എഡ്വേര്‍ഡോ ഗലിയാനോയുടെ Soccer in Sun and Shadowല്‍, പെലെയെ മാര്‍ക്ക് ചെയ്യാന്‍ ഉദ്ദേശിച്ച ഇറ്റാലിയന്‍ പ്രതിരോധക്കാരന്‍ ടാര്‍സിസിയോ ബര്‍ഗ്നിചിന്റെ ഒരു ഉദ്ധരണി ഉണ്ട്; ''ഞങ്ങള്‍ ഒരുമിച്ച് ചാടി, പക്ഷേ ഞാന്‍ നിലത്തെത്തിയിട്ടും പെലെ വായുവില്‍ പൊങ്ങി നില്‍ക്കുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു.'' ഐറിഷ് ഫുട്ബോള്‍ ഇതിഹാസം ജോണ്‍ ജൈല്‍സിനെ മക്കിള്‍വാനി അനുസ്മരിക്കുന്നു: ''വിനയമാണ് പെലെയുടെ ഏറ്റവും വലിയ വിശേഷത. ഏറ്റവും അടുത്ത് നില്‍ക്കുന്ന കളിക്കാരന് ആറുവാര പന്ത് ഉരുട്ടി കൊടുക്കുന്നതാണ് ഫലപ്രദമെങ്കില്‍, അതാണ് അദ്ദേഹം ചെയ്യുക.''- പെലെയുടെ എണ്‍പതാം പിറന്നാള്‍ ദിനത്തില്‍ ഫുട്‌ബോളിലെ ചില സുന്ദര മുഹൂര്‍ത്തങ്ങള്‍ ഓര്‍ത്തെടുക്കുന്നു
18 Jul 2020, 03:18 PM
ഒരു മഹത്തായ ഗോള്‍ നാം എങ്ങിനെ നിര്‍വചിക്കും? ലോകമെമ്പാടും ഓരോ സീസണിലും നൂറുകണക്കിന് ഗോളുകള്‍ സ്‌കോര്‍ ചെയ്യപ്പെടുന്നു. ലയണല്‍ മെസ്സിയുടെയും, ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും ഹൈലൈറ്റ് റീലുകള്‍ മണിക്കൂറുകളോളം നീളുന്നു. അവയെ നിര്‍വചിക്കുന്നത് ആത്മനിഷ്ഠമായ ഒരു കാര്യമാണ്, കൂടാതെ അത് സ്ഥലകാല അധിഷ്ടിതവുമാണ്. ഉദാഹരണത്തിന്, 45 വയസ്സിനു മുകളിലുള്ളവര്‍ക്ക്, 1986ല്‍ മെക്‌സിക്കോയില്‍ നടന്ന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ഡിയേഗോ മറഡോണയുടെ രണ്ടാമത്തെ ഗോളിനെ അവഗണിക്കുക പ്രയാസമാണ്. വിസ്മയകരമായ ആ സോളോ റണ്ണും ഫിനിഷും കണ്ട് സന്തോഷാശ്രു പൊഴിച്ച് വിക്ടര്‍ ഹ്യൂഗോ മൊറാലസ് ആശ്ചര്യത്തോടെ പറഞ്ഞു ‘കോസ്മിക് കൈറ്റ്! താങ്കള്‍ ഏതു ഗ്രഹത്തില്‍ നിന്ന് വരുന്നു?' നമ്മുടെ ചെറുപ്പകാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ആ ഗോളിന്റെ മാസ്മരികത പ്രകാശം ചൊരിയുന്ന ഓര്‍മയായി നില്‍ക്കുന്നു.
ഫുട്‌ബോള്‍ ഒരു സോഷ്യലിസ്റ്റ് പിന്തുടരലാണ്
ഫുട്‌ബോള്‍, നിങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഒരു സോഷ്യലിസ്റ്റ് പിന്തുടരലാണ്, കുറഞ്ഞത് മൈതാനത്തെങ്കിലും. പതിനൊന്നുപേരുടെ ഒത്തൊരുമ ഇല്ലാതെ മഹത്വം കൈവരിക്കുക അസാദ്ധ്യമാണ്. മികച്ച ടീമുകള്‍ അവരുടെ ശക്തി വര്‍ദ്ധിപ്പിക്കാനും ബലഹീനതകള്‍ കുറയ്ക്കാനും പഠിക്കുന്നു. മെസ്സി നൂറുകണക്കിന് ഗോളുകള്‍ നേടിയിട്ടും, 2015 മുതല്‍ ബാഴ്സലോണ ചാമ്പ്യന്‍സ് ലീഗ് നേടിയിട്ടില്ല, കാരണം കൂട്ടായ്മ കൊണ്ടുണ്ടാവേണ്ട കരുത്ത് വ്യക്തിപ്രഭാവത്തിന്റെ എത്രയോ പുറകിലായിരുന്നു.
