മീനച്ചിലിന്റെ മദർ മേരി,
നിശാശലഭങ്ങളുടെ അമ്മ

‘‘ആഴമുള്ള ബന്ധങ്ങളോട് നിർവചിക്കാൻ കഴിയാത്തൊരു ഭയം അരുന്ധതി റോയിയിൽ വളരുന്നു. ജീവിതം സ്നേഹിക്കാൻ ആവശ്യപ്പെടുമ്പോഴെല്ലാം അവൾ ഓടിയൊളിക്കാൻ ശ്രമിക്കുന്നു. ആ ഭയവും പൈതൃകം തന്നെ. ഇങ്ങനെ ഈ ആഖ്യാനം ഒരു വല്ലാത്ത ചങ്കൂറ്റം തന്നെയാണ്’’- അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മി' എന്ന പുസ്തകത്തെക്കുറിച്ച് സ്മിത പ്രകാശ് എഴുതുന്നു.

പെട്ടെന്നൊരു ദിവസം എന്റെ എല്ലാ സോഷ്യൽ മീഡിയ ഫീഡുകളും അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മി' എന്ന പുസ്തകത്തിൻ്റെ പ്രകാശനത്തെക്കുറിച്ചുള്ള ഫോട്ടോകളും വാർത്തകളും കൊണ്ട് നിറഞ്ഞു. കവറിൽ എഴുത്തുകാരിയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ; ചുണ്ടുകൾക്കിടയിൽ കത്തിച്ചു തിരുകിവെച്ച സിഗരറ്റുമായി ദൂരേക്ക് നോക്കി ചിന്തയിലാണ്ടിരിക്കുന്ന ചിത്രം. സിഗരറ്റിൻ്റെ അറ്റം നേരിയ ഓറഞ്ച് നിറത്തിൽ തിളങ്ങുന്നു, ഉള്ളിൽ നിറച്ച പുകയിലയിലൂടെ തീ പതിയെ അരിച്ചെത്തുന്നതിൻ്റെ സൂചന. 

ഒരു മരണവാർത്തയുടെ തണുത്ത മൂകത നിറഞ്ഞ ദിവസത്തിൽ നിന്നാണ് ആഖ്യാനം ആരംഭിക്കുന്നത്. മേരി റോയിയുടെ മരണം. മക്കളും ബന്ധുക്കളും സുഹൃത്തുക്കളും പരിചാരകരും മറ്റനേകം പേരും ആ വാർത്തയെ മെരുക്കാൻ ശ്രമിക്കുകയാണ്. സഹജീവിതത്തിന്റെ തുടക്കകാലം മുതൽത്തന്നെ അവരോരോരുത്തരും പ്രതീക്ഷിച്ചിരുന്ന ഒരു ദിവസമായിരുന്നു അത്. താൻ രോഗാതുരതയാൽ മരിച്ചുപോയേക്കുമെന്ന ഭയത്തിന്റെ വിത്ത് അവരുടെ ജീവിതത്തിനുചുറ്റും കറങ്ങിയ എല്ലാവരിലും അവർ പാകിയിരുന്നു. അനുശോചനങ്ങൾ വന്നുതുടങ്ങുമ്പോഴേയ്ക്ക്, മകളും എഴുത്തുകാരിയുമായ അരുന്ധതിയുടെ ഓർമ്മകൾ കൊൽക്കത്തയിലെയും ഊട്ടിയിലെയും ദിവസങ്ങളിലേക്കും അരുന്ധതിയുടെയും സഹോദരൻ എൽ.കെ.സിയുടെയും ബാല്യത്തിലേക്കും ഇറങ്ങിപ്പോകുന്നു.

ജീവിതസമരങ്ങളുടെ അവിശ്വസനീയമായ സാക്ഷ്യപ്പത്രം കൂടിയാണ് 'മദർ മേരി'. പ്രത്യേകിച്ചും അമ്മയെക്കുറിച്ചുള്ള ഓർമ്മകളെ ഒരു വിഗ്രഹഭഞ്ജനത്തിന്റെ സൂക്ഷ്മതയോടെ എഴുത്തിൽ പ്രതിഫലിപ്പിക്കുമ്പോൾ.

'മദർ മേരി' അങ്ങേയറ്റം പച്ചയായ ആവിഷ്കാരമാണ്. പരമ്പരാഗതവും യാഥാസ്ഥിതികവുമായ കല്പിത വ്യവസ്ഥകളുടെ തച്ചുടയ്ക്കൽ നിരന്തരം നടക്കുന്ന ജീവിതങ്ങളെക്കുറിച്ചാണല്ലോ പറയുന്നത്. അതുകൊണ്ടുതന്നെ ജീവിതസമരങ്ങളുടെ അവിശ്വസനീയമായ സാക്ഷ്യപ്പത്രം കൂടിയാണ് 'മദർ മേരി'. പ്രത്യേകിച്ചും അമ്മയെക്കുറിച്ചുള്ള ഓർമ്മകളെ ഒരു വിഗ്രഹഭഞ്ജനത്തിന്റെ സൂക്ഷ്മതയോടെ എഴുത്തിൽ പ്രതിഫലിപ്പിക്കുമ്പോൾ. മാപ്പുചോദിക്കലും ഡിസ്ക്ലെയ്‌മറുമില്ലാത്ത ഒരു സമീപനം. മേരി റോയ് മരണംവരെ കൊണ്ടുനടന്ന അവരുടെ സ്വഭാവസവിശേഷതകളെ പക്ഷംചേരലുകളില്ലാതെ വായനക്കാർക്ക് നോക്കിക്കാണാം. മേരി റോയിയിലൂടെ വെളിപ്പെടുന്ന മാതൃത്വം എന്ന കലായ്ഡോസ്കോപ്പിലൂടെയാണ് പുസ്തകം പുരോഗമിക്കുന്നത്.  

ജീവിതത്തെ പച്ചയായി എഴുതുമ്പോൾ പലപ്പോഴും വായനക്കാർക്ക് ഏതെങ്കിലും ഒരു പക്ഷത്ത് ചേർന്നുനിന്ന് അതിനെ കാണേണ്ടിവരും. നോവലുകളിലും സിനിമകളിലും എല്ലാം അങ്ങനെതന്നെ. ഇത് പക്ഷേ കഥയല്ല, ജീവിതമാണ്. ബാല്യത്തിലും യൗവ്വനത്തിലുമെല്ലാം എഴുത്തുകാരിയ്ക്ക് അമ്മയിൽനിന്ന് നേരിടേണ്ടിവന്ന വൈകാരികമായ ഒറ്റപ്പെടലുകളെയും അവഹേളനങ്ങളെയും അവർ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ അതിനെ അമ്മയിലെ വിപ്ലവകാരിയുടെ മനോനിലയായി കണ്ട് അവർതന്നെ പലപ്പോഴായി സ്വാഭാവികമായ ന്യായീകരണത്തിന്റെ മറുപക്ഷം പിടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാവണം അമ്മയെക്കുറിച്ച് "shelter and storm" എന്നവർ വീണ്ടുംവീണ്ടും പറയുന്നത്. മറിച്ചൊരു വാക്കുപോലും ഒരിക്കലും വരുന്നില്ല. ആ കൊടുങ്കാറ്റിന്റെ പുൽമേടുകളിൽ തന്നെയാണ് അവർ അവരുടെ സ്വാതന്ത്യ്രത്തിന്റെ വിത്തുകളെ കണ്ടെത്തിയത്.

