വായനയുടെ
ഋതുസംക്രമണകാലം

2025-ലെ വായനയിലെ പ്രിയ പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നു കെ. ഗോപിനാഥൻ: ചന്ദ്രമതിയുടെ ‘ഒഴുകാതെ ഒരു പുഴ’, പി.എൻ. ഗോപീകൃഷ്ണന്റെ ‘എഴുത്തിന്റെ രാജ്യത്തിലൂടെ ഒരു വഴിതെറ്റി നടത്തം’, യു. ജയചന്ദ്രന്റെ ‘വെയിൽക്കാലങ്ങൾ’, രമേഷ് പെരുമ്പിലാവ് എഡിറ്റ് ചെയ്ത ‘പെണ്ണയനങ്ങളുടെ ഭൂപടങ്ങൾ’.

രോ വർഷവും പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ പലതിലൂടെയുമുള്ള യാത്രകളുടെ ഗുണം ആശ്ചര്യജനകമായ പുനർവായനകളുടെ അനുഭവാഹ്‌ളാദങ്ങൾ നൽകുന്നുവെന്നുള്ളതാണ്. സാഹിത്യത്തിന്റെ ഏതു മേഖലയിലും- കവിതയോ, കഥയോ, ലേഖനങ്ങളോ ആകട്ടെ- വിശ്വാസങ്ങളെയും വിചാരങ്ങളേയും പുനരാഖ്യാനം ചെയ്യുന്ന മികച്ച രചനാനിർമിതികളാണ് വായനക്കാർക്കുമുന്നിൽ നിവർന്നുവരുന്നത്.

ഈ വർഷം അപ്രകാരം വായനാനുഭവങ്ങൾ നൽകിയ ചില പുസ്തകങ്ങളെ കുറിച്ചാണ് ഈ എഴുത്ത്.

ഒഴുകാതെ ഒരു പുഴ:
ചന്ദ്രമതി

ഈ വർഷമാദ്യം വായിച്ച, സുഭാഷ് ചന്ദ്രൻ എഴുതിയ ‘എംടിത്തം’ എന്ന ചെറു പുസ്തകത്തിൽ, ‘ഹൃദയം കൊണ്ടെഴുതുക’ എന്നൊരു പ്രയോഗമുണ്ട്. ഈ അനുഭവം നൽകിയ ഒരു നോവലാണ് ഈ വർഷത്തെ എന്റെ വായനയെ സാന്ദ്രഗംഭീ രമാക്കിയത്. പാരായണങ്ങളിലൂടെ നിത്യപരിചിതനായ ഒരു എഴുത്തുകാരന്റെ രചനകൾക്കുപിന്നിൽ മറഞ്ഞുകിടന്നിരുന്ന ക്ഷമാ സാന്നിധ്യത്തെക്കുറിച്ച് പറയുന്ന ആ പുസ്തകത്തിന്റെ പേര് ‘ഒഴുകാതെ ഒരു പുഴ’ എന്നാണ്. ഹൃദയത്തിൽ തൊടുന്ന വികാരത്തോടെ കാവ്യഭംഗി സമ്പൂർണമായ ഈ കൃതിയുടെ രചയിതാവ് പ്രിയപ്പെട്ട ചന്ദ്രമതി ടീച്ചറാണ്.

വായനകളിലൂടെ മാത്രം പരിചിതനായ മഹാനായ ഒരു എഴുത്തുകാരന്റെ അപരിചിതയായ ജീവിതപങ്കാളിയുടെ ജീവിതം ഇതിവൃത്തമാകുന്ന നോവൽ. ലിയോ ടോൾസ്റ്റോയ്, ജീവിതപങ്കാളി സോഫിയ അന്ദ്രീവ്ന ടോൾസ്റ്റോയ് എന്നിവരുടെ ജീവിതത്തിന്റെ പുനർവായന സംഭവ്യമാക്കുന്ന രചന. ടോൾസ്റ്റോയ് എന്ന ബിംബം ഒന്നല്ല, ഇരട്ട കാഴ്ചകളും അനുഭവങ്ങളും നൽകുന്ന സാന്നിധ്യമാണ്, അതുമൂലം ജീവിതവും മനസ്സും തെളിയാതെ ജീവിച്ച ഒരു സ്ത്രീയുടെ കഥയാണ് ഒഴുകാതെ ഒരു പുഴ.

