എൻ.ഇ. സുധീർ

ചരിത്രത്തിൻ്റെയും
നിർമിത ബുദ്ധിയുടെയും
കുരുക്കുകൾ

2025-ലെ വായനയിലെ ശ്രദ്ധേയ പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നു എൻ.ഇ. സുധീർ.

നുഷ്യനെന്ന നിലയിലെ ജീവിതനിഗൂഢതകളെ മനസ്സിലാക്കാനും സാമൂഹ്യജീവി എന്ന നിലയിൽ അനുഭവിക്കേണ്ടിവരുന്ന പിരിമുറുക്കങ്ങളെ കുറയ്ക്കാനും എന്നെ സഹായിക്കുന്നത് വായനയാണ്. അസംതൃപ്തമായ ആത്മാവിന് ആശ്വാസത്തിന്റെയും ആഹ്ലാദത്തിന്റെയും കുറേ നിമിഷങ്ങൾ അവയിലൂടെ ലഭിക്കുന്നു. സ്വാതന്ത്ര്യം എന്നത് അവിടെ എന്റെ ഒരു സ്വകാര്യ അനുഭവമാകുന്നു. അതിലൂടെ നേടുന്ന അറിവ് എന്റെ യാത്രയുടെ ഊർജ്ജമാകുന്നു.

പുസ്തകങ്ങളിലൂടെ വഞ്ചിക്കപ്പെടുക എന്നതാണ് വായനക്കാർക്കു മുന്നിലെ ദുര്യോഗം എന്നാണ് ഞാൻ കരുതുന്നത്. അതിനുള്ള സാധ്യത വർദ്ധിച്ചിരിക്കുന്ന കാലമാണിത്. പുസ്തകങ്ങളുടെ ധാരാളിത്തം മൂലമുണ്ടാകുന്ന ഇപ്പോഴത്തെ പ്രതിസന്ധി അമിതമായാൽ അമൃതും വിഷം എന്ന പഴമൊഴിയെ ഓർമ്മിപ്പിക്കുന്നു. അത്രമാത്രം പുസ്തകങ്ങളാണ് ദിനംപ്രതി വായനക്കാരുടെ മുന്നിലെത്തുന്നത്. ഏതു വായിക്കണം എന്ന തിരഞ്ഞെടുപ്പ് വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. അസംഖ്യം പുസ്തകങ്ങളിൽ നിന്ന് നല്ലതും ചീത്തയും കണ്ടെത്തുക പ്രയാസം. ഇഷ്ടാനിഷ്ടങ്ങൾ അപ്രസക്തമാകുന്നു. വിഷയങ്ങളുടെ വൈപുല്യം പോലും ഉൾക്കൊള്ളാൻ പറ്റുന്നില്ല. ഒരു വശത്ത് ചിന്തകളുടെയും സർഗാത്മകതയുടെയും വിസ്ഫോടനം. മറുവശത്ത് അസംബന്ധങ്ങളുടെ ആഘോഷം. ഇതാണ് പുസ്തക ലോകത്തും നടന്നുകൊണ്ടിരിക്കുന്നത്.

ഗഹനമായ പലതും ലളിതമായി അവതരിപ്പിക്കുന്ന ഗ്രന്ഥങ്ങൾ ധാരാളം വരുന്നുണ്ട്. അതോടൊപ്പം, അപ്രസക്തമായ കാര്യങ്ങളെ വലുതാക്കി കാണിക്കുന്ന പുസ്തകങ്ങളും. ചരിത്രത്തെ പ്രശ്നവൽകൃതമാക്കുന്ന പുസ്തകങ്ങളെ ഭയക്കാതിരിന്നുകൂടല്ലോ. പലതും എഴുതപ്പെടുകയല്ല; മറിച്ച് നിർമ്മിക്കപ്പെടുകയാണ്. അതോടെ വാസ്തവം അഥവാ സത്യം എന്നത് അകന്നകന്നു പോവുകയാണ്. അതൊരു മരീചിക പോലെ എവിടെയോ നിലകൊള്ളുന്നു. അവിടെ എഴുത്ത് ഒരു ഫാഷിസ്റ്റ് ഉപകരണമാവുന്നു. വായനക്കാർ നിസ്സഹായരാവുന്നു. ആശയങ്ങളുടെയും അനുഭൂതികളുടെയും നൈസർഗികമായ സഞ്ചാരം ആരൊക്കയോ തടയുന്നു എന്നൊരു തോന്നൽ എവിടെയോ അലയുന്നുണ്ട്. വായനയിലെ സ്വാതന്ത്ര്യത്തെപ്പോലും ആരോ റാഞ്ചാൻ ശ്രമിക്കുന്നതു പോലെ. ഈ വർഷത്തെ വായനയെ അടയാളപ്പെടുത്തും മുൻപ് ഇത്രയും ആമുഖമായി കുറിക്കണമെന്നു തോന്നി.

