എം.ജി.ആർ , ശിവാജി ഗണേശൻ, എസ്.എസ്. രാജേന്ദ്രൻ, കെ.ഭാഗ്യരാജ്, ടി. രാജേന്ദർ, ശരത് കുമാർ, കമൽഹാസൻ, വിജയകാന്ത്.

ദ്രാവിഡ താരനായകർ;
പരാജിതരുടെ പൊരുൾ,
പരാജയങ്ങളുടെ വ്യാപ്തി

ടി. അനീഷ് എഴുതിയ ‘പരാജിത നായകർ - തമിഴ് താരരാഷ്ട്രീയത്തിന്റെ കഥ’ എന്ന പുസ്തകം വായിക്കുന്നു, ഷീബ ദിൽഷാദ്.

പ്രശസ്ത തമിഴ് സാഹിത്യകാരി വാസന്തി രചിച്ച ‘Cut-outs, Caste and Cine Stars’ (Penguine Books) എന്ന പുസ്തകത്തിന്റെ ആമുഖമായി കൊടുത്തിരിക്കുന്നത് തമിഴരുടെ നവോത്ഥാനനായകരിൽ പ്രഥമ ഗണനീയനായ പെരിയാർ ഇ. വി. രാമസ്വാമി നായ്ക്കരുടെ ഒരു ഉദ്ധരണിയാണ്:

"There is no God. There is no God at all. He who invented God is a fool. He who propagates God is a scoundrel. He who worships God is a barbarian."
ബ്രാഹ്മണാധിപത്യത്തെ നഖശിഖാന്തം എതിർത്ത പെരിയാർ, ദൈവം ബ്രാഹ്മണിസത്തിന്റെ- പൗരോഹിത്യത്തിന്റെ- സൃഷ്ടിയാണെന്ന് വിമർശിക്കാനുപയോഗിച്ച ഒരുദ്ധരണിയാണിത്.

‘Cut-outs, Caste and Cine Stars’ തമിഴ് രാഷ്ട്രീയചരിത്രം പഠിക്കുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട പുസ്തകമായിട്ടാണ് അറിയപ്പെടുന്നത്. തമിഴ് രാഷ്ട്രീയത്തിന്റെ സമഗ്രവും സംക്ഷിപ്തവുമായ ഒരു അനക്ഡോട്ടായി ഇത് വിശേഷിപ്പിക്കപ്പെടുന്നു.

തമിഴ്നാടിന്റെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന ടി. അനീഷിന്റെ പരമ്പര- അരസിയൽ സുവരൊട്ടികൾ വായിക്കാം കേൾക്കാം

ചരിത്രപരമായ പശ്ചാത്തലം

പെരിയാർ പുതുയുഗത്തിന്റെ പ്രവാചകനായിട്ടാണ് അറിയപ്പെടുന്നത്. പെരിയാർ മുന്നോട്ടുവച്ച ബദൽ ആശയങ്ങളായ യുക്തിവാദത്തേയും ദൈവനിഷേധത്തേയും അദ്ദേഹം തുടക്കമിട്ട ആത്മാഭിമാന പ്രസ്ഥാനത്തേയും തമിഴ് ജനത സ്വാഗതം ചെയ്തതെങ്ങനെ? 1916- ൽ ബ്രാഹ്മണമേധാവിത്വത്തെയും സാമൂഹികമായി നിലനിന്നിരുന്ന ജാതീയ വേർതിരിവുകളെയും എതിർക്കുവാനായി രൂപമെടുത്ത ജസ്റ്റിസ് പാർട്ടിയുടെ ആശയങ്ങളും, പെരിയാർ സ്ഥാപിച്ച ആത്മാഭിമാന പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രവും ഒന്നിച്ചുനീങ്ങി. തുടർന്ന് പെരിയാറിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട ദ്രാവിഡർ കഴകം എന്ന രാഷ്ട്രീയപ്രസ്ഥാനം, തമിഴ്നാടിന്റെ ശക്തമായ രാഷ്ട്രീയാടിത്തറയായി മാറി.

