തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന 'നാം അറിവ് ആകുന്നു' ദേശീയ സെമിനാറിൽ, എം. ശ്രീനാഥൻ എഴുതി റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച 'ഗുരുവിന്റെ ജാതിയും ജാതിയുടെ ഗുരുവും' എന്ന പുസ്തകം പ്രകാശനം ചെയ്തു. സ്വാമിനി നിത്യചിന്മയിയാണ് (ഗവ. സംസ്‌കൃത കോളേജ്, തൃപ്പുണിത്തുറ) പ്രകാശനകർമം നിർവഹിച്ചത്. മലയാള വിഭാഗം മേധാവി ഡോ. അജയൻ പനയറ പുസ്തകം ഏറ്റുവാങ്ങി. സ്വാമി ശിവസ്വരൂപാനന്ദ (ആലുവ അദ്വൈതാശ്രമം) സന്നിഹിതനായിരുന്നു. എം. ശ്രീനാഥൻ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു.

യൂണിവേഴ്‌സിറ്റി കോളേജ് മലയാളവിഭാഗം ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റുമായി സഹകരിച്ചാണ് രണ്ടു ദിവസത്തെ ദേശീയ സെമിനാർ സംഘടിപ്പിച്ചത്. ശ്രീനാരായണഗുരു എന്ന ജ്ഞാനബിംബത്തെ വിവിധ ജ്ഞാനമേഖലകളുമായി ബന്ധിപ്പിച്ച് സംവാദാത്മകമായ വിചാരങ്ങൾക്ക് സെമിനാർ വേദിയായി.



