ലയമധുരമായ ഇന്ത്യൻ സംഗീതത്തെ എം എസ് ബാബുരാജ് സാധാരണക്കാരുടെ കേൾവിശീലത്തിന്റെ ഭാഗമാക്കി. ഉന്മാദത്തിന്റെയും വിഷാദത്തിൻ്റെയും നിമിഷങ്ങളെ ഉന്മീലനം ചെയ്തു. ഇന്ത്യ എങ്ങനെ ജീവിച്ചു എന്ന് ബാബുക്കയുടെ സംഗീതത്തിലൂടെ മലയാളി അറിഞ്ഞു. ഭക്തമീരയും വിരഹിണിയായ രാധയും ഒമർഖയ്യാമിൻ്റെ മധുചഷകവും ഹിമാലയ വനഛായയിലെ ദേവതാരുവും ആ ട്യൂണുകളിൽ ജാലകവാതിൽ തുറന്നു.