സോണിയ ഗാന്ധി

രാജീവ്, രാജ്യം,
രാഷ്ട്രീയം:
പലതരം
പ്രണയങ്ങളുടെ
സോണിയ

'Belonging: A Journey of Love' അടിസ്ഥാനപരമായി ഒരു രാഷ്ട്രീയ ആത്മകഥയല്ല എന്ന് ചൂണ്ടിക്കാട്ടാനാണ്. അത് പല പ്രണയങ്ങളുടെ കഥ പറയുന്ന മനോഹരമായൊരു ഓർമ്മപുസ്തകമാണ്. ആദ്യ പ്രണയം രാജീവിനോടുള്ളത്, രണ്ടാമത്തേത് ഇന്ത്യയെന്ന രാജ്യത്തോടുള്ളത്, മൂന്നാമത് രാഷ്ട്രീയത്തോടുള്ളത്. ആദ്യ പ്രണയത്തിൽനിന്ന് സംഭവിച്ചതാണ് തുടർന്നുള്ളതെല്ലാം: എൻ. ഇ സുധീർ എഴുതുന്നു.

സോണിയ ഇന്ദിരാഗാന്ധിയെ ആദ്യമായി കണ്ട രംഗം പറഞ്ഞുകൊണ്ട്, സോണിയാഗാന്ധിയുടെ 'Belonging: A Journey of Love' എന്ന പുസ്തകത്തിലേക്ക് കടക്കാം.

തൻ്റെ കാമുകനായ രാജീവിൻ്റെ അമ്മ ഒരു സാധാരണ സ്ത്രീയല്ല എന്നവർക്കറിയാമായിരുന്നു. അവർ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിൻ്റെ മകളാണ്, ഇന്ത്യയിലെ ലാൽ ബഹദൂർ ശാസ്ത്രി മന്ത്രിസഭയിലെ പ്രധാനിയായ കാബിനറ്റ് മിനിസ്റ്ററാണ്. ലോകം ശ്രദ്ധിക്കുന്ന വനിതയാണ്.

1965 ജൂണിലായിരുന്നു ആ കൂടിക്കാഴ്ച.
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായിരുന്ന പി.എൻ. ഹക്സറുടെ വസതിയിൽ വെച്ചാണ് ഇന്ദിരാഗാന്ധി തൻ്റെ മകൻ്റെ പ്രണയിനിയെ ആദ്യം കാണുന്നതും പരിചയപ്പെടുന്നതും. സോണിയ ആകെ അസ്വസ്ഥയായിരുന്നു. വികാരഭരിതയായ സോണിയയ്ക്ക് ഇന്ദിരയുടെ മുന്നിൽ നിൽക്കുമ്പോൾ കരച്ചിൽവന്നു. ഇന്ദിരാഗാന്ധി അവളെ താനിരുന്നിരുന്ന കിടയ്ക്കക്കരികിലിരുത്തി കൈകൾ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു: “ Don't be afraid, Sonia, l’am human, I too was once young and in love- I understand you perfectly well.”

അവർ സംസാരിച്ചത് ഫ്രഞ്ചിലായിരുന്നു. സോണിയയ്ക്ക് ഇംഗ്ലിഷിനേക്കാൾ ഫ്രഞ്ചാണ് എളുപ്പമെന്ന് ഇന്ദിര മനസ്സിലാക്കിയിരുന്നു. ഈ വാക്കുകൾ സോണിയയ്ക്ക് ധൈര്യം നൽകി. അവർക്കാശ്വാസമായി.

അന്നു വൈകീട്ട് രാജീവും സോണിയയും അവിടെനിന്ന് ഒരു സുഹൃത്തിൻ്റെ പാർട്ടിക്ക് പോവുകയായിരുന്നു. അതിനായി വസ്ത്രം മാറാൻ തുടങ്ങുമ്പോഴാണ് അതിൻ്റെ ഒരറ്റത്ത് ചെറിയൊരു പ്രശ്നം കണ്ടത്. സോണിയ രാജീവിൻ്റെ സഹായം തേടി. അപ്പോഴേക്കും ഇതു മനസ്സിലാക്കിയ ഇന്ദിരാഗാന്ധി തൻ്റെ ട്രാവൽ കിറ്റിലെ സൂചിയും നൂലുമായി വന്ന് മുട്ടുകുത്തിയിരുന്ന് വസ്ത്രത്തിലെ പ്രശ്നം തുന്നി നേരെയാക്കി: “ I thanked her, disarmed by her kindness. Clearly she had no pretentions; she was indeed human, as she had said”.

ഈ ഭാഗം എടുത്തു പറയുവാനുള്ള കാരണം, സോണിയാ ഗാന്ധിയുടെ ‘ബിലോങ്ങിങ്ങ് - എ ജേണി ഓഫ് ലവ് 'എന്ന പുസ്തകം അടിസ്ഥാനപരമായി ഒരു രാഷ്ട്രീയ ആത്മകഥയല്ല എന്ന് ചൂണ്ടിക്കാട്ടാനാണ്. അത് പല പ്രണയങ്ങളുടെ കഥ പറയുന്ന മനോഹരമായൊരു ഓർമ്മപുസ്തകമാണ്. ആദ്യ പ്രണയം രാജീവിനോടുള്ളത്, രണ്ടാമത്തേത് ഇന്ത്യയെന്ന രാജ്യത്തോടുള്ളത്, മൂന്നാമത് രാഷ്ട്രീയത്തോടുള്ളത്. ആദ്യ പ്രണയത്തിൽനിന്ന് സംഭവിച്ചതാണ് തുടർന്നുള്ളതെല്ലാം. അതിനിടയിൽ ഇറ്റലിയിൽ ജനിച്ച സോണിയ, സോണിയ ഗാന്ധിയായി, ഇന്ത്യക്കാരിയായി. അതിൻ്റെ കഥയാണ് അവർ ഓർത്തെഴുതിയിരിക്കുന്നത്.

525 പേജുള്ള പുസ്തകത്തിൻ്റെ അവസാന ഭാഗത്തു മാത്രമാണ് യഥാർത്ഥത്തിൽ രാഷ്ട്രീയം പ്രതിപാദിക്കുന്നത്. അതുകൊണ്ടുതന്നെ മാധ്യമങ്ങളിൽ പറഞ്ഞു കേൾക്കുന്നതു മാത്രമല്ല സോണിയയുടെ പുസ്തകത്തിലുള്ളത്. അവർ ജീവിച്ച സംഭവബഹുലമായ ജീവിതത്തിൻ്റെ ചിത്രം ഇതിൽനിന്ന് വായനക്കാർക്കു കിട്ടുന്നു. ഇന്ദിരയുമായുള്ള ബന്ധം, രാജീവും സഞ്ജയും തമ്മിലുള്ള ബന്ധം, മനേക ഗാന്ധിയുടെ ഇടപെടൽ അങ്ങനെ പലതും സൂക്ഷ്മതയോടെ സോണിയ വിവരിക്കുന്നുണ്ട്. ഇന്ദിരാഗാന്ധിയുടെ വളരെ വ്യത്യസ്തമായ വ്യക്തിചിത്രം ഇതിലുണ്ട്. കൂടാതെ സ്വന്തം വ്യക്തിജീവിതത്തിലെ നഷ്ടങ്ങളെപ്പറ്റിയും. മാതാപിതാക്കളിൽ നിന്നുള്ള അകൽച്ച, ആദ്യത്തെ കുഞ്ഞിനെ നഷ്ടപ്പെട്ട സംഭവം… അങ്ങനെ പലതും.

സോണിയാ ഗാന്ധിയുടെ ‘ബിലോങ്ങിങ്ങ് - എ ജേണി ഓഫ് ലവ് 'എന്ന പുസ്തകം അടിസ്ഥാനപരമായി ഒരു രാഷ്ട്രീയ ആത്മകഥയല്ല, അത് പല പ്രണയങ്ങളുടെ കഥ പറയുന്ന മനോഹരമായൊരു ഓർമ്മപുസ്തകമാണ്.
സോണിയാ ഗാന്ധിയുടെ ‘ബിലോങ്ങിങ്ങ് - എ ജേണി ഓഫ് ലവ് 'എന്ന പുസ്തകം അടിസ്ഥാനപരമായി ഒരു രാഷ്ട്രീയ ആത്മകഥയല്ല, അത് പല പ്രണയങ്ങളുടെ കഥ പറയുന്ന മനോഹരമായൊരു ഓർമ്മപുസ്തകമാണ്.

കൂടാതെ സംഘർഷഭരിതവും വേദനാജനകവുമായ മറ്റൊരു ഭാഗം. ഇന്ദിരയുടെ കൊല്ലപ്പെടൽ, രാജീവിൻ്റെ രാഷ്ട്രീയപ്രവേശം, ഒടുക്കം രാജീവിൻ്റെ ദാരുണമായ കൊലപാതകം. രാജീവിൻ്റെ നഷ്ടം സംഭവിച്ചപ്പോൾ സഹോദരി നാദിയ സോണിയയോട് അപേക്ഷിച്ചു: ‘‘Sonia, they killed your mother-in- law, now they have killed your husband. What are you still doing here? What are you waiting for? For your children's turn, and yours? India has brought you so much sorrow. Come home, Sonia, we all want you to come back.” സഹോദരിയുടെ വാക്കുകൾ സോണിയയുടെ മനസ്സ് മാറ്റിയില്ല. അവരുടെ തീരുമാനം മറ്റൊന്നായിരുന്നു. അവർ മറുപടി പറഞ്ഞു: "No, Nadia, no! You can't understand. This is my home. It is my country, my children's country.”

ഇത് സോണിയാ ഗാന്ധിയുടെ ആത്മകഥയാണ്. അസാധാരണമായ ആത്മധൈര്യത്തോടെ, പ്രതിബദ്ധതയോടെ തൻ്റെ ജന്മനാടല്ലാത്ത ഒരു രാജ്യത്ത് അവർ നടത്തിയ വ്യക്തിജീവിതത്തിൻ്റെയും രാഷട്രീയ ജീവിതത്തിൻ്റെയും ചുരുക്കെഴുത്താണ്.

അപ്പോഴേക്കും അവർ ഇന്ത്യയുടെ മനസ്സുമായി അലിഞ്ഞുചേർന്നിരുന്നു. വൈകാതെ ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ നേതൃനിരയിലേക്ക് കടക്കുകയും ചെയ്തു. കോൺഗ്രസ് രാഷ്ടീയം പിന്നീടിങ്ങോട്ട് ചലിച്ചത് സോണിയ ഗാന്ധിയുടെ കരങ്ങളിലൂടെയാണ്. അതിലെ ശരിതെറ്റുകൾ നമുക്ക് തീർച്ചയായും വിലയിരുത്താം. ചരിത്രം അവരെ നിശിതമായി വിചാരണ ചെയ്യുകയും ചെയ്യും. ഇതിനിടയിൽ അവർ തൻ്റെ രണ്ടു മക്കളെയും രാഷ്ട്രീയജീവികളാക്കി വളർത്തുകയും ചെയതു. ഹിന്ദുത്വ ഫാഷിസം ഇന്ത്യയെ ശ്വാസം മുട്ടിക്കുമ്പോൾ ഈ രണ്ടു കുട്ടികൾ - രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും- ഇന്ത്യയിലെ പൗരരോടൊപ്പം തെരുവിലെ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുന്നുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തിന് ഇങ്ങനെ വളരാനുള്ള ഇടം നൽകിയത് കോൺഗ്രസാണ് എന്ന വിമർശനം നിലനിൽക്കുന്നുണ്ട്. അവിടെ സോണിയ ഇല്ലായിരുന്നെങ്കിൽ … അത്തരം വിഷയങ്ങൾ രാഷ്ട്രീയ പഠിതാക്കൾ വിലയിരുത്തട്ടെ. ചരിത്രം തിരിച്ചുപോയി തിരുത്താനാവില്ലല്ലോ. ഇന്നിപ്പോൾ അവരും അവരുടെ രാഷ്ട്രീയവും എന്തു നിലപാടെടുക്കുന്നു എന്നതു തന്നെയാണ് പ്രധാനം.

ഇന്ദിരാഗാന്ധിയുടെ വളരെ വ്യത്യസ്തമായ വ്യക്തിചിത്രം ഇതിലുണ്ട്. കൂടാതെ സ്വന്തം  വ്യക്തിജീവിതത്തിലെ നഷ്ടങ്ങളെപ്പറ്റിയും. മാതാപിതാക്കളിൽ നിന്നുള്ള അകൽച്ച, ആദ്യത്തെ കുഞ്ഞിനെ നഷ്ടപ്പെട്ട സംഭവം… അങ്ങനെ പലതും.
ഇന്ദിരാഗാന്ധിയുടെ വളരെ വ്യത്യസ്തമായ വ്യക്തിചിത്രം ഇതിലുണ്ട്. കൂടാതെ സ്വന്തം വ്യക്തിജീവിതത്തിലെ നഷ്ടങ്ങളെപ്പറ്റിയും. മാതാപിതാക്കളിൽ നിന്നുള്ള അകൽച്ച, ആദ്യത്തെ കുഞ്ഞിനെ നഷ്ടപ്പെട്ട സംഭവം… അങ്ങനെ പലതും.

പുസ്തകത്തിൻ്റെ അവസാന ഭാഗം ഇതിൻ്റെ ഉത്തരം നൽകുന്നുണ്ട്. ഇന്ത്യയുടെ അധികാര രാഷ്ട്രീയവുമായ ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ആ ഭാഗത്ത് ചർച്ച ചെയ്യുന്നു. അവരുടെ രാഷ്ട്രീയം വികസിച്ചതിൻ്റെ ചരിത്രം കൂടിയാണിത്. വ്യക്തിഹത്യയിലൂടെ സോണിയയെ നേരിടാൻ ബി.ജെ.പി അന്നേ ശ്രമിച്ചിരുന്നു:
"I was naturally the BJP's favourite target. I was, as ever, going, to bring "Rome Raj," whatever that was. I was a cabaret dancer, a ‘Monica Lewinsky’, a spy. In spite of these personal attacks and the climate of negative predictions, I carried in with campaigning, not just because it was my task as Congress president but because I was driven by a deep desire to do everything in my power to defeat those fanatical religious forces represented by the RSS and BJP, that preached division and hatred of the minorities, that promoted the interests of the wealthy at the expense of the poor and disadvantaged in our society. As their personal attack one intensified, I got the feeling it was failing to make an impact. Far from seeing me as a foreigner, people were greeting me with affection..."

ഈ പുസ്തകത്തെയും സംഘപരിവാറും ബി.ജെ.പിയും ഉപയോഗിക്കുന്നത് വ്യക്തിഹത്യ തുടരാനുള്ള ഒരായുധം എന്ന നിലയിലാണ്. അതവരുടെ രീതി.

താൻ സാക്ഷിയായ മറ്റ് രാഷ്ട്രീയ പ്രശ്നങ്ങളെപ്പറ്റിയും തൻ്റേതായ നിലപാടുകൾ അവർ രേഖപ്പെടുത്തുന്നുണ്ട്. അടിയന്തരാവസ്ഥയെപ്പറ്റിയും ബോഫോഴ്സ് വിവാദത്തിനെക്കുറിച്ചും ഷാബാനു കേസിനെപ്പറ്റിയും സിഖ് കലാപത്തെക്കുറിച്ചും അവർ മൗനം പാലിച്ചിട്ടില്ല.

നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട ചില പരാമർശങ്ങൾ നോക്കാം. ഒന്ന് പ്രധാനമന്ത്രി എന്ന നിലയിലെ അദ്ദേഹത്തിൻ്റെ പെരുമാറ്റത്തെപ്പറ്റിയാണ്. പ്രധാനമന്ത്രിയുമായി വ്യക്തിപരമായി അടുപ്പമില്ലെന്നും ഔദ്യോഗിക പരിപാടികളിൽ മാത്രമേ കാണാറുള്ളൂ എന്നും സോണിയ ഗാന്ധി എഴുതിയിരിക്കുന്നു. അത്തരം അവസരങ്ങളിൽ പോലും ഔപചാരികമായ അഭിവാദ്യങ്ങൾ മാത്രം. നേരെ നോക്കുന്ന പതിവേയില്ല. കണ്ണിൽ നോക്കി സംസാരിക്കാറേയില്ല. എപ്പോഴും മുഖം തരാതെ മാറിക്കളയാറാണ് പതിവ്. അദ്ദേഹത്തിൻ്റെ പാർലമെൻ്റിലെ പ്രസംഗങ്ങളെപ്പറ്റിയും സോണിയയ്ക്ക് വിമർശനമുണ്ട്. തിരഞ്ഞെടുപ്പു റാലികളിലെ പരുക്കൻ ഭാഷയിൽ തന്നെയാണ് അദ്ദേഹം പാർലമെൻ്റിലും സംസാരിക്കുന്നത്.

1991 മേയ് 24ന് ന്യൂഡൽഹിയിൽ രാജീവ് ഗാന്ധിയുടെ ചിതയരികിൽ മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം സോണിയ ഗാന്ധി.
1991 മേയ് 24ന് ന്യൂഡൽഹിയിൽ രാജീവ് ഗാന്ധിയുടെ ചിതയരികിൽ മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം സോണിയ ഗാന്ധി.

അദ്ദേഹത്തിൻ്റെ രാഷ്ട്രീയത്തെപ്പറ്റി സാമാന്യം വിശദമായും വിമർശനാത്മകമായും സോണിയ പ്രതിപാദിക്കുന്നുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിൽ, കലാപാനന്തരം അദ്ദേഹത്തെ മാറ്റാൻ വാജ്പേയ് ആഗ്രഹിച്ചിരുന്നു എന്നും അദ്വാനിയാണ് അത് ഒഴിവാക്കിച്ചതെന്നും സോണിയ എഴുതിയിട്ടുണ്ട്. ആർ എസ് എസിൻ്റെ രാഷ്ട്രീയം വിശദീകരിക്കാനും, അത് ഇന്ത്യയെ എങ്ങനെ നശിപ്പിക്കും എന്ന് പറയാനും സോണിയ മടിക്കുന്നില്ല.

താൻ സാക്ഷിയായ മറ്റ് രാഷ്ട്രീയ പ്രശ്നങ്ങളെപ്പറ്റിയും തൻ്റേതായ നിലപാടുകൾ അവർ രേഖപ്പെടുത്തുന്നുണ്ട്. അടിയന്തരാവസ്ഥയെപ്പറ്റിയും ബോഫോഴ്സ് വിവാദത്തിനെക്കുറിച്ചും ഷാബാനു കേസിനെപ്പറ്റിയും സിഖ് കലാപത്തെക്കുറിച്ചും അവർ മൗനം പാലിച്ചിട്ടില്ല. പലതിലും സാമാന്യം സ്വയംവിമർശനാത്മക വിലയിരുത്തലിനു തന്നെയാണ് ശ്രമിച്ചിരിക്കുന്നത്. തീർച്ചയായും അതൊന്നും പുസ്തകത്തിൻ്റെ ആത്യന്തിക ലക്ഷ്യമല്ല എന്നുകൂടി വായനക്കാർ മനസ്സിലാക്കണം. ഏതായാലും പല വിഷയത്തിലും വ്യക്തത വരുത്താൻ, നിലവിലുള്ളതിനേക്കാൾ വെളിച്ചം പകരാൻ ഇതിലെ പ്രതിപാദനങ്ങൾ വഴിയൊരുക്കുന്നുണ്ട്. രാഷ്ട്രീയമായി വിലയിരുത്തിയാൽ എനിക്കും പലതിനോടും വിയോജിക്കേണ്ടതുണ്ട്.