ഗോളുകളിലെ മൊണാലിസ എന്ന് വിശേഷിപ്പിക്കാവുന്ന ഈ ഗോളിനെ അതിന്റെ രാഷ്ട്രീയപരിസരങ്ങളില്‍നിന്ന് വേറിട്ട് കാണുക സാധ്യമല്ല. അക്കാലത്ത് ബ്രസീല്‍ കടന്നുപോയ സാഹചര്യം പരിഗണിക്കുമ്പോള്‍ അതിന്റെ പ്രതീകാത്മകത വളരെയധികം വര്‍ദ്ധിക്കുന്നു
ഈ യുക്തിവെച്ചു ചിന്തിച്ചാല്‍, ടീമിന്റെ അല്ലെങ്കില്‍ കൂട്ടായ്മയുടെ ഗുണനിലവാരത്തിന്റെ വിവിധ വശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒന്നായിരിക്കണം ഏറ്റവും മികച്ച ഗോള്‍. അങ്ങനെനോക്കുമ്പോള്‍, 1970ലെ ലോകകപ്പ് ഫൈനലില്‍ ഇറ്റലിക്കെതിരെ ബ്രസീല്‍ നേടിയ 4 -1 വിജയത്തിലെ അവസാന ഗോളിനപ്പുറം മറ്റൊരു ഗോള്‍ തിരഞ്ഞെടുക്കാനില്ല.
ഗോളുകളിലെ മൊണാലിസ എന്ന് വിശേഷിപ്പിക്കാവുന്ന ഈ ഗോളിനെ അതിന്റെ രാഷ്ട്രീയപരിസരങ്ങളില്‍നിന്ന് വേറിട്ട് കാണുക സാധ്യമല്ല. അക്കാലത്ത് ബ്രസീല്‍ കടന്നുപോയ സാഹചര്യം പരിഗണിക്കുമ്പോള്‍ അതിന്റെ പ്രതീകാത്മകത വളരെയധികം വര്‍ദ്ധിക്കുന്നു.
1964ലെ സൈനിക അട്ടിമറിക്കുശേഷം, ജനറല്‍ അര്‍തൂര്‍ ഡ കോസ്റ്റ ഇ സില്‍വ ഭരണഘടനാപരമായ മാറ്റങ്ങള്‍ വരുത്തി, കോണ്‍ഗ്രസിനെ പിരിച്ചുവിടുകയും പ്രസിഡന്റിന് സ്വേച്ഛാധിപത്യ അധികാരം നല്‍കുകയും ചെയ്തു. മോശം ആരോഗ്യം അദ്ദേഹത്തെ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാക്കി. എന്നാല്‍ 1969ല്‍ അദ്ദേഹത്തിന് പകരം വന്ന ജനറല്‍ എമലിയോ ഗാരസ്റ്റാസെ മെഡീച്ചി, സെന്‍സര്‍ഷിപ്പ്, അടിച്ചമര്‍ത്തല്‍, വിചാരണ കൂടാതെ തടവ് എന്നിവയില്‍ ഒട്ടുംവ്യത്യസ്തനായിരുന്നില്ല. സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയും സാമൂഹിക അശാന്തിയും അതിന്റെ ഉന്നതിയിലായിരുന്നു. സൈനിക ഭരണകൂടത്തിന്റെ നെഞ്ചിലേറ്റിയ മുദ്രാവാക്യം- ‘ബ്രസീല്‍: അമേ-ഓ ഡീക്‌സെ-ഒ; ബ്രസീല്‍: ഇത് ഇഷ്ടപ്പെടുക അല്ലെങ്കില്‍ ഉപേക്ഷിക്കുക'- ഉപയോഗിച്ച്, വ്യാജ ദേശീയതയോടെ ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടുകയായിരുന്നു മെഡീച്ചിയുടെ ലക്ഷ്യം.
പെലെയെക്കാള്‍ വലിയ മറ്റാരുമില്ല
ഇങ്ങനെയുള്ള പശ്ചാത്തലത്തിലാണ് ലോകം കണ്ട ഏറ്റവും വലിയ ഫുട്‌ബോള്‍ മുഹൂര്‍ത്തങ്ങള്‍ വിരിയുന്നത്. ഫുട്‌ബോള്‍ കളിക്കാരനായി, പിന്നീട് പത്രപ്രവര്‍ത്തകനായി മാറിയ ജോആവോ സാല്‍ഡെന (Joao Saldanha) ക്വാളിഫയറുകളില്‍ ടീമിനെ നയിച്ചു, എന്നാല്‍ തന്റെ വിമര്‍ശകരിലൊരാളെ റിവോള്‍വര്‍ ഉപയോഗിച്ച് നേരിട്ടതിന് പുറത്താക്കപ്പെട്ടു. അദ്ദേഹത്തിന്റെ സ്ഥാനത്ത് 1958ലും ‘62ലും ലോകകപ്പ് ജേതാവായ മരിയോ സഗാലോ വന്നു.

അദ്ദേഹത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍, ആക്രമണാത്മക പ്രതിഭകളുള്ള ഒരു ടീം, ഫൈനലിലേക്കുള്ള വഴിയില്‍ 15 ഗോള്‍ നേടി, ആറ് ഗോള്‍ മാത്രം വഴങ്ങി. പ്രതിരോധത്തില്‍ അതികായനായ ബോബി മൂര്‍, മികച്ച ഫോമില്‍ ആയിരുന്ന ഗോള്‍കീപ്പര്‍ ഗോര്‍ഡന്‍ ബാങ്ക്‌സ് എന്നിവര്‍ അടങ്ങിയ നിലവിലെ ചാമ്പ്യന്മാര്‍ ആയിരുന്ന ഇംഗ്ലണ്ടിന് മാത്രമാണ് ഗൗതലഹാരയില്‍ 1 -0 തോല്‍വിയില്‍ ബ്രസീലിനെ പിടിച്ചു നിര്‍ത്താനായത്.
‘‘ഞങ്ങള്‍ ഒരുമിച്ച് ചാടി, പക്ഷേ ഞാന്‍ നിലത്തെത്തിയിട്ടും പെലെ വായുവില്‍ പൊങ്ങി നില്‍ക്കുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു.''
ബാല്യകാലനായകന്മാരെ തേടി 1998ല്‍ പ്രസിദ്ധീകരിച്ച The Beautiful Teamല്‍ ഗാരി ജെന്‍കിന്‍സ് എഴുതി: ‘‘അവരുടെ ഓരോ ഗെയിമും, മിന്നുന്ന ഫ്രീ കിക്കുകളും 50-യാര്‍ഡ് പാസുകളും ദൈര്‍ഘ്യമേറിയ ഷോട്ടുകളും നിറഞ്ഞ ഒരു നാടകമാണെന്ന് തോന്നി. അവരുടെ കിറ്റ്, ഓട്ടം, ആഘോഷങ്ങള്‍ പോലും ഞാന്‍ മുമ്പ് കണ്ട എന്തിനേക്കാളും ഉജ്ജ്വലവും ഊര്‍ജ്ജസ്വലവുമായി തോന്നി.''
7,000 അടിയിലധികം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മെക്‌സിക്കോ സിറ്റിയില്‍ നടന്ന ഫൈനല്‍, ഈ ഉയരത്തില്‍ പരിശീലനം ചെയ്ത ബ്രസീലിന് അനുയോജ്യമായിരുന്നു. എന്നാല്‍ പശ്ചിമ ജര്‍മനിക്കെതിരായ ഒരു അധികസമയ വിജയത്തിന്റെ അധ്വാനത്തില്‍ നിന്ന് കരകയറാന്‍ ഇറ്റലിക്കാര്‍ക്ക് കുറച്ച് ദിവസമേ ഉണ്ടായിരുന്നുള്ളു. 1958 ഫൈനലില്‍, 17 വയസ്സില്‍ ഒരു പ്രതിഭയായി വന്ന് ഗോള്‍ സ്‌കോര്‍ ചെയ്ത്, പിന്നീട് ടീമിലെ അതികായനായി മാറിയ പെലെയാണ്, റോബര്‍ട്ടോ റെവെലിനോവിന്റെ ഇടതുക്രോസില്‍ ഏറ്റവും മികച്ച ഹെഡറിലൂടെ കളിക്ക് പറ്റിയ തുടക്കം കുറിച്ചത്. എഡ്വേര്‍ഡോ ഗലിയാനോയുടെ Soccer in Sun and Shadowല്‍, പെലെയെ മാര്‍ക്ക് ചെയ്യാന്‍ ഉദ്ദേശിച്ച ഇറ്റാലിയന്‍ പ്രതിരോധക്കാരന്‍ ടാര്‍സിസിയോ ബര്‍ഗ്നിചിന്റെ ഒരു ഉദ്ധരണി ഉണ്ട്; ‘‘ഞങ്ങള്‍ ഒരുമിച്ച് ചാടി, പക്ഷേ ഞാന്‍ നിലത്തെത്തിയിട്ടും പെലെ വായുവില്‍ പൊങ്ങി നില്‍ക്കുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു.''
‘‘വിനയമാണ് പെലെയുടെ ഏറ്റവും വലിയ വിശേഷത. ഏറ്റവും അടുത്ത് നില്‍ക്കുന്ന കളിക്കാരന് ആറുവാര പന്ത് ഉരുട്ടി കൊടുക്കുന്നതാണ് ഫലപ്രദമെങ്കില്‍, അതാണ് അദ്ദേഹം ചെയ്യുക.''
ഫുട്‌ബോളിലെ ഏറ്റവും മികച്ച ടീമുകളെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയില്‍ ഇറ്റലിയിലെ സാന്‍ഡ്ഡ്രോ മസോള കൂട്ടിച്ചേര്‍ക്കുന്നു: ‘‘പിച്ചില്‍ അദ്ദേഹത്തിന് അത്തരം മായാപ്രഭാവം ഉണ്ടായിരുന്നു. തന്റെ മാര്‍ക്കറില്‍ നിന്ന് വളരെ എളുപ്പത്തില്‍ ഒഴിഞ്ഞുമാറാനും അദ്ദേഹത്തിന് കഴിഞ്ഞു. ഞങ്ങളുടെ ഒന്നോ രണ്ടോ ആളുകള്‍ എല്ലായ്പ്പോഴും അയാള്‍ക്ക് ചുറ്റും ഉണ്ടായിരുന്നു. മാര്‍ക്ക് ചെയ്യാന്‍ വരുന്നഎതിരാളികളില്‍നിന്ന് നാല് യാര്‍ഡ് വ്യത്യാസത്തിലായിരിക്കും അയാള്‍ എപ്പോഴും. എങ്ങനെ അയാളിത് ചെയ്തു എന്ന് നമ്മള്‍ അത്ഭുതപ്പെട്ടുപോകും. അതാണ് ഒരു മികച്ച കളിക്കാരന്റെ വ്യക്തിമുദ്ര. പെലെയെക്കാള്‍ വലിയ മറ്റാരുമില്ല.''
ഒരു തലമുറയെ നിര്‍വചിക്കാനുള്ള ഗോള്‍
ക്ലോഡോ വാള്‍ഡോയില്‍ നിന്നുള്ള ഒരു പിഴവിലൂടെ ഇറ്റലി സമനില നേടി, പക്ഷേ ബ്രസീലിനെ തടയാന്‍ കഴിയില്ല. അവരില്‍ ടീമിലെ പരമോന്നത ശില്‍പിയായ ഗെഴ്‌സണ്‍ രണ്ടാം പകുതിയില്‍ ആധിപത്യം സ്ഥാപിച്ചു. ഇറ്റലിയുടെ മാന്‍-ടു-മാന്‍ അടയാളപ്പെടുത്തലിന് അതിന്റെ തീവ്രത നഷ്ടപ്പെട്ടു, നാശം വിതയ്ക്കാന്‍ ഗേഴ്‌സന് ഏക്കര്‍ കണക്കിന് സ്ഥലമുണ്ട്. ഫുട്‌ബോള്‍ ജേണലിസ്റ്റുകളുടെ ആചാര്യനായ ഹ്യൂ മക്കിള്‍വാനിയുടെ വാക്കുകളില്‍, ‘‘ഒരു കലാപകാരിക്ക് ഒരു തീപ്പെട്ടിയും, കുറെ പെട്രോളും കൈമാറുന്നതിനു തുല്യമായിരുന്നു അത്.'' ഗെര്‍സന്റെ ബോക്‌സിനു പുറത്തു നിന്നുള്ള ഉദാത്തമായ അടി ബ്രസീലിനെ മുന്നിലെത്തിച്ചു. അഞ്ചു മിനിട്ടുകള്‍ക്ക് ശേഷം തന്റെ മാന്ത്രികമായ ഇടതുകാലില്‍ നിന്നുള്ള അടി പെനാല്‍റ്റി ബോക്‌സിലുള്ള പെലെയെ കണ്ടെത്തി. ഫൈനല്‍ ഉള്‍പ്പെടെ എല്ലാ ഗെയ്മിലും സ്‌കോര്‍ ചെയ്ത ജെയര്‍സിന്‍ഹോയാണ് പെലെയുടെ ഹെഡറിനെ ലക്ഷ്യത്തില്‍ എത്തിച്ചത്. അന്തിമ വിജയാഘോഷത്തിനു പിന്നെയും സമയം ഉണ്ടായിരുന്നു. ഒരു തലമുറയെയും ഒരു ഫുട്‌ബോള്‍ തത്വശാസ്ത്രത്തെയും നിര്‍വചിക്കാനുള്ള ഒരു ഗോള്‍.
‘‘ഒരു ഗെയിമിനെ സ്‌നേഹിക്കാതെ അതില്‍ നിങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ചവനാകാന്‍ കഴിയില്ല, ആസ്‌ടെക്ക സ്റ്റേഡിയത്തില്‍ ആവേശഭരിതരായി ഇരുന്ന ഞങ്ങളെല്ലാവര്‍ക്കും ഒരുതരം ട്രിബ്യൂട്ട് കാണുന്നുവെന്ന തോന്നലായിരുന്നു.''
തുടക്കം മുതല്‍ പൂര്‍ത്തിയാക്കുന്നത് വരെ ഇത് 29 സെക്കന്‍ഡും ഒമ്പത് പാസുകളും ആയിരുന്നു. പക്ഷേ അത് കഥ മുഴുവന്‍ പറയുന്നില്ല. പെലെയുടെ സഹ ഫോര്‍വേഡായ ടോസ്റ്റാവോ ഇടത് ടച്ച്ലൈനില് പന്ത് സ്വന്തം പകുതിയില്‍ എടുത്തു. അവനില്‍ നിന്ന് അത് സെന്റര്‍ ബാക്ക് ബ്രീറ്റോയിലേക്ക് പോയി. ബ്രീറ്റോ അത് ക്ലോഡോ ള്‍ഡോയിലേക്ക് മുന്നോട്ട് നീക്കി, പന്ത് ലഭിക്കാന്‍ പുറകിലേക്ക് വന്ന പെലെയിലേക്ക് അത് കൊടുത്തു. പെലെ അത് ഗേഴ്‌സണിലേക്ക് ഷോര്‍ട്ട് പാസ് ചെയ്തു, അത് ക്ലോഡോള്‍ഡോയിലേക്ക് തിരികെ ടാപ്പുചെയ്തു. പ്രതിരോധ മിഡ്ഫീല്‍ഡറായ ക്ലോഡോള്‍ഡോ, പ്രതിഭകളുടെ ഒരു ടീമിലെ തൊഴിലാളി ഉറുമ്പുകളിലൊരാളായി കാണപ്പെട്ടു. നാല് ഇറ്റാലിയന്‍ കളിക്കാരെ വെട്ടിച്ചാണ് ഇടത് വിംഗിലെ റിവെല്ലിനോയ്ക്ക് ഒരു ഷോര്‍ട്ട് പാസ് നല്‍കിയത്. റീവാലിനോ ജയര്‍സിന്‍ഹോയ്ക്ക് ചെയിസ് ചെയ്യാന്‍ ടച്ച്ലൈനിലൂടെ പന്ത് പതുക്കെ തട്ടിക്കൊടുത്തു. കൈവശമാക്കിയ പന്ത്, ജയര്‍സിന്‍ഹോ അകത്തുകൂടെ കട്ട് ചെയ്തു ബോക്‌സിനു തൊട്ടുപുറത്തു നില്‍ക്കുന്ന പെലെക്ക് എത്തിച്ചു.
