പുസ്തകം എന്നെ എടുത്തുയർത്തി, വായന തീരുന്നതുവരെ അതെന്നെ താങ്ങിനിർത്തി...

ദേശീയ വായനാദിനമായ ജൂൺ 19-ന്, റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച എ.കെ. ജയശ്രീയുടെ ആത്മകഥ 'എഴുകോൺ' രണ്ടാം പതിപ്പിന്റെ പ്രകാശനവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ 'എഴുകോൺ' രണ്ടാം പതിപ്പ് കെ.ഇ.എൻ പ്രകാശനം ചെയ്തു. പുസ്തകചർച്ചയിൽ കെ.ഇ.എൻ, എ.കെ. ജയശ്രീ എന്നിവരെ കൂടാതെ റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘വെറും മനുഷ്യർ’ എന്ന ആത്മകഥയെക്കുറിച്ച് മുഹമ്മദ് അബ്ബാസും ‘സറൗണ്ട് സിസ്റ്റം’ എന്ന കഥാസമാഹാത്തെക്കുറിച്ച് ഷഫീഖ് മുസ്തഫയും സംസാരിച്ചു. മനില സി. മോഹൻ മോഡറേറ്ററായിരുന്നു. എഴുത്തുകാരുമായി വായനക്കാർ വായനാനുഭവും പങ്കുവച്ചു.


ഷഫീക്ക് മുസ്തഫ

കഥാകൃത്ത്​. ‘സറൗണ്ട് സിസ്റ്റം’ ആദ്യ കഥാസമാഹാരം.

കെ.ഇ.എൻ

​​​​​​​ഇടതുപക്ഷ സാംസ്​കാരിക പ്രവർത്തകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, അധ്യാപകൻ. പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി. സ്വർഗ്ഗം നരകം പരലോകം, കേരളീയ നവോത്ഥനത്തിന്റെ ചരിത്രവും വർത്തമാനവും, കറുപ്പിന്റെ സൗന്ദര്യശാസ്ത്രം, ഇരകളുടെ മാനിഫെസ്റ്റോ, നാലാം ലോകത്തിന്റെ രാഷ്ട്രീയം, മതരഹിതരുടെ രാഷ്ട്രീയം തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ

മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

ഡോ. എ. കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി

മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments