റാറ്റ് ബുക്സിൻ്റെ പുതിയ നാല് പുസ്തകങ്ങൾ പ്രകാശനം ചെയ്തു

റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച അഞ്ച് പുസ്തകങ്ങള്‍ ഫെബ്രുവരി മൂന്നുവരെ തൃശൂരിൽ നടക്കുന്ന അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ, സ്റ്റാള്‍ നമ്പര്‍ B8-ല്‍, ഡിസ്കൗണ്ട് നിരക്കിൽ ലഭ്യമാണ്.

Think

ട്രൂകോപ്പി തിങ്കിന്റെ പ്രസാധന സംരംഭമായ റാറ്റ് ബുക്സിൻ്റെ പുതിയ നാല് പുസ്തകങ്ങൾ സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ പ്രകാശനം ചെയ്തു.

നൂറു കണക്കിന് പുസ്തക പ്രസാധകരുള്ള കേരളത്തിൽ, കൃത്യമായ എഡിറ്റർഷിപ്പോടെയുള്ള റാറ്റ് ബുക്സ് പ്രസാധനസംരംഭം സന്തോഷമല്ല ആശ്വാസമാണ് തരുന്നത് എന്ന് കവിയും പ്രഭാഷകനും സാഹിത്യ അക്കാദമി പ്രസിഡൻ്റുമായ സച്ചിദാനന്ദൻ പറഞ്ഞു.

റാറ്റ് ബുക്സിന്റെ പുതിയ നാലു പുസ്തകങ്ങളുടെ പ്രകാശനം. പി.എൻ.ഗോപീകൃഷ്ണൻ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, ഷഫീക്ക് മുസ്തഫ, സച്ചിദാനന്ദൻ, ഡോ.എ.കെ. ജയശ്രീ എന്നിവരാണ് വേദിയിൽ.
പുസ്തക പ്രകാശന ചടങ്ങിൽ സച്ചിദാനന്ദൻ സംസാരിക്കുന്നു.

ട്രൂ കോപ്പി തിങ്കും റാറ്റ് ബുക്സും രാഷ്ട്രീയ പ്രസക്തിയുള്ള മീഡിയയാണെന്ന് കവിയും സാംസ്കാരിക പ്രവർത്തകനുമായ പി.എൻ. ഗോപീകൃഷ്ണൻ പറഞ്ഞു.

പി.എൻ. ഗോപീകൃഷ്ണൻ

നിരവധി പുസ്തകശാലകളുള്ള കേരളത്തിൽ മികച്ച പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായനക്കാരിലേക്ക് എത്തിക്കുന്ന പ്രസാധന സംരംഭത്തിന് പ്രസക്തിയുണ്ടെന്ന് എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പറഞ്ഞു.

ശിഹാബുദ്ദീൻ ​പൊയ്ത്തുംകടവ്

ഡോ. എ.കെ. ജയശ്രീയുടെ ആത്മകഥ എഴുകോൺ, അരുൺ പ്രസാദിൻ്റെ നോവൽ 3 AM, ഷഫീക്ക് മുസ്തഫയുടെ കഥാസമാഹാരം സറൗണ്ട് സിസ്റ്റം, കമൽറാം സജീവ് എഡിറ്റ് ചെയ്ത പലസ്തീൻ: ഇരകളുടെ ഇരകൾ എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. സച്ചിദാനന്ദൻ, പി.എൻ. ഗോപീകൃഷ്ണൻ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവർ ചേർന്നാണ് പുസ്തക പ്രകാശനം നിർവ്വഹിച്ചത്.

പുസ്തകപ്രകാശനചടങ്ങിന്റെ സദസ്സ്

കഥാകൃത്ത് ഷഫീക്ക് മുസ്തഫ, ട്രൂകോപ്പി സി.ഇ.ഒയും മാനേജിങ് എഡിറ്ററുമായ കമൽറാം സജീവ്, എഡിറ്റർ ഇൻ ചീഫ് മനില സി. മോഹൻ, റാറ്റ് ബുക്സ് സീനിയർ മാനേജർ വി.കെ. ബാബു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 

റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച അഞ്ച് പുസ്തകങ്ങള്‍ ഫെബ്രുവരി മൂന്നുവരെ സ്റ്റാള്‍ നമ്പര്‍ B8-ല്‍ ഡിസ്കൗണ്ട് നിരക്കിൽ ലഭ്യമാണ്.

പുസ്തകങ്ങള്‍ റാറ്റ് ബുക്സ് വെബ്സൈറ്റിലും ഓര്‍ഡര്‍ ചെയ്യാം.

Comments