സോഫിയ എന്ന ജീവിതപങ്കാളിയുടെയും ടോൾസ്റ്റോയ് എന്ന എഴുത്തുകാരന്റെയും മനോപരിസരങ്ങളുടെ ഒത്ത നടുവിലൂടെ നടത്തുന്ന സൂക്ഷ്മയാത്രയാണ് ഈ നോവൽ. ശരിയും തെറ്റും രണ്ടു മനുഷ്യർക്കിടയിൽ വീതം വെക്കാൻ പറ്റാതെയുള്ള ശ്രമകരമായ സഞ്ചാരം.

കാമുകി, ജീവിതപങ്കാളി, അമ്മ ഈ മൂന്നു നിലകളിലെ സ്‌ത്രീജീവിതത്തെ സോഫിയ എന്ന മനുഷ്യാവസ്ഥയാൽ ആധാരമാക്കി തുറന്നു കാണിക്കുന്ന രചനയാണ് ‘ഒഴുകാതെ ഒരു പുഴ’.

ടോൾസ്റ്റോയ് എന്ന മഹാപ്രതിഭയുടെ തിരശീലക്കു പിന്നിൽ കാണാതെപോയ ഒരു ജന്മത്തിന്റെ ജീവിത സംഘർഷങ്ങളെ കുറിച്ചുള്ള ആഖ്യായിക. ഒരു ഘട്ടത്തിൽ ടോൾസ്റ്റോയുടെ ചില രചനകളുടെ സഹ രചയിതാവുകൂടിയാണ് സോഫിയ എന്നു എഴുത്തുകാരി പറയുന്നു. എല്ലാം നൽകിയിട്ടും തന്റെതായ ജീവിതമില്ലാത്ത, അസന്തുഷ്ടയായ ഒരു കുടുംബിനിയുടെ കഥ. സ്നേഹത്തിന്റെ ഒഴുക്കിന് ദേഷ്യവും അസ്വസ്ഥതകളും വിഘ്‌നമാവുമ്പോൾ അനിവാര്യമാകുന്ന ദുരന്തത്തിന്റെ ചിത്രീകരണമാണ് ഈ നോവൽ. ലിയോ ടോൾസ്റ്റോയിയെപ്പോലെയുള്ള ഒരു സാഹിത്യകാരന്റെ ശ്രദ്ധേയമായ എല്ലാ ഉന്നതികൾക്കും നിമിത്തവും പിൻബലവുമായിരുന്ന സോഫിയ എന്ന പങ്കാളിയുടെ ഒത്തുതീർപ്പു ജീവിതത്തിന്റെ പുനരാഖ്യാനമാണ് ഈ​ നോവൽ.

ഭർത്താവ്, സമൂഹത്തിൽ ഉന്നതനിലയിൽ വർത്തിക്കുന്ന അരുമേ ആയിക്കൊള്ളട്ടെ, അയാളുടെ പ്രശസ്തിക്കു മുന്നിൽ ഭാര്യയുടെ വ്യക്തി സത്തക്ക് യാതൊരു പരിഗണനയും വെണ്ടെന്ന സാധാരണ ജനബോധത്തെ റദ്ദാക്കിക്കളയണമെന്നു ഈ നോവൽ പറഞ്ഞുവെക്കുന്നു.

