ഇന്ന് ദേശീയ വായനാദിനം;
റാറ്റ് ബുക്സിന്റെ പുസ്തകങ്ങൾ
50% വിലക്കുറവിൽ ഇന്ന് വാങ്ങാം,
കോഴിക്കോട് നളന്ദയിൽ പുസ്തക ചർച്ച

സി.കെ. ജാനുവിന്റെ ആത്മകഥ 'അടിമമക്ക', ഡോ.എ.കെ. ജയശ്രീയുടെ ആത്മകഥ 'എഴുകോൺ', മുഹമ്മദ് അബ്ബാസിന്റെ ആത്മകഥ 'വെറും മനുഷ്യർ', അരുൺ പ്രസാദിന്റെ നോവൽ '3AM', ഷഫീഖ് മുസ്തഫയുടെ കഥാസമാഹാരം 'സറൗണ്ട് സിസ്റ്റം', കമൽറാം സജീവ് എഡിറ്റു ചെയ്ത 'ഇരകളുടെ ഇരകൾ' എന്നീ പുസ്തകങ്ങളാണ് ഇന്ന് 50 ശതമാനം വിലക്കുറവിൽ ലഭിക്കുക.

ന്ന് ദേശീയ വായനാദിനത്തിൽ റാറ്റ് ബുക്‌സിന്റെ പ്രത്യേക ഓഫർ. റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച ആറ് പുസ്തകങ്ങൾ ഇന്ന് 50% വിലക്കുറവിൽ ലഭിക്കും.

സി.കെ. ജാനുവിന്റെ ആത്മകഥ 'അടിമമക്ക', ഡോ.എ.കെ. ജയശ്രീയുടെ ആത്മകഥ 'എഴുകോൺ', മുഹമ്മദ് അബ്ബാസിന്റെ ആത്മകഥ 'വെറും മനുഷ്യർ', അരുൺ പ്രസാദിന്റെ നോവൽ '3AM', ഷഫീഖ് മുസ്തഫയുടെ കഥാസമാഹാരം 'സറൗണ്ട് സിസ്റ്റം', കമൽറാം സജീവ് എഡിറ്റു ചെയ്ത 'ഇരകളുടെ ഇരകൾ' എന്നീ പുസ്തകങ്ങളാണ് ഇന്ന് 50 ശതമാനം വിലക്കുറവിൽ ലഭിക്കുക.

വായനാദിനത്തിൽ, എ.കെ. ജയശ്രീയുടെ 'എഴുകോൺ' രണ്ടാം പതിപ്പിന്റെ പ്രകാശനവും പുസ്തക ചർച്ചയും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം അഞ്ചിന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ 'എഴുകോൺ' രണ്ടാം പതിപ്പ് കെ.ഇ.എൻ പ്രകാശനം ചെയ്യും.

പുസ്തകചർച്ചയിൽ കെ.ഇ.എൻ, എ.കെ. ജയശ്രീ, മുഹമ്മദ് അബ്ബാസ്, ഷഫീഖ് മുസ്തഫ എന്നിവർ പങ്കെടുക്കും. മനില സി. മോഹൻ മോഡറേറ്ററായിരിക്കും.

റാറ്റ് ബുക്‌സിന്റെ എല്ലാ പുസ്തകങ്ങളും 50 ശതമാനം വിലക്കുറവിൽ ഓൺലൈനിലും പുസ്തകചർച്ച നടക്കുന്ന കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലും ഇന്ന് ലഭിക്കും.

Comments