അശോകകുമാര്‍ വി.

പുസ്തകപ്പുഴുവിന്റെ
സാമൂഹ്യശാസ്ത്രം

വായനയെ അധികാരോപാധിയായ സാംസ്ക്കാരിക മുതലായി മധ്യവർഗ്ഗം ഉൾക്കൊണ്ടിരിക്കുന്നതിനാൽ പരമ്പരാഗത മധ്യവർഗ്ഗവും പുത്തൻ മധ്യവർഗ്ഗവും ഒരുമിച്ചു ചേർന്ന് കേരളത്തിലെ ഇന്നത്തെ അടിത്തട്ടു ജനതയ്ക്ക് ജനകീയമായ വായനാസംസ്ക്കാരത്തെ നിഷേധിക്കുന്നതു കാണാം- അശോകുമാർ വി. എഴുതുന്നു.

ആമുഖം

ഴ്ചയിൽ ഒന്നോ രണ്ടോ തവണ ഞങ്ങൾ കൊച്ചിന്റെയോ രാജപ്പന്റെയോ / ചെല്ലപ്പന്റെയോ (രാജപ്പനും ചെല്ലപ്പനും ഒന്നിച്ചായിരുന്നു) ബാർബർ ഷോപ്പിൽ ചെല്ലും. കൊച്ചിന്റെ കടയിൽ പത്രം, മനോരമ, മനോരാജ്യം ഇവയാണുണ്ടായിരുന്നത്. രാജപ്പന്റെ /ചെല്ലപ്പന്റെ കടയിൽ പത്രവും കോട്ടയം വാരികകളും കൂടാതെ മാതൃഭൂമി ആഴ്ചപ്പതിപ്പ്, സോവിയറ്റ് നാട് എന്നിവയും ഉണ്ടായിരുന്നു.

വീക്കിലികൾ ഇറങ്ങുന്ന വെളളിയാഴ്ച തന്നെ ബോബനും മോളിയും, ലാലുവും ലീലയും , പാച്ചുവും കോവാലനും ചൂടോടെ വായിക്കണം. അതിനാൽ ഈ വാരികകൾ ആദ്യ പേജു മുതലല്ല, അവസാന താളുമുതൽ ഇടത്തോട്ടു മറിച്ചാണ് വായന. പിന്നെ, കോട്ടയം പുഷ്പനാഥിന്റെയും കാനത്തിന്റെയും മുട്ടത്തുവർക്കിയുടെയും തുടർക്കഥകളും, ഫലിതബിന്ദുക്കളും മനഃശാസ്ത്രജ്ഞന്റെ മറുപടിയും വായിക്കണം.

ബാർബർ ഷോപ്പിലേക്കു വേഗത്തിൽ നടക്കുന്ന വഴി മനസ്സിൽ പറയും, ‘അവിടെ ചാരുബെഞ്ചിൽ ആളുകളാരും വായനക്കാർ ഉണ്ടാകരുതേ, ഉണ്ടെങ്കിൽ തന്നെ മുടിവെട്ടാനോ താടി വടിയ്ക്കാനോ അവർ പൊക്കം കൂടിയ കസേരയിൽ ഇരുന്നോട്ടെ’. ബെഞ്ചിലാണെങ്കിൽ, അവരുടെ കൈയിലാകും പുതിയ വാരികകൾ. അവർ വായിച്ചു തീരുന്നതും എത്തി നോക്കി കൊതിയോടെ കാത്തിരിക്കണം, കുറേ നേരം...

വെളളിയാഴ്ച തന്നെ ബോബനും മോളിയും, ലാലുവും ലീലയും , പാച്ചുവും കോവാലനും  ചൂടോടെ വായിക്കണം. അതിനാൽ ഈ വാരികകൾ ആദ്യ പേജു മുതലല്ല, അവസാന താളുമുതൽ ഇടത്തോട്ടു മറിച്ചാണ് വായന.  / Digitaly Manipulated Image
വെളളിയാഴ്ച തന്നെ ബോബനും മോളിയും, ലാലുവും ലീലയും , പാച്ചുവും കോവാലനും ചൂടോടെ വായിക്കണം. അതിനാൽ ഈ വാരികകൾ ആദ്യ പേജു മുതലല്ല, അവസാന താളുമുതൽ ഇടത്തോട്ടു മറിച്ചാണ് വായന. / Digitaly Manipulated Image

പലപ്പോഴും പുതിയ ലക്കങ്ങൾ ആരുടെയെങ്കിലും കൈയിലായിരിക്കും. അപ്പോൾ മുമ്പു വായിച്ചതു തന്നെ വീണ്ടുമെടുത്തു മറിച്ചുനോക്കണം. പോയിട്ടു പിന്നെ വരാമെന്നു വെച്ചാൽ അപ്പോഴേക്കും വേറെയാരെങ്കിലും വന്നാലോ? അതുകൊണ്ട് അവിടെ തന്നെ ഇരിക്കും. അടുത്ത ഊഴം എന്റെയാണെന്നുറപ്പാക്കിക്കൊണ്ട്. തന്നെയുമല്ല, വീട്ടിലേയ്ക്കു കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ സഞ്ചിയും കൂടെയുണ്ടാകും.

തുറവൂരിൽ കൊച്ചിന്റെയും രാജപ്പന്റെയും ‘ടൗൺ ബാർബർ ഷോപ്പ്’ എന്നോ ‘മോഡേൺ സലൂൺ’ എന്നോ, ദ്രവിച്ച തകര ബോർഡുള്ള രണ്ടു കടകളായിരുന്നു ഞങ്ങളുടെ വായനശാല. വീട്ടിലാകട്ടെ പകുതി വിലയ്ക്കു വാങ്ങിയ പഴകിയ പാഠപുസ്തകങ്ങളല്ലാതെ വേറൊന്നും വായിക്കാനില്ല. കടയിൽ സാധനം വാങ്ങാൻ പോകുമ്പോൾ ബാക്കി കാശിന് ചിലപ്പോൾ മനോരമ വാങ്ങാൻ അമ്മ പറയും. അടൂർ ഭാസിയുടെയും നസീറിന്റെയു ആത്മകഥകൾ അന്ന് തുടർച്ചയായി വന്നിരുന്നു.

ബാർബർഷോപ്പിലെ നാലാൾക്കിരിക്കാവുന്ന ചാരുബഞ്ചാകട്ടെ പഴയതും പുതിയതുമായ വാരികകളും പത്രങ്ങളും കൊണ്ട് സമ്പന്നമായിരുന്നു. സോവിയറ്റ് നാടിന്റെ വെളുത്ത കട്ടിയുള്ള, മിനുസമുള്ള താളുകൾ. ഇന്ത്യൻ ഇങ്ക് കോരിയൊഴിച്ച് കറുപ്പിച്ച് ‘യയാതി’ എന്ന നോവലിന് എ. എസ്. വരച്ച ചിത്രങ്ങളുടെ മാതൃഭൂമി പേജുകൾ.

മുടിവെട്ടുകൂലിയുടെ ഒരു പങ്കുകൊണ്ട് ആനുകാലികങ്ങൾ വാങ്ങി കടയിലിട്ട്, സാധാരണക്കാരായ ഞങ്ങളിൽ വായനയുടെ സുഖം  വളർത്തിയതിന് കൊച്ചിനോടും രാജപ്പനോടും ചെല്ലപ്പനോടും കടപ്പെട്ടിരിക്കുന്നു. / Photo: KeithDM
മുടിവെട്ടുകൂലിയുടെ ഒരു പങ്കുകൊണ്ട് ആനുകാലികങ്ങൾ വാങ്ങി കടയിലിട്ട്, സാധാരണക്കാരായ ഞങ്ങളിൽ വായനയുടെ സുഖം വളർത്തിയതിന് കൊച്ചിനോടും രാജപ്പനോടും ചെല്ലപ്പനോടും കടപ്പെട്ടിരിക്കുന്നു. / Photo: KeithDM

ഷേവിംഗ് സോപ്പിന്റെയും പൗഡറിന്റെയും മണത്തിനൊപ്പം പത്രമാസികകളുടെ പുതുമണവും പഴയ മണവും ചേർന്ന കൊച്ചിന്റെയും രാജപ്പന്റെയും / ചെല്ലപ്പന്റെയും കടകളില്ലായിരുന്നെങ്കിൽ, വേറെ ആരുമില്ല നാട്ടിൽ ഞങ്ങൾക്ക് ആഴ്ചയിലൊരിക്കലെങ്കിലും അക്ഷരങ്ങളുടെ പല സ്വാദുള്ള വിരുന്നു തരാൻ. രാജപ്പന്റെയും /ചെല്ലപ്പന്റെയും കട നീല, മഞ്ഞ നിറങ്ങളുള്ള ചില്ലിട്ട് അലങ്കരിച്ചിരുന്നു. സായിപ്പുമാർ തോക്കുമായി വേട്ടയാടുന്നത്, ഭംഗിയുള്ള പക്ഷികൾ, അമേരിക്കൻ പ്രസിഡന്റായിരുന്ന കെന്നഡി തുടങ്ങിയ ഫോട്ടോകൾ ചുവരിൽ ഫ്രെയിം ചെയ്തു വെച്ചിരുന്നു. കൊച്ചിന്റെ കട അതേ കടമുറികളുടെ നിരയിൽ കുറച്ചു മാറിയായിരുന്നു. അതിന് അത്ര മോടിയില്ലായിരുന്നെങ്കിലും കൊച്ചിന്റെ വർത്തമാനങ്ങൾ രസം തന്നെയായിരുന്നു.
മുടിവെട്ടു കൂലിയുടെ ഒരു പങ്കുകൊണ്ട് ആനുകാലികങ്ങൾ വാങ്ങി കടയിലിട്ട്, സാധാരണക്കാരായ ഞങ്ങളിൽ വായനയുടെ സുഖം വളർത്തിയതിന് കൊച്ചിനോടും രാജപ്പനോടും ചെല്ലപ്പനോടും കടപ്പെട്ടിരിക്കുന്നു.

പിയർ ബോദ്യു ആണ് വായനയുടെ സാമൂഹ്യശാസ്ത്രം നമ്മെ പരിചയപ്പെടുത്തിയ ചിന്തകൻ. അദ്ദേഹം വായനയെ സാംസ്ക്കാരിക മുടക്കുമുതൽ (Cultural Capital) എന്നു വിളിച്ചു.

വായന: ഒരു സാംസ്ക്കാരിക മൂലധനം

പത്തുവർഷം മുമ്പ് ഇംഗ്ലണ്ടിൽ മുതിർന്ന 1500 ആളുകളിൽ നടത്തിയ ഒരു വായനാ സർവ്വേ പറയുന്നു, ജനങ്ങളിൽ സാമ്പത്തിക- സാമൂഹിക നില ഉയരുന്തോറും അവരുടെ വായനയും കൂടുന്നു എന്ന്. നില ഉയർന്നവരിൽ 64% പേർ ദിവസത്തിലോ ആഴ്ചയിലോ വായിക്കുമെങ്കിൽ താഴ്ന്നവരിൽ ഇത് 42 % മാണ്. വായനയിലെ ഈ വിഭജനം അവിടുത്തെ സാമൂഹ്യമാറ്റത്തിന് തടസ്സമാണെന്നും റിപ്പോർട്ടിലുണ്ട്.

പിയർ ബോദ്യു (Pierre Bourdieu) ആണ് വായനയുടെ സാമൂഹ്യശാസ്ത്രം നമ്മെ പരിചയപ്പെടുത്തിയ ചിന്തകൻ. അദ്ദേഹം വായനയെ സാംസ്ക്കാരിക മുടക്കുമുതൽ (Cultural Capital) എന്നു വിളിച്ചു. സാംസ്ക്കാരിക മുടക്കുമുതൽ മൂന്നു രൂപത്തിൽ പ്രത്യക്ഷമാകുന്നത് പിയർ ബോദ്യു ചൂണ്ടിക്കാട്ടുന്നു.
ഒന്നാമത്: വായനയെന്ന സാംസ്ക്കാരിക പ്രക്രിയയുടെ രൂപത്തിൽ. രണ്ടാമത്: പുസ്തകങ്ങൾ, ചിത്രങ്ങൾ എന്നിങ്ങനെ സാംസ്ക്കാരിക വസ്തുക്കളുടെ സ്വന്തമാക്കലായി.
മൂന്നാമത്: സ്ഥാപനങ്ങൾ വഴി വിദ്യാഭ്യാസയോഗ്യതയുടെ രീതിയിലും. വീട്ടിൽ എത്ര പുസ്തകങ്ങൾ വായിക്കാനുണ്ട് എന്നത് നമ്മുടെ സാംസ്ക്കാരിക മൂലധനത്തിന്റെ ഒരു സൂചികയാണ്.

വിവിധ സോഷ്യോ-ഇക്കണോമിക്സ് ഗ്രൂപ്പുകളിലെ വായനാ ശീലം. | AB: highest socio-economic group | DE: lowest socio-economic group | Source: DJS Research for Booktrust [PDF]
വിവിധ സോഷ്യോ-ഇക്കണോമിക്സ് ഗ്രൂപ്പുകളിലെ വായനാ ശീലം. | AB: highest socio-economic group | DE: lowest socio-economic group | Source: DJS Research for Booktrust [PDF]

സമൂഹത്തിന്റെ മേൽത്തട്ടിലേക്ക് ഉയരണമെങ്കിൽ സാമ്പത്തിക മൂലധനവും (ഭൂമി മുതലായവ) സാമൂഹിക മൂലധനവും (വംശം, ജാതി, പദവി) പോലെ പ്രധാനമാണ് വായന എന്ന സാംസ്ക്കാരിക മൂലധനം കൈവശപ്പെടുത്തൽ. ഈ മൂലധനം അറിവെന്ന വിഭവം / ചരക്ക് മാത്രമല്ല, ഒപ്പം പ്രതീകാത്മകമായ സംതൃപ്തിയും നൽകുന്നു. എന്നാൽ സാംസ്ക്കാരിക മുടക്കുമുതൽ കരസ്ഥമാക്കണമെങ്കിൽ സാമ്പത്തിക- സാമൂഹിക മുടക്കുമുതലുകൾ ആവശ്യമാണ്. സാംസ്ക്കാരിക മൂലധനമാകട്ടെ തിരികെ സാമൂഹ്യ -സാമ്പത്തിക മൂലധനങ്ങൾക്കു പോഷകമായി തീരുന്നു.

വായനയെന്നത് സാംസ്ക്കാരികമായ ഒരു മൂലധനമാണെന്നതും, അത് അധികാര പ്രാപ്തിയ്ക്കുള്ള ഉപായമാണെന്നതും എന്നാൽ, അതിന്റെ പ്രാപ്യത നമ്മുടെ സാമൂഹ്യ-സാമ്പത്തിക സ്ഥിതിയുമായി ചേർന്നു നിൽക്കുന്നു എന്നതും മറച്ചുവെയ്ക്കുകയാണ് വായനയെപ്പറ്റിയുള്ള മിത്തുകൾ

വായനയെന്ന സാംസ്ക്കാരിക മുതലിന്റെ വിതരണം സിങ്കപ്പൂരിലെ കുട്ടികളിൽ എപ്രകാരമാണെന്നുള്ള ഒരു പഠനം ഇപ്രകാരം പറയുന്നു: അവിടെ മക്കളിൽ വായനാസംസ്ക്കാരം വളർത്താൻ മധ്യവർഗ്ഗ രക്ഷിതാക്കൾ നല്ലവണ്ണം സമയവും ഊർജ്ജവും നിക്ഷേപിക്കുന്നു. അധികാരവുമായി നല്ല ബന്ധം കെട്ടിപ്പടുക്കാൻ വായനാശീലം ഒരു മുതൽക്കൂട്ടാണെന്നു കണ്ട് കുട്ടികളെ ആ വിധത്തിൽ വളർത്തുന്നവരാണ് മധ്യവർഗ്ഗം ഏറെയും.

നേരേ മറിച്ച്, അടിത്തട്ടു കുടുംബങ്ങളാകട്ടെ, ജീവിച്ചു പോകുന്നതിനാവശ്യമായ പ്രത്യുല്പാദന ജോലികൾ (വീട്ടുപണി, കുട്ടികളെ വളർത്തൽ) ചെയ്യാൻ മാത്രം മക്കളെ പ്രേരിപ്പിക്കുന്നു. പ്രകൃതിപരമായ ഈ ശേഷികൾക്കപ്പുറം ‘രണ്ടാം പ്രകൃത’മെന്ന് പിയർ ബോദ്യു വിശേഷിപ്പിക്കുന്ന ശേഷികളും ശീലങ്ങളും സ്വഭാവങ്ങളുമടങ്ങുന്ന ഹാബിറ്റസ് ( Habitus) അഥവാ ഉല്പാദനപരമായ കഴിവുകൾ വളർത്താൻ അടിത്തട്ടു കുടുംബങ്ങൾക്കു പ്രാപ്തിയില്ല. എന്നാൽ വീട്ടിലും പുറത്തും വായനാസാമഗ്രികളുടെ (അച്ചടിയായും ഓൺലൈനായും) ലഭ്യത ഉറപ്പാക്കൽ, വായനാശീലത്തിന് രക്ഷിതാവ് തന്നെ മാതൃകയാകൽ, കുട്ടികളുടെ സമയവും വിഭവങ്ങളും മാനേജ് ചെയ്യൽ, വായനാശേഷി പരിപോഷണം എന്നിവ വഴിയാണ് ഉയർന്ന കുടുംബങ്ങൾ കുട്ടികളിൽ ഹാബിറ്റസ് സൃഷ്ടിക്കുന്നത്. അങ്ങനെ ഇവരിൽ വായനാശീലം നൈസർഗ്ഗിക ശീലമാക്കപ്പെടുന്നു.

വീട്ടിലും പുറത്തും വായനാസാമഗ്രികളുടെ ലഭ്യത ഉറപ്പാക്കൽ, വായനാശീലത്തിന് രക്ഷിതാവ് തന്നെ മാതൃകയാകൽ, തുടങ്ങിയവ വഴിയാണ് ഉയർന്ന കുടുംബങ്ങൾ കുട്ടികളിൽ ഹാബിറ്റസ് സൃഷ്ടിക്കുന്നത്. മിക്ക അടിത്തട്ടു കുടുംബങ്ങളിൽ ഇത് ലഭ്യമാകുന്നില്ല
വീട്ടിലും പുറത്തും വായനാസാമഗ്രികളുടെ ലഭ്യത ഉറപ്പാക്കൽ, വായനാശീലത്തിന് രക്ഷിതാവ് തന്നെ മാതൃകയാകൽ, തുടങ്ങിയവ വഴിയാണ് ഉയർന്ന കുടുംബങ്ങൾ കുട്ടികളിൽ ഹാബിറ്റസ് സൃഷ്ടിക്കുന്നത്. മിക്ക അടിത്തട്ടു കുടുംബങ്ങളിൽ ഇത് ലഭ്യമാകുന്നില്ല

വായനയെന്നത് സാംസ്ക്കാരിക മൂലധനമാകാൻ കാരണം, അത് പ്രതീകാത്മക തലത്തിൽ സാമൂഹ്യമായ ഇടപെടലായതാണ്. വായന അറിവും അനുഭവവും പഠനവും നൽകുന്ന ഉപാധിയാണ്. സാമൂഹ്യമായ ഇടപെടലിലൂടെ ഒരാളുടെ സാമൂഹ്യ -സാംസ്ക്കാരികമായ അവബോധം വർദ്ധിക്കുന്നു. അതോടൊപ്പം, വായന ഒരാളുടെ ഭാഷാശേഷികളെ വളർത്തുന്നു. ഇപ്രകാരം വായന സാംസ്ക്കാരിക മൂലധനമായി മാറുന്നു. ഇതു തിരിച്ചറിയുന്നതിനാൽ അമേരിക്കയിൽ വെളുത്തവർഗ്ഗക്കാരാണ് ആഫ്രിക്കൻ വംശജരേക്കാൾ കൂടുതൽ വായിക്കുന്നത്. ഗ്രാമീണരേക്കാൾ നാഗരികരിലാണ് ഏറെ വായനക്കാർ.

‘വായിച്ചവൻ വിളയും വായിക്കാത്തവൻ വളയും’ എന്ന ചെറുമൊഴിയുടെ വിദ്യാലയങ്ങളിലെ സാംസ്ക്കാരിക ധർമം, വായിക്കാത്തവരിൽ ആജീവനാന്ത അപകർഷത വരുത്താനാണുതകുക.

1850 മുതൽ 1950 വരെയുള്ള 100 വർഷ കാലയളവിലാണ് യൂറോ - അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ വായന ജനകീയമാകുന്നത്. പിന്നീട് വായന വീണ്ടും , വിലപിടിപ്പുള്ള സാംസ്ക്കാരിക മുതലെന്ന നിലയിൽ മധ്യ - ഉപരിവർഗ്ഗങ്ങളിൽ മാത്രം ഒതുങ്ങുന്നതു കാണാം. അതായത് വായനക്കാർ എന്ന പ്രത്യേക ന്യൂനപക്ഷ വർഗ്ഗം അവിടങ്ങളിൽ വീണ്ടും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അധികാരശ്രേണിയിലേക്കു കോണിപ്പടി കയറ്റത്തിനുതകുന്ന സാംസ്ക്കാരിക മുടക്കു മുതൽ ഒരു ചെറുവിഭാഗത്തിനു മാത്രമായി വശത്താക്കപ്പെടുന്നു.