സോഫിയ എന്ന ജീവിതപങ്കാളിയുടെയും ടോൾസ്റ്റോയ് എന്ന എഴുത്തുകാരന്റെയും മനോപരിസരങ്ങളുടെ ഒത്ത നടുവിലൂടെ നടത്തുന്ന  സൂക്ഷ്മയാത്രയാണ് ഈ നോവൽ. ശരിയും തെറ്റും രണ്ടു മനുഷ്യർക്കിടയിൽ വീതം വെക്കാൻ പറ്റാതെയുള്ള ശ്രമകരമായ സഞ്ചാരം.
സോഫിയ എന്ന ജീവിതപങ്കാളിയുടെയും ടോൾസ്റ്റോയ് എന്ന എഴുത്തുകാരന്റെയും മനോപരിസരങ്ങളുടെ ഒത്ത നടുവിലൂടെ നടത്തുന്ന സൂക്ഷ്മയാത്രയാണ് ഈ നോവൽ. ശരിയും തെറ്റും രണ്ടു മനുഷ്യർക്കിടയിൽ വീതം വെക്കാൻ പറ്റാതെയുള്ള ശ്രമകരമായ സഞ്ചാരം.

കാമുകി, ജീവിതപങ്കാളി, അമ്മ ഈ മൂന്നു നിലകളിലെ സ്‌ത്രീജീവിതത്തെ സോഫിയ എന്ന മനുഷ്യാവസ്ഥയാൽ ആധാരമാക്കി തുറന്നു കാണിക്കുന്ന രചനയാണ് ‘ഒഴുകാതെ ഒരു പുഴ’. ഒരു ഭർത്താവോ, പുരുഷനോ പ്രകടിപ്പിക്കേണ്ട ജീവിതമര്യാദകളെയും കുടുംബബോധ്യങ്ങളെയും കൃത്യമായി ഈ നോവൽ പറഞ്ഞുവെക്കുന്നു. പ്രണയവചനങ്ങളുടെ "പാവക്കൂടിൽ" (ഇബ്സന്റെ നാടകം ഓർത്തുപോകുന്നു) ബന്ധിതയായ സോഫിയ മെല്ലെ മെല്ലെ ടോൾസ്റ്റോയിയുടെ നിബന്ധനകൾ പാലിക്കാൻ നിർബന്ധിതയാവുന്നു. "ഒഴുകാതെ ഒരു പുഴ" യഥാർത്ഥത്തിൽ സോഫിയ മാലോകരോടു പറയാൻ ആഗ്രഹിച്ച ജീവിതക്കുറിപ്പുകൾ തന്നെയാണ്.

16 തവണ ഗർഭിണിയായ ഒരു സ്‌ത്രീ ഉപേക്ഷിച്ചത് തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമായിരുന്നു. അതിൽ ജനിക്കരുതെന്നാശിച്ച മകളുടെ വെറുപ്പും ദയയും പെടുന്നു. വാക്കും പെരുമാറ്റവും കടലും കടലാടിയും മട്ടിൽ, ജീവിതത്തിൽ പരസ്പരബന്ധമില്ലാത്ത ജീവിതം നയിച്ച ടോൾസ്റ്റോയ് എന്ന വിശ്വസാഹിത്യകാരൻ സ്വന്തം പങ്കാളിയുടെ ജീവിതത്തെ പരിചയപ്പെട്ടില്ല എന്ന ദുരന്തത്തിന്റെ കാരണം കൂടിയാവുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നു