സിന്ധുനദീതട നാഗരികതയുടെ ഉദയം മുതൽ 21-ാം നൂറ്റാണ്ട് വരെയുള്ള അഞ്ച് സഹസ്രാബ്ദങ്ങൾക്കിടയിൽ ഇന്ത്യയെന്ന പ്രദേശം എങ്ങനെ തുടർച്ചയായി പുനർനിർമ്മിക്കപ്പെട്ടുവെന്ന് കണ്ടെത്തുകയാണ് ഓഡ്രി ട്രഷ്കെ.

ഇന്ത്യയുടെ ഭൂതകാലത്തെ വസ്തുനിഷ്ഠമായി അറിയുക എന്നത് വലിയൊരു വെല്ലുവിളിയാണ്. അതിലേക്കു നയിക്കുന്ന മികച്ചൊരന്വേഷണമാണ് ഓഡ്രി ട്രഷ്കെ (Audrey Truschke) ‘India- 5,000 Years of History on the Subcontinent’ എന്ന പുതിയ പുസ്തകത്തിലൂടെ നടത്തുന്നത്.

മുഗൾ ചരിത്രകാരിയെന്നറിയപ്പെടുന്ന ഓഡ്രി ട്രഷ്കെ അമേരിക്കയിലെ റുട്‌ജേഴ്സ് സർവകലാശാലയിലെ അധ്യാപികയാണ്. ഇന്ത്യ ചരിത്രത്തെ തീർത്തും പുതിയൊരു കാഴ്ചപ്പാടിലൂടെ നോക്കിക്കാണാനുള്ള ശ്രമമാണ് ഈ പുസ്തകം. ഇന്ത്യ എന്നറിയപ്പെട്ട ഭൂപ്രദേശത്തിലെ ആദ്യകാല ജീവിതത്തിന്റെ അടയാളങ്ങൾ മുതൽ 21-ാം നൂറ്റാണ്ട് വരെയുള്ള വിശാലമായൊരു അന്വേഷണമാണിത്. ഈ നീണ്ട കാലയളവിനിടയിലെ പ്രധാന രാഷ്ട്രീയ, സാമൂഹിക, മത, ബൗദ്ധിക, സാംസ്കാരിക സംഭവങ്ങളെ അവരിതിൽ വസ്തുതാപരമായ പിൻബലത്തോടെ രേഖപ്പെടുത്തുന്നുണ്ട്. Indus Valley Civilization 2600 - 1900 BCE യിൽ തുടങ്ങി Everyday life in Contemporary South Asia എന്നതിൽ അവസാനിക്കുന്ന 24 അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്.

വിഖ്യാത പണ്ഡിതനായ എ.കെ. രാമാനുജൻ ഉന്നയിച്ച Is there an Indian way of thinking? എന്ന ചോദ്യം ഗ്രന്ഥകാരി പുസ്തകത്തിന്റെ ആദ്യ ഭാഗത്ത് ഉദ്ധരിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞ ഉത്തരം ഉണ്ട് എന്നു തന്നെയാണ്: “ Yes, there are many Indian ways of thinking, depending on the inquirer's tone and intentions’’ എന്നായിരുന്നു രാമാനുജന്റെ ഉത്തരം. ഇന്ത്യ ചരിത്രമെഴുതുമ്പോൾ മനസ്സിലുണ്ടാവേണ്ട പ്രധാന ബോധ്യമാണിത്. ആരുടെ ചരിത്രം എന്ന വലിയ ചോദ്യം. അതേറ്റെടുത്ത് രചിച്ച ചരിത്രമാണിത്. സ്ത്രീകൾ, മതന്യൂനപക്ഷങ്ങൾ, താഴ്ന്ന വിഭാഗങ്ങൾ, മറ്റ് അരികുവൽക്കരിക്കപ്പെട്ട കൂട്ടങ്ങൾ എന്നിവരുൾപ്പെടെയുള്ള വേറിട്ട ജീവിതങ്ങളെ നോക്കിക്കാണാൻ ഈ ചരിത്രകാരി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

സിന്ധുനദീതട നാഗരികതയുടെ ഉദയം മുതൽ 21-ാം നൂറ്റാണ്ട് വരെയുള്ള അഞ്ച് സഹസ്രാബ്ദങ്ങൾക്കിടയിൽ ഇന്ത്യയെന്ന പ്രദേശം എങ്ങനെ തുടർച്ചയായി പുനർനിർമ്മിക്കപ്പെട്ടുവെന്ന് കണ്ടെത്തുകയാണ് ഗ്രന്ഥകാരി. ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, ഇസ്ലാം, സിഖ് മതം, വേദങ്ങൾ, മഹാഭാരതം, അശോകൻ, മൗര്യ സാമ്രാജ്യം, സിൽക്ക് റോഡ്, ചോളന്മാർ, ഇന്തോ-പേർഷ്യൻ ഭരണം, മുഗൾ സാമ്രാജ്യം, യൂറോപ്യൻ കൊളോണിയലിസം, ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങൾ, 1947-ലെ ഇന്ത്യ വിഭജനം, ഹിന്ദു ദേശീയതയുടെ സമീപകാല ഉയർച്ച, കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികൾ ഇങ്ങനെ പോകുന്നു ഉള്ളടക്കം.

മനുഷ്യരുടെ ഇടപെടലുകൾക്കാണ് എല്ലാ ഭാഗത്തും ഊന്നൽ നൽകിയിട്ടുള്ളത്. അത്തരമൊരന്വേഷണം തീർച്ചയായും ദുഃഖകരമായ കഥകൾ നിറഞ്ഞതാവുമല്ലോ. എന്നാൽ മറ്റ് തരത്തിലുള്ള കഥകളും അവിടെയുണ്ട്. അതും ഗ്രന്ഥകാരി കാണുന്നുണ്ട്. ഇന്ത്യൻ ചരിത്രത്തിൽ ഉൾപ്പെടുന്ന അവിശ്വസനീയമായ മാനവികതയുടെയും മനുഷ്യാനുഭവങ്ങളുടെയും കൂടി കഥയാവുകയാണ് ഈ അന്വേഷണം. നാളിതുവരെ നമ്മളറിയാത്ത പല ചരിത്രവിവരങ്ങളും ഈ ഗ്രന്ഥത്തിലുണ്ട്.

ഇന്ത്യയുടെ ഭൂതകാലത്തെ വസ്തുനിഷ്ഠമായി അറിയുക എന്നത് വലിയൊരു വെല്ലുവിളിയാണ്. അതിലേക്കു നയിക്കുന്ന മികച്ചൊരന്വേഷണമാണ് ഓഡ്രി ട്രഷ്കെ (Audrey Truschke) ‘India- 5,000 Years of History on the Subcontinent’ എന്ന പുതിയ പുസ്തകത്തിലൂടെ നടത്തുന്നത്.
ഇന്ത്യയുടെ ഭൂതകാലത്തെ വസ്തുനിഷ്ഠമായി അറിയുക എന്നത് വലിയൊരു വെല്ലുവിളിയാണ്. അതിലേക്കു നയിക്കുന്ന മികച്ചൊരന്വേഷണമാണ് ഓഡ്രി ട്രഷ്കെ (Audrey Truschke) ‘India- 5,000 Years of History on the Subcontinent’ എന്ന പുതിയ പുസ്തകത്തിലൂടെ നടത്തുന്നത്.

(India- 5,000 Years of History on the Subcontinent, Audrey Truschke, Princeton University Press).

അരുന്ധതി റോയി
Comes to Me

God of Small Things- ന്റെ ഗ്രന്ഥകാരി എന്ന ലേബലിൽ നിന്ന് അരുന്ധതി റോയി മോചിതയാകുമോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അത് സംഭവിച്ചിരിക്കുന്നു, Mother Mary Comes to Me എന്ന ഓർമ്മപ്പുസ്തകത്തിലൂടെ. അസാധാരണമായ ഒരു വായനാനുഭവം എന്ന് ലോകമാകെ ഏറ്റുപറയുകയാണ് അരുന്ധതിയുടെ ഈ പുസ്തകത്തെപ്പറ്റി.

അമ്മയും മകളുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. അമ്മയെപ്പറ്റി എന്തൊക്കെ പറയണം, എന്തൊക്കെ പറയാതിരിക്കണം എന്ന സന്ദേഹം അരുന്ധതിയെന്ന മകൾക്ക് ഉള്ളതായി തോന്നുന്നില്ല. അവിടെയാണ് ഇത് ഒരു സാഹിത്യ കൃതിയായി ഉയർന്നുനിൽക്കുന്നത്. അവിശ്വസനീയമായ സത്യസന്ധതയോടെയാണ് അവർ ജീവിതത്തെ ഓർത്തെടുത്തിരിക്കുന്നത്. പലതും വായനക്കാരുടെ മനസ്സിനെ പിടിച്ചുലയ്ക്കുക തന്നെ ചെയ്യും.

മനുഷ്യബന്ധങ്ങളെ ഇങ്ങനെയും വിചാരണ ചെയ്യാം എന്ന് കാണിച്ചുതരികയാണ് അരുന്ധതി. വ്യക്തിപരമായി നമ്മളും നമ്മുടെ ബന്ധങ്ങളെ, ജീവിതാനുഭവങ്ങളെ ഇങ്ങനെ സൂക്ഷ്മമായി വിലയിരുത്താൻ ആഗ്രഹിച്ചെന്നു വരും. ഇതിന്റെ വായനയുണ്ടാക്കുന്ന അസ്വസ്ഥത വായനക്കാരെ ഏറെക്കാലം പിന്തുടരുക തന്നെ ചെയ്യും. മനുഷ്യബന്ധങ്ങളെ ആഴത്തിൽ അടയാളപ്പെടുത്താനുള്ള ഒരു എഴുത്തുരീതി കൂടി അവർ കാണിച്ചു തരികയാണ്. വാക്കുകളിലൂടെയുള്ള പോസ്റ്റ്മോർട്ടം എന്ന വിശേഷണമാകും ഏറ്റവും ഉചിതം. തീക്ഷ്ണമായ ഒരു വായനാനുഭവമായി അതുമാറുന്നു. വായനക്കാരേ, നിങ്ങളിത് ഒരു ഓട്ടോ- ഫിക്ഷനായി വായിക്കണം എന്നാണെനിക്ക് പറയാനുള്ളത്. നമുക്കിടയിൽ നിന്ന് അരുന്ധതി റോയ്ക്ക് മാത്രം എഴുതാൻ കഴിയുന്ന ഒന്ന്.

God of Small Things- ന്റെ ഗ്രന്ഥകാരി എന്ന ലേബലിൽ നിന്ന് അരുന്ധതി റോയി മോചിതയാകുമോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അത് സംഭവിച്ചിരിക്കുന്നു, Mother Mary Comes to Me എന്ന ഓർമ്മപ്പുസ്തകത്തിലൂടെ.
God of Small Things- ന്റെ ഗ്രന്ഥകാരി എന്ന ലേബലിൽ നിന്ന് അരുന്ധതി റോയി മോചിതയാകുമോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അത് സംഭവിച്ചിരിക്കുന്നു, Mother Mary Comes to Me എന്ന ഓർമ്മപ്പുസ്തകത്തിലൂടെ.


(Mother Mary Comes To Me- Arundhati Roy - Penguin Random House).

ഭരണഘടനയുടെ
പിന്നാമ്പുറങ്ങൾ

നമ്മുടെ ഭരണഘടനുമായി ബന്ധപ്പെട്ട ഒട്ടനവധി പുസ്തകങ്ങൾ ആദ്യകാലം തൊട്ടേ എഴുതപ്പെട്ടിട്ടുണ്ട്. അടുത്തകാലത്തായി ഭരണഘടനയെ വിവിധ വീക്ഷണകോണിലൂടെ നോക്കിക്കാണുന്ന നിരവധി മികച്ച പുതിയ പഠന ഗ്രന്ഥങ്ങൾ രചിക്കപ്പെടുന്നുണ്ട്. അത്തരത്തിലൊന്നാണ് യേൽ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ രോഹിത് ഡേയും യൂണിവേഴ്സിറ്റി ഓഫ് ഹൈഫയിലെ ഏഷ്യൻ സ്റ്റഡീസിൽ അസോസിയേറ്റ് പ്രൊഫസറായ ഓർണിത് ഷാനിയും ചേർന്ന് തയ്യാറാക്കിയ Assembling India's Constitution: A New Democratic History എന്ന പുസ്തകം. ഇത് പതിവ് ആഖ്യാനങ്ങളിൽ നിന്ന് വേറിട്ട ഒരന്വേഷണമാണ്. ഭരണഘടനയുമായി ബന്ധപ്പെട്ട ചില അനാവശ്യ വിമർശനങ്ങളുടെ മുനയൊടിക്കുന്ന ഒന്ന് എന്നും വിശേഷിപ്പിക്കാം.

ഇന്ത്യയുടെ ഭരണഘടന എന്നത് കുറേ പണ്ഡിതന്മാർ കോൺസ്റ്റിറ്റ്യുവൻ്റ് അസംബ്ലി ഹാളിൽ കൂടിയിരുന്ന് തയ്യാറാക്കിയ രേഖയല്ലെന്നും മറിച്ച് രാജ്യത്തിന്റെ നാനാഭാഗങ്ങളിലായി നടന്ന ഭരണഘടനാ സംവാദങ്ങളിൽ നിന്നു കൂടി രൂപപ്പെട്ട ആശയങ്ങളുടെ ക്രോഡീകരണമാണെന്നും വിശദീകരിക്കുകയാണ് ഗ്രന്ഥകാരന്മാർ. സ്വാതന്ത്ര്യത്തിന് മുൻപ് നമ്മുടെ നാട്ടുരാജ്യങ്ങൾ അവരവരുടേതായ ഭരണഘടനയെപ്പറ്റി ചിന്തിച്ചിരുന്നു. പലേടത്തും ഇതുമായി ബന്ധപ്പെട്ട വിപുലമായ ചർച്ചകൾ നടന്നിരുന്നു. അവയിൽ നിന്നെല്ലാമുള്ള ഉൾക്കാഴ്ചകൾ പിന്നീട് നമ്മുടെ ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ടു.

