നാളെ ILFK യിൽ
RAT BOOKS പുസ്തക പ്രകാശനം

Think

RAT BOOKS- ന്റെ പുതിയ നാലു പുസ്തകങ്ങൾ തൃശൂരിലെ ILFK വേദിയിൽ 2024 ജനുവരി 31 ഉച്ചക്കുശേഷം മൂന്നു മണിക്ക് പ്രകാശനം ചെയ്യപ്പെടും.

സച്ചിദാനന്ദൻ, സാറാ ജോസഫ്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, പി.എൻ. ഗോപീകൃഷ്ണൻ, ഡോ. എ.കെ. ജയശ്രീ, ഷഫീഖ് മുസ്തഫ എന്നിവർ പങ്കെടുക്കും.

ഡോ. എ.കെ. ജയശ്രീയുടെ ആത്മകഥ 'എഴുകോൺ', അരുണ്‍പ്രസാദിന്റെ ആദ്യ നോവല്‍ '3 AM', ഷഫീക്ക് മുസ്തഫയുടെ ആദ്യ കഥാസമാഹാരം 'സറൗണ്ട് സിസ്റ്റം', കമല്‍റാം സജീവ് എഡിറ്റ് ചെയ്ത 'പലസ്തീന്‍: ഇരകളുടെ ഇരകള്‍' എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്.

റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച സി.കെ. ജാനുവിൻ്റെ ആത്മകഥ ‘അടിമമക്ക’യുടെ രണ്ടാം പതിപ്പും സ്റ്റാളിൽ ലഭ്യമാണ്.

പുസ്തക വിലയും അനുബന്ധ വിവരങ്ങളും അറിയാനായി ക്ലിക്ക് ചെയ്യൂ.

പുസ്തകങ്ങള്‍ റാറ്റ് ബുക്സ് വെബ്സൈറ്റിലും ഓര്‍ഡര്‍ ചെയ്യാം.

Comments