ടോൾസ്റ്റോയ് എന്ന മഹാസാഹിത്യകാരനെ ദുരർത്ഥങ്ങളിലൂടെ പിന്തുടരുകയല്ല മറിച്ച്, സോഫിയ എന്ന കാമുകിയുടെ, പങ്കാളിയുടെ, അമ്മയുടെ ജീവിതത്തെ കൂടുതൽ ആഴത്തിലും പരപ്പിലും സുതാര്യതുല്ല്യ മാക്കുകയാണ് ടീച്ചർ. വരൾച്ച കൊണ്ടോ വേനൽ കൊണ്ടോ ജലമില്ലാതെ ഒഴുക്ക് നിലച്ച നിരവധി സ്ത്രീനദികളിൽ ഒരാളാണ് സോഫിയ. സ്നേഹവും, ബഹുമാനവും നഷ്ടപ്പെട്ട ജീവിതയാത്ര അത്ര സുഖകരമായ ഒന്നല്ലെന്നു ഈ നോവൽ നമ്മെ ഒരിക്കൽ കൂടി ബോധ്യപ്പെടുത്തുന്നു.

ജീവിക്കാൻ ആറടി മണ്ണ് മാത്രം മതിയെന്ന് നമ്മോടു പറഞ്ഞ എഴുത്തുകാരന്റെ പേരാണ് ലിയോ ടോൾസ്റ്റോയ്. തന്റെ കാല്പാന്തനിലയുള്ള ആ വാചകത്തെ അനുസരിച്ചായിരുന്നോ അദ്ദേഹത്തിന്റെ ജീവിതനിലപാടുകൾ എന്നു സംശയിക്കാൻ കാരണമാവുന്നു ഈ നോവൽ.

പറഞ്ഞുതീരാത്ത നിരവധി ഉൾക്കഥകൾ നിറഞ്ഞ കൃതി. സോഫിയയുടെ സാഹിത്യബോധത്തെക്കുറിച്ച് അജ്ഞാതനായ വായനക്കാര, ഈ നോവൽ നിങ്ങളെ ആശ്ചര്യപ്പെടുത്തും, സങ്കടപ്പെടുത്തും സ്ത്രീപക്ഷമെന്ന വിചാരത്തിന്റെ അന്തഃസത്ത അനുഭവിപ്പിക്കും.

"പ്രിയ എഴുത്തുകാരി, നിന്റെ യുക്തം പോലെ കഥാന്ത്യം രൂപപ്പെടുത്തുക’’.
സോണിയ മറയുകയാണ്. വെളുത്ത കുപ്പായവും തിളങ്ങുന്ന മുഖവും അലിഞ്ഞുപോയി. എഴുത്തുകാരി ഉള്ളിലെ വിതുമ്പലോടെ നോക്കി നിന്നു. ഞങ്ങൾ വായനക്കാരും…

യാസ്നായ പോല്യാന എന്ന കേട്ടറിവുള്ള സ്ഥലത്തെ സൂര്യപ്രകാശത്തിനു താഴെ വഴിമുട്ടിയ നദിയെ ഹൃദ്യമായി പരിചയപ്പെടുത്തിയ തീക്ഷ്ണമായ ശ്രമങ്ങൾക്കുമുന്നിൽ ആദരവോടെ നമസ്കരിക്കുന്നു. കൂടുതൽ വായനകൾ വരിനിൽക്കുന്ന അപൂർവ രചനയാണിത്.

പറയാൻ തോന്നുന്നത് പറയാതെ പോയാൽ ഇനി പറയാണുള്ളതിനു കാമ്പും കഴമ്പും ഇല്ലാതെ പോകും എന്ന വിമർശനത്തോടെ ചടുലമായ ഒരു ഇടതുപക്ഷത്തെ രേഖപ്പെടുത്തുന്ന ആത്മകഥയാണ് യു. ജയചന്ദ്രന്റെ വെയിൽക്കാലങ്ങൾ.

എഴുത്തിന്റെ രാജ്യത്തിലൂടെ
ഒരു വഴിതെറ്റി നടത്തം:
പി. എൻ. ഗോപീകൃഷ്ണൻ

എഴുത്തിലെ മഹാപ്രതിഭയുടെ ജീവിതത്തിലൂടെ വഴി മാറി സഞ്ചരിച്ച കഥ വായിച്ച ഞാൻ മറ്റൊരു മനോഹരമായ ലേഖനസമാഹാരത്തെ കുറിച്ചു ചുരുക്കം വരികൾ എഴുതാനാഗ്രഹിക്കുന്നു. പ്രിയപ്പെട്ട കവി പി. എൻ. ഗോപീകൃഷ്ണന്റെ പഴയതും പുതിയതുമായ ലേഖനങ്ങളുടെ സമാഹാരം: "എഴുത്തിന്റെ രാജ്യത്തിലൂടെ ഒരു വഴി തെറ്റി നടത്തം."

26 വ്യത്യസ്തമായ ലേഖനങ്ങൾ. "ജനഗണമന" തൊട്ട് "ഭാസ്കരഗീതികൾ" വരെ ഒരു ലോകത്തിന്റെ ബഹുമുഖ വർത്തമാനങ്ങൾ. തന്റെ വായനാതാല്പര്യങ്ങളുടെയും ഭാവുകത്വചായ് വിന്റെയും ഭാഗികമായ ആത്മകഥ എന്നു ഗോപികൃഷ്ണൻ വിശേഷിപ്പിച്ച ഈ സമാഹാരത്തിന്റെ ഉള്ളടക്കം, കവിതയും കവികളും തന്നെയാണ്. കവിതയെ ഇഷ്ടപ്പെടുന്ന എന്നെപ്പോലൊരാൾക്ക് ഹൃദ്യമായ അനുഭവമാവും ഈ പുസ്തകവായന. ഈ പുസ്തകത്തെ "ജീവിക്കാനായി" സ്വീകരിച്ച വായനക്കാരിൽ ഒരാളാണ് ഞാനും.

സഹോദര്യത്തിന്റെ ഒരംശം പോലെ അയൽ രാജ്യത്തിന്റെ തുണ്ട് ഒരു ഫലമായി നിലനിർത്തുന്ന ലോകത്തിലെ ഏക ദേശീയഗാനത്തെ കുറിച്ചുള്ള ലേഖനമാണ് തുടക്കം. ദേശസ്നേഹത്തിന്റെ കാഴ്ചയില്ലായ്മയിലേക്കു മനുഷ്യരെ മയക്കാൻ ടാഗോർ ഒരിക്കലും മുതിർന്നില്ല എന്നതിന്റെ സാക്ഷിപത്രമാണ് ജനഗണമന എന്നു പ്രിയ കവി ഉറപ്പിക്കുന്നു.

ലോകത്തെ രണ്ടായി പിളർക്കുന്നത് ഭൂമധ്യരേഖയോ ഗ്രീൻവിച്ച് രേഖാംശമോ അല്ലെന്ന് എഴുതുന്ന കരുത്തവരുടെ എഴുത്തിനെ കുറിച്ചുള്ള ‘ഒറ്റഭൂമിയും രണ്ടു ലോകങ്ങളും’ എന്ന ലേഖനത്തിന്റെ തുടർവായനയാണ്, പാതാളത്തിന്റെ കവിത സ്വർഗ്ഗത്തിന്റെ കവിതയിൽ നിന്ന് വ്യത്യസ്തമാണ് എന്ന ഭാഗം.

എഴുത്തിലെ മഹാപ്രതിഭയുടെ ജീവിതത്തിലൂടെ വഴി മാറി സഞ്ചരിച്ച കഥ വായിച്ച ഞാൻ മറ്റൊരു മനോഹരമായ ലേഖനസമാഹാരത്തെ കുറിച്ചു ചുരുക്കം വരികൾ എഴുതാനാഗ്രഹിക്കുന്നു. പ്രിയപ്പെട്ട കവി പി. എൻ. ഗോപീകൃഷ്ണന്റെ  പഴയതും പുതിയതുമായ ലേഖനങ്ങളുടെ സമാഹാരം: "എഴുത്തിന്റെ രാജ്യത്തിലൂടെ ഒരു വഴി തെറ്റി നടത്തം."
എഴുത്തിലെ മഹാപ്രതിഭയുടെ ജീവിതത്തിലൂടെ വഴി മാറി സഞ്ചരിച്ച കഥ വായിച്ച ഞാൻ മറ്റൊരു മനോഹരമായ ലേഖനസമാഹാരത്തെ കുറിച്ചു ചുരുക്കം വരികൾ എഴുതാനാഗ്രഹിക്കുന്നു. പ്രിയപ്പെട്ട കവി പി. എൻ. ഗോപീകൃഷ്ണന്റെ പഴയതും പുതിയതുമായ ലേഖനങ്ങളുടെ സമാഹാരം: "എഴുത്തിന്റെ രാജ്യത്തിലൂടെ ഒരു വഴി തെറ്റി നടത്തം."

‘‘അമ്മേ,
അമ്മയുടെ മകൻ വെറുമൊരു കുട്ടിയല്ല
ഈ യുഗത്തിന്റെ
ചെറുത്തുനിൽപ്പിന്റെ മകനാണവൻ"

എന്ന ദസ്സാളിന്റെ വരികൾ ഇതിനെ സാധൂകരിക്കുന്നു.

മനുഷ്യനെ പറ്റിയുള്ള ഇത്തരം നിരവധി വിശകലനങ്ങൾ. അതിൽ പോളണ്ടിനെ കുറിച്ചു പറയരുത്, പക്ഷെ റോസേവിക്സിന്റെ കവിതകൾ നമുക്ക്‌ ഇഷ്ടം തോന്നുന്ന ചിരിയായി മാറുന്ന വഴി ഗോപീകൃഷ്ണൻ പറഞ്ഞുതരുന്നു. കവിത വായിക്കാൻ ഒരുങ്ങിനിൽക്കുക എന്ന വരികളിലെ വിശദീകരണം അതിനു തെളിവാകുന്നു.

ശ്രീനാരായണ ഗുരുവുണ്ട്, അനന്തമൂർത്തിയുണ്ട്‌, കുത്തനെ ഒഴുകുന്ന കവിതയുമായി ജൂവറോസുണ്ട്, "ഓപ്പൺ വെയിൻസ് ഓഫ് ലാറ്റിനമേരിക്ക" എഴുതിയ ഗലിയാനോവുണ്ട്. തന്റെ "വായന"കൾ ഉണ്ടാക്കുന്ന പുകിലുകളെ കുറിച്ചറിയുന്ന വിജയൻ മാഷുണ്ട്. ചിന്തയുടെ ഇക്കോളജിയുടെ തുടർച്ചയായി ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തുടങ്ങുന്നത് ബിഥോവന്റെ അഞ്ചാം സിംഫോണിയിലെ പെരുമ്പറ മുഴങ്ങുന്നത് പോലെ’ എന്നെഴുതിയ ഉമ്പർട്ടോ വരുന്നു. "കുട്ടികളോട് നുണ പറയരുത്" എന്ന ശൈലിയുടെ ഉടമ യേവ് തുഷ്ങ്കോ വരുന്നു. സത്യസന്ധമായ സൗഹൃദയവുമായി രാമനുജനും കർണ്ണാഡും വരുന്നു.
പിന്നീട് ആറ്റൂർ വഴി മലയാളം… അതിന്റെ അനുഗ്രഹീതമായ ഉദാസീനത അറിയുന്നു. വിസ്താരഭയം എന്റെ വരികളിൽ അതിരു തീർക്കുന്നു. അക്കിത്തവും പി. ഭാസ്കരനും നല്ലൊരു വായനയായി വരുന്ന ഈ പുസ്തകം ഈ വർഷത്തെ എടുത്തുപറയേണ്ട സമാഹാരമാണ്.

വെയിൽക്കാലങ്ങൾ:
യു ജയചന്ദ്രൻ

വിചാരധാരണകൾ തമ്മിലെ തണുത്ത എതിർപ്പുകൾ ഇന്നത്തെ ഇന്ത്യൻ വേനലിൽ വെയിൽക്കാലങ്ങൾ എന്ന യു. ജയചന്ദ്രന്റെ മനോഹരമായ ആത്മകഥാകുറിപ്പുകൾ വായിക്കാൻ എന്നെ തടസ്സപ്പെടുത്തുന്നില്ല. ഈ കുറിപ്പുകളിലെ ചില ഭാഗങ്ങൾ ഞാനിഷ്ടപ്പെടുന്ന ചില വ്യക്തിത്വങ്ങളെ കുറിച്ചു കൂടി ആവുമ്പോൾ വിശേഷിച്ചും.

ഞങ്ങളുടെ തലമുറയുടെ ബാല്യത്തിൽ യൗവന കാലമാണ് ജയചന്ദ്രന്റേത്. എന്റെ രാഷ്ട്രീയബോധ്യം ജയചന്ദ്രന്റെ രാഷ്ട്രീയവുമായി പല ധാരണകളിലും കൂടെ സഞ്ചരിക്കുന്നവയല്ല. എന്നിട്ടും ഈ പുസ്തകം എനിക്കു പ്രിയപ്പെട്ട ഒന്നായി മാറുന്നതിന്റെ കാര്യം എന്താവാം?. കക്ഷിരാഷ്ട്രീയ ധാർമികതകൾക്കൊപ്പം നമുക്കൊക്കെ പ്രിയപ്പെട്ട ചിലർ കൂടി വിഷയമാവുന്നു എന്നത് മനോഹരമായ നദിയൊഴുക്കു പോലെ അനുഭവപ്പെടുന്നു. ചിലപ്പോൾ അതൊരു കവിത ചൊല്ലൽ പോലാവുന്നു. അറിയുന്നവരും അറിയാത്തവരുമായ ഒരു പാട് നല്ലവരുടെ ജീവിതചിത്രങ്ങൾ എന്റെ വായനക്ക് നൽകിയ ഋതുസംക്രമണകാലം ചെറുതൊന്നുമല്ല

റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച വെയിൽക്കാലങ്ങൾ എന്ന പുസ്തകം ഇപ്പോൾ ഡിസ്കൗണ്ടിൽ ഓർഡർ ചെയ്യാം

ഒരു കാര്യം ഉറപ്പാണ്. വെയിൽക്കാലങ്ങൾ ഇരുവർക്കും രാജ്യത്തെ കുറിച്ച് അന്യോന്യം ഉൾക്കൊള്ളാവുന്ന ധാരണ ഉണ്ടാക്കുന്നു എന്നതാണ്. പറയാൻ തോന്നുന്നത് പറയാതെ പോയാൽ ഇനി പറയാണുള്ളതിനു കാമ്പും കഴമ്പും ഇല്ലാതെ പോകും എന്ന വിമർശനത്തോടെ ചടുലമായ ഒരു ഇടതുപക്ഷത്തെ രേഖപ്പെടുത്തുന്ന ആത്മകഥയാണിത്.

വിചാരധാരണകൾ തമ്മിലെ തണുത്ത എതിർപ്പുകൾ ഇന്നത്തെ ഇന്ത്യൻ വേനലിൽ വെയിൽക്കാലങ്ങൾ എന്ന യു. ജയചന്ദ്രന്റെ മനോഹരമായ ആത്മകഥാകുറിപ്പുകൾ വായിക്കാൻ എന്നെ തടസ്സപ്പെടുത്തുന്നില്ല.
വിചാരധാരണകൾ തമ്മിലെ തണുത്ത എതിർപ്പുകൾ ഇന്നത്തെ ഇന്ത്യൻ വേനലിൽ വെയിൽക്കാലങ്ങൾ എന്ന യു. ജയചന്ദ്രന്റെ മനോഹരമായ ആത്മകഥാകുറിപ്പുകൾ വായിക്കാൻ എന്നെ തടസ്സപ്പെടുത്തുന്നില്ല.