ഒരു ജനകീയ ഇടപെടൽ ഭരണഘടനാ നിർമ്മാണവുമായി ഉണ്ടായിട്ടുണ്ടെന്ന് നിസ്സംശയം പറഞ്ഞു വെക്കുകയാണ് ഗ്രന്ഥകാരന്മാർ. വിവിധ സാമൂഹ്യ വിഭാഗങ്ങളുടെ പങ്കിനെ, അവരുടെയെല്ലാം പ്രതിക്ഷകളെ ഉൾക്കൊള്ളുന്നതിൽ ഇന്ത്യൻ ഭരണഘടന വലിയൊരു പരിധി വരെ വിജയിച്ചു എന്നത് ഇതിലൂടെ തെളിയിക്കപ്പെടുന്നു.

ഭരണഘടനയുടെ രൂപപ്പെടലുമായി ബന്ധപ്പെട്ട വലിയ അന്വേഷണങ്ങളുടെ വിശാലമായ ഒരു ചിത്രം ഈ പുസ്തകം മുന്നോട്ടു വെക്കുന്നു. അതിവിപുലമായ ഗവേഷണങ്ങളുടെ പിൻബലത്തോടെയാണ് ഇത് രചിയ്ക്കപ്പെട്ടിട്ടുള്ളത്. ആറ് അധ്യായങ്ങളിലായി ഭരണഘടനയുടെ പിന്നാമ്പുറക്കഥകൾ രേഖകൾ സഹിതം അടയാളപ്പെടുത്തുകയാണ്. ഏതായാലും ഒരു ജനകീയ ഇടപെടൽ ഭരണഘടനാ നിർമ്മാണവുമായി ഉണ്ടായിട്ടുണ്ടെന്ന് നിസ്സംശയം പറഞ്ഞു വെക്കുകയാണ് ഗ്രന്ഥകാരന്മാർ. വിവിധ സാമൂഹ്യ വിഭാഗങ്ങളുടെ പങ്കിനെ, അവരുടെയെല്ലാം പ്രതിക്ഷകളെ ഉൾക്കൊള്ളുന്നതിൽ ഇന്ത്യൻ ഭരണഘടന വലിയൊരു പരിധി വരെ വിജയിച്ചു എന്നത് ഇതിലൂടെ തെളിയിക്കപ്പെടുന്നു.

ഇതൊരു പുതിയൊരു ചരിത്രാന്വേഷണമാണ്. ഭരണഘടനാന്വേഷണത്തിന്റെ, അതിനായുള്ള ആശയ സഞ്ചാരത്തിന്റെ നമ്മളറിഞ്ഞിട്ടില്ലാത്ത വഴികളെ മുൻവിധികളില്ലാതെ കണ്ടെത്തുന്ന ചരിത്രാന്വേഷണം. നമ്മുടെ ഭരണഘടന ചെറുതല്ലാത്ത വെല്ലുവിളികൾ ഇന്നിപ്പോൾ നേരിടുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ഈ പുതിയ ഗ്രന്ഥം നിർവ്വഹിക്കുന്നത് സമയോചിതമായ ഒരിടപെടലാണ്.

ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്താനായി, ഒരു വേള നിലനിർത്താനായി പോരാടുന്നവർക്ക് ഇതൊരു ധൈഷണികായുധം തന്നെയായിരിക്കും. അതുപോലെ രാഷ്ട്രീയവിദ്യാർത്ഥികൾക്ക് പുതിയൊരു ദിശാബോധം ലഭിക്കാൻ ഇതിന്റെ വായന തീർച്ചയായും വഴിയൊരുക്കും.

നമ്മുടെ ഭരണഘടനുമായി ബന്ധപ്പെട്ട ഒട്ടനവധി പുസ്തകങ്ങൾ ആദ്യകാലം തൊട്ടേ എഴുതപ്പെട്ടിട്ടുണ്ട്. അടുത്തകാലത്തായി ഭരണഘടനയെ വിവിധ വീക്ഷണകോണിലൂടെ നോക്കിക്കാണുന്ന നിരവധി മികച്ച പുതിയ പഠന ഗ്രന്ഥങ്ങൾ രചിക്കപ്പെടുന്നുണ്ട്.
നമ്മുടെ ഭരണഘടനുമായി ബന്ധപ്പെട്ട ഒട്ടനവധി പുസ്തകങ്ങൾ ആദ്യകാലം തൊട്ടേ എഴുതപ്പെട്ടിട്ടുണ്ട്. അടുത്തകാലത്തായി ഭരണഘടനയെ വിവിധ വീക്ഷണകോണിലൂടെ നോക്കിക്കാണുന്ന നിരവധി മികച്ച പുതിയ പഠന ഗ്രന്ഥങ്ങൾ രചിക്കപ്പെടുന്നുണ്ട്.


