truecoppy
MORE
Truecopy Home
Readers
are
Thinkers

Friday, 03 February 2023

truecoppy
Truecopy Logo
Readers are Thinkers

Friday, 03 February 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
annie book

Book Review

ഞാന്‍ എന്ന വാക്കിന് ചുറ്റുമല്ലാതെ
ഒരാത്മകഥയോ? അതെങ്ങനെ?,
ഉത്തരം: ആനീ എർനോ

ഞാന്‍ എന്ന വാക്കിന് ചുറ്റുമല്ലാതെ ഒരാത്മകഥയോ? അതെങ്ങനെ?, ഉത്തരം: ആനീ എർനോ  

രണ്ടു വർഷം മുമ്പ് ‘ന്യൂയോർക്ക് ടൈംസി’ൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ലോറ കാപ്പൽ എഴുതിയത് ഓർക്കാം: "ആനീ എർനോ, ഫ്രഞ്ച് സാഹിത്യത്തിന്റെ - ലോക സാഹിത്യത്തിന്റെ തന്നെ - ഉയരങ്ങളിലെത്തിയത് വ്യക്തിപരമായ ഓർമകൾ തികട്ടിയെടുത്തതു കൊണ്ടല്ല, വ്യക്ത്യധിഷ്​ഠിതമായ അനുഭവങ്ങൾ സമൂഹവുമായി എങ്ങനെ സംവദിക്കുന്നു എന്ന് കാണിച്ചു തന്നതുകൊണ്ടാണ്.’’

14 Oct 2022, 01:16 PM

ജോജോ ആന്‍റണി

ഗാർഡിയൻ പത്രത്തിനുവേണ്ടി നടത്തിയ സംഭാഷണത്തിനിടയിൽ കിം വിൽഷെർ, ഒരു എഴുത്തുകാരിയോട്​​ ഏതാണ്ടിപ്രകാരം ചോദിച്ചിരുന്നു: "ഞാന്‍ എന്ന വാക്കിന് ചുറ്റുമല്ലാതെ ഒരാത്മകഥയോ? അതെങ്ങനെ?' 
അവരുടെ മറുപടി ലളിതമായിരുന്നു, അവർക്ക്, ജീവിച്ച ലോകത്തിനുവെളിയിൽ, നടന്ന സംഭവങ്ങൾക്ക് പുറത്തായി, അവരുടെ ജീവിതത്തെ കാണാനാവില്ലത്രേ. അവരുടെ കാഴ്ചപ്പാടിൽ, സംഭവങ്ങളും കാലവുമാണ് മുന്നിൽ, സ്വന്തം കഥ പറയുന്നയാൾക്ക് പിന്നണിയിലാണ് സ്ഥാനം. അതുകൊണ്ടുതന്നെ, ഞാനില്ല, നമ്മളും അവരും മാത്രമേയുള്ളൂ.

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

അതു കേട്ട ചോദ്യകർത്താവോ, അഭിമുഖം വായിച്ച സഹൃദയരോ അത്ഭുതപ്പെട്ടിരിക്കാനിടയില്ല, കാരണം അത് പറഞ്ഞത് ആത്മകഥയ്ക്കും കൽപ്പിതകഥകൾക്കും ഇടയിലെ അതിർത്തികൾ തന്റെ കൃതികൾ കൊണ്ട് മായ്ച്ചുകളഞ്ഞ എഴുത്തുകാരിയാണ്, പേര് ആനീ എർനോ. മൂന്നുവർഷങ്ങൾക്കു ശേഷം അവർ നൊബേൽ സമ്മാനം നേടാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ അന്ന്.

annie
  ആനീ എർനോ

മറ്റൊരു വിധത്തിൽ നോക്കിയാൽ, 2019 ലെ ഈ ചോദ്യത്തിന് 2016 - ൽ തന്നെ എർനോ മറുപടി പറഞ്ഞിരുന്നു:  ‘‘മറ്റുള്ളവരുടെ യാഥാർഥ്യങ്ങളാൽ മൂടപ്പെട്ട്, സ്വയം മറഞ്ഞുപോകുന്ന ചിലരുണ്ട്. അവരവരെ കുറിച്ചുള്ള ഓരോരുത്തരുടേയും വിശ്വാസങ്ങളൊക്കെയും മാഞ്ഞുപോകും. അതിൽ കീഴടങ്ങലോ സമ്മതമോ ഒന്നുമില്ല, യാഥാർഥ്യത്തിന്​ നേർക്കുനേർ വരുമ്പോഴുള്ള ഒരു മന്ദത, അതു മാത്രമേയുള്ളൂ.’’

