലേന്നോ? '
‘ഞാന് ഇന്റെ സമയാവുമ്പൊ ഒറങ്ങും, ഇന്റെ സമയാവുമ്പൊ ഒണരും ഇജ് ചോയ്ച്ചീന് മറ്പടി പറയേ...'
ഞാൻ കള്ളം പറഞ്ഞു, ‘പതിനെട്ട് വയസായി.’
‘ഉം പതിനെട്ട്, ബഡായി പറയല്ലെടാ... പതിനെട്ടായാ അനക്ക് മുട്ടപ്പാല് ഒറക്കോലോ? ഒറച്ച്ക്ക് ണോ? '
ഒട്ടും ആലോചിക്കാതെ, എന്താണ് ചോദിച്ചതെന്ന് കൃത്യമായി മനസിലാവാതെ ഞാൻ പറഞ്ഞു, ‘ഒറച്ചല്ലോ ...'
‘എവ്‌ടെ നോക്കട്ടെ .’

അതും പറഞ്ഞ് അവർ നീന്തിവന്ന് എന്റെ അരയിൽ പിടിത്തമിട്ടു. ചളിപ്പും ലജ്ജയും ഭയവും കൂടി ഒന്നായി ചേർന്നപ്പോൾ ഞാൻ ആ കൈ തട്ടിമാറ്റാൻ നോക്കി, കഴിഞ്ഞില്ല. അവരുടെ വിരലുകൾ എന്റെ മുണ്ടിനടിയിലേക്ക് കടന്നുകയറി , എന്റെ മൂത്രസൂത്രത്തിൽ തൊടുക തന്നെ ചെയ്തു.

എന്റെ സൂത്രത്തിൽ തൊട്ട അവരുടെ വിരലുകൾ അതിനെ തടവി. പിന്നെ ചെറുതായിട്ട് ഞെക്കി. വേദന നടിച്ച് ഞാനാ കൈ തട്ടിമാറ്റി, തട്ടിമാറ്റുമ്പോഴും ആ വിരലുകൾ അവിടെ തന്നെ ഉണ്ടാവണമെന്ന് എന്റെ ഉൾമനസ്സ് ആഗ്രഹിച്ചു.

‘ഇതില് പാലും മോരൊന്നും ല്ല, മൂത്രം മാത്രേള്ളൂ ചെക്കാ...', അവർ ചിരിച്ചു. ചിരിച്ചപ്പോൾ ആ ദേഹം ഒന്നാകെ ഉലഞ്ഞു. മുടി ചിതറി കട്ടിലിൽ പരന്നു. കോട്ടെരുമയുടെ മണം ഞാൻ മൂക്കിൽ അറിഞ്ഞു. എന്റെ സൂത്രത്തിൽ തൊട്ട അവരുടെ വിരലുകൾ അതിനെ തടവി. പിന്നെ ചെറുതായിട്ട് ഞെക്കി.
വേദന നടിച്ച് ഞാനാ കൈ തട്ടിമാറ്റി, തട്ടിമാറ്റുമ്പോഴും ആ വിരലുകൾ അവിടെ തന്നെ ഉണ്ടാവണമെന്ന് എന്റെ ഉൾമനസ്സ് ആഗ്രഹിച്ചു.
ആടടാ... ഇതിന് ജീവൻ ണ്ടല്ലോടാ...
മറ്റൊരു വഴിയിലേക്കാണ് പോവുന്നത് എന്ന് ബോധ്യമായപ്പോൾ ഞാൻ പറഞ്ഞു, ‘റസിയാത്താ... ഞാന് പൊള്ള് പറഞ്ഞതാണ്. ഇന്ക്ക് പതിനഞ്ച് വയസേ ള്ളൂ... '

അവർ കൈയെടുത്തു.
ഒന്നുകൂടി ചേർന്നുകിടന്നുകൊണ്ട് എന്നെ കെട്ടിപ്പിടിച്ചു, എന്നിട്ട്​ പറഞ്ഞു, ‘" വയസ്​ ഒറച്ചാലും വെല്യ കാര്യല്ല...’’
എന്നിട്ടവർ ചിരിച്ചു, അന്തംവിട്ട ചിരി...
അന്ന് ആ പറച്ചിലിന്റെയും ചിരിയുടെയും പൊരുൾ എനിക്ക് മനസ്സിലായില്ല.
ഇന്ന് എനിക്കറിയാം, പെണ്ണുടലിന്റെ സുഗന്ധങ്ങളെ അനുഭവിക്കാൻ കഴിയാത്ത ആൺകാമങ്ങ​ളുടെ നേർക്കുള്ള ഒരു പരിഹാസച്ചിരിയായിരുന്നു അത്. തന്റെ ഭർത്താവും ഞാനുമടക്കമുള്ള മുഴുവൻ പുരുഷസിങ്കങ്ങളോടുമുള്ള ഒരു പരിഹാസച്ചിരി...

പക്ഷേ അവർക്കത് എന്നോടേ പറയാൻ കഴിഞ്ഞുള്ളൂ...
ഇന്നും, ഓരോ പെണ്ണും അത് തന്റെ ഇണയോടോ ഉടൽ പങ്കിടുന്നവരോടോ പറയുന്നുണ്ടാവില്ല. പറഞ്ഞാൽ...
പുരുഷന്റെ ധീരസിംഹാസനങ്ങൾ, ഏത് പെണ്ണിനെയും തൃപ്തിപ്പെടുത്താൻ തനിക്ക് കഴിയുമെന്ന ആണഹന്തകളുടെ ചീട്ടുകൊട്ടാരങ്ങൾ തകർന്നുവീഴും.
അങ്ങനെ തകർന്നുവീഴേണ്ട ചീട്ടുകൊട്ടാരങ്ങൾ നമ്മുടെ കിടപ്പറകളിലും പൊതുബോധത്തിലും തലയുയർത്തിത്തന്നെ നിൽപ്പുണ്ട്. ▮​


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments