ILFKയിൽ RAT BOOKS, മലയാളത്തിൽ
MUST READ ആയ അഞ്ചു പുസ്തകങ്ങളുമായി

ഡിസ്‌കൗണ്ട് നിരക്കിൽ, ആകർഷകമായ വിലക്കുറവിൽ മലയാളത്തിലെ ശ്രദ്ധേയമായ അഞ്ച് പുസ്തകങ്ങൾ, തൃശൂരിൽ നടക്കുന്ന ILFK-യിലെ RAT BOOKS- ​ന്റെ സ്റ്റാളിൽനിന്ന് വാങ്ങാം.

Think

കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ഒന്നാമത് 'ഇന്റര്‍നാഷനല്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള'യിലെ (ILFK 2023-24) RAT BOOKS സ്റ്റാള്‍ വായനക്കാരുടെയും എഴുത്തുകാരുടെയും സാഹിത്യപ്രവര്‍ത്തകരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നു. റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച അഞ്ച് പുസ്തകങ്ങള്‍ സ്റ്റാള്‍ നമ്പര്‍ B8-ല്‍ ലഭ്യമാണ്. വിലക്കുറവില്‍ മലയാളത്തിലെ പ്രധാനപ്പെട്ട ഈ പുസ്തകങ്ങള്‍ വാങ്ങാം. 

ട്രൂകോപ്പി തിങ്കിന്റെ പ്രസാധന സംരംഭമാണ്
RAT BOOKS. 

സി.കെ. ജാനുവിന്റെ ആത്മകഥ 'അടിമമക്ക', ഡോ. എ.കെ. ജയശ്രീയുടെ ആത്മകഥ 'എഴുകോണ്‍', അരുണ്‍പ്രസാദിന്റെ ആദ്യ നോവല്‍ '3 AM', ഷഫീക്ക് മുസ്തഫയുടെ ആദ്യ കഥാസമാഹാരം 'സറൗണ്ട് സിസ്റ്റം', കമല്‍റാം സജീവ് എഡിറ്റ് ചെയ്ത 'പലസ്തീന്‍: ഇരകളുടെ ഇരകള്‍' എന്നീ പുസ്തകങ്ങളാണ് സ്റ്റാളില്‍ വിൽക്കുന്നത്.

എഴുകോൺ: ഡോ. എ.കെ. ജയശ്രീ

900 രൂപ വിലയുള്ള പുസ്തകം സ്റ്റാളിൽ 700 രൂപയ്ക്ക് വാങ്ങാം.

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരില്‍ പ്രമുഖയും കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവിയുമായിരുന്ന ഡോ.എ.കെ. ജയശ്രീയുടെ ആത്മകഥ. വ്യക്തി, കുടുംബം, സമൂഹം എന്നീ അവസ്ഥകളെ, ഒരു സ്ത്രീയുടെ കാഴ്ചപ്പാടില്‍നിന്നുകൊണ്ട് പൊളിച്ചെഴുതുന്ന ആഖ്യാനം. ഫെമിനിസ്റ്റ് മൂവ്‌മെന്റുകളുടെ സമകാലിക ചരിത്രം. ലൈംഗിക തൊഴിലാളി ജീവിതങ്ങളുടെ കാണാപ്പുറങ്ങള്‍, അവരുടെ സാമൂഹിക സ്വത്വ മുന്നേറ്റങ്ങള്‍ തുടങ്ങിയവ മലയാളത്തില്‍ ആദ്യമായി രേഖപ്പെടുത്തുന്ന ആത്മകഥ.

3 AM: അരുൺ പ്രസാദ്

900 രൂപ വിലയുള്ള പുസ്തകം സ്റ്റാളിൽ 700 രൂപയ്ക്ക് വാങ്ങാം.

രുണ്‍പ്രസാദിന്റെ ആദ്യ നോവല്‍. ഭാഷയിലെ കാല്‍പ്പനികതയെയും ആഖ്യാനത്തിലെ അലങ്കാരങ്ങളെയും ഒഴിവാക്കി കഥ പറച്ചിലിന്റെ സാധാരണത്വത്തെ വീണ്ടെടുക്കുന്ന കഥകള്‍. അത് അസാധാരണമായ വായനാനുഭവം കൂടിയാക്കി മാറ്റുന്ന കഥകള്‍.  താന്‍ ജീവിക്കുന്ന കാലത്തെ, ബുദ്ധി തുറന്നുവച്ച് ആവിഷ്‌കരിക്കുന്ന ഒരു കഥാകൃത്തിന്റെ ആദ്യകഥാസമാഹാരം. ''ആഖ്യാനകൗതുകങ്ങളും ഘടനാപരീക്ഷണങ്ങളും വേണ്ടുവോളം കലര്‍ന്ന ഈ നോവല്‍ കുണ്ടും കുഴിയുമുള്ളൊരു മലഞ്ചരിവിലൂടെ കുത്തിക്കുലുങ്ങിയുള്ള യാത്രാനുഭവം വായനയിലേക്കു പകര്‍ത്തുന്നു. ചിലപ്പോഴതിന്റെ ഗതിവിഗതികള്‍ കുഴപ്പിക്കുന്നു, മറ്റുചിലപ്പോള്‍ വിഭ്രമങ്ങളുടെ കൊക്കര്‍ണികളിലേക്കത് വലിച്ചടുപ്പിക്കുന്നു''- നോവലിനെക്കുറിച്ച് ദേവദാസ് വി.എം.

സറൗണ്ട് സിസ്റ്റം: ഷഫീക്ക് മുസ്തഫ

490 രൂപ വിലയുള്ള പുസ്തകം സ്റ്റാളിൽ 370 രൂപയ്ക്ക് വാങ്ങാം.

ഭാഷയിലെ കാല്‍പ്പനികതയെയും ആഖ്യാനത്തിലെ അലങ്കാരങ്ങളെയും ഒഴിവാക്കി കഥ പറച്ചിലിന്റെ സാധാരണത്വത്തെ വീണ്ടെടുക്കുന്ന കഥകള്‍. അത് അസാധാരണമായ വായനാനുഭവം കൂടിയാക്കി മാറ്റുന്ന കഥകള്‍.  താന്‍ ജീവിക്കുന്ന കാലത്തെ, ബുദ്ധി തുറന്നുവച്ച് ആവിഷ്‌കരിക്കുന്ന ഒരു കഥാകൃത്തിന്റെ ആദ്യകഥാസമാഹാരം.

പലസ്തീൻ; ഇരകളുടെ ഇരകൾ:
എഡിറ്റർ: കമൽറാം സജീവ്

460 രൂപ വിലയുള്ള പുസ്തകം 345 രൂപക്ക് സ്റ്റാളിൽനിന്ന് വാങ്ങാം.

ലസ്തീനെതിരായ ഇസ്രായേല്‍ യുദ്ധത്തിന്റെ പാശ്ചാത്തലത്തില്‍, പലസ്തീന്‍ ജനതയുടെ ചെറുത്തുനില്‍പ്പും അധിനിവേശത്തിന്റെ രാഷ്ടീയവും ഇസ്രായേലിനെ മുന്‍നിര്‍ത്തി രൂപപ്പെടുന്ന പുതിയ ലോകമ്രകവും സമഗ്രമായി ചര്‍ച്ച ചെയ്യുന്ന അഭിമുഖങ്ങളുടെയും വിശകലനങ്ങളുടെയുംസമാഹാരം. ഭൂമുഖത്തുനിന്ന് ഇല്ലാതാക്കപ്പെടുന്ന ഒരു ജനസമൂഹത്തിന്റെ രാഷ്ട്രീയവര്‍ത്തമാനം ആഴത്തില്‍ മനസ്സിലാക്കാനുള്ള പരിശ്രമം.
ഷാജഹാന്‍ മാടമ്പാട്ട്, സ്റ്റാന്‍ലി ജോണി, വര്‍ഗീസ് കെ. ജോര്‍ജ് എന്നിവരുമായി കമല്‍റാം സജീവ് നടത്തിയ ദീര്‍ഘ അഭിമുഖങ്ങള്‍, സുകുമാര്‍ മുരളീധരന്‍, കെ.എം. സീതി, പ്രമോദ് പുഴങ്കര, സുദീപ് സുധാകരന്‍, പി.എന്‍. ഗോപീകൃഷ്ണന്‍, സജി മാര്‍ക്കോസ്, കെ.ടി. കുഞ്ഞിക്കണ്ണന്‍, വി. അബ്ദുല്‍ ലത്തീഫ്, കരുണാകരന്‍, ഡോ. സനന്ദ് സദാനന്ദന്‍, എം.എസ്. ഷൈജു, മുസാഫിര്‍ തുടങ്ങിയവരുടെ വിശകലനങ്ങള്‍. പലസ്തീനില്‍നിന്നുള്ള കലയുടെ പ്രതിരോധങ്ങളെക്കുറിച്ച് കെ. രാമചന്ദ്രന്‍, പി. പ്രേമചന്ദ്രന്‍, എന്‍. ശശിധരന്‍, വി. മുസഫര്‍ അഹമ്മദ് എന്നിവരുടെ പഠനങ്ങള്‍, ഇ.പി. ഉണ്ണിയുമായി എന്‍.ഇ. സുധീര്‍ നടത്തുന്ന അഭിമുഖം, പലസ്തീന്‍- ഇസ്രായേല്‍ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് സ്ലാവോയ് സിസെകിന്റെ വിശകലനം തുടങ്ങിയവയാണ് ഉള്ളടക്കം.

അടിമമക്ക: സി.കെ. ജാനു

630 രൂപ വിലയുള്ള പുസ്തകം സ്റ്റാളിൽ 480 രൂപയ്ക്ക് വാങ്ങാം.

ന്ത്യയിലെ ആദിവാസി രാഷ്ട്രീയ മുന്നേറ്റങ്ങളുടെയും നിലനില്‍പ്പിനായുള്ള അവരുടെ പോരാട്ടങ്ങളുടെയും ചരിത്രത്തിലെ ഇതുവരെ രേഖപ്പെടുത്താത്ത ഒരേടുകൂടിയാണ് സി.കെ. ജാനുവിന്റെ 'അടിമമക്ക' എന്ന ആത്മകഥ. കേരളത്തിലെ ഏറ്റവും അധഃസ്ഥിതമായ ഒരു സമൂഹത്തില്‍നിന്ന് ഒരു സ്ത്രീ അധികാര വ്യവസ്ഥയെ എതിര്‍ത്തും അവയോട് സമരം ചെയ്തും രൂപപ്പെടുത്തിയ ഒരു മുന്നേറ്റത്തിന്റെ ആവേശകരമായ അനുഭവം 'അടിമമക്ക'യില്‍ വായിക്കാം. വയനാട്ടിലെ ഗോത്രജീവിതം, കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ ഭൂസമരങ്ങള്‍, മുത്തങ്ങ സമരത്തിനുനേരെയുണ്ടായ പൊലീസ് അതിക്രമവും വംശീയ- ലൈംഗിക ആക്രമണങ്ങളും, സി.കെ. ജാനുവിനുനേരെയുണ്ടായ വധഗൂഢാലോചന, എല്‍.ഡി.എഫും യു.ഡി.എഫും ആദിവാസി രാഷ്ട്രീയ മുന്നേറ്റങ്ങളെയും ഭൂസമരങ്ങളെയും അട്ടിമറിച്ച ചരിത്രം, സി.കെ. ജാനുവിന്റെ എന്‍.ഡി.എ പ്രവേശനം, ബി.ജെ.പിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, ജാനുവിനെതിരായ സാമ്പത്തിക ആരോപണങ്ങളുടെ വാസ്തവം തുടങ്ങി സമകാലിക കേരളത്തെ പിടിച്ചുകുലുക്കിയ നിരവധി സംഭവങ്ങളുടെ പിന്നാമ്പുറങ്ങള്‍ 'അടിമമക്ക' അനാവരണം ചെയ്യുന്നു.

സ്റ്റാളിലേക്ക് വിളിക്കാം: 9562700567

Comments