വായനയെന്നത് സാംസ്ക്കാരികമായ ഒരു മൂലധനമാണെന്നതും, അത് അധികാര പ്രാപ്തിയ്ക്കുള്ള ഉപായമാണെന്നതും എന്നാൽ, അതിന്റെ പ്രാപ്യത നമ്മുടെ സാമൂഹ്യ-സാമ്പത്തിക സ്ഥിതിയുമായി ചേർന്നു നിൽക്കുന്നു എന്നതും മറച്ചുവെയ്ക്കുകയാണ് വായനയെപ്പറ്റിയുള്ള മിത്തുകൾ. വായനയെ അതിന്റെ സാമൂഹ്യ -സാമ്പത്തിക പരിസ്ഥിതിയിൽ നിന്ന് അടർത്തിമാറ്റി, അത് വ്യക്തിപരമായി ആർക്കും ആർജ്ജിക്കാവുന്ന ഒരു സദ്ശീലമാക്കി ഇത്തരം കല്പനകൾ അവതരിപ്പിക്കുന്നു. വായനാസംബന്ധിയായ കെട്ടുകഥകളുടെ നിർമ്മാണം അധ്യാപകർ, എഴുത്തുകാർ, പ്രസിദ്ധീകരണ കമ്പനികൾ എന്നിങ്ങനെ പുസ്തകങ്ങളെ ഉപജീവിക്കുന്ന വർഗ്ഗങ്ങൾ ഏറ്റെടുത്തിരിക്കുന്നു.

ഇതിൽ ഏറ്റവും അപകടകരമായത്, മനുഷ്യരെ വായിക്കാത്തവരും വായിക്കുന്നവരുമാക്കി രണ്ടായി വേർതിരിക്കുകയും, വായിക്കുന്നവർ വായിക്കാത്തവരേക്കാൾ സാംസ്ക്കാരിക വരേണ്യരാണെന്ന അഹംബോധവും പൊതുബോധവും നിർമ്മിക്കുകയും ചെയ്യുന്നു എന്നതാണ്. യഥാർത്ഥത്തിൽ സംഭവിക്കുന്നത് വായനെയന്ന സാംസ്ക്കാരിക മൂലധനം ഉപയോഗിച്ച് വായനയില്ലാത്ത അടിത്തട്ടു സമൂഹങ്ങൾക്കുമേൽ അഥവാ പ്രത്യുല്പാദന ജീവിതങ്ങൾക്കുമേൽ വായനാവർഗ്ഗം അധീശത്വം സ്ഥാപിക്കുകയാണ്.

ഉദാഹരണമായി, ഇന്ത്യക്കാരെ അടക്കിഭരിക്കുന്നതിന്റെ ന്യായമായി മെക്കാളേ പ്രഭു പണ്ട് ചൂണ്ടിക്കാട്ടിയത്, ഇന്ത്യയിലെ പുസ്തകങ്ങളെല്ലാം കൂട്ടിവെച്ചാൽ ഇംഗ്ലീഷിലെ ഒരു ഷെൽഫിലെ ഒരു തട്ടിൽ മൂലയ്ക്കു പോലും തികയില്ല എന്നാണല്ലോ. അതായത്, ഇന്ത്യൻ ജനതയുടെ അനുഭവങ്ങളെ ഇംഗ്ലീഷുകാരുടെ പുസ്തകങ്ങളുടെ എണ്ണം കൊണ്ട് അട്ടിമറിയ്ക്കുന്നു. നിരന്തര വായനയും ഭാഷാപ്രാവീണ്യവും സാംസ്ക്കാരിക മൂലധനമായുള്ള ശശി തരൂരിന് അതുപയോഗിച്ച് വിഴിഞ്ഞം തുറമുഖത്തിനായി നിലകൊള്ളാനും, എന്നാൽ പദ്ധതി കാരണം പെരുവഴിയിലായ വായനയില്ലാത്ത അടിത്തട്ടു പ്രത്യുല്പാദന ജനങ്ങളെ നിർവീര്യരാക്കാനും എളുപ്പമാണ്.

മെക്കാളെ
മെക്കാളെ

‘വായിച്ചവൻ വിളയും വായിക്കാത്തവൻ വളയും’ എന്ന ചെറുമൊഴിയുടെ വിദ്യാലയങ്ങളിലെ സാംസ്ക്കാരിക ധർമം വായിക്കാത്തവരിൽ ആജീവനാന്ത അപകർഷത വരുത്താനും ഉതകും. കാരണം അനുഭവങ്ങളിൽ നിന്ന് നേരിട്ടു പഠിക്കാനുള്ള മനുഷ്യരുടെ സഹജവാസനകളെ ‘വായനാദിന’ങ്ങൾ വിലമതിയ്ക്കുന്നില്ല. അതിനാൽ ഇംഗ്ലീഷ് പുസ്തകങ്ങൾ വായിച്ചപ്പോഴാണ് നമുക്ക് സ്വാതന്ത്ര്യ ബോധോദയം ഉണ്ടായതെന്നു ഇന്ത്യാ ചരിത്രം കുട്ടികളെ പഠിപ്പിക്കുന്നു. കൂടാതെ, ഈസ്റ്റിന്ത്യാ കമ്പനി 18-ാം നൂറ്റാണ്ടിന്റെ ഒടുവിൽ അധികാരം പ്രയോഗിച്ചപ്പോൾ മുതൽ, സ്വയംഭരണ സമരം നടത്തിയ, വായിക്കാനറിയാത്ത ആദിവാസി നാട്ടുസമരങ്ങളെ ഒളിപ്പിക്കുകയും ചെയ്യുന്നു.

അധികാരത്തോട് ഏറ്റുമുട്ടുമ്പോഴാണ് ജനായത്ത സമൂഹത്തിലെ വരേണ്യമായ ആയുധമെന്ന നിലയിൽ വായന പ്രസക്തമാകുന്നത്. അധികാരത്തിന്റെ ആയുധങ്ങളെ അതേ നാണയത്തിൽ തിരിച്ചടിക്കുമ്പോൾ ജനങ്ങൾ അക്ഷരങ്ങളാൽ സായുധരായി മാറുന്നു. അതുകൊണ്ടാകാം 1850-1950 കാലങ്ങൾ യൂറോ -അമേരിക്കൻ വൻകരകളിൽ വായന ജനകീയമായത്. എന്നാൽ വായന ആത്യന്തികമായി മധ്യവർഗ്ഗ അധികാരാസക്തിയുടെ ദൗർബ്ബല്യത്തെ പേറുന്നതിനാൽ അവിടുത്തെ ഇതേ ജനകീയ വായനാക്കാലം മൂന്നാം ലോകങ്ങളുടെ കൊടും കഷ്ടതകളുടെ യുഗമാണ്.

അധികാരത്തിന്റെ ആയുധങ്ങളെ അതേ നാണയത്തിൽ തിരിച്ചടിക്കുമ്പോൾ ജനങ്ങൾ അക്ഷരങ്ങളാൽ സായുധരായി മാറുന്നു.
അധികാരത്തിന്റെ ആയുധങ്ങളെ അതേ നാണയത്തിൽ തിരിച്ചടിക്കുമ്പോൾ ജനങ്ങൾ അക്ഷരങ്ങളാൽ സായുധരായി മാറുന്നു.

കേരളത്തിൽ വായനയുടെ പുഷ്ക്കല ജനകീയകാലം 1990- കളോടെ വിടവാങ്ങിയിട്ടുണ്ട്. ആശാന്റെ ‘കരുണ’യും ചങ്ങമ്പുഴയുടെ ‘വാഴക്കുല’യും ഉത്സവപ്പറമ്പുകളിൽ ‘ഹസ്തരേഖാശാസ്ത്ര’ത്തോടും ‘സരോജിനിയുടെ കടുംകൈ’യോടും ഒപ്പം വഴിവില്പനക്കാർ നിരത്തി വെച്ചിരുന്നത് ഓർക്കുക. കേരളത്തിൽ നാലപ്പാട്ടു തറവാട്ടിലേതു പോലുള്ള കുട്ടികൾക്കു മാത്രം പ്രാപ്യമായ സാംസ്ക്കാരികമായ മൂലധനത്തെ അടിത്തട്ടു സമൂഹങ്ങൾ ഗ്രാമീണ വായനശാലകൾ നിർമ്മിച്ചു സ്വായത്തമാക്കുന്നതാണ് വായനയുടെ മലയാള ജനകീയകാലം. ഇതാണ് അടിത്തട്ടിൽ നിന്നുള്ള പുതിയ മധ്യവർഗ്ഗവൽക്കരണ നാളുകൾ.

വായനയെ അധികാരോപാധിയായ സാംസ്ക്കാരിക മുതലായി മധ്യവർഗ്ഗം ഉൾക്കൊണ്ടിരിക്കുന്നതിനാൽ പരമ്പരാഗത മധ്യവർഗ്ഗവും പുത്തൻ മധ്യവർഗ്ഗവും ഒരുമിച്ചു ചേർന്ന് കേരളത്തിലെ ഇന്നത്തെ അടിത്തട്ടു ജനതയ്ക്ക് ജനകീയമായ വായനാസംസ്ക്കാരത്തെ നിഷേധിക്കുന്നതു കാണാം. അതിന്റെ തെളിവാണ് കെട്ടുകണക്കിനു പുസ്തകങ്ങൾ വർഷാവർഷം വന്നു ചേരുന്നുണ്ടെങ്കിലും, തുലോം നിർജ്ജീവമായി നിൽക്കുന്ന അനേകം നാട്ടു ഗ്രന്ഥാലയങ്ങൾ. ഇവയുടെ ഇന്നത്തെ സാമൂഹ്യധർമ്മം മധ്യവർഗ്ഗ സാമൂഹ്യപദവി സംരക്ഷിക്കുന്നതിനുള്ള സ്ഥാപനങ്ങൾ എന്ന നിലയിലാണ്. വിദ്യാലയങ്ങളെന്ന പോലെ ഈ ഗ്രന്ഥാലയങ്ങളും അടിത്തട്ടു ജനങ്ങളിൽ വായനാസംസ്ക്കാരം സൃഷ്ടിക്കുന്നതിൽ വിമുഖമാകുകയും എന്നാൽ വായനയെ ചുറ്റിപ്പറ്റിയുള്ള കാല്പനികതകളെ ചൂടാറാതെ നിർത്തുകയും ചെയ്യുന്നു.

യൂറോ - അമേരിക്കൻ സമൂഹങ്ങളിലെ ആൺവായന സാങ്കല്പിക സൃഷ്ടികൾക്കല്ല, പകരം വൈജ്ഞാനിക രചനകൾക്കാണ് മുൻതൂക്കം നൽകുന്നത്. അവിടങ്ങളിലാകട്ടെ പെണ്ണുങ്ങൾ കൂടുതലായും നോവൽ മാതിരി ഭാവനാരചനകളിൽ അഭിരമിക്കുന്നവരാണ്.

1990- കൾ മുതൽ, അതായത് കേരള സമൂഹം ഒന്നാകെ വിദ്യാഭ്യാസത്തിൽ നിമഗ്നമായതോടെ, അടിത്തട്ടു കുട്ടികൾക്ക് വായനാ നൈപുണിയും അതുവഴി വായനാസംസ്ക്കാരവും നേടാനുള്ള ഏക മാർഗ്ഗമായ വിദ്യാലയങ്ങൾ ഈ കുട്ടികളെ വായനാവിരസരാക്കിയത് പ്രധാനമായും അവരെ മാതൃഭാഷയിൽ അർദ്ധ സാക്ഷരരാക്കി മാത്രം നിലനിർത്തിക്കൊണ്ടാണ്. അർദ്ധ സാക്ഷരർക്ക് വായന പോലെ തലവേദന വേറെയില്ലല്ലോ. ആശയങ്ങളെ അപഗ്രഥിച്ചു മനസ്സിലാക്കാനുള്ള ഗ്രഹണശേഷി അർദ്ധ സാക്ഷരർക്കില്ല (മലയാള പാഠാവലികളിൽ നിന്ന് അക്ഷരമാലയും ക്ലാസ് മുറികളിലെ ശ്രാവ്യവായനയും റദ്ദാക്കപ്പെട്ടത് അർദ്ധ സാക്ഷര സമൂഹനിർമ്മിതിയുടെ ഭാഗമായിട്ടാകും). എന്നാൽ ഈ ശൂന്യത പൊതുലോകത്തു നിന്ന് മറച്ചുവെയ്ക്കുന്നതിന് വിദ്യാലയങ്ങൾ വായനാദിനങ്ങൾ പൊടിപൊടിക്കുകയോ ഏതെങ്കിലും മധ്യവർഗ്ഗ കുടുംബത്തിലെ കുട്ടിയുടെ രചനകൾ കൊട്ടിഗ്ഘോഷിക്കുകയോ ചെയ്തുപോരുന്നു.

വിദ്യാലയങ്ങളെന്ന ഗ്രന്ഥാലയങ്ങളും അടിത്തട്ടു ജനങ്ങളിൽ വായനാസംസ്ക്കാരം സൃഷ്ടിക്കുന്നതിൽ വിമുഖമാകുകയും എന്നാൽ വായനയെ ചുറ്റിപ്പറ്റിയുള്ള കാല്പനികതകളെ ചൂടാറാതെ നിർത്തുകയും ചെയ്യുന്നു.
വിദ്യാലയങ്ങളെന്ന ഗ്രന്ഥാലയങ്ങളും അടിത്തട്ടു ജനങ്ങളിൽ വായനാസംസ്ക്കാരം സൃഷ്ടിക്കുന്നതിൽ വിമുഖമാകുകയും എന്നാൽ വായനയെ ചുറ്റിപ്പറ്റിയുള്ള കാല്പനികതകളെ ചൂടാറാതെ നിർത്തുകയും ചെയ്യുന്നു.

അതോടൊപ്പം, അലമാരകൾ തുറക്കാത്ത നിരവധി നാട്ടുഗ്രന്ഥാലയങ്ങൾ, സ്ക്കൂൾ ലൈബ്രറികൾ, ഹോം ലൈബ്രറികൾ എന്നിവയെ താവളമാക്കി, വായനയെ കപട ആഘോഷമാക്കി പുസ്തക പ്രദർശനത്തിന്റെ മധ്യവർഗ്ഗ സംസ്ക്കാരത്തെ വളർത്തി വിപണി വലുതാക്കുക എന്നതല്ലാതെ മറ്റൊരു ദൗത്യവും നമ്മുടെ മുഖ്യധാരാ പുസ്തക പ്രസാധകർ ലക്ഷ്യമാക്കുന്നുണ്ടോ എന്നു സംശയിക്കണം. അതിനാൽ മലയാളീവായനയുടെ ദിശ നിർണ്ണയിക്കുന്നതിലും വായനയെ പരുവപ്പെടുത്തുന്നതിലും ഇവർ മുഖ്യ പങ്കു വഹിക്കുന്നുണ്ട്. ഇപ്രകാരം വായനയെന്നത് ചെറുന്യൂനപക്ഷത്തിലേയ്ക്കു കൂപ്പുകുത്തുന്നത് ഇവിടെയും സംഭവിക്കുന്നു.

മലയാളീവായനയുടെ മൂന്നാംലോക സ്വഭാവം അത് വായനയെ ബിരുദങ്ങൾ /സർട്ടിഫിക്കറ്റുകൾ സമ്മാനങ്ങൾ സമ്പാദിക്കുന്നതിനും അതുവഴി സാമൂഹ്യശ്രേണിയിൽ ഉയരുന്നതിനും മാത്രമുള്ള ഉപാധിയായി കണക്കാക്കുന്നു എന്നതാണ്.

മലയാളി മധ്യവർഗ്ഗ വായന സാംസ്ക്കാരിക മൂലധന സമാഹരണമാണെങ്കിലും അത് താഴെ പറയുന്ന മൂന്നാംലോക ദൗർബ്ബല്യങ്ങളിൽ നിന്ന് മുക്തമല്ല. ഒന്നാമതായി അത് കഥ, കവിത, നോവൽ പോലുള്ള ഭാവനാവ്യാപാരങ്ങളിൽ കൂടുതലായി മുഴുകുന്നതാണ്. അതായത് സർഗ്ഗസാഹിത്യത്തിലൂടെ ഇത്തരം വായനക്കാർ ലോകത്തെ അളക്കുന്നു. മാത്രമല്ല ലോകത്തോടുള്ള എല്ലാ വിക്ഷോഭങ്ങളും വായനയുടെ സ്വകാര്യാസ്വാദനത്തിൽ വായനക്കാരനിൽ തിളച്ചുമറിഞ്ഞു അവസാനിക്കുന്നു. ജീവിതത്തോടു നേർക്കുനേർ നിന്നു ബൗദ്ധികാന്വേഷണങ്ങൾക്കുള്ള സജീവ ത്വരയെ സാങ്കല്പിക ലോകം ഊറ്റിക്കളയുന്നു. തന്റെ വീട്ടുകാരിയുടെ ബോറടി മാറാൻ ഇംഗ്ലീഷ് നോവൽ മാതിരിയൊന്ന് മലയാളത്തിൽ ചന്തുമേനോൻ എഴുതിയത് ഓർക്കുക.