പിന്നീട് ഒരു നൈമിഷിക വിരാമമാണ്. പെലെയ്ക്ക് വലതുവിങ്ങിലേക്കു വിരല്‍ ചൂണ്ടുന്ന ടോസ്റ്റയോവേ മുന്നില്‍ കാണാന്‍ കഴിഞ്ഞു. പ്രായോഗികമായി അവര്‍ ഈ നീക്കം പലതവണ പരിശീലിപ്പിച്ചിരുന്നു, സാന്റോസ് ടീംമേറ്റ് ആയിരുന്ന റൈറ്റ് ബാക്ക് കാര്‍ലോസ് ആല്‍ബര്‍ട്ടോ ഓവര്‍ലാപ്പിലായിരിക്കുമെന്നും ഒരു സ്റ്റീം ട്രെയിന്‍ പോലെ എത്തുമെന്നും പെലെക്ക് അറിയാമായിരുന്നു. സമയം ശരിയായപ്പോള്‍, വലതു വശത്തേക്ക് പെലെയുടെ ഏറ്റവും ലളിതമായ പാസ്. തിരിഞ്ഞു നോക്കേണ്ട ആവശ്യം പെലെക്ക് ഇല്ലായിരുന്നു. തന്റെ ഒരു ലേഖനത്തില്‍, ഐറിഷ് ഫുട്ബോള്‍ ഇതിഹാസം ജോണ്‍ ജൈല്‍സിനെ മക്കിള്‍വാനി അനുസ്മരിക്കുന്നു: ‘‘വിനയമാണ് പെലെയുടെ ഏറ്റവും വലിയ വിശേഷത. ഏറ്റവും അടുത്ത് നില്‍ക്കുന്ന കളിക്കാരന് ആറുവാര പന്ത് ഉരുട്ടി കൊടുക്കുന്നതാണ് ഫലപ്രദമെങ്കില്‍, അതാണ് അദ്ദേഹം ചെയ്യുക.''
മറ്റൊരു ഫുട്‌ബോള്‍ ലോകത്ത് നിന്നുള്ള സന്ദര്‍ശകര്‍
ആ പാസ്സിനുശേഷം, പന്ത് പിച്ചില്‍ ഒരു ബമ്പില്‍ തട്ടി അല്‍പം കുതിച്ചു. എന്നിരുന്നാലും ഇത് ഒരു മാറ്റവും വരുത്തിയില്ല. ഒബ്സര്‍വറിലെ മക്കിള്‍വാനിയുടെ റിപ്പോര്‍ട്ട് ഇപ്രകാരം വിശദീകരിക്കുന്നു: ‘‘നേരിട്ടുവരുന്ന ഒരു ടോര്‍പ്പിഡോയെ ഓര്‍മപ്പെടുത്തുന്ന പ്രകടനത്തോടെ കാര്‍ലോസ് ആല്‍ബര്‍ട്ടോ ഒരു കോണിലൂടെ ഓടുകയായിരുന്നു. അവന്‍ വരുന്നതുകണ്ട് പെലെ, തിടുക്കത്തില്‍ തിരിഞ്ഞ് ഒരു പുല്‍ത്തകിടി ബൗളറുടെ സൂക്ഷ്മതയോടെ സാവധാനം പന്ത് ആല്‍ബെര്‍ട്ടോയുടെ നേര്‍ക്ക് ഉരുട്ടി. തന്റെ മുന്നേറ്റം പരിശോധിക്കാനോ വ്യതിചലിപ്പിക്കാനോ ക്രമീകരിക്കാനോ നോക്കാന്‍ പോലും നില്‍ക്കാതെ കാര്‍ലോസ് ആല്‍ബര്‍ട്ടോ പന്ത് വലതുകാല്‍ കൊണ്ട് ആല്‍ബെര്‍ട്ടോസിയുടെ വലതുപോസ്റ്റിന് പിന്നിലെ സൈഡ് നെറ്റിലേക്ക് താഴ്ത്തി അടിച്ചു.'' ഷോട്ട് മണിക്കൂറില്‍ 117 കിലോമീറ്റര്‍ വേഗതയില്‍ പറന്നു , ഫുട്ബോള്‍ അപൂര്‍വമായി മാത്രം കണ്ടിട്ടുള്ള ആക്രമണോത്സുക പ്രദര്‍ശനത്തിന്റെ ഉചിതമായ ക്ലൈമാക്‌സായിരുന്നു ഇത്.
ജെങ്കിന്‍സ് തന്റെ പുസ്തകത്തില്‍ എഴുതിയതുപോലെ, ‘‘അവരുടെ കളി
മധ്യ അമേരിക്കയില്‍ നിന്ന് ബഹിരാകാശത്തെ ഒരു ഉപഗ്രഹം വഴി മൈതാനത്തേക്ക് സംപ്രേഷണം ചെയ്യപ്പെടുന്നതു പോലെ തോന്നി. ചെക്കോസ്ലോവാക്യക്കെതിരായ അവരുടെ ആദ്യ മത്സരത്തില്‍ നിന്ന്,
അവര്‍ മറ്റൊരു ഫുട്‌ബോള്‍ ലോകത്ത് നിന്നുള്ള സന്ദര്‍ശകരാണെന്ന കാര്യം വ്യക്തമായിരുന്നു.''
1994 ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ഏറ്റവും മികച്ച രചനയുടെ ഒരു ശേഖരത്തില്‍, 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ സായാഹ്നത്തില്‍ ആ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നവര്‍ എത്രമാത്രം അനുഗ്രഹീതരായിരുന്നു എന്ന് മക്കിള്‍വാനി പറയുന്നു. ‘‘ഒരു ഗെയിമിനെ സ്‌നേഹിക്കാതെ അതില്‍ നിങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ചവനാകാന്‍ കഴിയില്ല, ആസ്‌ടെക്ക സ്റ്റേഡിയത്തില്‍ ആവേശഭരിതരായി ഇരുന്ന ഞങ്ങളെല്ലാവര്‍ക്കും ഒരുതരം ട്രിബ്യൂട്ട് കാണുന്നുവെന്ന തോന്നലായിരുന്നു. 2016 ല്‍ അദ്ദേഹം മരിക്കുന്നതിന് മുമ്പ് നടത്തിയ അഭിമുഖത്തില്‍ കാര്‍ലോസ് ആല്‍ബര്‍ട്ടോ പറഞ്ഞു: ‘‘ഇന്ന്, ഞാന്‍ ലോകത്ത് എവിടെ പോയാലും ആളുകള്‍ എന്നെ ക്യാപ്റ്റന്‍ എന്ന് വിളിക്കുന്നു.''
ശരിയാണ്, അദ്ദേഹം എല്ലായ്പ്പോഴും അങ്ങനെയായിരിക്കും, നമ്മള്‍ കണ്ടതില്‍വെച്ച് ഏറ്റവും മികച്ച അന്താരാഷ്ട്ര ടീമിന്റെ ക്യാപ്റ്റനും, അനുപമമായ ഒരു ഗോള്‍ നേടിയവനും.