(Assembling India's Constitution: A New Democratic History - Rohit De & Ornit Shani - Penguin / Allen Lane Publishers).

'ഫ്ലഷ് എന്ന നോവൽ

നോവൽ വായന എപ്പോഴും ആഹ്ലാദം തരുന്നവയാണ്. ഈ വർഷത്തെ നോവൽ വായനയിൽ നവീന അനുഭവമായി തോന്നിയ രണ്ടു കൃതികളെപ്പറ്റി പറയാം.

2025- ലെ ബുക്കർ പ്രൈസ് നേടിയ ഡേവിഡ് സാലായിയുടെ 'ഫ്ലഷ് ' എന്ന നോവലാണ് അതിലൊന്ന്. ഇതിലെ പ്രധാന കഥാപാത്രമായ ഇഷ്വാൻ ഒരു പുതിയകാല പ്രതീകമാണ്. ആധുനിക മനുഷ്യന്റെ ഒറ്റപ്പെടലിന്റെയും പുതിയകാല ജീവിതത്തിന്റെയും. ഇഷ്വാന്റെ കൗമാരം തൊട്ട് മധ്യവയസ്സുവരെയുള്ള ജീവിതമാണ് നോവലിന്റെ പ്രമേയം. അവനൊരു ഏകാകിയായ കുട്ടിയായിരുന്നു. അധികമാരോടും സംസാരിക്കില്ല. ഹംഗറിയിലെ ഒരു ഫ്ലാറ്റിൽ അമ്മയോടൊപ്പം കഴിയുകയാണ്. അയൽക്കാരിയായ ഒരു സ്ത്രീയുടെ പ്രലോഭനത്തിന് വഴങ്ങിയാണ് അവന്റെ ലൈംഗിക ജീവിതം ആരംഭിക്കുന്നത്. ആ മുതിർന്ന സ്ത്രീ ഒരു ദിവസം അവരുടെ ഫ്ലാറ്റിൽ വെച്ച് ഇഷ്വാനുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നു. അവരാണ് അവനെ അതിന് നിർബന്ധിക്കുന്നത്. അവനാകട്ടെ അതൊരു ആദ്യത്തെ അനുഭവവും. തുടർന്ന് പല തവണ അവർ സെക്സിലേർപ്പെടുന്നു. അതോടെ അവന്റെ ജീവിതം മാറിമറയുന്നു. നോവലിൽ തുടർന്നും പല സ്ത്രീകളുമൊത്തുള്ള അവന്റെ erotic ജീവിതം വിവരിക്കുന്നുണ്ട്.

sex is a non - verbal experience എന്നാണ് നോവലിസ്റ്റ് പറഞ്ഞുവെക്കുന്നത്. അവൻ ശരിക്കും ഒരു മുതിർന്നയാളായി മാറുന്നത് സെക്സിലേർപ്പെടുമ്പോൾ മാത്രമാണ്. അല്ലത്തപ്പോൾ പ്രായപൂർത്തിയെത്താത്ത (adulthood) ഒരാളെപ്പോലെയാണ് അയാൾ പെരുമാറുന്നത്.

sex is a non - verbal experience എന്നാണ് നോവലിസ്റ്റ് പറഞ്ഞുവെക്കുന്നത്. അവൻ ശരിക്കും ഒരു മുതിർന്നയാളായി മാറുന്നത് സെക്സിലേർപ്പെടുമ്പോൾ മാത്രമാണ്. അല്ലത്തപ്പോൾ പ്രായപൂർത്തിയെത്താത്ത (adulthood) ഒരാളെപ്പോലെയാണ് അയാൾ പെരുമാറുന്നത്. വളരെ അലസമായ ഒരു ജീവിതവീക്ഷണമുള്ള കഥാപാത്രം. ജീവിതത്തിലെ ഒരു കാര്യവും ഗൗരവമായി എടുക്കാത്ത ഒരു പ്രകൃതക്കാരൻ.

ശരീരം തരുന്ന അനുഭൂതികളാണ് പ്രധാനം എന്ന നിലപാടാണ് നോവലിസ്റ്റ് ഈ നോവലിലൂടെ മുന്നോട്ടു വെക്കുന്നത്. "Our existence is a physical experience before anything else" എന്നാണ് സാലായ് ഈ നോവലിലൂടെ പറയാൻ ശ്രമിക്കുന്നത്. ‘ഫ്ലഷ് ‘ എന്ന പേരും അതു തന്നെയാണ് പറഞ്ഞു വെക്കുന്നത്. ശരീരത്തിന്റെ കാമനകളിലൊതുങ്ങി തൃപ്തനാവാൻ ആധുനിക മനുഷ്യന് കഴിയും എന്നൊരാശയം അദ്ദേഹം മുന്നോട്ടു വെക്കുകയാണ്. എന്നാൽ അത് സത്യമാണോ? പുതിയ കാലം അത്തരമൊരു നിഗമനത്തിലേക്കു ചുരുങ്ങുകയാണോ? ചിന്തിക്കാൻ വക നൽകുന്നു ഈ നോവൽ.

