‘മോഹനിൽ നിന്ന് മഹാത്മാവിലേക്ക്'; Walk with Gandhi

കുട്ടികൾക്കും പുതിയ തലമുറയ്ക്കും ​വേണ്ടി ഗാന്ധിയുടെ ജീവിതം പറയുന്നു.

ഗാന്ധി ഒരു കടംകഥയാണോ?

സാധാരണ മനുഷ്യന് പിടികിട്ടാത്ത ഒരു കടംകഥ?

അല്ലെന്ന് അദ്ദേഹത്തിന്റെ ജീവിതം പറയും. മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു മനുഷ്യൻ വിശ്വ ശാന്തിയുടെ പ്രതീകമായി മാറിയതെങ്ങിനെ? വിഗ്രഹവൽക്കരണത്തിൽ നിന്നും കൽപ്പിത കഥകളിൽ നിന്നും അകന്നു മാറി, തുറന്ന പുസ്തകം പോലെയുള്ള ഗാന്ധി ജീവിതത്തിലേക്ക് നോക്കിയാൽ അതിനുള്ള ഉത്തരം കിട്ടും.
ആസക്തികൾക്കും അനാസക്തികൾക്കും ഇടയിൽ പതറിപ്പോയ, "ചുറ്റുമുള്ള ഘോരാന്ധ കാരത്തിൽ തനിക്ക് സത്യത്തെ കാണാൻ കഴിയുന്നില്ലെന്ന്’ വിലപിച്ച, ഒരോ ഇടർച്ചകളിലും വീഴ്ചകളിലും സത്യത്തെ മുറുകെപ്പിടിച്ചു കൊണ്ട് ഉയിർത്തെഴുന്നേൽക്കാൻ നിരന്തരം പരിശ്രമിച്ച ഗാന്ധിയുടെ ജീവിതം കഠിയവാഡിലെ ഒരു ദിവാന്റെ മകനിൽ നിന്നും വിശ്വമാനവ പദവിയിലേക്കുള്ള പ്രയാണമായിരുന്നു.

"ഹിമഗിരിയോളം പഴക്കമുള്ള സത്യത്തെക്കുറിച്ചല്ലാതെ’ മറ്റൊന്നും തനിക്ക് ഈ ലോകത്തെ പഠിപ്പിക്കാനില്ലെന്ന്" പറഞ്ഞ ഗാന്ധിയുടെ ജീവിതത്തെ, ജീവിത സംഘർഷങ്ങളെ, മൂല്യങ്ങളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന പോഡ്​കാസ്​റ്റ്​ കേൾക്കൂ...









കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments