കേരള വികസന മോഡല്‍ ശാശ്വതമോ ?

സി. അച്യുതമേനോന്റെ ഇടപെടലിനുശേഷം, ഒരു ആധുനിക വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പബ്ലിക് പോളിസി ഇനിഷ്യേറ്റീവ് ആണ് ഇപ്പോള്‍ കാണുന്നത്. പിണറായി വിജയന്‍ സര്‍ക്കാറിന് തുടര്‍ച്ചയായി രണ്ടാമതൊരു ടേം കൂടി കിട്ടിയത് കേരളത്തെ സംബന്ധിച്ച് നല്ലതാണ്, ഇക്കമോണിക് പോളിസിയുടെ അടിസ്ഥാനത്തില്‍. കാരണം, ഒരു പോളിസി സ്‌റ്റെബിലിറ്റി പത്തു വര്‍ഷത്തേക്ക് ആദ്യമായി കിട്ടുകയാണ്. അതുകൊണ്ടുതന്നെ കേരളം ഒരു മേജര്‍ ട്രാന്‍സ്‌ഫോര്‍മേഷനിലൂടെയാണ് കടന്നുപോകുന്നത് എന്നു പറയാം.

- ഒരിടം വ്യവസായ സൗഹൃദമാണ് എന്നു പറയുമ്പോള്‍, അര്‍ഥമാക്കുന്നത് എന്താണ്? ഒരു കൊടിയും ഇല്ല, ഒരു തര്‍ക്കവും ഇല്ല, ഒരു സമരവും ഇല്ല, ഗേറ്റ് മീറ്റിംഗില്ല എന്നാണോ അര്‍ഥം. അല്ല, അത് വ്യവസായ സൗഹാര്‍ദ്ദത്തിന്റെ ലക്ഷണമല്ല.

സി.ബാലഗോപാലും കമല്‍റാം സജീവും തമ്മിലുള്ള മൂലധനചിന്താ പരമ്പരയിലെ അഞ്ചാം ഭാഗം

Comments