Brain Rot-നെ വായിച്ച് മറികടക്കാം; വായിക്കുന്ന പൗരർക്ക് പണം നൽകാൻ ഒരു രാജ്യം...

ഒരു പുസ്തകം കയ്യിലെടുക്കൂ... 15 മിനിറ്റ് നേരമെങ്കിലും ദിവസവും വായിക്കൂ. ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെയും സാങ്കേതികവിദ്യയുടെയും അപാരമായ വേഗതയെ അതിജീവിക്കാൻ രാജ്യത്തെ പൗരരോട് വായിക്കാൻ പറയുകയാണ് ഒരു രാജ്യം. നല്ല വായനക്കാർക്ക് ഇൻസെൻറീവ്സായി പണം നൽകും. സർക്കാർ തന്നെ ഇതിനായി തയ്യാറാക്കിയിട്ടുള്ള പ്രത്യേക വെബ്സൈറ്റിൽ, എത്ര സമയം വായിക്കുന്നുണ്ടെന്നത് രേഖപ്പെടുത്തി വെക്കുകയും ചെയ്യാം.

News Desk

റെയിൽവേ സ്റ്റേഷനിൽ തീവണ്ടി കാത്തിരിക്കുന്നവർ, കഫേയിൽ ഭക്ഷണം കാത്തിരിക്കുന്നവർ, ബസ്സിൽ ദീർഘദൂരയാത്ര ചെയ്യുന്നവർ… ജോലി കഴിഞ്ഞ് വിശ്രമിക്കുന്നവർ… ഒരു പുസ്തകം കയ്യിലെടുക്കൂ... 15 മിനിറ്റ് നേരമെങ്കിലും ദിവസവും വായിക്കൂ. ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെയും സാങ്കേതികവിദ്യയുടെയും അപാരമായ വേഗതയെ അതിജീവിക്കാൻ രാജ്യത്തെ പൗരരോട് വായിക്കാൻ പറയുകയാണ് സിംഗപ്പുർ എന്ന ഏഷ്യൻ രാജ്യം. വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി അഞ്ച് വർഷത്തേക്കുള്ള READSG (Reading in the Age of Distraction) ക്യാമ്പെയിനാണ് രാജ്യത്ത് ആരംഭിച്ചിരിക്കുന്നത്. നല്ല വായനക്കാർക്ക് ഇൻസെൻറീവ്സായി പണം നൽകും. സർക്കാർ തന്നെ ഇതിനായി തയ്യാറാക്കിയിട്ടുള്ള പ്രത്യേക വെബ്സൈറ്റിൽ, എത്ര സമയം വായിക്കുന്നുണ്ടെന്നത് രേഖപ്പെടുത്തി വെക്കുകയും ചെയ്യാം. വായനയുടെ കണക്ക് പോയൻറ് സിസ്റ്റത്തിലൂടെ കൃത്യമായി രേഖപ്പെടുത്തും.

ഓൺലൈനിൽ അമിതമായി ആഴം കുറഞ്ഞ ഉള്ളടക്കങ്ങളിൽ അഭിരമിക്കുന്നതിലൂടെ ബൗദ്ധികശേഷി കുറയ്ക്കുന്ന ‘Brain Rot’ - എന്ന പ്രതിഭാസത്തെയും, നിരന്തരം നെഗറ്റീവ് വാർത്തകളും ഉള്ളടക്കങ്ങളും സ്‌ക്രോൾ ചെയ്ത് നോക്കുന്ന ‘Doomscrolling’ ശീലത്തെയും നേരിടുകയാണ് പ്രധാനലക്ഷ്യം.

സ്മാർട്ട് ഫോൺ സ്ക്രോളിങ് ലോകത്തെ ജനങ്ങളെ മുഴുവൻ ബ്രെയിൻ റോട്ട് പോലുള്ള വലിയ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. “ചെറിയ കണ്ടൻറുകൾ നമുക്ക് പെട്ടെന്ന് വിവരങ്ങൾ നൽകുമെന്നത് ഒരുപരിധി വരെ ശരിയാണ്. എന്നാൽ, എത്ര അധികം സമയം വായിക്കുന്നുവോ അത്രയും നിങ്ങളുടെ ശ്രദ്ധ വർധിക്കുകയും ഭാവന വളരുകയും യുക്തിചിന്ത മെച്ചപ്പെടുകയും ചെയ്യും. സങ്കീർണതകളുള്ള ലോകത്തെ വിവേകപൂർവം നേരിടാൻ കഴിവുള്ള, ജിജ്ഞാസയും ചിന്താശേഷിയും കാര്യങ്ങൾ വിവേചിച്ചറിയാനുള്ള കഴിവും ഉള്ള വായനക്കാരുള്ള ഒരു സമൂഹത്തെയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.” ദേശീയ ലൈബ്രറി ബോർഡ് മെലീസ ടാം പറഞ്ഞു. തുടർച്ചയായി 50 ദിവസം വായിക്കുന്നവർക്ക് ഒരു സിംഗപ്പുർ ഡോളർ ലഭിക്കും. 15 മിനിറ്റിലധികം ദിവസം വായിക്കുന്നവർക്ക് 20 വിർച്ച്വൽ കോയിൻ ലഭിക്കും. ഇങ്ങനെ 1000 കോയിൻ ലഭിച്ചാൽ ഒരു ഡോളറിന് അർഹത ലഭിക്കും. ഒരു ദിവസം ഒരു സെഷൻ മാത്രമേ രേഖപ്പെടുത്താൻ പറ്റുകയുള്ളൂ.

