ഫ്രാൻസിസ് മാർപ്പാപ്പയുടെ ജീവിതത്തെ നിരന്തരം പിന്തുടർന്നയാളാണ് ബിബ്ലിക്കൽ തിയോളജിയനായ ഫാ. ജേക്കബ് നാലുപറയിൽ. മലയാളത്തിൽ മാർപ്പാപ്പയെക്കുറിച്ചുള്ള ആദ്യ ജീവചരിത്ര പുസ്തകം എഴുതിയതും ഫാ. നാലുപറയിൽ ആണ്. അദ്ദേഹം എഡിറ്റ് ചെയ്ത ‘പാപ്പാ, പോപ്പ് ഫ്രാൻസിസിനെ വായിക്കാം’ എന്ന പുസ്തകം പോപ്പിനെ സമഗ്രമായി അനുഭവിക്കാൻ സാധിക്കുന്ന ഒന്നാണ്. പോപ്പ് ഫ്രാൻസിസിൻ്റെയും കത്തോലിക്കാ സഭയുടേയും ആത്മീയവും രാഷ്ട്രീയവുമായ വഴികളെക്കുറിച്ച് സംസാരിക്കുകയാണ് ഫാദർ ജെ. നാലുപറയിൽ.