ഇതെനിക്ക് സംഭവിക്കുന്നതല്ല, അല്ലെങ്കിൽ ഇതെനിക്ക് സംഭവിക്കുന്നതാണ്, എന്നൊക്കെ വേണമെങ്കിൽ പറയാമായിരിക്കും, എന്നാൽ "ഞാൻ' എന്നത് അപ്പോഴേക്കും പരിണമിച്ചു കഴിഞ്ഞിരിക്കും, ഇല്ലാതായി കഴിഞ്ഞിരിക്കും എന്നെഴുതിയാണ് അവർ "പെൺകുട്ടിയുടെ ഓർമ്മകൾ" (Memoire de fille) എന്ന കൃതി തുടങ്ങുന്നത്. 2020 - ൽ ആലിസൺ സ്ട്രേയർ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തപ്പോൾ പേര് ഒട്ടൊന്ന് മാറിയിരുന്നു; "ഒരു പെൺകുട്ടിയുടെ കഥ' (A Girl's story), 144 പേജുകളിൽ വിരിയുന്ന ഒരു കുഞ്ഞു സ്വപ്നം.

annie

ഈ കൃതി ഒരു കൽപ്പിത കഥയാണെങ്കിൽ, കമിംഗ് ഓഫ് ഏജ് (bildungsroman, ഒരു വ്യക്തിയുടെ ചെറുപ്പത്തിൽ നിന്ന് വലിപ്പത്തിലേക്കുള്ള യാത്രയെ, അല്ലെങ്കിൽ ആത്മീയമായ വളർച്ചയെ, ഇത് സൂചിപ്പിക്കുന്നു)  ജനുസ്സിൽ പെട്ട ഒന്നാണിത്. 1958 ലെ വേനൽക്കാലം, വരൾച്ചയും കടുത്ത ചൂടും നിറഞ്ഞ വേനൽക്കാലം. അവിടെ നിങ്ങൾ കാണുന്നു, ഒരു പെൺകുട്ടിയെ. അവൾക്ക് 18 വയസ്​, അവളാണ് "58 ലെ പെൺകുട്ടി', ഈ കഥയിലെ നായിക, നീണ്ട മൂക്കും, അല്പം പൊങ്ങിയ കവിളെല്ലുകളും, വീതിയുള്ള നെറ്റിയുമുള്ള ആനീ ഡുഷെൻ (Annie Duchesne). കഥ തുടങ്ങുന്നത് ഓഗസ്റ്റ് 14 ന്റെ അപരാഹ്നത്തിൽ, "എസ്' എന്ന റെയിൽവേ സ്റ്റേഷനിൽ, ഒരു തീവണ്ടിയിൽ നിന്നിറങ്ങുകയാണവൾ, നേവി ബ്ലൂ നിറത്തിലെ കോട്ടും ട്വീഡ് പാവാടയും കയ്യിൽ സൂട്ട് കേസും പ്ലാസ്റ്റിക് ബാഗുമായി, കൂടെ അവളുടെ അമ്മയുമുണ്ട്. ഒരു സമ്മർക്യാമ്പിൽ പങ്കെടുക്കാനാണ് അവളുടെ വരവ്, അവളുടെ മനസ്​ നിറയെ അഭിമാനവും ആഗ്രഹങ്ങളുമാണ്, ഒരു ഭ്രാന്ത പ്രണയത്തിനായി കാത്തുകാത്തിരിക്കുകയാണവൾ.

