വായന, ഒരാൾക്കൂട്ടത്തിന്റെ ആഗ്രഹമല്ല

സാംസ്കാരിക സ്ഥാപനങ്ങൾ, എഴുത്തുകാർ, പ്രസാധകർ തുടങ്ങി ‘വായനാലോകത്തിലെ ഉൽപ്പാദകർ’ ഭരണകൂടത്തിന്റെ തന്നെ സെയിൽസ് മാൻ ആവുമ്പോൾ, പുസ്തകങ്ങൾക്കും വായനക്കും സമാന്തരമായി ഒരുതരം സാംസ്‌കാരിക വരേണ്യത ശക്തിപ്പെടുന്നു- കരുണാകരൻ എഴുതുന്നു.

മരണത്തിനും ഒപ്പമുള്ള നടത്തം, അങ്ങനെയാണ് ഞാൻ പുസ്തകങ്ങളുടെ വായനയെപ്പറ്റി വിചാരിക്കാറുള്ളത്: യുധിഷ്ഠിരനു പിറകിൽ ചോദ്യങ്ങളും പ്രശ്നങ്ങളുമായികൂടിയ നായയെപ്പോലെ.

മനുഷ്യവംശത്തിനൊപ്പം നീണ്ടുനിൽക്കാൻ പോകുന്ന ഒന്നാണ് വായനയും. ഭാഷകളിലേക്ക് ചിതറിയ വലിയൊരു ജീവിവർഗ്ഗത്തിൻറെ നിസ്തുലമായ കണ്ടുപിടുത്തം എന്ന രീതിയിൽ പുസ്തകങ്ങളും വായനയും തുടരുകയും പരിഷ്ക്കരിയ്ക്കുകയും ചെയ്യുമ്പോഴും പുസ്തകങ്ങൾ, അവയുടെ പ്രാഥമികമായ സ്വരൂപത്തിൽനിന്ന് മാറുന്നുമില്ല. ഇത് കൗതുകം തരുന്നു. സാവർത്രികമായ ഒരു പെരുമാറ്റം പോലെ ഇന്ന് വായന മാറിയിട്ടുമുണ്ട് – അപ്പോഴും മൊബൈലിൽ നിന്ന് പുസ്തകങ്ങളിലേക്ക് അതിന് ഒരുറവയുമുണ്ട്. ഒരുപക്ഷേ ഇന്ന് നമ്മൾ ഏറ്റവും അധികനേരം ഡിജിറ്റൽ ലോകത്തായതുകൊണ്ടുതന്നെ ഏറ്റവുമധികം നേരം ഡിജിറ്റൽ വായനയിലുമാണ്. പുസ്തകങ്ങൾ, അവയുടെ പ്രാഥമിക സ്വരൂപത്തിലൂടെ ഒരിക്കലും കാലഹരണപ്പെടുന്നില്ല എന്ന ഉറപ്പോടെ നിലനിൽക്കുകയും ചെയ്യുന്നു: സ്പൂൺ കണ്ടുപിടിച്ചതും അതേ ആകൃതിയിൽത്തന്നെ സ്പൂൺ ഇപ്പോഴും തുടരുന്നപോലെയും എന്ന് ഒരിക്കൽ ഉംബർട്ടൊ എക്കോ പുസ്തകങ്ങളുടെ ഭാവിയെപ്പറ്റി പറഞ്ഞത് ഓർമ വരുന്നു.

സാവർത്രികമായ ഒരു പെരുമാറ്റം പോലെ ഇന്ന് വായന മാറിയിട്ടുമുണ്ട് – അപ്പോഴും മൊബൈലിൽ നിന്ന് പുസ്തകങ്ങളിലേക്ക് അതിന് ഒരുറവയുമുണ്ട്. പുസ്തകങ്ങൾ, അവയുടെ പ്രാഥമിക സ്വരൂപത്തിലൂടെ  ഒരിക്കലും കാലഹരണപ്പെടുന്നില്ല എന്ന ഉറപ്പോടെ നിലനിൽക്കുകയും ചെയ്യുന്നു.
സാവർത്രികമായ ഒരു പെരുമാറ്റം പോലെ ഇന്ന് വായന മാറിയിട്ടുമുണ്ട് – അപ്പോഴും മൊബൈലിൽ നിന്ന് പുസ്തകങ്ങളിലേക്ക് അതിന് ഒരുറവയുമുണ്ട്. പുസ്തകങ്ങൾ, അവയുടെ പ്രാഥമിക സ്വരൂപത്തിലൂടെ ഒരിക്കലും കാലഹരണപ്പെടുന്നില്ല എന്ന ഉറപ്പോടെ നിലനിൽക്കുകയും ചെയ്യുന്നു.

അല്ലെങ്കിൽ, മനുഷ്യൻ വായിക്കുന്നത് ലോകത്തെ മടുത്തതുകൊണ്ടാണ് എന്ന് എനിക്ക് തോന്നാറുണ്ട്: താൻ ജീവിക്കുന്ന ലോകത്തിന്റെ നരക- നാകങ്ങളിൽനിന്ന് സസ്പ്പെന്റ്റ് ചെയ്യപ്പെട്ട ഒരു ലോകം വായന മറ്റൊരു സമയത്തിലൂടെ ക്രമീകരിച്ചിരിക്കുന്നു. ഫിക്ഷൻ എഴുതുമ്പോൾ എനിക്കത് ശരിക്കും തോന്നും: പ്രണയവും മരണവും പകയും വഞ്ചനയും ആനന്ദവും എല്ലാം ഈ ഭാവനാലോകത്തുമുണ്ട്, ഭൂമിയിൽ എന്നപോലെതന്നെ. എന്നാൽ, അതിന്റെയൊക്കെ നിർമിതി അത്രയും മനുഷ്യപരമാണ്. അതിൽ ഏതെങ്കിലും അജ്ഞാതശക്തിയുടെ ഇടപെടലില്ല; മറിച്ച്, ഒരു കണ്ടുപിടുത്തത്തെ ഒരു സ്കിൽ ആയി അത് മാറ്റിയിരിക്കുന്നു. അത് നമ്മൾ ജീവിക്കുന്ന ലോകത്തെയും കാലത്തെയും മനസിലാക്കാനും വ്യാഖാനിക്കാനുമുള്ള അവസരം വാഗ്ദാനം ചെയ്തിരിക്കുന്നു. വായനയും മറ്റൊന്നുമല്ല.

വായനയുടെ വാണിജ്യവൽക്കരണം തീർച്ചയായും ഉണ്ട്. അതിൽ പ്രസാധകരും പ്രസിദ്ധീകരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടക്കമുള്ള സാംസ്‌കാരിക ലോകം ഇടപെടുന്നുമുണ്ട്.

അല്ലെങ്കിലും വായനയെ നിർവചിക്കേണ്ട ആവശ്യമില്ല; അതൊരു സംസ്കാരത്തെ ഏകശിലാ മോഡലിൽ കാണുന്നപോലെയാവും. വായന സമൂഹത്തിന്റെ ആവശ്യമല്ല, വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളുടെ തിരഞ്ഞെടുപ്പും ഉയിർപ്പുമാണ് അതിൽ പലപ്പോഴുമുള്ളത്. പോപ്പുലർ ആവുന്നത് ഒരു പുസ്തകമോ ഗ്രന്ഥകർത്താവോ ആണ്, വായനയെ അല്ല അത് പോപ്പുലർ ആക്കുന്നത്, മറിച്ച് ആ പുസ്തകത്തിന്റെയോ ഗ്രന്ഥകർത്താവിന്റെയോ ‘വോട്ടുബാങ്ക്’, വായനക്കാരുടെ അംഗസഖ്യയെയാണ്. ഇതാകട്ടെ, ഒരു സമൂഹത്തിന്റെ സാസ്കാരിക ഊർജ്ജമായോ സാഹിത്യതാൽപ്പര്യമായോ കാണേണ്ടതുമില്ല. പുസ്തകമോ എഴുത്തുകാരോ വായനക്കാരോ അല്ല, ആത്യന്തികമായി ‘വായന’യെ കൂടുതൽ ‘ഉയർന്ന തല’ത്തിലേക്ക് ഉയർത്തുന്നത്. ഇതെല്ലാം അടങ്ങുന്ന ഒരു ‘രുചി’ സൃഷ്ടിച്ചുകൊണ്ടാണ് അത് സാധിക്കുന്നത്. നിലനിൽക്കുന്ന ഒന്നിൽനിന്നും ഗുണപരമായിത്തന്നെ വേർപെടുന്ന അത്തരം ഒരു വിച്ഛേദത്തെയാണ് നമ്മൾ ‘വായനാസമൂഹം’ എന്നതുകൊണ്ട് അർത്ഥമാക്കേണ്ടത്. അത്രയും ജൈവമായ ഒരു സങ്കൽപ്പമാകണം അത്.

വിപണിയും
ആഘോഷവും

വായനയുടെ വാണിജ്യവൽക്കരണം തീർച്ചയായും ഉണ്ട്. അതിൽ പ്രസാധകരും പ്രസിദ്ധീകരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടക്കമുള്ള സാംസ്‌കാരിക ലോകം ഇടപെടുന്നുമുണ്ട്. അതിന് ഗുണവും ദോഷവും ഉണ്ട്. ഗുണം, നേരത്തെ പറഞ്ഞതുപോലെ ‘വായന’യെ ഇത്തരം ഇടപെടലുകൾ എപ്പോഴും സജീവമായി നിർത്തുന്നു എന്നാണ്. അതിന്റെ ദോഷം, അത് പ്രധാനപ്പെട്ടതാണ്, അത് സംസ്കാരത്തെ ഒരു ചന്തയായും വായനയെ ഉൽപ്പന്നമായും കാണുന്നു എന്നാണ്. കലയിൽ ഒരു ഹൈ- ആർട്ട് ഉള്ളതുപോലെ വായനയിലും അങ്ങനെ ‘ഉയർന്ന’ ബോധവും ഇടപെടലും ഉണ്ട്. അത് നിഷേധിക്കാൻ കഴിയില്ല. വായനയെ അത് ആഘോഷമാക്കുകയല്ല, അർത്ഥപൂർണ്ണമാക്കുകയാണ് ചെയ്യുന്നത്.

മനുഷ്യൻ വായിക്കുന്നത് ലോകത്തെ മടുത്തതുകൊണ്ടാണ് എന്ന്  എനിക്ക് തോന്നാറുണ്ട്:  താൻ ജീവിക്കുന്ന ലോകത്തിന്റെ നരക- നാകങ്ങളിൽനിന്ന് സസ്പ്പെന്റ്റ് ചെയ്യപ്പെട്ട ഒരു ലോകം വായന മറ്റൊരു സമയത്തിലൂടെ ക്രമീകരിച്ചിരിക്കുന്നു. / Photo: Jeffin Mathew
മനുഷ്യൻ വായിക്കുന്നത് ലോകത്തെ മടുത്തതുകൊണ്ടാണ് എന്ന് എനിക്ക് തോന്നാറുണ്ട്: താൻ ജീവിക്കുന്ന ലോകത്തിന്റെ നരക- നാകങ്ങളിൽനിന്ന് സസ്പ്പെന്റ്റ് ചെയ്യപ്പെട്ട ഒരു ലോകം വായന മറ്റൊരു സമയത്തിലൂടെ ക്രമീകരിച്ചിരിക്കുന്നു. / Photo: Jeffin Mathew

വായനയെ ഏതെങ്കിലും സംഘബോധത്തിൽ (അതിൽ ‘ചന്ത’യും സാംസ്കാരിക സ്ഥാപനവും ഇടപെടുന്നു) എക്കാലത്തേയ്ക്കുമായി കുറ്റിയിൽ കെട്ടാൻ കഴിയില്ല എന്നാണ് വാസ്തവം. കാരണം, വായന, ഒരു Personal act ആണ്. വായനയുടെ ഭാവിയും വായനയിലെ ഈ ബഹുസ്വരതയാണ്.

