ക്വിസിങ് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് ആദ്യം വരുന്ന ചില വാക്കുകൾ ജി.കെ, ഓർമ്മശക്തി, ഐ.ക്യൂ… ഇതൊക്കെയാണ്. എന്നാൽ പ്രൊഫഷണൽ ക്വിസിങ് അതിൽ നിന്നും ബഹുദൂരം മുന്നോട്ടു പോയിക്കഴിഞ്ഞു. പുതിയ കാലത്ത് അറിവിനൊപ്പം ജീവനക്കാരുടെ ബിസിനസ് സ്കിൽസ് മെച്ചപ്പെടുത്തുന്നതിന് ക്വിസ്സിനെ എങ്ങനെ ഉപയോഗപ്പെടുത്താം? ഈ ഐഡിയയിൽ നിന്ന് രൂപം കൊണ്ടിട്ടുള്ള പുതിയൊരു പ്രോഗ്രാം വികസിപ്പിച്ചിരിക്കുകയാണ് കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ക്വിസ്സിങ് കമ്പനിയായ ക്യൂ ഫാക്ടറി നോളജ് സർവീസസ്.
ഒരു സ്ഥാപനത്തിന്റെ വളർച്ചയ്ക്കൊപ്പം വളരേണ്ടവരാണ് അവിടത്തെ ജീവനക്കാരും. ജോലിയും ഉത്തരവാദിത്വങ്ങളും ലക്ഷ്യങ്ങളും നിറഞ്ഞ തൊഴിൽദിനങ്ങൾക്കിടയിൽ പഠനത്തിനും സർഗാത്മകതയ്ക്കും കൂട്ടായ പ്രവർത്തനത്തിനും ഇടം കണ്ടെത്തുക എന്നത് പുതിയ തൊഴിൽസംസ്കാരത്തിന്റെ ആവശ്യമാണ്. ജീവനക്കാർക്ക് ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നതിൽ നിന്ന്, അവർക്ക് പഠിക്കാനും കഴിവുകൾ വികസിപ്പിക്കാനും സ്ഥാപനത്തിന്റെ വളർച്ചയിൽ സജീവമായി പങ്കാളികളാകാനും അവസരം നൽകുന്നതിലേക്കാണ് ബിസിനസ് ലോകം നീങ്ങുന്നത്. പരിശീലനവും വിനോദവും ആശയവിനിമയവും കൈകോർക്കുന്ന എംപ്ലോയി എൻഗേജ്മെന്റ് പ്രോഗ്രാമുകൾ ഈ മാറ്റത്തിന്റെ ഭാഗമാണ്. അതിനോട് ഗെയിമിഫിക്കേഷൻ സംയോജിപ്പിക്കുകയാണ് Q ഫാക്ടറി ചെയ്യുന്നത്. സഹപ്രവർത്തകർക്കിടയിലെ ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം അറിവും കഴിവുകളും വളർത്തുന്ന ഇത്തരം പദ്ധതികൾ തൊഴിലിടങ്ങളെ കൂടുതൽ സജീവമാക്കി മാറ്റുന്നു.
മാറിക്കൊണ്ടിരിക്കുന്ന ബിസിനസ് സാഹചര്യങ്ങളിൽ ജീവനക്കാർക്ക് ജോലിയോടൊപ്പം വിപണിയെ മനസ്സിലാക്കാനും വെല്ലുവിളികളെ നേരിടാനും പുതിയ ആശയങ്ങൾ കണ്ടെത്താനുമുള്ള ശേഷിയും ആവശ്യമാണ്. ഈ തിരിച്ചറിവ് തൊഴിൽപരിശീലനത്തിന്റെ രീതികളിലും മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പതിവ് പരിശീലന സെഷനുകൾക്കപ്പുറം ഗെയിമുകളിലൂടെയും മത്സരങ്ങളിലൂടെയും ജീവനക്കാരുടെ അറിവും കഴിവുകളും വികസിപ്പിക്കുന്നതാണ് എംപ്ലോയി ഗെയിമിഫിക്കേഷൻ പ്രോഗ്രാമുകൾ.
Gold Quest
പോയിന്റുകൾ, ചോദ്യങ്ങൾ, സമയപരിധികൾ, ടീം മത്സരങ്ങൾ തുടങ്ങിയ ഘടകങ്ങളിലൂടെ തൊഴിൽനൈപുണ്യത്തെ കൂടുതൽ സജീവമാക്കുന്ന ഗെയിമിഫിക്കേഷൻ രീതിയിൽ ബിസിനസ് അറിവുകൾ പരിശോധിക്കുന്നതിനൊപ്പം അത് പ്രയോഗിക്കാനും പ്രശ്നങ്ങൾ വിശകലനം ചെയ്യാനും സഹപ്രവർത്തകരുമായി ചേർന്ന് തീരുമാനങ്ങളെടുക്കാനും ജീവനക്കാർക്ക് അവസരം ലഭിക്കുന്നു. കേരളത്തിലെ ബിസിനസ് മേഖലയിലും ഇത്തരം നൂതനമായ പരിപാടികൾക്ക് പ്രമുഖ ബ്രാന്റുകൾ മുൻ കൈയ്യെടുത്തു തുടങ്ങിയിട്ടുണ്ട്. മലബാർ ഗോൾഡ് ജീവനക്കാർക്കായി മലബാർ ഡേ യോടനുബന്ധിച്ചു ആസൂത്രണം ചെയ്യുന്ന ‘ഗോൾഡ് ക്വസ്റ്റ്’ ഈ മേഖലയിലെ സുപ്രധാനമായ ചുവടുവെപ്പാണ്.

"ഒരു ബിസിനസ് സ്ഥാപനത്തെ സംബന്ധിച്ച് അവിടുത്തെ ജീവനക്കാരുടെ സ്കില്ലുകളും അറിവുകളും വലിയൊരു അസറ്റാണ്. സ്ഥാപനത്തിന്റെ വളർച്ചയെ സ്വാധീനിക്കുന്ന സുപ്രധാനമായ ഘടകങ്ങളാണവ. മലബാർ ഗോൾഡിലെ ഓരോ ജീവനക്കാരുടെയും സ്കില്ലുകളും അറിവുകളും മെച്ചപ്പെടുത്തി കൊണ്ടേയിരിക്കുക എന്നതിൽ ഞങ്ങളെപ്പോഴും ശ്രദ്ധിക്കാറുണ്ട്. അതിനാൽ തന്നെ ജീവനക്കാർക്ക് വേണ്ടി ഇങ്ങനെയൊരു നോളജ് ഗെയിം നടത്തുന്നത് വലിയൊരു ചുവടുവെപ്പായാണ് കാണുന്നത്," മലബാർ ഗോൾഡിന്റെ ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.
സ്കില്ലുകളെയും അറിവുകളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ടാണ് ഈ പരിപാടി നടപ്പിലാക്കുന്നത്. ജീവനക്കാരെ സംബന്ധിച്ചാണെങ്കിൽ അവരുടെ Curiosity, Receptiveness എന്നിവയിൽ ആദ്യം മാറ്റങ്ങൾ വരും. പിന്നീട് ഈ പ്രോഗ്രാം മുന്നോട്ടു പോകുന്തോറും ബിസിനസ് നോളജിന്റെ കൂടെ തന്നെ അവർക്ക് ആവശ്യമായ സ്കില്ലുകളും സ്വാഭാവികമായി വർധിച്ചുകൊണ്ടേയിരിക്കും. അത് സ്ഥാപനത്തിന്റെ വളർച്ചയെയും സ്വാധീനിക്കും.
"ഇന്റർനാഷണൽ ക്വിസ്റ്റിങ് അസോസിയേഷൻ ഏഷ്യ ചാപ്റ്ററിന്റെ സഹകരണത്തോടെയാണ് ഈ പ്രോഗ്രാം ഡിസൈൻ ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ പങ്കെടുക്കുന്ന ജീവനക്കാർക്ക് സമ്മാനങ്ങളോടൊപ്പം അന്താരാഷ്ട്ര സർട്ടിഫിക്കേഷനും ലഭിക്കും. സ്ഥാപനത്തെക്കുറിച്ചും മത്സരവിപണിയെക്കുറിച്ചും ആഭരണവ്യവസായത്തെക്കുറിച്ചും ബിസിനസ് സാഹചര്യങ്ങളെക്കുറിച്ചും ജീവനക്കാർക്കുള്ള അറിവ് പരിശോധിക്കുന്നതിനൊപ്പം അവരുടെ വിവിധ കഴിവുകൾ വിലയിരുത്താനും വികസിപ്പിക്കാനും ലക്ഷ്യമിടുന്നു.” മലബാർ ഗോൾഡിന്റെ പബ്ലിക്ക് അഫയേഴ്സ് ഹെഡും മുൻ കോഴിക്കോട് കളക്ടറും കൂടിയായ യു.വി. ജോസ് പറഞ്ഞു.
"സ്ഥാപനത്തിന്റെ പരിസ്ഥിതി ആഘാതങ്ങൾ, ജീവനക്കാരോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്തങ്ങൾ, സുതാര്യമായ ഭരണനിർവ്വഹണം എന്നിവ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് വിലയിരുത്തുന്ന ESG (Environmental, Social and Governance) എന്ന വിഭാഗത്തിന് വലിയ പ്രാധാന്യമാണ് മലബാർ ഗോൾഡ് നൽകുന്നത്. വെറുമൊരു സാമൂഹിക സേവനത്തിന് ഉപരിയായി, അസംസ്കൃത വസ്തുക്കളുടെ സംഭരണം, ഊർജ്ജ ഉപയോഗം, ജീവനക്കാരുടെ ക്ഷേമം, കമ്പനിയുടെ തീരുമാനങ്ങൾ എന്നിവയിൽ ഉത്തരവാദിത്തമുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുന്നതിനാണ് ഇതിൽ മുൻഗണന നൽകുന്നത്. ഇതിനെക്കുറിച്ചൊക്കെ ജീവനക്കാർക്കും ശരിയായ അറിവ് ഉണ്ടായിരിക്കണം എന്നതിന് സ്ഥാപനം മുൻഗണന കൊടുക്കുന്നു. മലബാർ ഡേ ആഘോഷിക്കുന്നത് പോലും ഈയൊരു തത്വത്തിൽ ഊന്നിയാണ്." യു.വി. ജോസ് കൂട്ടിച്ചേർത്തു.

അഞ്ച് ബിസിനസ് മേഖലകൾ… അഞ്ച് പ്രധാന മേഖലകളെ കേന്ദ്രീകരിച്ചാണ് ഗോൾഡ് ക്വസ്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്.
1. ബ്രാൻഡ് അവേർനെസ്സ് ആദ്യത്തേത്. തങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തെക്കുറിച്ച് ജീവനക്കാർക്ക് എത്രത്തോളം അറിയാം? സ്ഥാപനത്തിന്റെ ചരിത്രം, പാരമ്പര്യം, പ്രധാന നേട്ടങ്ങൾ, വളർച്ചയുടെ നാഴികക്കല്ലുകൾ, ബ്രാൻഡിന്റെ പ്രത്യേകതകൾ എന്നിവയെക്കുറിച്ചുള്ള അറിവ് ഈ ഘട്ടത്തിൽ പരിശോധിക്കപ്പെടുന്നു.
2. കോംപറ്റീറ്റർ അവെയ്ർനസ്സാണ് അടുത്ത ഘടകം. ഒരു സ്ഥാപനം വിപണിയിൽ മുന്നേറുന്നത് ഒറ്റയ്ക്കല്ല. അതേ വിപണിയിൽ നിരവധി ബ്രാൻഡുകൾ ഉപഭോക്താക്കളുടെ ശ്രദ്ധയും വിശ്വാസവും നേടിയെടുക്കാൻ മത്സരിക്കുന്നുണ്ട്. അതിനാൽ വിപണിയിലെ സഹസ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾ, ഡിസൈനുകൾ, പുതിയ പദ്ധതികൾ, വിപണനരീതികൾ, ഉപഭോക്താക്കളെ ആകർഷിക്കുന്ന തന്ത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവ് പ്രധാനമാണ്. ഇത്തരം വിവരങ്ങൾ മനസ്സിലാക്കുന്നത് വിപണിയിലെ മാറ്റങ്ങൾ തിരിച്ചറിയാനും സ്വന്തം സ്ഥാപനത്തിന്റെ സാധ്യതകളും വെല്ലുവിളികളും വിലയിരുത്താനും സഹായിക്കും.
3. അടുത്ത ഘടകം പ്രോഡക്റ്റ് / ഇൻഡസ്ടറി അവെയ്ർനസ്സാണ്. സ്വർണം, വെള്ളി, വജ്രം, രത്നക്കല്ലുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ആഭരണവ്യവസായത്തിൽ പ്രവർത്തിക്കുന്നവർക്ക് ഈ മേഖലയെക്കുറിച്ചുള്ള അറിവ് അനിവാര്യമാണ്. ഉൽപ്പന്നങ്ങളുടെ സവിശേഷതകൾ, ആഭരണങ്ങളുടെ രൂപകൽപ്പന, വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ, വിലപിടിപ്പുള്ള ലോഹങ്ങളുടെയും രത്നങ്ങളുടെയും പ്രത്യേകതകൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ധാരണ ജീവനക്കാരുടെ പ്രവർത്തനമികവ് മെച്ചപ്പെടുത്തും. ഉൽപ്പന്നത്തെക്കുറിച്ച് വ്യക്തമായ അറിവുള്ള ജീവനക്കാർക്ക് ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകാനും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും കൂടുതൽ എളുപ്പമാണ്.
4. നാലാമത്തേത് ബിസിനസ്സ് അവെയ്ർനസ്സാണ്. കേരളത്തിലെയും ഇന്ത്യയിലെയും ലോകത്തിലെ തന്നെയും ബിസിനസ് സാഹചര്യങ്ങൾ, ഉപഭോക്തൃ പ്രവണതകൾ, സാമ്പത്തിക മാറ്റങ്ങൾ, വിപണിയിലെ വെല്ലുവിളികൾ എന്നിവയെക്കുറിച്ചുള്ള അറിവ് ജീവനക്കാർക്ക് ഈ രംഗത്തെക്കുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാട് നൽകുന്നു. സ്വന്തം ജോലിയുടെ പരിധിക്കപ്പുറം സ്ഥാപനം നേരിടുന്ന അവസരങ്ങളും വെല്ലുവിളികളും തിരിച്ചറിയാൻ ഈ അവബോധം സഹായിക്കും.
5. അഞ്ചാമത്തേത് ജനറൽ അവെയ്ർനസ്സാണ്. ചുറ്റുപാടുകളെക്കുറിച്ചുള്ള അറിവും ആനുകാലിക സംഭവങ്ങളെക്കുറിച്ചുള്ള ധാരണയും ഓരോ ബിസിനസിലും പ്രധാനമാണ്. പൊതുഅവബോധം വിവിധ വിഷയങ്ങളുമായി ബന്ധപ്പെടുത്തി ചിന്തിക്കാനും പുതിയ ട്രെന്റുകൾ മനസ്സിലാക്കാനും ആശയവിനിമയം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

“ഈ അഞ്ച് മേഖലകളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. സ്ഥാപനത്തെ അറിയുക, വിപണിയെ മനസ്സിലാക്കുക, ഉൽപ്പന്നത്തെക്കുറിച്ച് പഠിക്കുക, വിശാലമായ ബിസിനസ് സാഹചര്യങ്ങൾ തിരിച്ചറിയുക, പൊതുഅവബോധം വികസിപ്പിക്കുക എന്നിങ്ങനെ ജീവനക്കാരുടെ അറിവിന്റെ വിവിധ തലങ്ങളെ ഒരുമിച്ച് അഭിസംബോധന ചെയ്യുകയാണ് ഇതിലൂടെ സാധ്യമാകുന്നത്. എന്നാൽ ഈ അറിവുകളും തിരിച്ചറിവുകളും മാത്രമല്ല ഗോൾഡ് ക്വസ്റ്റിൽ ഉള്ളത്. അതിലും വിശാലമായ സാധ്യതൾ തുറന്നു തരുന്ന ഒന്നാണ് ബിസിനസ് സ്കിൽ ഡവലപ്മെന്റ്: ഐക്യരാഷ്ട്ര സഭയുടെ Sustainable Development Goals-ന്റെയും വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ 21st Century Skills-ന്റെയും Future of Jobs Report-ന്റെയും ചുവടു പിടിച്ചാണ് സ്കില്ലുകൾ തീരുമാനിച്ചിട്ടുള്ളത്. Observation, Analytical skills, Logical reasoning, Critical Thinking, Time management, Risk management, Team work, Attention to detail, Pressure handling, Communication തുടങ്ങിയ സ്കില്ലുകൾ വിലയിരുത്താനും പരിശീലിപ്പിക്കാനും ഗോൾഡ് ക്വസ്റ്റിലൂടെ ലക്ഷ്യമിടുന്നു,” ഐക്യൂഏ ഏഷ്യയുടെ മാർക്കറ്റിങ് & കമ്യൂണിറ്റി എൻഗേജ്മെന്റ് ഹെഡ് അനൂപ് ഗംഗാധരൻ പറഞ്ഞു.
"സ്ഥാപനത്തിലെ ഓരോ ജീവനക്കാരുടെയും അറിവുകളും സ്കില്ലുകളും വർദ്ധിക്കുന്നത് സ്ഥാപനത്തിന്റെ ബിസിനസ് വളർച്ചയിലേക്ക് തന്നെയാണ് കളമൊരുക്കുന്നത്... Engage Excite Entertain, Recognize, Reward, Motivate... ഇതാണ് ഗോൾഡ് ക്വസ്റ്റിന്റെ സാദ്ധ്യതകൾ... ഞങ്ങളുടെ ജീവനക്കാരുടെ അറിവുകളെയും സ്കില്ലുകളെയും ആഘോഷിക്കുന്ന, അതെ സമയം അവരെ തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കാനും കൂടെ അവസരമൊരുക്കുന്ന ഒന്നാണിത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം മലബാർ ഗോൾഡ് ഫാമിലിയിലെ അംഗങ്ങൾക്കായി മലബാർ ഡേയുടെ ഭാഗമായി നടക്കുന്ന സ്ട്രെസ് ബ്രേക്കർ ഇവന്റ് ആണിത്." മലബാർ ഗോൾഡിന്റെ എച്ച്.ആർ ഹെഡ് ജോർജ്ജ്കുട്ടി ജോസഫ് പറഞ്ഞു.
ഒരു സ്ഥാപനത്തിന്റെ വിജയം അതിന്റെ ജീവനക്കാരുടെ വ്യക്തിഗത പ്രകടനത്തെ മാത്രമല്ല, അവർ തമ്മിലുള്ള സഹകരണത്തെയും ആശയവിനിമയത്തെയും ആശ്രയിച്ചിരിക്കുന്നു. ജീവനക്കാർക്ക് തങ്ങളുടെ അറിവും കഴിവും പ്രകടിപ്പിക്കാൻ അവസരം ലഭിക്കുമ്പോൾ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാണെന്ന ബോധം ശക്തിപ്പെടും. സഹപ്രവർത്തകരുമായി ആരോഗ്യകരമായ ഗെയിമുകളിൽ ഏർപ്പെടുന്നതും ഒരുമിച്ച് പ്രശ്നങ്ങൾ പരിഹരിക്കുന്നതും തൊഴിൽബന്ധങ്ങളെ കൂടുതൽ സജീവമാക്കാനും സഹായിക്കും.
കേരളത്തിന്റെ ക്വിസ് മാൻ എന്നറിയപ്പെടുന്ന സ്നേഹജ് ശ്രീനിവാസിന്റെ നേതൃത്വത്തിൽ ക്യൂ ഫാക്ടറി ടീമാണ് ഗോൾഡ് ക്വസ്റ്റ് നിയന്ത്രിക്കുന്നത്.
“റിസർവ് ബാങ്ക്, കംപ്ട്രോളർ & ഓഡിറ്റർ ജനറൽ , ഇൻകം ടാക്സ് ഡിപ്പാർട്ടമെന്റ് തുടങ്ങി ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങൾക്ക് വേണ്ടി നിരവധി ക്വിസ് പ്രോജക്ടുകൾ ഡിസൈൻ ചെയ്ത ക്യൂ ഫാക്ടറി ടീമിന് ഇത് നല്ലൊരു ചലഞ്ച് ആണ്, അതേ സമയം വലിയൊരു അവസരവും,” ക്യൂ ഫാക്ടറി ഗെയിമിഫിക്കേഷൻ ഹെഡ് അഡ്വക്കേറ്റ് ജിസ് ജോൺ സെബാസ്റ്റിയൻ പറഞ്ഞു.
നവംബർ രണ്ടിന് മലബാർ ഗ്രൂപ് ഹെഡ് ക്വർട്ടേഴ്സിൽ വച്ച് നടക്കുന്ന ഗോൾഡ് ക്വസ്റ്റിന്റെ സെമി ഫൈനലിൽ എണ്ണൂറോളം ജീവനക്കാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നാല്പത്തി എട്ടു പേരാണ് മത്സരിക്കുന്നത്. ഒരു ടീമിൽ മൂന്നു പേരാണ് ഉണ്ടാവുക. ഓരോ സെമിഫൈനലിൽ നിന്നും വിജയിക്കുന്ന ഓരോ ടീമുകൾ ഗ്രാന്റ് ഫിനാലെയിൽ മത്സരിക്കാൻ യോഗ്യത നേടും. ഇന്റർ നാഷണൽ ക്വിസിങ് അസോസിയേഷന്റെ സർട്ടിഫിക്കേഷനും മറ്റു നിരവധി സമ്മാനങ്ങളുമാണ് വിജയികളെ കാത്തിരിക്കുന്നത്.


