എം.എൻ. കാരശ്ശേരി

വായനയുടെ ആഘോഷങ്ങൾ,
വായനക്കാരുടെ അഭിരുചികൾ

അവാർഡ് കിട്ടി എന്നതോ, മുഖ്യമന്ത്രി പ്രകാശനം ചെയ്തു എന്നതോ, പ്രമുഖ വ്യക്തി അവതാരിക എഴുതി എന്നതോ, ഇതിനകം ഇത്രായിരം കോപ്പി വിറ്റഴിഞ്ഞു എന്നതോ ഒന്നും സഹൃദയരായ വായനക്കാരെ വിഭ്രമിപ്പിക്കുകയില്ല- എം.എൻ. കാരശ്ശേരി എഴുതുന്നു.

തിരിച്ചറിവുണ്ടാകാൻ ഇന്ന് പുസ്തകം വായിക്കേണ്ട കാര്യമില്ല; ഒന്നും ഓർത്തുവെക്കേണ്ടതു കൂടിയില്ല. ഏതു വിവരവും അപ്പപ്പോൾ ഗൂഗിൾ വഴിക്കോ എഐ സഹായത്തോടെ മറ്റു സംവിധാനം വഴിക്കോ കിട്ടും.

വായിക്കുന്നത് നമ്മുടെ ചിന്തയും ഭാവനയും വളരാനാണ്. പ്രശസ്ത ഇംഗ്ലീഷ് വിമർശകൻ ഐ.എ റിച്ചാർഡിന്റെ The Principals of Litarary Criticism എന്ന പുസ്തകം തുടങ്ങുന്നത് ഈ വാക്യത്തിലാണ്: ‘A book is a machine to think with’ (പുസ്തകം നമ്മെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു യന്ത്രമാണ്) യുക്തിപൂർവ്വം എഴുതപ്പെട്ട തത്വചിന്താഗ്രന്ഥം വായിക്കുന്ന ഒരാളുടെ ചിന്തയും യുക്തിയും നിശിതമാകും. ഭാവനാസമൃദ്ധമായ കാവ്യം വായിക്കുന്ന ഒരാളുടെ ഭാവനാശേഷി വർദ്ധിക്കും. ചിന്തയും ഭാവനയും മറ്റ് ജീവജാലങ്ങൾക്കില്ലാത്ത ഗുണങ്ങൾ; മനുഷ്യർക്ക് അത്യാവശ്യമുള്ളവ.

ദൃശ്യകലകൾ പോലും ചിന്തയ്ക്കും ഭാവനയ്ക്കും പരിധി നിശ്ചയിക്കുന്നു. രാമായണം വായിക്കുമ്പോൾ പത്തു തലയും ഇരുപതു കൈയുമുള്ള രാവണനെ നിങ്ങൾ സ്വന്തമായി സങ്കല്പത്തിലൂടെ സൃഷ്ടിക്കും. സംവിധായകന്റെ സിനിമയിൽ അയാളുടെ സങ്കല്പത്തിലുള്ള രാവണരൂപം സൃഷ്ടിക്കുകയാണ്. അതു കാണുമ്പോഴും പിന്നീട് അത് ഓർക്കുമ്പോഴും അന്യരുടെ ഭാവനയിൽ ഉരുവംകൊണ്ട രാക്ഷസരാജാവിനെ മാത്രമേ കാണാൻ പറ്റൂ. അവിടെ, നിങ്ങളുടെ ഭാവനാശേഷിയോ, സങ്കല്പശക്തിയോ ഒന്നും വിടരുന്നില്ല.

ചിന്തയുടെ കാര്യവും ഇതുതന്നെ. നിരന്തരം വ്യായാമം കൊടുത്താലേ ചിന്താശേഷി ഉണരുകയുള്ളൂ. പ്രസംഗം കേട്ടാലോ സിനിമ കണ്ടാലോ പാട്ടു കേട്ടാലോ ഒന്നും ഒരു ചിന്തയും ഉദിക്കുകയില്ല എന്നാണോ? അല്ല. ചിന്തയ്ക്കുള്ള പ്രേരണയും സാഹചര്യവും അധികം നല്‍കുന്നത് പുസ്തകങ്ങളാണ്.

ഒരു കാലത്ത് മനുഷ്യർ എല്ലാറ്റിനും ഓർമയെ ആശ്രയിച്ചിരുന്നു. എഴുത്ത് കണ്ടുപിടിക്കുന്നതിന് മുമ്പത്തെ കാര്യമാണ്. പിന്നെ ഇലകളിലോ തോലുകളിലോ എല്ലുകളിലോ കല്ലുകളിലോ ഒക്കെയായി എഴുത്ത്. കുറേക്കഴിഞ്ഞ് എഴുത്തിന്റെ രംഗത്ത് താളിയോല, ചെമ്പോല മുതലായ ‘പരിഷ്കരിച്ച’ മാധ്യമങ്ങൾ വന്നെത്തി. അതും കഴിഞ്ഞ് കടലാസ്. ഇപ്പോൾ അത് സ്ക്രീൻ ആവുന്നു. ‘കിൻഡിലി’ലെ വായന, വായനയല്ലെന്ന് പറയുന്നതിൽ ഒരു യുക്തിയുമില്ല. പ്രതലം ഏതായാലും ‘വായന’ നടക്കുന്നുണ്ട്. അതുമതി.

വിദ്യാർത്ഥികൾക്കിടയിൽ വായന പ്രോത്സാഹിപ്പിക്കുന്നത് നല്ല കാര്യമാണ്. മനസ്സിൽ നിന്ന് ശീലമല്ല, ശീലത്തിൽ നിന്ന് മനസ്സ് ആണ് രൂപം കൊള്ളുന്നത്. കുറച്ചുദിവസം രാവിലെ പത്രം വായിച്ചാൽ പത്രവായന ശീലമാകും. പിന്നെ എന്നും രാവിലെ പത്രം കാണണം എന്നാകും മനസ്സ്. പുസ്തകവായന പരിചയിച്ചാൽ അതും ശീലമാകും.

പലിശീലനത്തിന്റെ ഭാഗമായി കുട്ടികളെക്കൊണ്ട് വായനയുമായി ബന്ധപ്പെട്ട ചിലതു എഴുതിക്കുന്നതും കൊള്ളാം.

രാമായണം വായിക്കുമ്പോൾ പത്തു തലയും ഇരുപതു കൈയുമുള്ള രാവണനെ നിങ്ങൾ സ്വന്തമായി സങ്കല്പത്തിലൂടെ സൃഷ്ടിക്കും. സംവിധായകന്റെ സിനിമയിൽ അയാളുടെ സങ്കല്പത്തിലുള്ള രാവണരൂപം സൃഷ്ടിക്കുകയാണ്.
രാമായണം വായിക്കുമ്പോൾ പത്തു തലയും ഇരുപതു കൈയുമുള്ള രാവണനെ നിങ്ങൾ സ്വന്തമായി സങ്കല്പത്തിലൂടെ സൃഷ്ടിക്കും. സംവിധായകന്റെ സിനിമയിൽ അയാളുടെ സങ്കല്പത്തിലുള്ള രാവണരൂപം സൃഷ്ടിക്കുകയാണ്.

പ്രചാരവും
നിലവാരവും

കൂടുതൽ പ്രചാരം നേടിയ (പോപ്പുലർ) കൃതികളും കൂടുതൽ വില്‍പ്പനയുള്ള (ബെസ്റ്റ് സെല്ലർ) കൃതികളും വായിക്കാൻ ഉത്സാഹം കൂടും. അതിൽ തെറ്റൊന്നുമില്ലതാനും. പക്ഷേ, കൃതിയുടെ മഹത്വമിരിക്കുന്നത് പ്രചാരത്തിലോ വില്‍പ്പനയിലോ അല്ല എന്ന വിവേകം വേണം.
കൃതിയുടെ മഹത്വം നിർണയിക്കാനുള്ള അളവുകോൽ എന്താണ്?
അത് നിർവ്വചിക്കുക പ്രയാസം. എന്റെ നിലപാട് പറയാം: ധാർമിക മൂല്യങ്ങളിലും പ്രതിപാദനശൈലികളിലും ഒരാൾക്കുള്ള അഭിരുചി അടിസ്ഥാനമാക്കിയാണ് ഓരോരുത്തരും സാഹിത്യകൃതികളെ വിലയിരുത്തുന്നത്. ഹിംസ പ്രോത്സാഹിപ്പിക്കുന്ന പുസ്തകം എത്ര കലാസുന്ദരമായി എഴുതപ്പെട്ടതായാലും അഹിംസാവാദിക്ക് പിടിക്കുകയില്ല. അംഹിസ പ്രബോധനം ചെയ്യുന്ന കൃതി കലാസുന്ദരമല്ലെങ്കിലും അതും അയാൾക്ക് പിടിക്കുകയില്ല. പ്രതിപാദ്യവും പ്രതിപാദനവും ഒരുപോലെ ‘നന്നായി’രിക്കുന്നവയെയാണ് മഹത്ത് എന്നു വിശേഷിപ്പിക്കുന്നത്.
ഇങ്ങനെയൊന്നുമല്ലാത്ത കൃതികൾ ധാരാളം വിറ്റുപോകുന്നതായും ധാരാളം വായിക്കപ്പെടുന്നതായും കാണുന്നുണ്ടല്ലോ?
ഉവ്വ്. ജീവിതദർശനത്തിലും ആവിഷ്കാരത്തിലും യാതൊരു മേന്മയും അവകാശപ്പെടാനില്ലാത്ത പല കൃതികളും ‘പോപ്പുലർ’ ആയും ‘ബെസ്റ്റ് സെല്ലർ’ ആയും കണ്ടിട്ടുണ്ട്.

ആഴം കുറഞ്ഞ കൃതികളാണ് പൊതുവെ ആളുകൾക്ക് പ്രിയങ്കരം. പണ്ട് ‘പൈങ്കിളി’ എന്നു സാഹിത്യ നിരൂപകന്മാർ വിളിച്ചിരുന്നതരം കൃതികൾ ഇപ്പോഴും നമ്മുടെ ഭാഷയിൽ പുതിയ രൂപത്തിൽ വരുന്നുണ്ട് എന്നതാണ് എന്റെ ഊഹം. വെറുതെ നേരമ്പോക്കിനപ്പുറം അത്തരം രചനകൾക്ക് ആസ്വാദകർ കൂടും. മൗലികതയുള്ള കൃതികൾ കാലത്തെ അതിജീവിക്കും. ഷേക്‌സ്പിയർ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിരുന്നില്ല. ഇപ്പോഴെന്താ സ്ഥിതി?
മൗലികതയില്ലാത്ത കൃതികൾ അല്പായുസ്സ് ആയിരിക്കും ഇത് വാദിച്ചുറപ്പിക്കാവുന്ന കാര്യമല്ല. വാനയക്കാരുടെ അഭിരുചിയാണ് അതിന് തീർപ്പു കല്പിക്കുന്നത്.

ഷേക്‌സ്പിയർ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിരുന്നില്ല. ഇപ്പോഴെന്താ സ്ഥിതി? 
മൗലികതയില്ലാത്ത കൃതികൾ അല്പായുസ്സ് ആയിരിക്കും ഇത് വാദിച്ചുറപ്പിക്കാവുന്ന കാര്യമല്ല. വാനയക്കാരുടെ അഭിരുചിയാണ് അതിന് തീർപ്പു കല്പിക്കുന്നത്.
ഷേക്‌സ്പിയർ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിരുന്നില്ല. ഇപ്പോഴെന്താ സ്ഥിതി?
മൗലികതയില്ലാത്ത കൃതികൾ അല്പായുസ്സ് ആയിരിക്കും ഇത് വാദിച്ചുറപ്പിക്കാവുന്ന കാര്യമല്ല. വാനയക്കാരുടെ അഭിരുചിയാണ് അതിന് തീർപ്പു കല്പിക്കുന്നത്.

കൊണ്ടാടപ്പെടുന്ന വായന

ഇന്നു കാണുംപോലെ വായനയെ ആഘോഷിക്കുന്നത് നന്നോ എന്നു ചോദിച്ചാൽ. എന്റെ മറുപടി: നന്ന്. അതിന് എന്തൊക്കെ കോപ്രായങ്ങളുണ്ടെങ്കിലും അത് കൊണ്ടാടുന്നത് വായനയെയാണല്ലോ. ഒരുവിധമായ വായനയും ഇല്ലാതിരിക്കുന്നതിനെക്കാൾ ഏതെങ്കിലും വിധത്തിൽ വായന ഉള്ളതുതന്നെ നല്ലത്.

പുസ്തകം നല്ല സുഹൃത്താണ്- അസൂയ കാണിക്കാത്ത, ചതിക്കാത്ത, കളവ് പറയാത്ത സുഹൃത്ത്. ജീവിതകാലം മുഴുവൻ കൂടെ കൊണ്ടുനടക്കാവുന്ന വിശ്വസ്തനായ ചങ്ങാതി.

പുസ്തകം എന്നു പറഞ്ഞാലെന്താ എന്ന് ചോദിച്ചാൽ ഞാൻ പറയും: അത് രസിപ്പിക്കണം; പഠിപ്പിക്കുകയും വേണം. രസിച്ചുകൊണ്ട് പഠിക്കുക; പഠിച്ചുകൊണ്ട് രസിക്കുക. ഏതെങ്കിലും ഒന്നു പോരാ. രണ്ടും വേണം. ഈ ഗുണങ്ങളില്ലാത്ത കൃതികൾ പ്രസാധകർ ഉയർത്തിക്കാണിച്ചേക്കും. അവിടെ നമ്മുടെ രക്ഷാകവചം സ്വന്തം അഭിരുചിയാണ്. അവാർഡ് കിട്ടി എന്നതോ, മുഖ്യമന്ത്രി പ്രകാശനം ചെയ്തു എന്നതോ, പ്രമുഖ വ്യക്തി അവതാരിക എഴുതി എന്നതോ, ഇതിനകം ഇത്രായിരം കോപ്പി വിറ്റഴിഞ്ഞു എന്നതോ ഒന്നും സഹൃദയരായ വായനക്കാരെ വിഭ്രമിപ്പിക്കുകയില്ല. ഹോട്ടലിലെ കണ്ണാടിക്കൂട്ടിൽക്കണ്ട നിറപ്പകിട്ടുള്ള പലഹാരങ്ങളെല്ലാം നാം വാങ്ങിത്തിന്നാറില്ലല്ലോ. നമ്മുടെ രുചിക്ക് പിടിക്കുന്നതേ കഴിക്കൂ. അതുതന്നെ ഇവിടെയും സ്ഥിതി. കൂടുതൽ ആള് കണ്ട സിനിമയാണ് മഹത്തായ സിനിമ എന്ന് ആളുകൾ കരുതും. അതിന് സമാധാനം പറയുക പ്രയാസമാണ്. കാരണം ഇവിടെ ഓരോരുത്തരുടെയും വ്യക്തിപരമായ രുചിയാണ് തീർപ്പ് കല്പിക്കുന്നത്.

പുസ്തകം എന്നു പറഞ്ഞാലെന്താ എന്ന് ചോദിച്ചാൽ ഞാൻ പറയും: അത് രസിപ്പിക്കണം; പഠിപ്പിക്കുകയും വേണം. രസിച്ചുകൊണ്ട് പഠിക്കുക; പഠിച്ചുകൊണ്ട് രസിക്കുക. ഏതെങ്കിലും ഒന്നു പോരാ. രണ്ടും വേണം.
പുസ്തകം എന്നു പറഞ്ഞാലെന്താ എന്ന് ചോദിച്ചാൽ ഞാൻ പറയും: അത് രസിപ്പിക്കണം; പഠിപ്പിക്കുകയും വേണം. രസിച്ചുകൊണ്ട് പഠിക്കുക; പഠിച്ചുകൊണ്ട് രസിക്കുക. ഏതെങ്കിലും ഒന്നു പോരാ. രണ്ടും വേണം.

മാനസികമായ ഉല്ലാസവും സാംസ്കാരികമായ ഉന്നതിയുമാണ് വായനയുടെ പ്രയോജനം. പുസ്തകം നല്ല സുഹൃത്താണ്- അസൂയ കാണിക്കാത്ത, ചതിക്കാത്ത, കളവ് പറയാത്ത സുഹൃത്ത്. ജീവിതകാലം മുഴുവൻ കൂടെ കൊണ്ടുനടക്കാവുന്ന വിശ്വസ്തനായ ചങ്ങാതി. നല്ലതും ചീത്തയുമായ സന്ദർഭങ്ങളിലെല്ലാം ഒരുപോലെ ആശ്രയിക്കാവുന്ന സ്നേഹിതൻ. അമ്മയായും അധ്യാപകനായും കൂട്ടുകാരിയായും രൂപാന്തരപ്പെടാൻ എളുപ്പം സാധിക്കുന്ന മാന്ത്രികൻ.

ഒരു വ്യക്തിയുടെ സമ്പത്തുക്കളിൽ പ്രധാനം വായനാശീലമണ് എന്നാണ് എന്റെ വിചാരം.


Summary: An article written by MN Karassery on New Age reading


എം.എൻ. കാരശ്ശേരി

എഴുത്തുകാരന്‍, ഭാഷാ പണ്ഡിതന്‍, സാമൂഹിക നിരീക്ഷകന്‍. മക്കയിലേക്കുള്ള പാത (വിവര്‍ത്തനം), മാരാരുടെ കുരുക്ഷേത്രം, ഉമ്മമാര്‍ക്കുവേണ്ടി ഒരു സങ്കട ഹരജി, വര്‍ഗീയതക്കെതിരെ ഒരു പുസ്തകം, തെളിമലയാളം, നീതി തേടുന്ന വാക്ക് തുടങ്ങിയവ പ്രധാന പുസ്തകങ്ങള്‍.

Comments