'മദർ മേരി' അങ്ങേയറ്റം പച്ചയായ ആവിഷ്കാരമാണ്. പരമ്പരാഗതവും യാഥാസ്ഥിതികവുമായ കല്പിത വ്യവസ്ഥകളുടെ തച്ചുടയ്ക്കൽ നിരന്തരം നടക്കുന്ന ജീവിതങ്ങളെക്കുറിച്ചാണ് ഈ പുസ്തകം പറയുന്നത്.
'മദർ മേരി' അങ്ങേയറ്റം പച്ചയായ ആവിഷ്കാരമാണ്. പരമ്പരാഗതവും യാഥാസ്ഥിതികവുമായ കല്പിത വ്യവസ്ഥകളുടെ തച്ചുടയ്ക്കൽ നിരന്തരം നടക്കുന്ന ജീവിതങ്ങളെക്കുറിച്ചാണ് ഈ പുസ്തകം പറയുന്നത്.

സന്തോഷകരമല്ലാത്ത ദാമ്പത്യം, സുസ്‌ഥിരമല്ലാത്ത സാമ്പത്തികസ്ഥിതി, സ്നേഹിക്കപ്പെടാതെ കടന്നുപോയ ജീവിതം. മിസ്സിസ് റോയിയ്ക്ക് നേരിടേണ്ടിവന്ന ചവർപ്പുകൾ അനവധിയാണ്. കുട്ടികളെയും കൊണ്ട് അസമിൽ നിന്ന് കൊൽക്കത്തയിലേയ്ക്കും പിന്നീട് ഊട്ടിയിലേയ്ക്കും ജീവിതം കരുപ്പിടിപ്പിക്കാനുള്ള ദീർഘമായ പലായനം. ഒരു സ്ത്രീയ്ക്ക് സ്വയം നന്നാക്കിയെടുക്കാനാവില്ല എന്ന് തോന്നിയേക്കാവുന്ന തരത്തിലുള്ള അസ്ഥിരത. അത്രയേറെ കലുഷമായ ഒരു മാനസികാവസ്ഥയിലാണ് മിസ്സിസ് റോയ് തന്റെ ചുറ്റുപാടുകളെ വരുതിയിൽ നിർത്തുന്നത്. ഇങ്ങനെ പരുവപ്പെട്ട അവരുടെ മനസ്സ് തീർച്ചയായും പരുക്കനായിരുന്നിരിക്കണം. അതുകൊണ്ടുതന്നെ മക്കളുമായുള്ള അവരുടെ ബന്ധം പലപ്പോഴും അസ്വസ്ഥവും അവ്യക്തമാണെന്ന് നമുക്ക് കാണാം. ഈ അവ്യക്തതയെ മനോഹരമായി ന്യായീകരിക്കാൻ ഞങ്ങളൊരു നുണ സൗകര്യപൂർവ്വം പരുവപ്പെടുത്തിയെടുത്തു എന്ന് അരുന്ധതി പറയുന്നുണ്ട്. 'God of small things' എന്ന പുസ്തകത്തിൽ അവർ തന്നെ എഴുതിയിട്ട മനോഹരമായൊരു വാക്യം. 'She loved me enough to let me go' എന്നായിരുന്നു അത്. ചർച്ചകളൊന്നുമില്ലാതെ അവർ നിശ്ശബ്ദമായി അംഗീകരിച്ച സമാധാന ഉടമ്പടി. ഞങ്ങൾ ഇതിൽ വിശ്വസിക്കുന്നു എന്നവർ ലോകത്തെ ബോധ്യപ്പെടുത്തി. അതൊരു നുണയെന്ന് അന്യോന്യം അംഗീകരിച്ചുകൊണ്ടുതന്നെ! ദൂരെദൂരെയിരുന്ന് സ്നേഹിക്കാനും ആകുലപ്പെടാനും അതൊരു നല്ല കാരണവുമായിരുന്നു. അങ്ങനെ ഒരു 'fair amount of disquiet' നിലനിർത്തിക്കൊണ്ട് ഡൽഹിയും കോട്ടയവും തമ്മിൽ ബന്ധിക്കപ്പെട്ടു.  