2025- ലെ ബുക്കർ പ്രൈസ് നേടിയ ഡേവിഡ് സാലായിയുടെ 'ഫ്ലഷ് ' എന്ന നോവലാണ് അതിലൊന്ന്. ഇതിലെ പ്രധാന കഥാപാത്രമായ ഇഷ്വാൻ ഒരു പുതിയകാല പ്രതീകമാണ്. ആധുനിക മനുഷ്യന്റെ ഒറ്റപ്പെടലിന്റെയും പുതിയകാല ജീവിതത്തിന്റെയും. ഇഷ്വാന്റെ കൗമാരം തൊട്ട് മധ്യവയസ്സുവരെയുള്ള ജീവിതമാണ് നോവലിന്റെ പ്രമേയം.
2025- ലെ ബുക്കർ പ്രൈസ് നേടിയ ഡേവിഡ് സാലായിയുടെ 'ഫ്ലഷ് ' എന്ന നോവലാണ് അതിലൊന്ന്. ഇതിലെ പ്രധാന കഥാപാത്രമായ ഇഷ്വാൻ ഒരു പുതിയകാല പ്രതീകമാണ്. ആധുനിക മനുഷ്യന്റെ ഒറ്റപ്പെടലിന്റെയും പുതിയകാല ജീവിതത്തിന്റെയും. ഇഷ്വാന്റെ കൗമാരം തൊട്ട് മധ്യവയസ്സുവരെയുള്ള ജീവിതമാണ് നോവലിന്റെ പ്രമേയം.


(Flesh - David Szalay- Jonathan Cape).

On the Calculation of Volume
എന്ന നോവൽ

അത്യസാധാരണം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രമേയമാണ് ഡാനിഷ് സാഹിത്യകാരി സോൾവായി ബാല്ലെയുടെ ‘On the Calculation of Volume’ എന്ന നോവലിൽ വായിക്കാനിടയായത്. ഒരൊറ്റ ദിവസത്തിൽ കുടുങ്ങിപ്പോയ ഒരു സ്ത്രീയുടെ കഥയാണ് നോവലിൽ പറയുന്നത്.

എന്താണ് ഒരു ദിവസം എന്നത്?
കണക്കുകൾ കൊണ്ട് ഒരു ദിവസം എന്ന ആശയത്തെ നമുക്ക് വിശദീകരിക്കാം. മനുഷ്യരത് ശീലിച്ചിട്ടുണ്ട്. 86400 സെക്കൻ്റുകൾ, 1440 മിനുട്ടുകൾ, 24 മണിക്കൂറുകൾ - ഇതിനെയാണ് നമ്മൾ ഒരു ദിവസം എന്നു വിശേഷിപ്പിക്കുന്നത്. ഒരു രാത്രിയും ഒരു പകലും ചേർന്നുണ്ടാവുന്ന ഒരു ക്രമം. ഇതിന്റെ താളം തെറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഇന്നലെയും നാളെയും ഇല്ലാതെ ഒരു പ്രത്യേക ദിവസത്തിൽ ഉറച്ചു പോകുന്ന ഒരവസ്ഥ. സോൾവായി ബാല്ലെ അവരുടെ നോവലിൽ ഇത്തരമൊരു കുരുക്കിനെപ്പറ്റിയാണ് എഴുതിയിരിക്കുന്നത്.

ഈ നോവലിലെ പ്രധാന കഥാപാത്രമായ താരാ സെൽട്ടറിന്റെ ജീവിതം നവംബർ 18 എന്ന ഒരു ദിവസത്തിൽ കുരുങ്ങിപ്പോകുന്നു. എത്ര ദിവസങ്ങൾ കഴിഞ്ഞിട്ടും നവംബർ 19- ലേക്ക് കടക്കുന്നില്ല. നോവൽ തുടങ്ങുമ്പോൾ അവർ 121-ാമത്തെ നവംബർ 18-ലാണ് ജീവിക്കുന്നത്. നോവലിന്റെ ഈ ഭാഗം തീരുന്നത് 366-ാമത്തെ നവംബർ 18 ലും! ഇതവരുടെ ജീവിതത്തിന്റെയും മനസ്സിന്റെയും താളം തെറ്റിക്കുന്നത് വായിച്ച് ഞാൻ അന്തം വിട്ടിരുന്നു. ദിവസം എന്ന സമസ്യയെ ഇങ്ങനെ ഫിക്ഷണലായി അവതരിപ്പിക്കുന്നത് ആദ്യമായാണ് വായിക്കുന്നത്. വർത്തമാനകാല ജീവിതത്തിന്റെ മുരടിപ്പിനെയാവാം ഇത്തരമൊരു പ്രഹേളികയിലൂടെ നോവലിസ്റ്റ് ഉന്നം വെച്ചിരിക്കുന്നത്.