1949- ൽ പെരിയാറിന്റെ ആശയങ്ങളുമായി ഒത്തുപോകാൻ പറ്റാത്തതിനാൽ പ്രസ്ഥാനം ഉപേക്ഷിച്ചുകൊണ്ട് സി.എൻ. അണ്ണാദുരൈയുടെ നേതൃത്വത്തിൽ ദ്രാവിഡ മുന്നേറ്റ കഴകം (DMK) എന്ന പുതിയ രാഷ്ട്രീയപ്പാർട്ടിക്ക് തുടക്കം കുറിച്ചു. തമിഴ് ഭാഷാവാദം, തമിഴ് പ്രാദേശികവാദത്തിലേക്ക് വഴിമാറുകയും, ബ്രാഹ്മണിസത്തിന്റെ ആധിപത്യത്തെ നിരന്തരം എതിർക്കുകയും ചെയ്തതോടെ ജാതീയമായ ഉച്ചനീചത്വങ്ങളാൽ കഷ്ടതയനുഭവിക്കുന്ന തമിഴ് ഹൃദയങ്ങളിൽ ഡി.എം.കെ എന്ന രാഷ്ട്രീയപ്പാർട്ടി ലബ്ധപ്രതിഷ്ഠമായി. 1967- ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ പരാജയപ്പെടുത്തി, അണ്ണാദുരൈയുടെ നേതൃത്വത്തിൽ ഡി.എം.കെ, ഭരണാധികാരം കയ്യാളുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക രാഷ്ട്രീയപ്പാർട്ടിയെന്ന നിലയിലേക്കുയർന്നു. 1967 മുതൽ ഇന്നുവരേയും തമിഴ് ഭരണത്തിൽ പ്രാദേശികപ്പാർട്ടികൾ മാറിമാറി വന്നതല്ലാതെ ദേശീയ പാർട്ടികൾക്ക് അവിടെ പ്രവേശനമുണ്ടായില്ല. 1972 - ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എം. കരുണാനിധിയുമായി പാർട്ടി ട്രഷററും താരസാന്നിധ്യവുമായ എം ജി ആറിന്റെ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നു. നേതൃത്വത്തിന്റെ സാമ്പത്തിക ക്രമക്കേടുകളെ ചോദ്യം ചെയ്ത എം.ജി. രാമചന്ദ്രൻ, പാർട്ടിനേതാക്കളുടെ സ്വത്തുവിവരങ്ങൾ പുറത്തുവിടണമെന്നടക്കമുള്ള ആവശ്യങ്ങൾ പരസ്യമായി ഉന്നയിച്ചു. പാർട്ടിനേതൃത്വത്തെ സമ്മർദ്ദത്തിലാക്കിയ എം ജി ആർ, ഡി എം കെയിൽനിന്ന് പുറത്താക്കപ്പെട്ടു. ക്ഷുഭിതനായ ഈ താരരാജാവ്, അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (ADMK) എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കുകയും പിൽക്കാലത്ത് അത് അഖിലേന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകമായി (AIADMK) പുനർനാമകരണം ചെയ്യപ്പെടുകയും ചെയ്തു.

പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കർ.
പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കർ.

എം.ജി.ആർ തൊട്ടടുത്ത തിരഞ്ഞെടുപ്പുകളിലെല്ലാം വൻഭൂരിപക്ഷത്തോടെ ജയിച്ച് തമിഴ്നാട് മുഖ്യമന്ത്രി പദവിയിലെത്തി. അദ്ദേഹത്തിന്റെ മരണശേഷം ജെ. ജയലളിതയുടെ രാഷ്ട്രീയ രംഗപ്രവേശമുണ്ടായി. ഇതോടെ തമിഴ് രാഷ്ട്രീയത്തിൻ്റ ഗതിനിർണ്ണയിക്കുന്നത് സിനിമയാണെന്ന വിധിയെഴുത്തിലേക്ക് രാഷ്ട്രീയ നിരീക്ഷകർ എത്തിച്ചേർന്നു.

താരരാഷ്ട്രീയവും തമിഴകവും

രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി നാടകങ്ങളും സിനിമകളും സൃഷ്ടിക്കുന്ന തമിഴ് രാഷ്ട്രീയം നിരീക്ഷകരെ ആശയക്കുഴപ്പത്തിലാക്കുന്നു എന്ന് പ്രസിദ്ധ സാമൂഹിക ചരിത്രകാരനും അദ്ധ്യാപകനുമായ എ. ആർ വെങ്കിടാചലപതി ‘Tamil Characters Personalities , Politics, Culture’ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.