(ജൂലൈ 18ന് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ എഡിറ്റഡ് വേഷൻ)
സില്‍വ ആളൊഴിഞ്ഞ സ്റ്റേഡിയങ്ങളുടെ അകമ്പടിയോടെ യാത്രയാകും
Dr M Muraleedharan
19 Jul 2020, 09:40 PM
ബസുവിന്റെ ഈ ലേഖനം കേളീലോകത്തിന്റെ പൊതുധാരണകളോട് സമരസപ്പെട്ടു പോകുവാനും ആ ധാരണകളെ അരക്കിട്ടുറപ്പിക്കുവാനുമാണ് ശ്രമിക്കുന്നത്. പെലെ കേന്ദ്രമായ ഒരു കേളീരംഗം സങ്കൽ പ്പിക്കുവാൻ എസ്റ്റാബ്ലിഷ്മെന്റിന് എന്നും ഇഷ്ടമായിരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പെലെയേക്കാൾ വ്യക്തിഗത പ്രതിഭ കൊണ്ട് എത്രയോ സമ്പന്നനായിരുന്ന ഗാരിഞ്ചയുടെ തമസ്കരണം. 58-ലും 62-ലും പെലെയെയല്ല, ഗാരിഞ്ചയെയാണ് എതിരാളികൾ മുഴുവൻ ഭയന്നിരുന്നത്. 70-ൽ പെലെക്ക് പ്രതിഭാ സമ്പന്നരുടെ വലിയ ഒരു കൂട്ടമുണ്ടായിരുന്നു കൂടെ . പക്ഷേ മിക്കവാറും ഒറ്റക്കാണ് ഗാരിഞ്ച 62-ലെ യൂൾ റിമേ കപ്പ് നേടിയത്. ഗാരിഞ്ച 62-ൽ തന്റെ ചട്ടുകാൽ കൊണ്ടടിച്ച , ചിലിയൻ പത്രത്തെ ക്കൊണ്ട് ഇയാൾ ഏതുഗ്രഹത്തിൽ നിന്നു വരുന്നു എന്നെഴുതിപ്പിച്ച സമാനതകൾ ഏറെയില്ലാത്ത അവിസ്മരണീയ ഗോളോ , 2002-ലെ റൊണാൾഡിഞ്ഞോയുടെ ഫാളിങ് ദി ലീഫ് ഗോളോ, 97 - ലോ മറ്റോ ഫ്രാൻസിനെതിരെ ഫിസിക്സ് നിയമങ്ങൾ കളിക്കളത്തിൽ കാർലോസ് അത്ഭുതകരമായി നടപ്പാക്കിയ കിടിലൻ ഫ്രീ കിക്ക് ഗോളോ , 2014-ൽ വാൻ പേഴ്സി രണ്ടു മീറ്ററോളം നീളത്തിൽ പറന്നു നേടിയ ഹെഡ്ഡർ ഗോളോ, 78-ലെ മാറഡോണയുടെ മാജിക് ഗോളോ, അതിനേക്കാൾ പ്രതിരോധ ഭടന്മാരെ വെട്ടിച്ച് 94 - ലോ മറ്റോ സൗദിയുടെ ഒവൈറാൻ നേടിയ ഗോളോ, 82-ൽ എഡർ പെനാൽട്ടി ബോക് നിന്ന് രണ്ടു വാര മുന്നിൽ വെച്ച് (സോക്രട്ടീസ് ആ ബോൾ തൊടാതെ വിടുന്നതിന്റെ ഭംഗി !) നേടിയ ഗോളോ, ടീം കോമ്പിനേഷന്റെ അസാദ്ധ്യപ്രദർശനങ്ങളൊന്നിൽ 2006-ൽ അർജന്റീന സെർബിയക്കെതിരെ നേടിയ, 26 touches and goal, അതിശയ ഗോളോ അങ്ങിനെ എത്ര ഗോളുകൾ, ഓർമ്മയിൽ മായാതെ നിൽക്കുന്നത് എഴുതി എന്നു മാത്രം ,എന്തുകൊണ്ട് മൊണാലിസ ഗോളുകൾ അല്ലാതാവുന്നു ? ആൽബർട്ടോയുടെ ആ ഗോൾ ആ കൂട്ടത്തിലെ മറ്റൊരു ഗോൾ മാത്രം.
Santhosh Kottayj
19 Jul 2020, 11:31 AM
Thrilling writing. Beautiful.
പ്രമോദ് പുഴങ്കര
Nov 26, 2020
5 Minutes Read
അജയ് പി. മങ്ങാട്ട്
Oct 26, 2020
3 Minutes Read
ഡോ. എം. മുരളീധരന്‍
Oct 18, 2020
6 Minutes Read
Sanil T Sunny
28 Aug 2020, 11:49 PM
Dr Muraleedharan., താങ്കൾ പറഞ്ഞതിനോടു പൂർണ്ണമായും യോജിക്കുന്നു. ഈ ലേഖനം വെറും ആരാധക വാഴ്ത്തുപാട്ട് മാത്രമാണ്!