മിസ്സിസ് റോയിയുടെ 'കൊടുങ്കാറ്റി'നെ അതിന്റെ എല്ലാ തീവ്രതയിലും വിവരിക്കുമ്പോഴും സമചിത്തതയുടെ ഒരടിയൊഴുക്ക് എഴുത്തുകാരി നിലനിർത്തുന്നുണ്ട്. അത് തിരിച്ചറിഞ്ഞാൽ ഈ പുസ്തകത്തിന്റെ കാതൽ എന്താണെന്ന് മനസ്സിലാക്കാം.

അമ്മയെന്ന ആശയം അങ്ങേയറ്റം പവിത്രവും പരിശുദ്ധവുമെന്ന് ആഘോഷിക്കപ്പെടുമ്പോൾ അത് സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഭാരം എത്രയെന്ന് നമ്മളൊരിക്കലും വിശകലനം ചെയ്യാറില്ല. പിഴയ്ക്കാത്ത (infallible) ദൈവീകതയായി അമ്മയെ കാണുന്നതിനാൽ സാധാരണനിലയിൽ മാതൃത്വത്തിന്റെ ശരിതെറ്റുകളെ നമ്മൾ ഭേദ്യം ചെയ്യാറില്ല. വിമർശനാത്മകമായി അവരുടെ പ്രവർത്തികളെ സമീപിക്കുകയുമില്ല. അങ്ങനെയൊരു കടുത്ത സ്റ്റിഗ്മ നിലനിൽക്കുന്ന സാമൂഹിക പരിസരത്തിൽ സത്യസന്ധമായ ഏറ്റുപറച്ചിലുകളിൽ വേരൂന്നിയ 'മദർ മേരി' ഒരു പരീക്ഷണം എന്നതിനപ്പുറം ഒരു വലിയ സാഹസികത കൂടിയാണ്. ജീവിതത്തിൽ മനുഷ്യന് കെട്ടേണ്ടിവരുന്ന എല്ലാ വേഷങ്ങളിലും നമുക്ക് പിഴവുകൾ അനുവദനീയമാണ്. അമ്മ എന്ന സ്ഥാനം ഈപ്പറഞ്ഞ ലോകനിയമത്തിൽനിന്നൊഴിവായ പരിശുദ്ധസ്ഥാനമല്ലല്ലോ. വിഷാദിക്കുവാനും പൊട്ടിത്തെറിക്കുവാനും ടോക്സിക്കാവാനും സ്ത്രീയ്ക്കും പുരുഷനും ഒരേ സ്വാതന്ത്ര്യമുണ്ട്. അവകാശമുണ്ട്. മിസ്സിസ് റോയ് ആ സ്വാതന്ത്ര്യങ്ങളിൽ അഭിരമിച്ച വ്യക്തിയായിരുന്നു. ദാമ്പത്യബന്ധത്തിൽനിന്ന് ഇറങ്ങിപ്പോന്നശേഷം, കൊൽക്കത്തയിലും ഊട്ടിയിലും പിന്നീട് കോട്ടയത്തും വലിയ ജീവിതസമരങ്ങൾ മേരി റോയിയെ കാത്തിരുന്നു. അസുഖങ്ങൾ അലട്ടിയ കാലത്ത് സാമ്പത്തികമായ അരക്ഷിതാവസ്ഥ കൂടി അവരെ തളർത്തി. അങ്ങനെ പരാജിതയായി ഇറങ്ങി നടന്ന ഒരു സ്ത്രീയ്ക്ക് പിന്നീടൊരു ജീവിതം കെട്ടിപ്പടുക്കാൻ കഴിയണമെങ്കിൽ അവർക്ക് അപാരമായ ധൈര്യം ഉണ്ടായിരിക്കണം. എന്നാൽ അവർ പിന്നീടൊരു സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തു. ആയതിനാൽ, അവരുടെ ആത്മാവും മനസ്സും ഉടയാത്ത കാരിരുമ്പിന്റെതായിരുന്നിരിക്കണം! അതിശക്തയായ ഒരു ചക്രവർത്തിനിയുടേതുപോലെ. 

മേരി റോയിയുടെ മരണശേഷം അവരുടെ വിൽപത്രം (Will) നടപ്പിലാക്കാനായുള്ള കൂടിയിരുപ്പിൽ, ആ വീട്ടിൽ ഒരു രാത്രി തങ്ങാനുള്ള ഭയം മക്കൾക്കുണ്ടാകുന്നുണ്ടെന്ന് അവസാന അധ്യായത്തിൽ പറയുന്നു. അത് കാലങ്ങളുടെ മുറിപ്പാടുകളിലേക്കുള്ള ചൂണ്ടുപലകയാണെന്ന് അവർക്കറിയാം. എന്നാൽ മിസ്സിസ് റോയിയുടെ 'കൊടുങ്കാറ്റി'നെ അതിന്റെ എല്ലാ തീവ്രതയിലും വിവരിക്കുമ്പോഴും സമചിത്തതയുടെ ഒരടിയൊഴുക്ക് എഴുത്തുകാരി നിലനിർത്തുന്നുണ്ട്. അത് തിരിച്ചറിഞ്ഞാൽ ഈ പുസ്തകത്തിന്റെ കാതൽ എന്താണെന്ന് മനസ്സിലാക്കാം. അത് മിസ്സിസ് റോയിയുടെ 'ആശ്രയം' എന്ന ഭാവമാണ്. ആരുടെയെങ്കിലും ഒരു വിധിന്യായത്തിനായി ഈ പുസ്തകത്തെ എഴുത്തുകാരി തുറന്നുവെക്കുന്നില്ലെങ്കിലും, വായനക്കാരന് വിശകലനം ചെയ്യാൻ ജീവിതാനുഭവങ്ങളെ നിഷ്പക്ഷമായി അവതരിപ്പിക്കുന്ന മനോഹരമായ കഥനരീതിയാണ് 'മദർ മേരി' പിന്തുടരുന്നത്. 

ഒരു സ്ത്രീയ്ക്ക് സ്വയം നന്നാക്കിയെടുക്കാനാവില്ല എന്ന് തോന്നിയേക്കാവുന്ന തരത്തിലുള്ള അസ്ഥിരത. അത്രയേറെ കലുഷമായ ഒരു മാനസികാവസ്ഥയിലാണ് മിസ്സിസ് റോയ് തന്റെ ചുറ്റുപാടുകളെ വരുതിയിൽ നിർത്തുന്നത്. ഇങ്ങനെ പരുവപ്പെട്ട അവരുടെ മനസ്സ് തീർച്ചയായും പരുക്കനായിരുന്നിരിക്കണം.
ഒരു സ്ത്രീയ്ക്ക് സ്വയം നന്നാക്കിയെടുക്കാനാവില്ല എന്ന് തോന്നിയേക്കാവുന്ന തരത്തിലുള്ള അസ്ഥിരത. അത്രയേറെ കലുഷമായ ഒരു മാനസികാവസ്ഥയിലാണ് മിസ്സിസ് റോയ് തന്റെ ചുറ്റുപാടുകളെ വരുതിയിൽ നിർത്തുന്നത്. ഇങ്ങനെ പരുവപ്പെട്ട അവരുടെ മനസ്സ് തീർച്ചയായും പരുക്കനായിരുന്നിരിക്കണം.