രാഷ്ട്രീയ പ്രചാരണങ്ങൾക്ക് പ്രശസ്ത താരങ്ങളെ ഉപയോഗിക്കുക എന്നത് ദ്രാവിഡ പ്രസ്ഥാനത്തിന്റെ തന്ത്രങ്ങളിലൊന്നായിരുന്നു. 1967- ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതാപം അവസാനിച്ചശേഷം മുഖ്യമന്ത്രിമാരായി വന്ന സി.എൻ. അണ്ണാദുരൈയും എം. കരുണാനിധിയും സിനിമാലോകത്ത് വലിയ സ്വാധീനം സൃഷ്ടിച്ചവരാണ്. എം.ജി.ആറും തമിഴ് മാതൃബിംബമായി പിൽക്കാലത്ത് മാറിയ ജെ. ജയലളിതയും താരശോഭയുടെ പരിവേഷത്തോടെ തന്നെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയവരാണ്. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഇപ്പോഴത്തെ മുഖ്യമന്ത്രി ജോസഫ് വിജയ്-യും പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിനും സിനിമയുടെ പ്രഭാവലയത്തിൽനിന്ന് നടന്നുകയറിയവരാണ്.

ചലച്ചിത്രകലാകാരരുടെ രാഷ്ട്രീയപ്രവേശവും, ബാഹുല്യവും, തമിഴ് രാഷ്ട്രീയത്തിലുള്ളള അവരുടെ പ്രസക്തിയും സിനിമയാണ് ആത്യന്തികമായി തമിഴ്നാടിന്റെ രാഷ്ട്രീയം കയ്യാളുന്നതെന്ന തെറ്റിദ്ധാരണ പ്രചരിപ്പിക്കുവാൻ കാരണമായി.

ടി. അനീഷ് രചിച്ച ‘പരാജിത നായകർ - തമിഴ് താരരാഷ്ട്രീയത്തിന്റെ കഥ’ ഈ സവിശേഷ രാഷ്ട്രീയപരിസരം വിശകലനം ചെയ്യുന്ന പുസ്തകമാണ്. ദ്രാവിഡ പ്രത്യയശാസ്ത്രത്തിന്റെയും ദലിത് - തൊഴിലാളി മുന്നേറ്റങ്ങളുടെയും ഭൂമികയിൽ സവിശേഷമായ താരരാഷ്ട്രീയം എന്ന സാംസ്കാരിക പ്രതിഭാസം എങ്ങനെ രൂപം കൊണ്ടു, എന്തായിരുന്നു അതിന്റെ സ്വഭാവം എന്നെല്ലാം വിശദമായി ഈ പുസ്തകം പരിശോധിക്കുന്നു.

‘പരാജിതനായകർ' തമിഴ് രാഷ്ട്രീയ ഭൂമികയിൽ പരീക്ഷണത്തിനൊരുങ്ങിയെത്തിയ താരനായകന്മാരുടെ കഥയാണ്. ദ്രാവിഡ പ്രസ്ഥാനങ്ങളോരോന്നും അവരിൽ ചെലുത്തിയ സ്വാധീനങ്ങൾക്കും സാമൂഹിക നീതിക്കുവേണ്ടിയുള്ള അഭിനിവേശത്തിനും ഉപരിയായി സ്വന്തം പരിവേഷം മൂലധനമാക്കി ജനവിശ്വാസമാർജ്ജിക്കാൻ വെള്ളിത്തിരയെ പൂർണ്ണമായും അല്ലാതെയും ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് വന്നവരാണ് ഇവരിൽ ഭൂരിഭാഗവും. ചലച്ചിത്രകലാകാരരുടെ രാഷ്ട്രീയപ്രവേശവും, ബാഹുല്യവും, തമിഴ് രാഷ്ട്രീയത്തിലുള്ളള അവരുടെ പ്രസക്തിയും സിനിമയാണ് ആത്യന്തികമായി തമിഴ്നാടിന്റെ രാഷ്ട്രീയം കയ്യാളുന്നതെന്ന തെറ്റിദ്ധാരണ പ്രചരിപ്പിക്കുവാൻ കാരണമായി. എന്നാൽ, താരത്തിളക്കം കൊണ്ടു മാത്രം കീഴടക്കാവുന്നതല്ല തമിഴ് മനസ്സ് എന്ന് ഉറപ്പിച്ചു പറയാനാവുന്ന അനേകം പരാജിതനായകരുടെ ജീവിതങ്ങൾ മുൻനിർത്തി ഈ ആഖ്യാനങ്ങൾക്ക് പ്രത്യാഖ്യാനം തീർക്കുകയാണ് ഈ പുസ്തകം. ജനാഭിലാഷത്തെ തൃപ്തിപ്പെടുത്താതെ അവസരവാദരാഷ്ട്രീയം പയറ്റിയ, കൃത്യവിലോപം നടത്തിയ, സങ്കുചിതമായ സമുദായവാദവും പ്രാദേശിക വാദവുമുയർത്തിയ ഓരോ താരത്തേയും തമിഴ് ജനത തിരിച്ചറിയുകയും തമിഴ് രാഷ്ട്രീയത്തിൽനിന്ന് തിരസ്കരിക്കുകയും ചെയ്തിട്ടുണ്ടെന്ന വലിയ പാഠം ഈ പുസ്തകം നൽകുന്നു.