എന്തായാലും സമയത്തെക്കുറിച്ചുള്ള നമ്മുടെയൊക്കെ സാമാന്യ ബോധ്യങ്ങളെ ഇത് തകിടം മറിക്കുന്നു. നോവൽ എന്ന സാഹിത്യ രൂപത്തെ ഇത് പുതിയ മാനങ്ങളിലേക്ക് ഉയർത്തുന്നു. ഒരു Septology ആയാണ് ഇത് നോവലിസ്റ്റ് പ്ലാൻ ചെയ്തിരിക്കുന്നത്. അതിലെ ആദ്യഭാഗമാണിത്.

അത്യസാധാരണം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രമേയമാണ് ഡാനിഷ് സാഹിത്യകാരി സോൾവായി ബാല്ലെയുടെ ‘On the Calculation of Volume’ എന്ന നോവലിൽ വായിക്കാനിടയായത്. ഒരൊറ്റ ദിവസത്തിൽ കുടുങ്ങിപ്പോയ ഒരു സ്ത്രീയുടെ കഥയാണ് നോവലിൽ പറയുന്നത്.
അത്യസാധാരണം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രമേയമാണ് ഡാനിഷ് സാഹിത്യകാരി സോൾവായി ബാല്ലെയുടെ ‘On the Calculation of Volume’ എന്ന നോവലിൽ വായിക്കാനിടയായത്. ഒരൊറ്റ ദിവസത്തിൽ കുടുങ്ങിപ്പോയ ഒരു സ്ത്രീയുടെ കഥയാണ് നോവലിൽ പറയുന്നത്.


(On The Calculation of Volume.
Book 1- Solvej Balle- Translated from the Danish by Barbara J, Haveland - Faber & Faber Publishers).

Empire of Al

വരുംകാല മനുഷ്യജീവിതത്തിലെന്ന പോലെ, പുസ്തകങ്ങളുടെ രചനയിലും നിർമിത ബുദ്ധിയുടെ ഇടപെടൽ ഒരു തീർച്ചയാണ്. നോവലുകൾ പോലും അതുവഴി ഉണ്ടാക്കപ്പെടും. മനുഷ്യ ഭാവനയെ അത് കീഴടക്കുമോ എന്ന സന്ദേഹം പോലും അന്തരീക്ഷത്തിലുണ്ട്. നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട ചില പുസ്തകങ്ങളും അടുത്തിടെ വായിക്കാനെടുത്തു. അതിലൊന്ന് കുരൻ ഹാ എഴുതിയ Empire of Al.

OpenAl യുടെയും ChatGPT യുടെയും ചരിത്രം പറയുന്ന പുസ്തകം. ആ രംഗത്ത് നടന്നു കൊണ്ടിരിക്കുന്ന വലിയ വ്യാപാര - സാങ്കേതിക യുദ്ധങ്ങളെപ്പറ്റി ഇതിന്റെ വായനയിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു.

Al Snake oil

ഈ വിഷയത്തിൽ എഴുതപ്പെട്ട മറ്റൊരു മികച്ച പുസ്തകമാണ് Al Snake oil - അരവിന്ദ് നാരായണനും സായാഷ് കപൂറും ചേർന്നെഴുതിയത്. നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള പല തെറ്റിദ്ധാരണകളും മാറ്റാൻ ഇതിന്റെ വായനയിലൂടെ കഴിഞ്ഞു. എനിക്ക് പ്രാവീണ്യമുള്ള വിഷയമല്ലാത്തതിനാൽ അവയെപ്പറ്റി കൂടുതൽ വിശദികരിക്കുക പ്രയാസം. ഈ വിഷയത്തെപ്പറ്റി സാമാന്യ ധാരണയില്ലാതെ ഇനിയങ്ങോട്ട് മുന്നോട്ടു പോവുക പ്രയാസം എന്നതുകൊണ്ട് വായിക്കൻ ശ്രമിച്ചെന്നു മാത്രം.


Summary: Mother Mary Comes to Me and other books, NE Sudheer chosses his favorite books of the year 2025.


എൻ. ഇ. സുധീർ

എഴുത്തുകാരൻ, കോളമിസ്റ്റ്. സാഹിത്യം, സംസ്‌കാരം, മാധ്യമം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു.

Comments