ഹൽവയിൽ നിന്ന് FULVAയിലേക്ക്

Dr. Rishikesh K.B.

കോഴിക്കോടിന്റെ രുചിസ്മൃതിയായ ഹൽവയെ പാരമ്പര്യത്തിന്റെ ആത്മാവ് നഷ്ടപ്പെടുത്താതെ ആധുനിക ഉപഭോക്തൃ ബ്രാൻഡായി പുനരാവിഷ്‌കരിച്ച *FULVA*യുടെ വേറിട്ട സംരംഭകയാത്രയാണീ സംഭാഷണം. നാല് ബാല്യകാലസുഹൃത്തുക്കളുടെ ഒരു യാത്രയിൽ പിറന്ന ആശയം എങ്ങനെ വൈവിധ്യമാർന്ന രുചികളിലേക്കും ആകർഷകമായ പാക്കേജിങ്ങിലേക്കും ആഗോള വിപണിയിലേക്കും വളർന്നു എന്ന് സ്ഥാപകർ പങ്കുവയ്ക്കുന്നു. സൗഹൃദം, നവീകരണം, ബ്രാൻഡ് നിർമാണം, നിക്ഷേപം, പരാജയങ്ങൾ, അതിജീവനം എന്നിവയുടെ അധികമറിയപ്പെടാത്ത വശങ്ങളിലേക്കും അഭിമുഖം വെളിച്ചം വീശുന്നു. ഒരു പരമ്പരാഗത പലഹാരത്തെ മാറ്റാതെ പുതുക്കാനാകുമോ. 'ഒരു പ്രാദേശിക രുചിക്ക് ആഗോളസ്വത്വം നൽകാനാകുമോ' എന്ന ചിന്തോദ്ദീപകമായ അന്വേഷണവും ഇതിലുണ്ട്. ഹൽവയെക്കുറിച്ചുള്ള സംഭാഷണമാണെങ്കിലും, ഇതിലെ ഓരോ അനുഭവപാഠവും മധുരമുള്ളതായിരിക്കണമെന്നില്ല!


Summary: FULVA’s entrepreneurial journey of reimagining Kozhikode’s iconic halwa as a modern brand, exploring friendship, innovation, branding, investment, failures and global ambitions.


Dr. Rishikesh K.B.

Assistant Professor in the Commerce Department at Christ University, Bengaluru. An alumnus of the Delhi School of Economics. Currently, he serves as the President of the International Goodwill Society of India, Kerala. He is an executive member of the Indian Economic Association and a life member of multiple professional bodies. His work includes SCOPUS-indexed and UGC Care articles, case studies, and conference presentations.

Comments