ഏറെ ശുഭാപ്തിവിശ്വാസത്തോടെയാണ് സോണിയ പുസ്തകം അവസാനിപ്പിക്കുന്നത്. ബി.ജെ.പിയുടെ ആത്മവിശ്വാസം നഷ്ടമായി എന്നും ജനങ്ങൾ, പ്രത്യേകിച്ച് പുതിയ തലമുറ, ആർ.എസ്.എസ് കൂട്ടായ്മയിൽ നിന്ന് രാജ്യത്തെ രക്ഷിക്കുമെന്നും അവർ പ്രത്യാശിക്കുന്നു.

സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ വായിക്കുന്നതിന് ഇന്നിപ്പോൾ എനിക്ക് പല കാരണങ്ങളുണ്ട്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട കാലം തൊട്ടാണ് സോണിയയെ ഞാനൊക്കെ ശ്രദ്ധിച്ചു തുടങ്ങിയത്. രാജീവ് രാഷ്ട്രീയത്തിൽ വരുന്നതിന് അവർ എതിരായിരുന്നു എന്നൊക്കെ അന്ന് പറഞ്ഞു കേട്ടിരുന്നു. തുടർന്ന് രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ അവർ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒഴിച്ചു നിർത്താനാവാത്ത സാന്നിദ്ധ്യമായി. അസാധാരണ നേതൃപാടവവും പക്വതയും കാണിച്ച് അവർ വിസ്മയിപ്പിച്ചു. രാഷ്ട്രീയ ചരിത്രത്തിലെ നിശ്ശബ്ദ ഇടങ്ങൾ പലപ്പോഴും നേതാക്കളുടെ ഓർമ്മക്കുറിപ്പുകൾ പൂർത്തിയാക്കിയെന്നു വരും.

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായിരുന്ന പി.എൻ. ഹക്സറുടെ വസതിയിൽ വെച്ചാണ് ഇന്ദിരാഗാന്ധി തൻ്റെ മകൻ്റെ പ്രണയിനിയെ ആദ്യം കാണുന്നതും പരിചയപ്പെടുന്നതും.
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായിരുന്ന പി.എൻ. ഹക്സറുടെ വസതിയിൽ വെച്ചാണ് ഇന്ദിരാഗാന്ധി തൻ്റെ മകൻ്റെ പ്രണയിനിയെ ആദ്യം കാണുന്നതും പരിചയപ്പെടുന്നതും.

മറ്റൊരു പ്രധാന കാരണം, പെൻഗ്വിനെന്തിന് ഇതിൻ്റെ പ്രസാധനത്തിൽ നിന്നും ഒഴിഞ്ഞുമാറി എന്നതറിയുകയാണ്. അതിൽ തീർച്ചയായും രാഷ്ട്രീയ കാരണം കാണുമല്ലോ. അവരെപ്പോലൊരു പ്രസാധകരെ ഭയപ്പെടുത്തിയ എന്തൊക്കെ രാഷ്ട്രീയ വിവരണങ്ങളാണ് സോണിയ എഴുതിയിട്ടുള്ളത് എന്നറിയണമല്ലോ. സോണിയ ഇതിലെവിടെയും ഒരെതിരാളിയുടെ സ്വരത്തിൽ സംസാരിച്ചതായി കാണുന്നില്ല. എന്നാൽ വ്യക്തമായി രാഷ്ടീയം പറയുന്നുമുണ്ട്. ഒരു പ്രസാധകനെ ഭയപ്പെടുത്തത്തക്ക കാര്യങ്ങളൊന്നും കാണാനില്ല. രാജ്യത്തോട് കൂറുള്ള ഒരു രാഷ്ട്രീയ നേതാവിന് പറയാതിരിക്കാൻ പറ്റാത്ത കാര്യങ്ങളേ സോണിയ പറഞ്ഞിട്ടുള്ളൂ എന്നാണ് ഞാൻ കരുതുന്നത്. ഒരു വിഷയത്തെയും വിവാദത്തിൻ്റെ തലത്തിലേക്ക് വലിച്ചിഴക്കാൻ അവർ ശ്രമിച്ചിട്ടില്ല. സ്വന്തം പാർട്ടിക്കകത്തെ പ്രശ്നങ്ങളെയും പക്വതയാർന്ന സമീപനത്തിൽ തന്നെയാണ് അവർ വിലയിരുത്തിയിട്ടുള്ളത്. വളരെ പക്വതയുള്ള ഒരു നേതാവിൻ്റെ എഴുത്തായാണ് ഇതിനെ നോക്കിക്കാണാൻ സാധിക്കുന്നത്.