ദ്രാവിഡ പ്രത്യയശാസ്ത്രത്തിന്റെയും ദലിത് - തൊഴിലാളി മുന്നേറ്റങ്ങളുടെയും ഭൂമികയിൽ സവിശേഷമായ താരരാഷ്ട്രീയം എന്ന സാംസ്കാരിക പ്രതിഭാസം എങ്ങനെ രൂപം കൊണ്ടു, എന്തായിരുന്നു അതിന്റെ സ്വഭാവം എന്നെല്ലാം വിശദമായി ടി. അനീഷ് രചിച്ച ‘പരാജിത നായകർ - തമിഴ് താരരാഷ്ട്രീയത്തിന്റെ കഥ’  എന്ന പുസ്തകം പരിശോധിക്കുന്നു.
ദ്രാവിഡ പ്രത്യയശാസ്ത്രത്തിന്റെയും ദലിത് - തൊഴിലാളി മുന്നേറ്റങ്ങളുടെയും ഭൂമികയിൽ സവിശേഷമായ താരരാഷ്ട്രീയം എന്ന സാംസ്കാരിക പ്രതിഭാസം എങ്ങനെ രൂപം കൊണ്ടു, എന്തായിരുന്നു അതിന്റെ സ്വഭാവം എന്നെല്ലാം വിശദമായി ടി. അനീഷ് രചിച്ച ‘പരാജിത നായകർ - തമിഴ് താരരാഷ്ട്രീയത്തിന്റെ കഥ’ എന്ന പുസ്തകം പരിശോധിക്കുന്നു.

ശിവാജി ഗണേശൻ, എസ്.എസ്. രാജേന്ദ്രൻ, കെ.ഭാഗ്യരാജ്, ടി. രാജേന്ദർ, ശരത് കുമാർ, കമൽഹാസൻ, വിജയകാന്ത്, കാർത്തിക്, കരുണാസ്, സീമാൻ എന്നീ താരങ്ങളെയാണ് ഗ്രന്ഥകർത്താവ് പഠനവിഷയമാക്കിയിരിക്കുന്നത്. ദ്രാവിഡ പ്രത്യയശാസ്ത്രത്തിന്റെയും ദലിത് തൊഴിലാളി മുന്നേറ്റങ്ങളുടെയും ഭൂമികയിൽ താരരാഷ്ട്രീയത്തിന്റെ ഉദയം, സ്വഭാവം. തുടർച്ചയ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ, ജയപരാജയങ്ങൾ എല്ലാം വിശദമായി പുസ്തകം വിശകലനം ചെയ്യുന്നു.

ഇതിൽ ഏറ്റവും ശ്രദ്ധേയം, "തമിഴ്നാട് തമിഴർ ഭരിക്കണം" എന്ന തീവ്രപ്രാദേശിക -ഭാഷാവാദമുയർത്തി വന്ന സെബാസ്റ്റ്യൻ സീമാൻ അഥവാ സെന്തമിഴ് സീമാന്റെ ജീവിതമാണ്. ‘നാം തമിഴർ’ എന്ന സംഘടനയുടെ പുനരുദ്ധാരണം ലക്ഷ്യമിട്ടും പെരിയാറിന്റെ സമഗ്ര ദ്രാവിഡ പ്രത്യയശാസ്ത്രത്തെ വെല്ലുവിളിച്ചും മുന്നോട്ടുപോകാൻ എൻ .ടി.കെയുടെ സാരഥിയായി സീമാൻ തെരഞ്ഞെടുപ്പിനിറങ്ങി. തമിഴ് ഈഴ പ്രശ്നം മുൻനിർത്തി, കോൺഗ്രസ് - ഡി.എം.കെ മുന്നണിയുടെ വിജയം തടുക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് സീമാൻ പ്രവർത്തിച്ചത്.