നേരേ മറിച്ച്, യൂറോ - അമേരിക്കൻ സമൂഹങ്ങളിലെ ആൺവായന സാങ്കല്പിക സൃഷ്ടികൾക്കല്ല, പകരം വൈജ്ഞാനിക രചനകൾക്കാണ് മുൻതൂക്കം നൽകുന്നത്. അവിടങ്ങളിലാകട്ടെ പെണ്ണുങ്ങൾ കൂടുതലായും നോവൽ മാതിരി ഭാവനാരചനകളിൽ അഭിരമിക്കുന്നവരാണ്. അതായത് ആഗോളതലത്തിൽ പെണ്ണുങ്ങളും മൂന്നാം ലോകവും അടങ്ങുന്ന പ്രത്യുല്പാദന സമൂഹങ്ങളുടെ വായന സാംസ്ക്കാരിക വിമോചന പ്രക്രിയയെന്ന നിലയിൽ വൈജ്ഞാനിക രചനകളിലേയ്ക്കും തിരിയേണ്ടതുണ്ട്. വായന എന്ന ‘ശ്രേഷ്ഠ’പ്രക്രിയ വായിക്കുന്ന സംസ്ക്കാരസമ്പന്നൻ, വായിക്കാത്ത സംസ്ക്കാര ശൂന്യൻ എന്ന അസംബന്ധ വിഭജനം സൃഷ്ടിക്കുന്നതോടൊപ്പം സർഗ്ഗാത്മകരചനയുടെ വായനയാണ് യഥാർത്ഥ വായന എന്ന ഉത്കൃഷ്ഠ പദവിയും പ്രത്യുല്പാദന സമൂഹങ്ങളിൽ നിർമ്മിക്കുന്നു. അഥവാ പ്രത്യുല്പാദന ജനത ബൗദ്ധികമായി യഥാർത്ഥ ജീവിത വ്യവഹാരങ്ങളെ അഭിമുഖീകരിക്കാൻ പ്രാപ്തരല്ല എന്നും വരുത്തുന്നു.

അടിത്തട്ടു സമൂഹങ്ങളുടെ പ്രത്യുല്പാദനപരമായ വായനാസംസ്ക്കാരം നമ്മെ അധികാരാസക്തിയിൽ നിന്നും  സ്വയംഭരണത്തിലേയ്ക്കു മോചിപ്പിക്കുന്നതാണ്. / Photo: iicrr.ie
അടിത്തട്ടു സമൂഹങ്ങളുടെ പ്രത്യുല്പാദനപരമായ വായനാസംസ്ക്കാരം നമ്മെ അധികാരാസക്തിയിൽ നിന്നും സ്വയംഭരണത്തിലേയ്ക്കു മോചിപ്പിക്കുന്നതാണ്. / Photo: iicrr.ie

രണ്ടാമതായി, മലയാളീവായനയുടെ മൂന്നാംലോക സ്വഭാവം അത് വായനയെ ബിരുദങ്ങൾ /സർട്ടിഫിക്കറ്റുകൾ സമ്മാനങ്ങൾ സമ്പാദിക്കുന്നതിനും അതുവഴി സാമൂഹ്യശ്രേണിയിൽ ഉയരുന്നതിനും മാത്രമുള്ള ഉപാധിയായി കണക്കാക്കുന്നു എന്നതാണ്. മത്സരങ്ങളുടെ ഭാഗമായി സമ്മാനങ്ങൾ നേടുന്നതിനുള്ള വായന വിദ്യാലയങ്ങൾ വഴിയാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നതും ഉറപ്പിക്കപ്പെടുന്നതും. അതിനാൽ മത്സരങ്ങളും ബിരുദങ്ങളും അവസാനിക്കുന്നതോടെ വായനയും ഒടുങ്ങുന്നു. അങ്ങനെ അധ്യാപകരിൽ 99% വും വായന അസ്തമിച്ചവരായതിനാൽ വിദ്യാലയങ്ങളിൽ നിന്നും ഉറക്കെയുള്ള വായനാ പ്രകീർത്തന ചടങ്ങുകളല്ലാതെ മറ്റൊന്നും സംഭവിക്കില്ല.

വായനയുടെ വിമോചനസ്വഭാവമാകട്ടെ വായനാശീലമില്ലാത്ത അടിത്തട്ടുജനതയുടെ നേർജീവിതാനുഭവങ്ങളെ നിരസിക്കാത്തതിനാൽ വായിക്കാത്തയാൾ, വായിക്കുന്നയാൾ എന്ന കീഴ്മേൽനിലയെ തകർക്കുന്നു. അത് വായനയെ, അധികാരത്തിൽ പങ്കു ചേരുന്നതിനും അധികാരപ്രയോഗത്തിനുമുള്ള സാംസ്ക്കാരിക മുടക്കുമുതലായി കാണുന്നതിനു പകരം അധികാരത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെ ഉപാധിയായി മാറ്റിയെടുക്കുന്നു. അധികാരത്തിലേയ്ക്കുള്ള വായനയല്ല സ്വയംഭരണത്തിലേക്കുള്ള വായനയാണത്. വായനയുടെ മധ്യവർഗ്ഗ വരേണ്യ സ്വഭാവം വായനയെന്ന സാംസ്ക്കാരിക മൂലധനത്തെ അബോധമായി അധികാരപ്രയോഗത്തിൽ അഭിരമിക്കാൻ നമ്മെ ശീലിപ്പിക്കുന്നു. എന്നാൽ അടിത്തട്ടു സമൂഹങ്ങളുടെ പ്രത്യുല്പാദനപരമായ വായനാസംസ്ക്കാരം നമ്മെ അധികാരാസക്തിയിൽ നിന്നും സ്വയംഭരണത്തിലേയ്ക്കു മോചിപ്പിക്കുന്നതാണ്.

Comments