പെണ്ണയനങ്ങളുടെ ഭൂപടങ്ങൾ:
എഡിറ്റർ: രമേഷ് പെരുമ്പിലാവ്

പ്രവാസികളായ മലയാളിസ്‌ത്രീകളുടെ ലേഖനങ്ങളാണ് രമേഷ് പെരുമ്പിലാവ് എഡിറ്റ് ചെയ്ത പെണ്ണയനങ്ങളുടെ ഭൂപടങ്ങൾ എന്ന ലേഖന സമാഹാരം. സഞ്ചരിച്ചു ജീവിതം നെയ്യുന്ന സ്ത്രീകൾ. വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്നവരുടെ ജീവിത വർത്തമാനങ്ങൾ. ഇത്തരത്തിൽ അപൂർവ സംഭവിച്ചത്. സ്ത്രീകളടക്കം പ്രവാസി വായനക്കാർ അവരുടെ വായനാകൂട്ടങ്ങളിൽ നിർബന്ധമായും ഉൾപ്പെടുത്താൻ ഉത്സാഹിക്കുക, ഈ പുസ്തകം.

ഷബിനി വാസുദേവ്, സബീന എം. സാലി, നിർമ്മല, ഷീല ടോമി, സിതാര എസ്., സോണിയ റഫീക്ക്, ദിവ്യ ജോസ്, അമ്മു വള്ളിക്കാട്ട്, ഫർസാന, ഡോണ മയൂര, അമൽ ഫെർമിസ്, റസീന ഹൈദർ, റസീന കെ പി, ഹുസ്‌ന റാഫി, സോണിയ ഷിനോയ് തുടങ്ങി 15 പേരുടെ അനുഭവങ്ങളും കുറിപ്പുകളുമാണ് 'പെണ്ണയനങ്ങളുടെ ഭൂപടങ്ങൾ'. GCC രാജ്യങ്ങൾക്ക് പുറമേ യൂറോപ്പ്, കാനഡ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ അനുഭവങ്ങളും വിവരിക്കുന്നുണ്ട്.

പ്രവാസികളായ മലയാളിസ്‌ത്രീകളുടെ ലേഖനങ്ങളാണ് രമേഷ് പെരുമ്പിലാവ് എഡിറ്റ് ചെയ്ത പെണ്ണയനങ്ങളുടെ ഭൂപടങ്ങൾ എന്ന ലേഖന സമാഹാരം.
പ്രവാസികളായ മലയാളിസ്‌ത്രീകളുടെ ലേഖനങ്ങളാണ് രമേഷ് പെരുമ്പിലാവ് എഡിറ്റ് ചെയ്ത പെണ്ണയനങ്ങളുടെ ഭൂപടങ്ങൾ എന്ന ലേഖന സമാഹാരം.

പെൺപ്രവാസം ഒരു യാത്ര മാത്രമല്ല, അത് സ്വപ്നത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള പടവുകൾ കൂടിയാണ്. അതിൽ വേദനയുണ്ട്, പ്രതീക്ഷകളുണ്ട്, കരുത്തുണ്ട്; പലതരം വെല്ലുവിളികളുമുണ്ട്. അങ്ങനെയുള്ള അനുഭവങ്ങളും കാഴ്ചകളും ചിന്തകളും പങ്കുവെക്കുന്ന മനോഹരമായ പുസ്തകമാണിത്.


Summary: K Gopinathan writes about his favourite books of the year 2025.


കെ. ഗോപിനാഥൻ

കവി. കോരപ്പനാല്‌ വെയിലേൽക്കാത്ത ഒരു പേര്, കവിത പടിവാതിലില്ലാത്ത വീടാണ് എന്നീ കവിതാ സമാഹാരങ്ങൾ

Comments