സ്മാർട്ട് ഫോൺ സ്ക്രോളിങ് ലോകത്തെ ജനങ്ങളെ മുഴുവൻ ബ്രെയിൻ റോട്ട് പോലുള്ള വലിയ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്.
സ്മാർട്ട് ഫോൺ സ്ക്രോളിങ് ലോകത്തെ ജനങ്ങളെ മുഴുവൻ ബ്രെയിൻ റോട്ട് പോലുള്ള വലിയ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്.

Attention Span കുറഞ്ഞുവരികയും ലോകമെമ്പാടും വായനാശീലം കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സിംഗപ്പു‍ർ സർക്കാർ ഇങ്ങനെ ഒരു ക്യാമ്പെയിൻ ആരംഭിക്കുന്നത്. ഓൺലൈനിൽ അമിതമായി ആഴം കുറഞ്ഞ ഉള്ളടക്കങ്ങളിൽ അഭിരമിക്കുന്നതിലൂടെ ബൗദ്ധികശേഷി കുറയ്ക്കുന്ന ‘Brain Rot’ - എന്ന പ്രതിഭാസത്തെയും, നിരന്തരം നെഗറ്റീവ് വാർത്തകളും ഉള്ളടക്കങ്ങളും സ്‌ക്രോൾ ചെയ്ത് നോക്കുന്ന ‘Doomscrolling’ ശീലത്തെയും നേരിടുകയാണ് പ്രധാനലക്ഷ്യം. ഏറ്റവും പുതിയ ഗ്ലോബൽ റാങ്കിങ് പറയുന്നത് അമേരിക്ക പോലുള്ള രാജ്യങ്ങളിൽ കൗമാരക്കാർക്കിടയിലെ വായനാശീലം ഗണ്യമായി കുറയുന്നുവെന്നാണ്. എന്നാൽ, ചൈനയിലും സിംഗപ്പുരിലുമെല്ലാം വായനാശീലം കൂടിവരുന്നുമുണ്ട്. ലോകമെമ്പാടുമുള്ള ക്ലാസ് മുറികളിൽ Digital distraction വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും പഠനം പറയുന്നുണ്ട്.

Attention Span കുറഞ്ഞുവരികയും ലോകമെമ്പാടും വായനാശീലം കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സിംഗപ്പു‍ർ സർക്കാർ ഇങ്ങനെ ഒരു ക്യാമ്പെയിൻ ആരംഭിക്കുന്നത്.
Attention Span കുറഞ്ഞുവരികയും ലോകമെമ്പാടും വായനാശീലം കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സിംഗപ്പു‍ർ സർക്കാർ ഇങ്ങനെ ഒരു ക്യാമ്പെയിൻ ആരംഭിക്കുന്നത്.

വായനയെ ഒരു ശീലമായി മാറ്റുന്നതാണ് സിംഗപ്പൂരിന്റെ ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിലെ ലോ ചിൻ ഈ CNN-നോട് പറഞ്ഞു. “ധാരാളം വായിക്കുന്ന ഒരാൾക്ക് 15 മിനിറ്റ് വളരെ കുറച്ച് സമയമായി തോന്നാം. എന്നാൽ, ഇത് അനുയോജ്യമായ ഒരു സമയപരിധിയാണെന്നാണ് ഞങ്ങൾ കരുതുന്നത്. സ്‌ക്രീനിൽ ഇപ്പോഴും വായന നന്നായി നടക്കുന്നുണ്ടെന്ന് പറഞ്ഞാലും ആഴത്തിലുള്ള വായന, അതിനായി സമയം ചെലവഴിക്കൽ, വായനയിൽ പ്രതിബദ്ധതയോടെ തുടരൽ എന്നിവ വളരെ കുറച്ച് പേരിൽ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ.” അദ്ദേഹം പറഞ്ഞു.

“കൗമാരകാലത്ത് പഠിക്കുന്ന പുസ്തകങ്ങൾക്കും സിലബസിനും അപ്പുറത്ത് വായിക്കുകയെന്നത് ഇക്കാലത്ത് അൽപം പ്രയാസമേറിയ കാര്യമായി മാറിയിരിക്കുന്നു. മത്സരപ്പരീക്ഷകൾക്കും മറ്റും കഠിനമായി വായിച്ച് മുന്നോട്ട് പോവുന്നവർക്ക് നേരംപോക്കിനായി പുസ്തകങ്ങൾ വായിക്കുന്ന ശീലം കൈവിട്ട് പോയിത്തുടങ്ങും,” വായനാശീലം തിരിച്ചുപിടിക്കുന്നതിനായി സിംഗപ്പുരിൽ മോഡേൺ മെൻസ് ബുക്ക് ക്ലബ്ബ് ആരംഭിച്ചവരിൽ ഒരാളായ 32-കാരനായ ഐസക്ക് നിയോ പറഞ്ഞു. വർഷങ്ങളായി ഒരു പുസ്തകവും വായിക്കാത്ത ആളുകളാണ് മോഡേൺ മെൻസ് ബുക്ക് ക്ലബ്ബിൻെറ ഭാഗമായി വരുന്നത്. അവരിന്ന് വ്യത്യസ്ത വിഷയങ്ങളിലുള്ള പുസ്തകങ്ങൾ വായിക്കുകയാണ്.

Comments