ഒഴിവാക്കാവുന്ന വസ്തുതാപരമായ തെറ്റുകൾ ചിലതുണ്ടായിട്ടുണ്ട്. അതിൻ്റെ ഉത്തരവാദിത്തം തീർച്ചയായും പ്രസാധകരുടെ എഡിറ്റർക്കുള്ളതാണ്. ഇന്ത്യൻ പ്രസാധനരംഗത്തിൻ്റെ പ്രശ്നമായി അതിനെ മനസ്സിലാക്കുകയും വേണം.

ഏറെ ശുഭാപ്തിവിശ്വാസത്തോടെയാണ് സോണിയ പുസ്തകം അവസാനിപ്പിക്കുന്നത്. ബി.ജെ.പിയുടെ ആത്മവിശ്വാസം നഷ്ടമായി എന്നും ജനങ്ങൾ, പ്രത്യേകിച്ച് പുതിയ തലമുറ, ആർ.എസ്.എസ് കൂട്ടായ്മയിൽ നിന്ന് രാജ്യത്തെ രക്ഷിക്കുമെന്നും അവർ പ്രത്യാശിക്കുന്നു. ഇത് സോണിയാ ഗാന്ധിയുടെ ആത്മകഥയാണ്. അസാധാരണമായ ആത്മധൈര്യത്തോടെ, പ്രതിബദ്ധതയോടെ തൻ്റെ ജന്മനാടല്ലാത്ത ഒരു രാജ്യത്ത് അവർ നടത്തിയ വ്യക്തിജീവിതത്തിൻ്റെയും രാഷട്രീയ ജീവിതത്തിൻ്റെയും ചുരുക്കെഴുത്താണ്.

അവസാന പേജുകളിലൊരിടത്ത് അവർ ഇങ്ങനെ അതിനെ സംഗ്രഹിച്ചിരിക്കുന്നു:
"Mine has been a long journey filled with learning. When I left Italy for England, and then came to India in 1968, I hardly knew anything or any people outside of my large family and small group of friends. I 'd grown up seeing things in black and white. It was only later, watching the political arena from the sidelines and then part of it, that I have realised how. naive that ontlook had been. The real challenge for me in politics has been to remain faithful to my core belief in a just and humane society, regardless of pain and loss, victory or defeat, amidst the machinations that have to be continuously confronted in politics. At this moment it seems to me that, although I tried my best, I didn't succeed in beating back the forces I'd set out to fight. But I believe in my heart that in the long run, Mahatma Gandhi's India, the India of kindness and compassion, will prevail.”

നിലവിലെ ഇന്ത്യനവസ്ഥയിൽ സോണിയ ഗാന്ധിയുടെ ജീവിതകഥ ഒരു രാഷ്ട്രീയ നിയോഗത്തിൻ്റെ തുടർച്ചയായി വായിക്കേണ്ടതുണ്ട്. അവരുടെ രാഷ്ട്രീയ പ്രതിയോഗികൾക്കും അതിൽ നിന്ന് പലതും പഠിക്കാനുണ്ട്.


Summary: Belonging: A Journey of Love is a memoir that goes beyond politics, exploring Soniya Gandhi’s love for Rajiv Gandhi, her deep connection with India, and her journey into politics.


എൻ. ഇ. സുധീർ

എഴുത്തുകാരൻ, കോളമിസ്റ്റ്. സാഹിത്യം, സംസ്‌കാരം, മാധ്യമം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു.

Comments