എങ്ങനെയാണ് മേരി റോയ് ഒരു വിപുലമായ വിദ്യാഭ്യാസ സാമ്രാജ്യം (educational empire) കെട്ടിപ്പടുത്തത് എന്നതിനെക്കുറിച്ചുള്ള അധ്യായങ്ങളിലേക്ക് പുസ്തകം കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലുന്നു. നിസ്സാരമായ ഒരു 'മൊട്ടക്കുന്നി'ൽ നിന്ന് നിരന്തരം വളർന്നുകൊണ്ടിരിക്കുന്ന ഒരു ക്യാമ്പസായി 'പള്ളിക്കൂടം' മാറി എന്നുള്ളതിൽ ജീവിതത്തോടുള്ള അവരുടെ അണയാത്ത അഭിനിവേശം തന്നെയാണുള്ളത്. തന്റെ മുന്നിൽ ഒരു പുതിയ ചരിത്രം രചിക്കപ്പെടുന്നത് അരുന്ധതി തിരിച്ചറിയുന്നുണ്ട്. അതൊരു സ്ത്രീയുടെ പടയോട്ടത്തിന്റെ ചരിത്രം കൂടിയാണല്ലോ. കൗമാരത്തിലും യൗവ്വനത്തിലും അവരെ നയിച്ച മാതൃക തന്നെയായിരുന്നിരിക്കണം ആ ചരിത്രം. പൂർണ്ണമായും പുരുഷകേന്ദ്രീകൃതമായ അന്നത്തെ സമൂഹത്തിനോട് മേരി റോയ് കാണിച്ച നിരന്തര നിഷേധവും യാഥാസ്ഥിതിക ആചാരങ്ങളോടുള്ള അവരുടെ അവഗണനയും തീർച്ചയായും അവർക്ക് ശത്രുക്കളോടൊപ്പം ആരാധകരെയും നേടിക്കൊടുത്തിട്ടുണ്ട്. സിറിയൻ ക്രിസ്ത്യൻ കുടുംബങ്ങളിൽ സ്ത്രീകൾക്ക് പിതൃസ്വത്തിൽ തുല്യാവകാശം ലഭിക്കുന്നതിനായി നടത്തിയ ചരിത്രപരമായ നിയമപ്പോരാട്ടങ്ങൾ വഴി അവർ ഒരു വനിതാവകാശ പ്രവർത്തകയായി മാറുന്നു. സ്ത്രീകൾ അക്കാലത്ത് നേരിട്ട വലിയൊരു അനീതിയ്ക്ക് അവരങ്ങനെ തടയിട്ടു. അതൊരു നിശ്ശബ്ദ വിപ്ലവം തന്നെയായി. ഈ പ്രവർത്തനങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ട അനേകം പേരിൽ ഒരാളായിരുന്നു അരുന്ധതിയും. പുസ്തകത്തിൽ പലതവണ അവരത് സ്ഥിരീകരിക്കുന്നുണ്ട്. 

സ്വാതന്ത്ര്യത്തോടുള്ള ഒരിക്കലും അവസാനിക്കാത്ത അഭിനിവേശത്തിന്റെ രൂപത്തിൽ മേരി റോയിയിൽ നിന്ന് അരുന്ധതി തൻ്റെ സ്വത്തവകാശം സ്വീകരിക്കുന്നുണ്ട്. അതേസമയം ആഴമുള്ള ബന്ധങ്ങളോട് നിർവചിക്കാൻ കഴിയാത്തൊരു ഭയവും അരുന്ധതിയിൽ വളരുന്നു.

അതേസമയം, അമ്മയും മകളും തമ്മിലുള്ള ബന്ധത്തിൻ്റെ സ്വഭാവം കാലാകാലം പല പരിണാമങ്ങൾക്ക് വിധേയമായി രൂപഭാവങ്ങൾ മാറുന്നു. ഭയം, അകൽച്ച, വെറുപ്പ്, സഹാനുഭൂതി, ദയ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോവുകയും ചെയ്യുന്നു. എന്നാൽ അമ്മയുടെ വ്യക്തിത്വത്തിന്റെ ഔന്നത്യത്തോടും അവരുടെ സ്ഥിരനിശ്ചയത്തോടും അരുന്ധതിക്ക് ഒടുങ്ങാത്ത ആരാധനയുമുണ്ട്. പക്ഷേ, പ്രതീക്ഷിച്ചതിലും വേഗത്തിൽ അവർ അമ്മയിൽ നിന്ന് തൻ്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. അവരുടേത് ആജീവനാന്തം ഒരുതരം 'ലവ്- ഹേറ്റ്' ബന്ധമായിത്തന്നെ തുടരുന്നു. അരുന്ധതിയ്ക്ക് അമ്മയായ മേരി റോയ് 'തൻ്റെ ആശ്രയവും കൊടുങ്കാറ്റും' ആകുന്നത് അങ്ങനെയാണ്. സ്വാതന്ത്ര്യത്തോടുള്ള ഒരിക്കലും അവസാനിക്കാത്ത അഭിനിവേശത്തിന്റെ രൂപത്തിൽ മേരി റോയിയിൽ നിന്ന് അരുന്ധതി തൻ്റെ സ്വത്തവകാശം സ്വീകരിക്കുന്നുണ്ട്. അതേസമയം ആഴമുള്ള ബന്ധങ്ങളോട് നിർവചിക്കാൻ കഴിയാത്തൊരു ഭയവും അരുന്ധതിയിൽ വളരുന്നു. ജീവിതം സ്നേഹിക്കാൻ ആവശ്യപ്പെടുമ്പോഴെല്ലാം അവൾ ഓടിയൊളിക്കാൻ ശ്രമിക്കുന്നു. ആ ഭയവും പൈതൃകം തന്നെ. ഇങ്ങനെ ഈ ആഖ്യാനം ഒരു വല്ലാത്ത ചങ്കൂറ്റം തന്നെയാണ്.  ഇതെഴുതുന്നതിലൂടെ, അവരുടെ ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള അവ്യക്തത ഇല്ലാതാക്കാൻ അരുന്ധതി ശ്രമിക്കുകയാവണം. 

നർമ്മദ, ബസ്തർ, കശ്മീർ എന്നിവിടങ്ങളിലേക്കുള്ള എഴുത്തുകാരിയുടെ യാത്രകൾ വിശദീകരിക്കുന്ന അധ്യായങ്ങളാണ് പുസ്തകത്തിന്റെ മറ്റൊരു വശം. പരിസ്ഥിതി പ്രവർത്തകർ, അണക്കെട്ടുകൾ, ഇരകൾ, ആക്ടിവിസ്റ്റുകൾ, വ്യവസായ പ്രമുഖർ, നക്സലൈറ്റുകൾ, തീവ്രവാദികൾ, കോടതികൾ എന്നിവരുമായുള്ള അവരുടെ ഇടപഴകലുകളെക്കുറിച്ചും ഏറ്റുമുട്ടലുകളെക്കുറിച്ചും ഇതിൽ പറയുന്നു. ഈ ഭാഗം 'മദർ മേരി'യുടെ പ്രാഥമികമായ ആഖ്യാനവഴിയിൽ നിന്ന് തികച്ചും വ്യതിചലിച്ചുള്ള ഒന്നാണ്. പരിസ്ഥിതി മനുഷ്യാവകാശ വിഷയങ്ങളെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകളിലേക്കും നിലപാടുകളിലേക്കും ഇത് ഒരു ഉൾക്കാഴ്ച നൽകുന്നുണ്ടെങ്കിലും, ഇത് പുസ്തകത്തിൻ്റെ അതുവരെയുള്ള ഒഴുക്കിൽ നിന്ന് മാറി സഞ്ചരിക്കുന്നതിനാൽ ഈ ഭാഗങ്ങൾ ചെറിയ മടുപ്പുളവാക്കുന്നുണ്ട്. ഈ അധ്യായങ്ങളിലെ ജീവിതാനുഭവങ്ങൾ അവരുടെ അസ്വസ്ഥമായ ബാല്യത്തിൻ്റെയും പിന്നീടുള്ള സഹനങ്ങളുടെയും ഫലമായുള്ള സഹാനുഭൂതിയിൽ നിന്നുരുത്തിരിഞ്ഞു വരുന്നതാണെന്ന് മനസ്സിലാക്കാം. ഒരു സാമൂഹികപ്രവർത്തകയും, വിപ്ലവകാരിയും, മനുഷ്യസ്‌നേഹിയുമായിരിക്കാൻ ഭൂതകാലം അവരെ പരുവപ്പെടുത്തിയെന്നാണ് സംക്ഷിപ്തം. 

എങ്ങനെയാണ് മേരി റോയ് ഒരു വിപുലമായ വിദ്യാഭ്യാസ സാമ്രാജ്യം കെട്ടിപ്പടുത്തത് എന്നതിനെക്കുറിച്ചുള്ള അധ്യായങ്ങളിലേക്ക് പുസ്തകം കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലുന്നു.
എങ്ങനെയാണ് മേരി റോയ് ഒരു വിപുലമായ വിദ്യാഭ്യാസ സാമ്രാജ്യം കെട്ടിപ്പടുത്തത് എന്നതിനെക്കുറിച്ചുള്ള അധ്യായങ്ങളിലേക്ക് പുസ്തകം കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലുന്നു.

പുസ്തകത്തിൻ്റെ മനോഹരമായ ഭാഷയെക്കുറിച്ച് പറയാതെ ഈയെഴുത്ത് അവസാനിപ്പിക്കാനാവില്ല. ‘ഒറ്റയിരുപ്പിൽ’ എന്നൊക്കെ പറയുന്നത് ക്ളീഷേയാണ്. ഒറ്റയിരുപ്പിൽ വായിക്കണമെന്നുമില്ല. സാവധാനം വായിച്ചാൽ മതി. പക്ഷെ മനസ്സിലേക്കിറങ്ങണമെകിൽ കഥയോടൊപ്പം ഭാഷയും വേണം. ‘A cold, furry moth on a frightened heart. The moth was my constant companion’ എന്നവർ നാലാമദ്ധ്യായത്തിൽ പറയുന്നുണ്ട്. അതുതന്നെയാണ് വായനക്കാർക്കും അനുഭവവേദ്യമാകുന്നത്. മഴക്കാറിന്റെ നനവുള്ള ചിത്രങ്ങളാണ് മനസ്സിൽ നിറയുന്നതത്രയും. മീനച്ചിൽ, അയമനം, ഡൽഹിയിലെ പൊടിക്കാറ്റുകൾ, നിസാമുദ്ദീൻ ദർഗ്ഗ, പച്മർഹി, ബസ്തറിലെ രാത്രികൾ, എല്ലാം വാക്കുകളിലൂടെ വായനക്കാരനിലേയ്ക്ക് ആവേശിക്കുന്നുണ്ട്.  

'I'm all for the Unconquered Moon, എന്ന അധ്യായത്തിൽ അവർ എഴുതുന്നു: "Today, though, I am grateful for that gift of darkness. I learned to keep it close, to map it, to sift through it’s shades, to stare at it until it gave up it’s secrets. It turned out to be a route to freedom, too."
ഒരുപക്ഷേ, ഇതാണ് 'മദർ മേരി കംസ് ടു മി'-യുടെ രത്നച്ചുരുക്കം.


Summary: Arundhati Roy grows an indefinable fear of deep relationships. Smitha Prakash writes about Arundhati Roy's book Mother Mary Comes to Me.


സ്മിത പ്രകാശ്

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഇലക്ട്രോണിക്സ് വിഭാഗം

സീനിയർ മാനേജർ. സംഗീതം, യാത്ര, എഴുത്ത്​ എന്നീ മേഖലകളിൽ താൽപര്യം.

Comments