അവിടെ തുടങ്ങുന്നു, ഒരു പെൺകുട്ടിയുടെ അകവും പുറവും തുറന്നു കാട്ടുന്ന വാക്കുകളുടെ ഒഴുക്ക്. അവയ്ക്കിടയിൽ നമുക്ക് വായിക്കാം, പഠിക്കാനുള്ള കഴിവിൽ, എഴുതാനുള്ള സിദ്ധിയിൽ, ശരീരഭംഗിയിൽ, മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയായിരിക്കുന്നതിൽ അവൾക്കുള്ള അഭിമാനം. യിവെറ്റു (Yvetot) എന്ന ചെറുപട്ടണത്തിൽ അവളുടെ കൗമാരകാല ജീവിതം, ആ നാടിന്റെ കാഴ്ചകൾ, അവളുടെ കുടുംബം, സുഹൃത്തുക്കൾ, സമ്മർക്യാമ്പിലെ വാരാന്ത്യ പാർട്ടിയിൽ വച്ചുള്ള ആദ്യ ചുംബനം, പൂര്‍ണതയിലെത്താതെപോയ ആദ്യ രതി, തുടര്‍ന്നനുഭവിച്ച അപമാനം, ആ സെപ്റ്റംബർ 11 രാത്രിയിലെ ആദ്യ ലൈംഗികാനുഭവം, പഠനത്തിലെ മന്ദതയും ആത്മവിശ്വാസക്കുറവും, പെട്ടെന്നുണ്ടായ ആർത്തവ നഷ്ടം (സീമോൻ ദ് ബുവ്വായുടെ The Second Sex എന്ന കൃതിയിൽ ആർത്തവത്തെ ശാപം എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് വായിച്ച ശേഷം "ഞാൻ അനുഭവിച്ച അപമാനം രക്തത്തിന്റെ അഭാവം, അല്ലെങ്കിൽ കറ പുരളാത്ത അടിവസ്ത്രം, ആയിരുന്നു' എന്ന് ആർനോ ഒരിടത്ത് എഴുതുന്നു), മെലിഞ്ഞ് സുന്ദരിയാവാനുള്ള ശ്രമങ്ങൾ, ശേഷം വരുന്ന ആർത്തിയുടെ ദിനങ്ങൾ, സ്റ്റുഡൻറ്​ കൗൺസിലറായി ജോലിയെടുത്തകാലത്ത് കുട്ടികളോട് തോന്നുന്ന വിപ്രതിപത്തി, പലചരക്കുകടയിൽനിന്ന് ചോക്കലെറ്റ് മോഷണവും അതിൽനിന്ന് കിട്ടുന്ന ആനന്ദവും, അങ്ങനെയങ്ങനെ പലതും.

ALSO READ

ഊഹാപോഹ സിദ്ധാന്തങ്ങൾക്ക്​ നൽകുന്ന സമ്മാനമാണോ സാമ്പത്തികശാസ്​ത്ര നൊബേൽ?

ഈ കൃതി ഒരു ആത്മകഥയാണെങ്കിൽ, കഥ പറയുന്നയാൾ സ്വയം കാണുന്നത് തനിക്ക് പുറത്തെവിടെയോ ഉള്ള കണ്ണുകളിലൂടെയാണ്. അതവർ സമ്മതിക്കുന്നുമുണ്ട്, 58 - ലെ പെൺകുട്ടിയേയും എഴുതുന്ന എർനോയേയും "ഞാൻ' എന്ന ഒരു വാക്കിനുള്ളിൽ ഒതുക്കാനാവാത്തതെന്തേ എന്ന് വിവരിക്കുന്നതു വഴി. അതിനൊരു ന്യായീകരണമെന്ന പോലെ, അവർ ഇങ്ങനെ എഴുതുന്നു: "ഞാനൊരു കൽപ്പിത കഥാപാത്രത്തെ നിർമിക്കുകയല്ല ഇവിടെ, ഞാനെന്ന പെൺകുട്ടിയെ അപനിർമിക്കുകയാണ് ' (I am not constructing a fictional character but deconstructing the girl I was).

ഇതിലുണ്ട് പല കാലങ്ങൾ (കാലങ്ങൾ മാറിവരുന്നത് ചരിത്ര സംഭവങ്ങളുമായിപ്പോലും ബന്ധപ്പെട്ടു കിടക്കുന്നു, ആൾജീരിയയിലെ നവംബർ ഒന്ന്​ യുദ്ധവും, ആൽബട്ട് കമ്യുവിന്റെ മരണവും ഇങ്ങനെ കടന്നുവരുന്ന സംഭവങ്ങളിൽ പെടും); സമ്മർ ക്യാമ്പിലെ സംഭവങ്ങൾ നടക്കുന്ന 1958, ജൊവൻ ഓഫ് ആർക് സ്കൂളിലെ പഠനവുമായി ബന്ധപ്പെട്ട കാലം, അധ്യാപികയാവാൻ ശ്രമിച്ച് പരാജയപ്പെടുന്ന നാളുകൾ, ലണ്ടനിലെ ദിനങ്ങൾ, ഇക്കാലങ്ങളെയൊക്കെ എഴുതാൻ വേണ്ടി ഓർത്തെടുക്കുന്ന 2003, അവ വാക്കുകളായി മാറുന്ന 2014/2015 - ആർനോയുടെ എഴുത്തിൽ എല്ലാ കാലങ്ങളും വര്‍ത്തമാനകാലമാണ്. സ്വന്തം ജീവിതത്തിലെ താരതമ്യമില്ലാത്ത ഈ കാലഘട്ടങ്ങളെ അവർ തിരിച്ചറിയുന്നത് അക്കാലങ്ങളിൽ അവരുടെ ശരീരത്തിൽ വന്ന മാറ്റങ്ങളിൽ കൂടിയാണ്‌. 

annie
  ആനീ എർനോ

ഒരുദാഹരണം പറയുകയാണെങ്കിൽ, പൊടുന്നനെയുണ്ടായ ആർത്തവനഷ്ടം 1958ൽ നിന്ന് 59ലേക്കുള്ള മാറ്റത്തിന്റെ സൂചനയായി മാറുന്നു. അവർ ഇങ്ങനെ എഴുതുന്നുണ്ട്: "എസ് എന്ന ദേശത്തെ എന്റെ അനുഭവങ്ങളെ ഞാൻ കണ്ടെത്തുന്നത് അവ എങ്ങനെ എന്റെ ശരീരത്തെ ബാധിച്ചു എന്നതിലൂടെയാണ്.' 

അക്കാലങ്ങളെ വെളിവാക്കാൻ ഇടത്തോട്ടും വലത്തോട്ടും മുകളിലേക്കും താഴേക്കും സൂചനയില്ലാതെ ഗതിമാറി സഞ്ചരിക്കുന്ന ഒരു ഭാഷയാണ് ആർനോയ്ക്ക് തുണ, അത് പലപ്പോഴും അസാധാരണമാം വിധം സുന്ദരമാണ്, പ്രത്യേകിച്ച് തീക്ഷ്ണാനുഭവങ്ങളെ കുറിച്ചെഴുതുന്നയിടങ്ങളിൽ. 1958- ലെ സമ്മർ ക്യാമ്പിൽ നിന്ന് അടുത്ത കാലത്തിലേക്കുള്ള പകര്‍ച്ച ഒന്ന് നോക്കൂ: "ഇന്ന് ഏപ്രിൽ 28, 2015. ഞാൻ എന്നന്നേക്കുമായി ക്യാമ്പ് വിടുകയാണ്. ഞാൻ വീണ്ടും എഴുത്തിലൂടെ തിരിച്ചുചെല്ലും വരെ, യഥാർഥത്തിൽ ഞാൻ അവിടം വിട്ടുപോന്നിട്ടില്ലായിരുന്നു. 2001 ൽ എന്നെ എഴുതാൻ പ്രേരിപ്പിക്കും വിധം എന്റെ മരിക്കാത്ത പ്രണയത്തെ കുറിച്ച്, ഞാൻ ആണയിട്ട പുരുഷന്റെ അവയവത്താൽ തീർത്തും മിണ്ടാനാകാതെ, വിറച്ച്, നഗ്നയായി, കിടന്ന ആ കട്ടിലിൽ നിന്ന് ഞാൻ അപ്പോഴും എഴുന്നേറ്റിട്ടില്ലായിരുന്നു. എസ് എന്ന ദേശത്തെ ആ മുറിയും ഗര്‍ഭച്ഛിദ്രത്തിനായി ഞാൻ പിന്നീട് കിടന്ന റൂ കാർഡിനെറ്റിലെ മുറിയും ഒരു നൈരന്തര്യമാണ്. ഒരു മുറിയിൽ നിന്ന് ഞാൻ അടുത്തതിലേക്ക് കയറുമ്പോൾ, അതിനിടയിലുള്ളതെല്ലാം മായ്ക്കപ്പെടുന്നു.'  (This time April 28, 2015, I am leaving the camp for good. Until I had returned there, through writing, and remained for months and months, I had not really left. I had not yet risen from the bed where I lay naked and shivering, summarily gagged by the sex of a man for whom, by the next day, I had sworn mad, undying love, leading me to write in 2001: “There is absolute continuity between the room in S and the abortionist’s room on rue Cardinet. I move from one room to the other, and what lies between is erased.)

ALSO READ

സ്വാന്റെ പേബോ തിരുത്തിയെഴുതുന്ന സുവിശേഷങ്ങള്‍

വായന കഴിയുമ്പോൾ തെളിയുന്നത് രണ്ട് ചിത്രങ്ങളാണ്, സ്ത്രീത്വത്തിലേക്ക് നയിക്കപ്പെടുന്ന ഒരു പെൺകുട്ടിയുടേതാണൊന്ന്, അമ്പതുവർഷങ്ങൾക്കുശേഷം ആ പെൺകുട്ടിയെ വാർദ്ധക്യത്തിന്റെ ശാന്തിയിൽ ഇരുന്ന് ഒരുവട്ടം കൂടി കാണാൻ ശ്രമിക്കുന്ന ഒരു സ്ത്രീയുടെ ചിന്തകളുടെ നിഴൽച്ചിത്രങ്ങളാണ് മറ്റൊന്ന്, ഡുഷെൻ എന്ന് പേരുള്ള കൗമാരക്കാരിയിൽ നിന്ന് എർനോ എന്ന എഴുത്തുകാരിയിലേക്കുള്ള വളർച്ചയുടെ, പരിണാമത്തിന്റെ, ചിഹ്നങ്ങൾ നെഞ്ചിനിമ്പം തരും വണ്ണം ഈ രണ്ടു ചിത്രങ്ങളിലുമായി ചിതറിക്കിടക്കുന്നു.

രണ്ടു വർഷം മുമ്പ് ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ലോറ കാപ്പൽ എഴുതിയത് ഓർക്കാം: "ആനീ എർനോ, ഫ്രഞ്ച് സാഹിത്യത്തിന്റെ - ലോക സാഹിത്യത്തിന്റെ തന്നെ - ഉയരങ്ങളിലെത്തിയത് വ്യക്തിപരമായ ഓർമകൾ തികട്ടിയെടുത്തതു കൊണ്ടല്ല, വ്യക്ത്യധിഷ്​ഠിതമായ അനുഭവങ്ങൾ സമൂഹവുമായി എങ്ങനെ സംവദിക്കുന്നു എന്ന് കാണിച്ചു തന്നതുകൊണ്ടാണ്.’’
ഇതിനോട് ചേർത്തുവയ്ക്കാം, എർനോയുടെ തന്നെ വാക്കുകൾ: "എന്നെ സംബന്ധിച്ച്​ പ്രധാനമായത്, ജീവിതത്തേയും ജീവിക്കുന്ന കാലത്തേയും അറിയുക, അതിൽ ആനന്ദം കണ്ടെത്തുക എന്നതാണ്.'

  • Tags
  • #Nobel Prize
  • #annie ernaux
  • #girl story
  • #jojo antony
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
nobel cover

Economy

ജേക്കബ് ജോഷി

ഊഹാപോഹ സിദ്ധാന്തങ്ങൾക്ക്​ നൽകുന്ന സമ്മാനമാണോ സാമ്പത്തികശാസ്​ത്ര നൊബേൽ?

Oct 13, 2022

3 minute read

Svante Pääbo

Nobel Prize

ഡോ. യു. നന്ദകുമാർ

സ്വാന്റെ പേബോ തിരുത്തിയെഴുതുന്ന സുവിശേഷങ്ങള്‍

Oct 11, 2022

6 Minutes Read

dr. svante pääbo

Science

എതിരൻ കതിരവൻ

മനുഷ്യചരിത്രം ഡി.എന്‍.എ. കഥാമാലയില്‍ - ഡോ. സ്വാന്റെ പാബോയുടെ തീവ്രയജ്ഞങ്ങള്‍

Oct 10, 2022

10 Minutes Read

nobel prize

Nobel Prize

ഡോ. കെ.പി വിപിന്‍ ചന്ദ്രന്‍

കോവിഡുകാല സാമ്പത്തിക ശാസ്ത്രം;  മനുഷ്യാനുഭവങ്ങള്‍ പരീക്ഷണവസ്തുവാകുന്നു

Oct 19, 2021

4 Minutes Read

nobel

Media

ഡോ. സന്തോഷ് മാത്യു

നൊബേലിനാൽ അംഗീകരിക്കപ്പെടുമ്പോഴും ഏറ്റവും അപകടം പിടിച്ച പണിയായി തുടരുകയാണ്​ മാധ്യമപ്രവർത്തനം

Oct 10, 2021

6 Minutes Read

gurnah

Nobel Prize

വി. മുസഫര്‍ അഹമ്മദ്‌

അംഗീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ അവിചാരിതം എന്നതൊരു അലങ്കാര പദം മാത്രമാണ്

Oct 07, 2021

6 Minutes Read

Luiz Glik 2

Nobel Prize

എന്‍.ഇ. സുധീര്‍

ലൂയിസ് ഗ്ലുകിന്റെ കവിതകളില്‍ US ഉണ്ടായിരിക്കാം; പക്ഷേ Us ഉണ്ടോ?

Oct 09, 2020

3 Minutes Read

Nobel  2

Nobel Prize

ജിന്‍സി ബാലകൃഷ്ണന്‍

സാഹിത്യ നൊബേല്‍: രാജാവിന്റെ സമ്മാനത്തിന് എന്ത് ജനാധിപത്യം

Oct 08, 2020

5 Minutes Read

Next Article

കളിബാധ, വിനോയ് തോമസിന്റെ കഥ - വായിക്കാം, കേള്‍ക്കാം

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster