താരിഖ് അലി, സമീർ ചോപ്ര, അലക്സി നവാൽനി, മനു എസ്. പിള്ള

Anxiety: A Philosophical Guide;
ഉൽക്കണ്ഠയിൽ നമ്മളൊറ്റയ്ക്കല്ല

‘‘Anxiety- യെ മനസ്സിലാക്കാൻ ശ്രമിക്കുന്ന മികച്ചൊരു പുസ്തകം 2024-ൽ വായിക്കാൻ സാധിച്ചു. അമേരിക്കയിലെ ബ്രൂൻ കോളേജ് ഓഫ് ഫിലോസഫിയിലെ പ്രൊഫസറായ സമിർ ചോപ്ര രചിച്ച Anxiety: A Philosophical Guide’’- ഈ പുസ്തകം അടക്കം 2024-ൽ വായിച്ച ഏറ്റവും പ്രിയപ്പെട്ട നാലു പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നു, എൻ.ഇ. സുധീർ.

ടുത്തകാലത്ത് വായിച്ച ശ്രദ്ധേയമായ നാലു പുസ്തകങ്ങളെപ്പറ്റിയാണ് എഴുതുന്നത്. ഇവയിൽ രണ്ടെണ്ണം ആത്മകഥകളാണ്. രണ്ടും രാഷ്ട്രീയ പോരാളികളുടേത്; ഒരാൾ കൊല്ലപ്പെട്ടു. മറ്റേയാൾ വാർദ്ധക്യത്തിലും ബൗദ്ധിക പോരാട്ടം തുടരുന്നു. ലോകം ഇങ്ങനെയല്ല മുന്നേറേണ്ടത് എന്ന് ഉറച്ചു വിശ്വസിച്ചവർ. ഈ ആത്മകഥകൾ എനിക്ക് എന്തോ ഒരാശ്വാസം പകർന്നുതരുന്നു.

മറ്റൊന്ന് ഹിന്ദു ഐഡൻ്റിറ്റിയെക്കുറിച്ചുള്ളതാണ്. ചരിത്രത്തിലെ ഹിന്ദുവിനെ കുറേക്കൂടി വെളിച്ചത്തിൽ കാണാൻ പ്രേരിപ്പിക്കുന്ന ഒരു നല്ല പുസ്തകം.

നാലാമത്തേത് ഉൽക്കണ്ഠയെപ്പറ്റിയുള്ള ദാർശനിക വിചാരങ്ങളാണ്. ഉൽക്കണ്ഠ മനുഷ്യൻ്റെ ഐഡൻ്റിറ്റിയുടെ ഭാഗമെന്ന് പറഞ്ഞുവെക്കുന്ന മികച്ചൊരു പുസ്തകം. ഇവയെ കൂടാതെ ധാരാളം നല്ല പുസ്തകങ്ങൾ വായിച്ച വർഷമാണ് 2024. എൻ്റെ സുഹൃത്തുക്കൾ നിശ്ചയമായും വായിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്ന നാലെണ്ണത്തെ ഇവിടെ പരിചയപ്പെടുത്തി എന്നു മാത്രം. ഇവയ്ക്കൊക്കെ വരുംകാല മാനവികതയിൽ ഇപെടാനുള്ള കരുത്തുണ്ട് എന്നൊരു തോന്നലിൽ.

ഉൽക്കണ്ഠ എന്നത് പണ്ടത്തെപ്പോലെ അവരുടെ കൂടെ ഈ 21-ാം നൂറ്റാണ്ടിലും നിലകൊള്ളുന്നു. എന്തുകൊണ്ടാണ് അതിൽനിന്നുള്ള മോചനം അസാധ്യമായി തുടരുന്നത്?

.ഐ (AI) കാലത്തെ മനുഷ്യരായ നമ്മൾ എന്തുകൊണ്ടാണ് ഇക്കാലത്തും ‘anxious being’ ആയി തുടരുന്നത്? സാങ്കേതികവിദ്യയുടെ വികാസം ലോകത്തെ അനുനിമിഷം മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. മാനവരാശി ഭാവനയിൽ പോലും കാണാത്ത മാറ്റങ്ങൾ ലോകത്ത് നടന്നുകഴിഞ്ഞു; നടന്നുകൊണ്ടിരിക്കുന്നു. ലോകത്തിന്റെ ഒട്ടുമിക്കവാറും പ്രശ്നങ്ങൾക്ക് മനുഷ്യർ പരിഹാരം കണ്ടെത്തിക്കഴിഞ്ഞു എന്നുതന്നെ പറയാം. അപ്പോഴും അവരിൽ നിന്ന് ഉൽക്കണ്ഠ ഇല്ലാതാകുന്നില്ല. (anxiety എന്ന ഇംഗ്ലീഷ് വാക്കിന് സമാനമായ പദമായാണ് ഉൽക്കണ്ഠ എന്ന് ഞാനുപയോഗിക്കുന്നത്. ആകാംക്ഷയെന്നും പറയാം. രണ്ടായാലും അർത്ഥം പൂർണ്ണമാവുമോ എന്ന ആശങ്കയും എനിക്കുണ്ട്.)

ഉൽക്കണ്ഠ എന്നത് പണ്ടത്തെപ്പോലെ അവരുടെ കൂടെ ഈ 21-ാം നൂറ്റാണ്ടിലും നിലകൊള്ളുന്നു. എന്തുകൊണ്ടാണ് അതിൽനിന്നുള്ള മോചനം അസാധ്യമായി തുടരുന്നത്? Anxiety- യെ മനസ്സിലാക്കാൻ ശ്രമിക്കുന്ന മികച്ചൊരു പുസ്തകം കഴിഞ്ഞ വർഷം വായിക്കാൻ സാധിച്ചു. അമേരിക്കയിലെ ബ്രൂൻ കോളേജ് ഓഫ് ഫിലോസഫിയിലെ പ്രൊഫസറായ സമിർ ചോപ്ര രചിച്ച Anxiety: A Philosophical Guide.

ഉൽക്കണ്ഠയെ രോഗാവസ്ഥ എന്നതിലുപരി, ഒരു ദർശനിക പ്രശ്നമായി നോക്കിക്കാണാനാണ് ഈ പുസ്തകം ശ്രമിക്കുന്നത്.
ഉൽക്കണ്ഠയെ രോഗാവസ്ഥ എന്നതിലുപരി, ഒരു ദർശനിക പ്രശ്നമായി നോക്കിക്കാണാനാണ് ഈ പുസ്തകം ശ്രമിക്കുന്നത്.

ഉൽക്കണ്ഠയെ രോഗാവസ്ഥ എന്നതിലുപരി, ഒരു ദർശനിക പ്രശ്നമായി നോക്കിക്കാണാനാണ് ഈ പുസ്തകം ശ്രമിക്കുന്നത്. സത്യത്തിൽ തത്വചിന്തയും ഉത്കണ്ഠയും ഒരേ ദിശയിലാണ് പ്രവർത്തിക്കുന്നത്. രണ്ടും അന്വേഷണങ്ങളാണ്. ഉത്തരം കണ്ടെത്താനുള്ള ശ്രമങ്ങളാണ്. നമ്മൾ എന്ന പ്രഹേളികയെക്കുറിച്ചുള്ള അന്വേഷണം. മതം, മനഃശാസ്ത്രം, അസ്ഥിത്വവാദം, മറ്റു സൈദ്ധാന്തികാന്വേഷണങ്ങൾ എന്നിവയിൽ ഈ പ്രശ്നത്തെ എങ്ങനെയാണ് നോക്കിക്കണ്ടത് എന്ന് വിശദമായി ഗ്രന്ഥകാരൻ പരിശോധിക്കുന്നു. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വമാണ് പൊതുവിൽ ഇതിന്റെ അടിസ്ഥാനം.

“…to be anxious is to be human and that to be human is to be anxious” എന്നാണ് സമിർ ചോപ്ര തന്റെ അന്വേഷണങ്ങളുടെ അവസാനം പറഞ്ഞു വെക്കുന്നത്. ഉൽക്കണ്ഠയിൽ നമ്മളൊറ്റയ്ക്കല്ല എന്ന സമാധാനത്തിലാണ് ഈ പുസ്തകവായന ഞാൻ അവസാനിപ്പിക്കുന്നത്. ലോകത്തിന്റെ ഉയരങ്ങളിൽ വിരാചിക്കുന്നവർ, അധികാരം കൊണ്ടും സമ്പത്തുകൊണ്ടും പ്രശസ്തി കൊണ്ടും ഉയർന്നുനിൽക്കുന്നവരിലും ഉൽക്കണ്ഠ നിലനിൽക്കുന്നുണ്ട്. ഇത് മനുഷ്യൻ എന്നതിന്റെ അടയാളമാണ്. മാനവരാശിയിലെ അംഗമാണ് എന്നതിന്റെ സാക്ഷ്യപത്രമാണ്. എനിക്ക് ഉത്കണ്ഠയുണ്ട്. അതിനാൽ ഞാൻ പലതും അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ഇതൊരു പരിഹാരം തേടേണ്ട പ്രശ്നമാണോ? അല്ലെന്നാണ് ഈ കൃതി പറഞ്ഞുവെക്കുന്നത്.

Anxiety- യെ മനസ്സിലാക്കാൻ ശ്രമിക്കുന്ന മികച്ചൊരു പുസ്തകമാണ് അമേരിക്കയിലെ ബ്രൂൻ കോളേജ് ഓഫ് ഫിലോസഫിയിലെ പ്രൊഫസറായ സമിർ ചോപ്ര രചിച്ച Anxiety: A Philosophical Guide.
Anxiety- യെ മനസ്സിലാക്കാൻ ശ്രമിക്കുന്ന മികച്ചൊരു പുസ്തകമാണ് അമേരിക്കയിലെ ബ്രൂൻ കോളേജ് ഓഫ് ഫിലോസഫിയിലെ പ്രൊഫസറായ സമിർ ചോപ്ര രചിച്ച Anxiety: A Philosophical Guide.

എന്തായാലും ഉൽക്കണ്ഠയെപ്പറ്റിയുള്ള ഈ പഠനം ഒട്ടും തന്നെ ഉൽക്കണ്ഠയില്ലാതെ ഏറെ സന്തോഷത്തോടെ വായിക്കുവാൻ സാധിച്ചു എന്നത് എടുത്തുപറയേണ്ടതുണ്ട്. അതുകൊണ്ടുകൂടിയാണ് ഞാനിതിനെ ഒരു മികച്ച പുസ്തകമായി തിരഞ്ഞെടുത്തത്. എന്റെ ചിന്തയെ ആഴത്തിൽ സ്വാധീനിച്ച ഒന്ന്. ഒരുവേള ഇടയ്ക്കൊക്കെ ഇതിന്റെ പേജുകളിലേക്ക് ഞാൻ തിരിച്ചുപോയെന്നു വരും. (Anxiety- A Philosophical Guide / Samir Chopra / Princeton University Press).

ലോകത്തിന്റെ
ഗതിവിഗതികൾ

ലോകത്തെക്കുറിച്ചുള്ള ആകുലതകളുമായി ജീവിക്കുന്ന ധാരാളം മനുഷ്യർ നമുക്കു ചുറ്റുമുണ്ട്. അവരിൽ ചിലരൊക്കെ ലോകത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം തേടാൻ ശ്രമിക്കും. അത്തരത്തിലുള്ളവരുടെ ആത്മകഥകൾക്ക് എന്റെ വായനയിൽ എപ്പോഴും ഉയർന്ന സ്ഥാനമുണ്ട്. കഴിഞ്ഞ ആറിലേറെ പതിറ്റാണ്ടുകളായി ലോകരാഷ്ട്രീയത്തിൽ സജീവമായി ഇടപെടുന്ന ആക്ടീവിസ്റ്റും ബുദ്ധിജീവിയുമാണ് താരിഖ് അലി. അവിഭക്ത ഇന്ത്യയിലെ ലാഹോറിൽ ജനിച്ച് ബ്രിട്ടനിലെ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വിയറ്റ്നാം യുദ്ധവിരുദ്ധ പ്രക്ഷോഭത്തിലേക്ക് കടന്നുവന്ന അലി അറുപതുകൾ തൊട്ട് ലോകത്തെ ഇടതുപക്ഷ രാഷ്ടീയത്തിന്റെ മുഖ്യധാരയിലുണ്ട്.

സ്വന്തമായ നിലപാടുകളുമായി ജീവിച്ച ആക്ടിവിസ്റ്റും ബുദ്ധിജീവിയുമാണ് താരിഖ് അലി. അദ്ദേഹത്തോടൊപ്പമുള്ള ലോകസഞ്ചാരമാണ് ‘You Can't Please All - Memoirs 1980- 2024’ എന്ന ആത്മകഥ.
സ്വന്തമായ നിലപാടുകളുമായി ജീവിച്ച ആക്ടിവിസ്റ്റും ബുദ്ധിജീവിയുമാണ് താരിഖ് അലി. അദ്ദേഹത്തോടൊപ്പമുള്ള ലോകസഞ്ചാരമാണ് ‘You Can't Please All - Memoirs 1980- 2024’ എന്ന ആത്മകഥ.

വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് നേതാക്കളുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു. ന്യൂ ലെഫ്റ്റ് റിവ്യു എന്ന പ്രസിദ്ധീകരണത്തിനുവേണ്ടി കേരളത്തിലെ കമ്യൂണിസ്റ്റ് നേതാവ് കെ. ദാമോദരനുമായി അക്കാലത്ത് അദ്ദേഹം നടത്തിയ അഭിമുഖം ഏറെ വിവാദമായതാണ്. 1987- ൽ അദ്ദേഹമെഴുതിയ Street Fighting years - An Autobiography of the sixties എന്ന ഓർമ്മക്കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു. അതിന്റെ തുടർച്ചയെന്നവണ്ണം ഈ വർഷം പുറത്തിറക്കിയ ആത്മകഥയാണ് ‘You Can't Please All - Memoirs 1980- 2024’.

ഇതിലൂടെ താരിഖ് അലി, താൻ ജീവിച്ച കാലഘട്ടത്തിലെ ലോകരാഷട്രീയത്തെ വിശദമായി അടയാളപ്പെടുത്തുകയാണ്. അദ്ദേഹം നോക്കിക്കണ്ട, പരിചയപ്പെട്ട നേതാക്കളെയും പ്രമുഖ വ്യക്തികളെയും, ചരിത്രസന്ദർഭങ്ങളെയും വായനയിലൂടെ നമുക്ക് പരിചയപ്പെടാൻ കഴിയുന്നു. എഡ്വേഡ് സെയ്ദ്, ഇ.പി. തോംസൺ, പെരി ആൻഡേഴ്സൺ, ഹ്യൂഗോ ഷാവേസ്, ബെനസിർ ഭൂട്ടോ, ഇന്ദിരാഗാന്ധി എന്നിവരൊക്കെ ഇക്കൂട്ടത്തിലുണ്ട്. വേറിട്ട നിരവധി അനുഭവചിത്രങ്ങളും കുറിപ്പുകളും നിരീക്ഷണങ്ങളും ചേർന്നുള്ള ഒരാഖ്യാനമായാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.

രാഷ്ട്രീയമായ ഇടപെടലിനുപരിയായി അദ്ദേഹം പ്രവർത്തിച്ച സിനിമ, നാടകം, എഴുത്ത് തുടങ്ങിയ മേഖലകളെപ്പറ്റിയും ഇതിൽ പ്രദിപാദിക്കുന്നുണ്ട്. ബൗദ്ധികപ്രവർത്തനത്തിൽ നമ്മൾ ആരെയും തൃപ്തിപ്പെടുത്താൻ ശ്രമിക്കേണ്ടതില്ലെന്ന് ആമുഖത്തിൽ താരിഖ് അലി പറഞ്ഞിട്ടുണ്ട്. പുസ്തകത്തിന്റെ ഈ സ്വഭാവമാണ് എന്നെയും ആകർഷിച്ചത്. സ്വന്തമായ നിലപാടുകളുമായി ജീവിച്ച ആക്ടിവിസ്റ്റും ബുദ്ധിജീവിയുമാണ് താരിഖ്. അദ്ദേഹത്തോടൊപ്പമുള്ള ലോകസഞ്ചാരമാണ് ഈ ആത്മകഥ. അവസാനത്തെ കുറിപ്പ് ഗാസയെക്കുറിച്ചുള്ളതാണ്.
Epilogue: The Ashes of Gaza എന്ന ആ കുറിപ്പ് അവസാനിപ്പിച്ച് അദ്ദേഹം എഴുതുന്നു: “The genocide has been going on, backed by western colonial barbarism, for nine months as I finally part company with this manuscript’’.

താരിഖ് അലി, താൻ ജീവിച്ച കാലഘട്ടത്തിലെ ലോകരാഷട്രീയത്തെ വിശദമായി അടയാളപ്പെടുത്തുകയാണ്. അദ്ദേഹം നോക്കിക്കണ്ട, പരിചയപ്പെട്ട നേതാക്കളെയും പ്രമുഖ വ്യക്തികളെയും, ചരിത്രസന്ദർഭങ്ങളെയും വായനയിലൂടെ നമുക്ക് പരിചയപ്പെടാൻ കഴിയുന്നു.

താരിഖ് അലിയുടെ പുസ്തകം വായിച്ചു തീരുമ്പോഴും ഗാസയിലെ കുരുതി തുടരുകയാണ്. ലോകരാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ ഇപ്പോഴും പ്രതീക്ഷയറ്റു കിടക്കുന്നല്ലോ എന്ന വേദനയോടെ ഞാനിത് വായിച്ചവസാനിപ്പിച്ചത്.

ചരിത്രത്തിലെ ഹിന്ദു

മനു എസ്. പിള്ളയുടെ പുതിയ പുസ്തകം, Gods, Guns and Missionaries ഏറെ ശ്രദ്ധയോടെ വായിച്ച ഒന്നാണ്. ആധുനിക ഇന്ത്യയിലെ ഹിന്ദു ഐഡൻ്റിറ്റിയെപ്പറ്റിയാണ് ഈ പഠനം. ഹിന്ദുത്വ ദേശീയതയ്ക്ക് വളക്കൂറായി മാറിയ സാംസ്കാരിക മുന്നേറ്റങ്ങളെപ്പറ്റിയും അതിന് പ്രേരകമായ ചരിത്ര സന്ദർഭങ്ങളുടെ പറഞ്ഞുകേട്ടതിനപ്പുറം സങ്കീർണ്ണമായ സാമൂഹ്യാവസ്ഥകളെപ്പറ്റിയുമുള്ള സമഗ്ര വിശകലനമെന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം. A Brief History of Hinduism എന്ന ശീർഷകത്തിലുള്ള ആമുഖ ലേഖനത്തിൽ മനു ഇങ്ങനെ കുറിച്ചിരിക്കുന്നു:

“ What this book is not is a history of Hindu Philosophy or of the lofty ideas of ancient sages. It is not a study of the Vedas and holy texts, or a quest to unearth deep meanings obscured in theological traditions. It is only an investigation into human action and reaction, in a context of political conquest, cultural domination and resistance. For those who prefer happier, more syncretic aspects of Hinduism's history- which are,. without question, inalienable parts of it- or romantic celebrations of the faith, proceed no further. The pages ahead offer something rather less interesting …. But while this is not a comforting account, it will, hopefully, prove interesting. And in its own way, illuminate why things are the way they are in the land of the Hindus.”

മനു മുന്നോട്ടു വെക്കുന്ന വാദങ്ങൾ ഹിന്ദുത്വവാദികളുടെ നാവടപ്പിക്കാൻ ശക്തിയുള്ളവയാണ്. അതിനാലാണ് ചരിത്രത്തിന്റെ നേർവായന ആഗ്രഹമുള്ളവർ മാത്രം പുസ്തകം വായനക്കെടുത്താൽ മതിയെന്ന താക്കീതോടെ അദ്ദേഹം പുസ്തകം തുടങ്ങിയത്. ആമുഖലേഖനം കൂടാതെ ഏഴ് അധ്യായങ്ങളും ‘What is Hinduism’ എന്ന ഉപസംഹാരലേഖനവുമുൾപ്പടെ പുസ്തകത്തിന് 564 പേജുണ്ട്. അതിൽ പകുതിയിലേറെ റഫറൻസ് നോട്ടുകളാണ്. ഇത് പുസ്തകത്തിന്റെ ഗൗരവം കാണിച്ചുതരുന്നു. കൊളോണിയൽ ഇടപെടലുകളിലൂടെ ഹിന്ദുയിസത്തിനുണ്ടായ മാറ്റങ്ങളാണ് പ്രധാനമായും മനു കണ്ടെത്തുന്നത്. അതോടൊപ്പം മിഷണറികളുടെ താല്പര്യങ്ങളും അടയാളപ്പെടുത്തുന്നു. എന്നാൽ ഇസ്ലാമിക സ്വാധീനം അന്വേഷിക്കുന്നുമില്ല.