ചന്തയിൽ നിന്ന് മോചിപ്പിക്കുന്ന വിധം സമൂഹത്തിന്റെ അസ്തിത്വമായി വായനെയെ ഒരു സാംസ്കാരിക പ്രവൃത്തിയായി തിരിച്ചറിയുക പ്രധാനമാണ്. അത് ഒരാൾക്കൂട്ടത്തിന്റെ ആഗ്രഹമല്ല എന്ന് തിരിച്ചറിയുമ്പോൾത്തന്നെ, കാൽപ്പനികവൽക്കരണങ്ങളിൽ നിന്ന് വായനയും വായനക്കാരിയും മോചിക്കപ്പെടുന്നുണ്ട്. വായന സ്വാതന്ത്ര്യത്തിന്റെ വിഷയമായതുകൊണ്ടാണ് അത്.

ഞാൻ വളരെ കുറച്ചേ പുസ്തക ചർച്ചകളിൽ പങ്കെടുത്തിട്ടുള്ളൂ. ഒരു വായനാ സംസ്കാരം രൂപപ്പെടുത്തുക അവയുടെ ലക്ഷ്യമായി അവ തന്നെ എടുക്കാത്തതുകൊണ്ട് ‘ഭയങ്കര മുഷിപ്പൻ’ ആയിട്ടേ അവ അനുഭവപ്പെട്ടിട്ടുള്ളൂ. ഇന്നത് അധികമാണ്. എന്നാൽ, ഈ ദിശയിൽ അർത്ഥപൂർണ്ണമായ ശ്രമങ്ങൾ സാധ്യമാകും എന്നാണ് എന്റെ തോന്നൽ.

ചന്തയിൽ നിന്ന് മോചിപ്പിക്കുന്ന വിധം സമൂഹത്തിന്റെ അസ്തിത്വമായി വായനെയെ ഒരു സാംസ്കാരിക പ്രവൃത്തിയായി തിരിച്ചറിയുക പ്രധാനമാണ്
ചന്തയിൽ നിന്ന് മോചിപ്പിക്കുന്ന വിധം സമൂഹത്തിന്റെ അസ്തിത്വമായി വായനെയെ ഒരു സാംസ്കാരിക പ്രവൃത്തിയായി തിരിച്ചറിയുക പ്രധാനമാണ്

പുസ്തകങ്ങൾക്കും വായനക്കും സമാന്തരമായി ഒരുതരം സാംസ്‌കാരിക വരേണ്യത ശക്തിപ്പെടുന്നതായി തോന്നിയിട്ടുണ്ട്. എന്നാൽ, അത് നമ്മുടെ സമൂഹത്തിലെ അധികാര ശ്രേണികളുമായി ബന്ധപ്പെട്ട ഒന്നാണ്. സാംസ്കാരിക സ്ഥാപനങ്ങൾ, എഴുത്തുകാർ, പ്രസാധകർ തുടങ്ങി ‘വായനാലോകത്തിലെ ഉൽപ്പാദകർ’ ഭരണകൂടത്തിന്റെ തന്നെ സെയിൽസ് മാൻ ആവുമ്പോൾ ഇത് സ്വാഭാവികമായും സംഭവിക്കുന്നു. ഒരു സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ഇടം എന്ന അർത്ഥത്തിൽ സംസ്കാരത്തെ, വിശേഷിച്ചും അതിലെ പ്രധാന പ്ലെയറായ കലാ /ശാസ്ത്രലോകത്തെ നമ്മൾ കണ്ടെത്തേണ്ടതുണ്ട്. ‘നല്ല എഴുത്തുകാർക്ക്’ ആ ബോധ്യമുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

Comments