സാംസ്കാരികമായും പ്രത്യയശാസ്ത്രപരമായും തമിഴ് ജനതയെ ആഴത്തിൽ സ്വാധീനിച്ച പെരിയാറിനെക്കുറിച്ചുള്ള സീമാന്റെ വിമർശനം ഭൂരിപക്ഷ ഹിന്ദുത്വ അജണ്ടയെ സൂക്ഷ്മമായി പ്രോത്സാഹിപ്പിക്കുന്നതായി നിരവധി വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്.

2011-2014 തെരഞ്ഞെടുപ്പുകളിൽ എ. ഐ. എ.ഡി.എം.കെ.യുടെ വിജയത്തിന് സീമാന്റെ പങ്കും നിർണ്ണായകമായി. ഹിന്ദുത്വ ഭാഷ സ്വീകരിച്ച് ന്യൂനപക്ഷ വിരുദ്ധവും അപകടകരവുമായ പാതയിലേക്ക് നീങ്ങുക വഴി സീമാന് ഒരു സവിശേഷ പരിവേഷം രാഷ്ട്രീയത്തിൽ ലഭിച്ചു. എൻ .ടി. കെ യുടെ രാഷ്ട്രീയ അടിത്തറയായി വർത്തിക്കുന്നത് തമിഴ് ദേശീയതയുടെ വൃതിരിക്തമായൊരു മാതൃകയായി മാറി. വംശീയവും ഭാഷാപരവുമായ വിശുദ്ധിയിൽ വേരൂന്നിയതാണ് സീമാന്റെ പ്രാദേശികവാദം. സാംസ്കാരികമായും പ്രത്യയശാസ്ത്രപരമായും തമിഴ് ജനതയെ ആഴത്തിൽ സ്വാധീനിച്ച പെരിയാറിനെക്കുറിച്ചുള്ള സീമാന്റെ വിമർശനം ഭൂരിപക്ഷ ഹിന്ദുത്വ അജണ്ടയെ സൂക്ഷ്മമായി പ്രോത്സാഹിപ്പിക്കുന്നതായി നിരവധി വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. വിജയങ്ങൾക്കുപരി തെരഞ്ഞെടുപ്പുകളെ പ്രത്യയശാസ്ത്ര പ്രചാരണത്തിന്റെ ഭാഗമായി കാണുന്ന സീമാൻ തമിഴ് രാഷ്ട്രീയത്തിൽ വേറിട്ട നേതൃബിംബമാണെന്ന് ഗ്രന്ഥകർത്താവ് ചൂണ്ടിക്കാണിക്കുന്നു.

സെന്തമിഴ്  സീമാൻ. ഹിന്ദുത്വ ഭാഷ സ്വീകരിച്ച് ന്യൂനപക്ഷ വിരുദ്ധവും അപകടകരവുമായ പാതയിലേക്ക് നീങ്ങുക വഴി സീമാന് ഒരു സവിശേഷ പരിവേഷം രാഷ്ട്രീയത്തിൽ ലഭിച്ചു.
സെന്തമിഴ് സീമാൻ. ഹിന്ദുത്വ ഭാഷ സ്വീകരിച്ച് ന്യൂനപക്ഷ വിരുദ്ധവും അപകടകരവുമായ പാതയിലേക്ക് നീങ്ങുക വഴി സീമാന് ഒരു സവിശേഷ പരിവേഷം രാഷ്ട്രീയത്തിൽ ലഭിച്ചു.

രജനീകാന്ത് എന്ന രാഷ്ട്രീയ പ്രതിഭാസത്തെക്കുറിച്ച് ഏറെക്കുറെ വിശദമായി പുസ്തകത്തിൽ പ്രതിപാദിക്കുന്നു. പരീക്ഷിക്കപ്പെടാത്ത രജനിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ വിശകലനത്തിൽ, ദ്രാവിഡ പ്രത്യയശാസ്ത്രത്തിന്റെയും ദലിത് - തൊഴിലാളി മുന്നേറ്റങ്ങളുടെയും ഭൂമികയിൽ ആത്മീയരാഷ്ട്രീയം എന്ന മുദ്രാവാക്യം തന്നെ വ്യാപകമായി അപലപിക്കപ്പെട്ടു. തന്റെ രാഷ്ട്രീയം ഏതെങ്കിലും മതത്തെ ആശ്രയിച്ചല്ലെന്നും അടിസ്ഥാനപരമായ മാനുഷികമൂല്യങ്ങളെ മാനിക്കുകയും, ജാതി- മത വിഭജനങ്ങൾക്കെതിരെ ശബ്ദിക്കുകയും ചെയ്യുന്ന ആശയമാണെന്നും അദ്ദേഹം വിശദീകരിച്ചെങ്കിലും ഇതെല്ലാം തമിഴ്നാട്ടിൽ ബി.ജെ.പിക്ക് വേരുപിടിക്കാനുള്ള ഹിന്ദുത്വയുടെ പ്രച്ഛന്ന പ്രകടനങ്ങളാണെന്നുള്ള നിലപാടിൽ വിമർശകർ ഉറച്ചുനിന്നു. രാഷ്ട്രീയത്തിലിറങ്ങാനുള്ള മുന്നൊരുക്കമായി 2018- ൽ ‘രജനി മക്കൾ മൻട്രം’ എന്ന പേരിൽ തന്റെ ആരാധക സംഘടനയെ അദ്ദേഹം പുനഃസംഘടിപ്പിച്ചു. എന്നാൽ അനീഷിന്റെ ഭാഷയിൽ രജനിയെ പിടികൂടിയ ഹാംലറ്റിയൻ സന്ദേഹം അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ തുടർച്ചയായി അനിശ്ചിതത്വത്തിലാക്കി. ഒടുവിൽ അദ്ദേഹം രാഷ്ട്രിയാഭിലാഷങ്ങൾക്ക് വിട ചൊല്ലുകയും ചെയ്തു.

രജനീകാന്ത് . പരീക്ഷിക്കപ്പെടാത്ത രജനിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ വിശകലനത്തിൽ, ദ്രാവിഡ പ്രത്യയശാസ്ത്രത്തിന്റെയും ദലിത് - തൊഴിലാളി മുന്നേറ്റങ്ങളുടെയും ഭൂമികയിൽ ആത്മീയരാഷ്ട്രീയം എന്ന മുദ്രാവാക്യം തന്നെ വ്യാപകമായി അപലപിക്കപ്പെട്ടു.
രജനീകാന്ത് . പരീക്ഷിക്കപ്പെടാത്ത രജനിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ വിശകലനത്തിൽ, ദ്രാവിഡ പ്രത്യയശാസ്ത്രത്തിന്റെയും ദലിത് - തൊഴിലാളി മുന്നേറ്റങ്ങളുടെയും ഭൂമികയിൽ ആത്മീയരാഷ്ട്രീയം എന്ന മുദ്രാവാക്യം തന്നെ വ്യാപകമായി അപലപിക്കപ്പെട്ടു.

സംഘടനയിൽ പുതുതായി നിയമിക്കപ്പെട്ടിരുന്ന പ്രാദേശിക നേതാക്കളും താഴേക്കിടയിലെ പ്രവർത്തകരും മറ്റു രാഷ്ട്രീയ സംഘടനകളിലേക്ക് ചേക്കേറിയതോടെ രജനിയുടെ രാഷ്ട്രീയ പ്രവേശത്തിനും വിരാമമായി.

അവതാരികയിൽ കവിയും സാമൂഹിക നിരീക്ഷകനുമായ പി.എൻ. ഗോപീകൃഷ്ണണന്റെ വാക്കുകൾ ആവർത്തിച്ചാൽ, സാമൂഹിക ജനാധിപത്യം എന്ന പരികല്പനയുടെ ആശയപരവും പ്രായോഗികവുമായ പ്രവർത്തനങ്ങളെപ്പറ്റി താത്പര്യപ്പെടുന്ന ഒരാൾക്ക് ഉൾക്കാഴ്ച നൽകുന്ന മികവുറ്റ ഗ്രന്ഥമാണിത്.

Comments