വായനയുടെ സ്വഭാവികമായ
ആവാസവ്യവസ്ഥകൾ

ആഘോഷിക്കപ്പെടുന്ന പുസ്തകങ്ങൾ സ്വന്തം ഷെൽഫിലുണ്ടെന്നതിൽ അഭിമാനിച്ച് തുടങ്ങുന്ന മലയാളി ട്രെന്റ് രൂപപ്പെടുകയാണ്. വൈകാതെ ട്രെൻ്റ് സെറ്റേഴ്സ് എന്ന പദം എഴുത്തുകാരെ വിശേഷിപ്പിക്കാനും ഉപയോഗിച്ചേക്കാം. നിലനിൽക്കാൻ ശേഷിയുള്ളവ മാത്രം അപ്പോഴും അതിജീവിയ്ക്കും- ഷബ്ന മറിയം എഴുതുന്നു.

തൊന്നിനെയും പോലെത്തന്നെ വായനയും ഓരോരുത്തർക്കും ഓരോന്നാണെന്നാണ് തോന്നാറുള്ളത്. വ്യക്തികൾക്കനുസരിച്ചും കാലദേശങ്ങൾക്കനുസരിച്ചും സ്വാഭാവികമായും അത് പലതായിത്തീരും. വായനയാൽ മാറിമറഞ്ഞ, കുതിച്ചുയർന്ന മനുഷ്യരെ കണ്ടിട്ടുണ്ട്. നൂറ്റാണ്ടുകൾ പുസ്തകത്തിൽ തലപൂണ്ടിരുന്നിട്ടും വളർച്ചയോ തളർച്ചയോ ഇല്ലാതെ തുടങ്ങിയിടത്ത് തന്നെ മരിച്ചോ മരവിച്ചോ പോകുന്ന മനുഷ്യരെയും കണ്ടിട്ടുണ്ട്. അതുകൊണ്ട് വായനയെന്നാൽ ഇതാണെന്ന ഒരു ‘നിർവ്വചനം’ സാധ്യമാകുന്നില്ല.

എന്തായാലും നിലയില്ലാക്കയത്തിലേക്ക് വീണുപോയൊരു പുസ്തകപ്രേമിയുടെ വായനയും, സഹയാത്രികൻ വായിക്കുന്നത് നോക്കി കൊതി പൂണ്ടിരുന്ന് അതൊന്ന് വാങ്ങി വായിച്ച് തൃപ്തിയടയുന്ന ഒരാളുടെ വായനയും ഏറെ വ്യത്യസ്തമാണ്. ഇതിലുമേറെ വ്യത്യസ്തമായിരിക്കും രാഷ്ട്രീയശരികളുടെ അടിസ്ഥാനത്തിൽ സൂപ്പർ സെൻസർമാരായി മാറിയ സെൻസിറ്റിവിറ്റി വായനക്കാരുടെ വായന.

വ്യക്തിപരമായി പറഞ്ഞാൽ ബാല്യകൗമാരത്തെ വായന സ്വാധീനിച്ചത്രയും മറ്റൊന്നും സ്വാധീനിച്ചില്ലെന്ന് പറയേണ്ടിവരും. അന്നത്തെ ആഹ്ലാദത്തിൻ്റെ, ആരവങ്ങളുടെ ചൂളംവിളികൾ ഇപ്പോഴും മുന്നോട്ടു നടത്തിക്കാൻ പ്രാപ്തിയുള്ളതാണ്. ഇന്ന്, പക്ഷെ, പ്രിൻ്റ് പോലെത്തന്നെ ഓൺലൈൻ വായനയും ജീവിതത്തിൻ്റെ ഭാഗമായിക്കഴിഞ്ഞു.

ബാല്യകൗമാരത്തെ വായന സ്വാധീനിച്ചത്രയും മറ്റൊന്നും സ്വാധീനിച്ചില്ലെന്ന് പറയേണ്ടിവരും. അന്നത്തെ ആഹ്ലാദത്തിൻ്റെ, ആരവങ്ങളുടെ ചൂളംവിളികൾ ഇപ്പോഴും മുന്നോട്ടു നടത്തിക്കാൻ പ്രാപ്തിയുള്ളതാണ്. / Photo: Pratham Books
ബാല്യകൗമാരത്തെ വായന സ്വാധീനിച്ചത്രയും മറ്റൊന്നും സ്വാധീനിച്ചില്ലെന്ന് പറയേണ്ടിവരും. അന്നത്തെ ആഹ്ലാദത്തിൻ്റെ, ആരവങ്ങളുടെ ചൂളംവിളികൾ ഇപ്പോഴും മുന്നോട്ടു നടത്തിക്കാൻ പ്രാപ്തിയുള്ളതാണ്. / Photo: Pratham Books

അടുത്ത സുഹൃത്തുക്കളിൽ പലരും പ്രിൻ്റഡ് ആനുകാലികങ്ങളെത്തന്നെ ഫോളോ ചെയ്യുന്നത് ‘magster' വഴിയൊക്കെയാണ്. പ്രമുഖ പ്രസാധകർക്കെല്ലാം ഇ -ബുക്സും നിലവിൽ വന്നുകഴിഞ്ഞു. ഒരു ഉത്പന്നത്തിൻ്റെ വിപണനമൂല്യം പരിഗണിക്കുമ്പോൾ ഇതൊക്കെ കാലത്തിനനുസരിച്ച് സ്വാഭാവികം എന്നു തന്നെ പറയേണ്ടിവരും.

എഴുതുന്ന ആളുകളെ സംബന്ധിച്ച് സ്വന്തം സൃഷ്ടിയെ ' ഉൽപ്പന്നം’ എന്ന് പറയുന്നതിൽ വൈകാരികമായ പ്രശ്നങ്ങൾ നേരിടാനിടയുണ്ടെങ്കിലും പ്രസാധകർക്ക് വിൽപ്പനയാണ് പ്രധാനം.

പിന്നെ പ്രധാനമായും ശ്രദ്ധിക്കുന്നത്, ആഘോഷിക്കപ്പെടുന്ന പുസ്തകങ്ങൾ സ്വന്തം ഷെൽഫിലുണ്ടെന്നതിൽ അഭിമാനിച്ച് തുടങ്ങുന്ന മലയാളി ട്രെൻ്റിനെയാണ്. വൈകാതെ ട്രെൻ്റ് സെറ്റേഴ്സ് എന്ന പദം എഴുത്തുകാരെ വിശേഷിപ്പിക്കാനും ഉപയോഗിച്ചേക്കാം. നിലനിൽക്കാൻ ശേഷിയുള്ളവ മാത്രം അപ്പോഴും അതിജീവിയ്ക്കും.

എന്തായാലും വായനയുടെ ജനാധിപത്യവത്ക്കരണമെന്നാൽ സൂക്ഷ്മ സംവേദനക്ഷമതയുള്ള വായനാമണ്ഡലങ്ങളുടെ ആവിർഭാവമാണല്ലോ. നൂറ്റാണ്ടുകൾ കൊണ്ടുണ്ടായ ആ യാത്ര ഇന്നിവിടെ എത്തിനിൽക്കുന്നു. സാംസ്ക്കാരിക ഉന്നതിക്ക് കാരണം ഇവിടത്തെ ഗ്രാമീണ വായനശാലകളായിരുന്നു എന്ന് വിശ്വസിക്കുന്ന ഒരു തലമുറ ഇപ്പോഴുമുണ്ട്.

സാംസ്ക്കാരിക ഉന്നതിക്ക് കാരണം ഇവിടത്തെ ഗ്രാമീണ വായനശാലകളായിരുന്നു എന്ന് വിശ്വസിക്കുന്ന ഒരു തലമുറ ഇപ്പോഴുമുണ്ട്. / Photo: Wikimedia Commons
സാംസ്ക്കാരിക ഉന്നതിക്ക് കാരണം ഇവിടത്തെ ഗ്രാമീണ വായനശാലകളായിരുന്നു എന്ന് വിശ്വസിക്കുന്ന ഒരു തലമുറ ഇപ്പോഴുമുണ്ട്. / Photo: Wikimedia Commons

ഒരു കുട്ടിയുടെ വായനാവൈദഗ്ധ്യം വിജയത്തിന് പ്രസക്തമാണെന്നും പാഠ്യപദ്ധതിയുടെ വ്യാപ്തി ആക്സസ് ചെയ്യാനും ആശയവിനിമയവും ഭാഷാവൈദഗ്ധ്യവും മെച്ചപ്പെടുത്താനും വായന കൂടിയേ തീരൂ എന്നും നിരന്തരം അധ്യാപകരാൽ ഓർമിപ്പിക്കപ്പെട്ട ഒരു തലമുറയുടെ പ്രതിനിധിയാണ് ഞാനും. പക്ഷേ ഇന്ന് ലോകം മുഴുവൻ ഒരു വിരൽത്തുമ്പിലേക്ക് ചുരുങ്ങിയിരിക്കുമ്പോൾ, വിനോദത്തിൻ്റെയും വിജ്ഞാനത്തിൻ്റെയും അനന്തസാധ്യതകൾ തുറന്നു കിടക്കുമ്പോൾ വായനയിലേക്ക് പുതിയ തലമുറയെ നിരന്തരം നയിക്കുക എന്നതാണ് പ്രസാധക വിപണിയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം എന്നു തോന്നുന്നു, ‘പ്രിൻ്റ് ഓൺ ഡിമാൻ്റ് ' ഒക്കെ വലിയ അളവിൽ അവർക്ക് സപ്പോർട്ടീവാകുമ്പോഴും.