മനു എസ്. പിള്ള മുന്നോട്ടു വെക്കുന്ന വാദങ്ങൾ ഹിന്ദുത്വവാദികളുടെ നാവടപ്പിക്കാൻ ശക്തിയുള്ളവയാണ്.
മനു എസ്. പിള്ള മുന്നോട്ടു വെക്കുന്ന വാദങ്ങൾ ഹിന്ദുത്വവാദികളുടെ നാവടപ്പിക്കാൻ ശക്തിയുള്ളവയാണ്.

അക്ബറിന്റെ കാലം തൊട്ടാണ് മനുവിന്റെ അന്വേഷണം തുടങ്ങിയിരിക്കുന്നത്. സവർക്കറിന്റെ മരണത്തോടെ അവസാനിക്കുകയും ചെയ്യുന്നു. ഹിന്ദുയിസത്തിൽ നിന്ന് ഹിന്ദുത്വത്തിലേക്ക് പരിണമിച്ച ആധുനിക പരിണാമം ഈ കൃതി ചർച്ചയ്ക്കെടുക്കുന്നുമില്ല. എന്തായാലും പുതിയ അന്വേഷണങ്ങൾക്ക് ഈ രചന വഴിയൊരുക്കും. ചരിത്രത്തിലെ ഹിന്ദുവിനെ നോക്കിക്കാണാൻ ഒരവസരം മനു ഒരുക്കുന്നു.

കൊളോണിയൽ ഇടപെടലുകളിലൂടെ ഹിന്ദുയിസത്തിനുണ്ടായ മാറ്റങ്ങളാണ് പ്രധാനമായും മനു കണ്ടെത്തുന്നത്. അതോടൊപ്പം മിഷണറികളുടെ താല്പര്യങ്ങളും അടയാളപ്പെടുത്തുന്നു. എന്നാൽ ഇസ്ലാമിക സ്വാധീനം അന്വേഷിക്കുന്നുമില്ല.

നവാൽനിയുടെ
ഓർമക്കുറിപ്പുകൾ

“The only suitable place for an honest man in Russia at the present time is prison” എന്നെഴുതിയത് ലിയോ ടോൾസ്റ്റോയിയാണ്. 1899-ൽ അദ്ദേഹത്തിന്റെ Resurrection എന്ന നോവലിൽ. ഇന്ന് അത് സത്യമല്ലാതായിരിക്കുന്നു. സത്യസന്ധരായവർക്കും ഇന്നത്തെ റഷ്യയിലെ ജയിലിൽ സമാധാനമായി ജീവിക്കാൻ സാധ്യമല്ല എന്നവസ്ഥ സംജാതമായിട്ടുണ്ട്. ഇത് പറയുന്നത് അലക്സി നവാൽനിയാണ്. നിർഭയനായ റഷ്യൻ പ്രതിപക്ഷ നേതാവായിരുന്നു നവാൽനി. 47- വയസ്സിൽ 2024 ഫെബ്രുവരി 16 ന് റഷ്യയിലെ ജയിലിൽ അദ്ദേഹം മരിച്ചു. മൂന്നു വർഷത്തെ കഠിന തടവുകഴിയുവാനിരിക്കുമ്പോഴാണ് ഈ മരണം നടക്കുന്നത്. 2020-ൽ വിഷം നൽകി അദ്ദേഹത്തെ കൊല്ലാനൊരു ശ്രമമുണ്ടായി. അതോടെയാണ് ആത്മകഥയെഴുതാൻ അദ്ദേഹം തീരുമാനിച്ചത്. എഴുതിത്തുടങ്ങി മാസങ്ങൾ കഴിയുമ്പോഴേക്കും അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു. ജയിലിൽ നിന്നും അദ്ദേഹം ജീവനോടെ പുറത്തുവന്നില്ല. അദ്ദേഹത്തിന്റെ കയ്യെഴുത്തുപ്രതി ഭാഗ്യവശാൽ സുരക്ഷിതമായി പുറത്തേക്കുവന്നു.

“പാട്രിയറ്റ്’’ എന്ന പേരിൽ നവാൽനിയുടെ മരണാനന്തരം പുറത്തു വന്ന ഈ ഓർമപ്പുസ്തകം വായനക്കാർക്ക് നൽകുന്നത്  വിചിത്രവും കയ്പേറിയതുമായ അനുഭവചിത്രങ്ങളാണ്.
“പാട്രിയറ്റ്’’ എന്ന പേരിൽ നവാൽനിയുടെ മരണാനന്തരം പുറത്തു വന്ന ഈ ഓർമപ്പുസ്തകം വായനക്കാർക്ക് നൽകുന്നത് വിചിത്രവും കയ്പേറിയതുമായ അനുഭവചിത്രങ്ങളാണ്.

ഈ ഓർമ്മക്കുറിപ്പ് അസാധാരണമായ ആ ജീവിതത്തിന്റെ വേറിട്ട ചിത്രം പ്രദാനം ചെയ്യുന്നു. “പാട്രിയറ്റ്’’ എന്ന പേരിൽ നവാൽനിയുടെ മരണാനന്തരം പുറത്തു വന്ന ഈ ഓർമപ്പുസ്തകം വായനക്കാർക്ക് നൽകുന്നത് വിചിത്രവും കയ്പേറിയതുമായ അനുഭവചിത്രങ്ങളാണ്. കൂടാതെ എങ്ങനെയാണ് നവാൽനിയെപ്പോലൊരു യുവാവ് ഇത്തരമൊരു ദൗത്യം ഏറ്റെടുക്കാൻ നിർബന്ധിതനായതെന്നും മനസ്സിലാക്കാൻ സാധിക്കുന്നു. മരിക്കുന്നതിന് മുമ്പ് ജയിലിൽ വെച്ച് അദ്ദേഹമെഴുതിയ കുറിപ്പുകളോടെയാണ് ഈ പുസ്തകം അവസാനിച്ചിരിക്കുന്നത്.

റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിന്റെ കടുത്ത ശത്രുവായിരുന്ന നവാൽനി പുടിന്റെ അമിതാധികാര ഭരണത്തെ നിരന്തരം എതിർത്തു. അതു കണ്ട ലോകത്തിന് ഈ രാഷ്ട്രീയക്കാരനിൽ ലോകത്തിന് വലിയ പ്രതീക്ഷയുണ്ടായിരുന്നു. റഷ്യയ്ക്ക് ഒരു വേറിട്ട ഭാവി ഉണ്ടാക്കുവാൻ കരുത്തുള്ളൊരാൾ എന്ന് ലോകം കരുതിയത് വെറുതെയായി. അയാളുടെ ജീവിതം ജയിലിൽ അവസാനിച്ചു. അങ്ങനെ സംഭവിച്ചാൽ തനെഴുതുന്ന ഈ പുസ്തകം തന്റെ സ്മാരകമായിരിക്കും എന്നദ്ദേഹം പറയുന്നുണ്ട്.

സേച്ഛാധിപത്യത്തിനെതിരായ പോരാട്ടത്തോടുള്ള അലക്സി നവാൽനിയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവായി ഈ ഗ്രന്ഥം ലോകത്തിന്റെ മുന്നിൽ നിൽക്കുന്നു.
സേച്ഛാധിപത്യത്തിനെതിരായ പോരാട്ടത്തോടുള്ള അലക്സി നവാൽനിയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവായി ഈ ഗ്രന്ഥം ലോകത്തിന്റെ മുന്നിൽ നിൽക്കുന്നു.

സേച്ഛാധിപത്യത്തിനെതിരായ പോരാട്ടത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവായി ഈ ഗ്രന്ഥം ലോകത്തിന്റെ മുന്നിൽ നിൽക്കുന്നു. റഷ്യയിൽ മാറ്റം വരുമെന്നും അതിനെ തടയാൻ ഒരധികാരശക്തിക്കും സാധിക്കില്ല എന്നും അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. തീർച്ചയായും ഇതൊരപൂർവ്വ പുസ്തകമായി കാലത്തിൽ നിലകൊള്ളും. അമ്പരപ്പോടും വേദനയോടുമാണ് ഞാനിതിന്റെ പേജുകളോരോന്നും മറിച്ചത്.
(Patriot - A Memoir by Alexei Navalny -Alfred a Knopf).


Summary: Reading Anxiety: A Philosophical Guide by Samir Chopra, Street Fighting years - An Autobiography of the sixties by Tariq Ali, Gods, Guns and Missionaries by Manu S Pillai and Alexy Navalny


എൻ. ഇ. സുധീർ

എഴുത്തുകാരൻ, കോളമിസ്റ്റ്. സാഹിത്യം, സംസ്‌കാരം, മാധ്യമം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു.

Comments