ഓർമയുറയ്ക്കുന്ന പ്രായം മുതൽ സാങ്കേതികതയുടെ അതിപ്രസരത്തിൽ ജീവിച്ചുപോരുന്ന പുതിയ തലമുറയിൽപ്പെട്ട ഉപഭോക്താവിനെ അവർക്കനുസരിച്ച വിപണനതന്ത്രങ്ങളിലൂടെ ബുദ്ധിയിലേക്ക് / സെർച്ചുകളിലേക്ക് ഇൻജക്റ്റ് ചെയ്യേണ്ടിവരുന്നു. എഴുതുന്ന ആളുകളെ സംബന്ധിച്ച് സ്വന്തം സൃഷ്ടിയെ ' ഉൽപ്പന്നം’ എന്ന് പറയുന്നതിൽ വൈകാരികമായ പ്രശ്നങ്ങൾ നേരിടാനിടയുണ്ടെങ്കിലും പ്രസാധകർക്ക് വിൽപ്പനയാണ് പ്രധാനം. പുസ്തകവിപണിയുടെ മത്സരത്തിലേക്ക് ആഗ്രഹിക്കുന്നില്ലെങ്കിൽപ്പോലും എഴുത്തുകാരും ചെന്നെത്തുന്നതിലും അദ്‌ഭുതമൊന്നുമില്ല. ആയിരത്തിൽ ഒരാളായി നിൽക്കുന്നത് മനുഷ്യരെ പലപ്പോഴും ആശങ്കാകുലരാക്കും.

പ്രധാനമായും ശ്രദ്ധിക്കുന്നത്, ആഘോഷിക്കപ്പെടുന്ന പുസ്തകങ്ങൾ സ്വന്തം ഷെൽഫിലുണ്ടെന്നതിൽ അഭിമാനിച്ച് തുടങ്ങുന്ന മലയാളി ട്രെൻ്റിനെയാണ്.
പ്രധാനമായും ശ്രദ്ധിക്കുന്നത്, ആഘോഷിക്കപ്പെടുന്ന പുസ്തകങ്ങൾ സ്വന്തം ഷെൽഫിലുണ്ടെന്നതിൽ അഭിമാനിച്ച് തുടങ്ങുന്ന മലയാളി ട്രെൻ്റിനെയാണ്.

സോഷ്യൽ മീഡിയ വ്യാപനത്തോടെ ഗൗരവമായി വായനയെ എടുക്കുന്ന ഭൂരിഭാഗം മനുഷ്യര്യം എഴുത്തിലും കൈവെച്ചത് കാണാം. ഇതൊന്നും അനാവശ്യ ഇടപെടലായി തോന്നുന്നില്ല എന്നതാണ് സത്യം. കാരണം, ഓരോ കാലത്തിനുമനുസരിച്ചുള്ള ആവാസവ്യവസ്ഥ രൂപപ്പെട്ടു വരുന്നതായി മാത്രം ഇതിനെയെല്ലാം കാണുന്നു. ഏതു കാലത്തേയും പോലെ മുതിർന്നവരായാലും കുട്ടികളായാലും ഈ പ്രക്രിയയിലൂടെ കടന്നുപോകുകയും അവരവർക്കാവശ്യമുള്ളതിനെ മാത്രം ഒടുവിൽ ഫിൽറ്റർ ചെയ്തെടുക്കുകയും ചെയ്യും.

എല്ലാ മത്സരങ്ങൾക്കുമപ്പുറം വൈകാരികവും ആത്മീയവുമായ ഉണർവ്വ് പകരാൻ വായനയ്ക്കാവട്ടെ എന്നുമാത്രം പ്രത്യാശിക്കുന്നു.


Summary: Book Reading Habits and Commercialisation of Reading - Shabna Mariyam Writes.


ഷബ്ന മറിയം

കഥാകൃത്ത്, നോവലിസ്റ്റ്. കണ്ടന്റ് റൈറ്ററായും പ്രൊഫഷനൽ അവതാരകയായും ജോലി ചെയ്യുന്നു. ആദ്യ നോവൽ പിഗ്മെന്റ്. ഹവ്വ, ആയതി എന്നീ നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments