ലോകത്ത് ഏറ്റവും വിൽപ്പനയുള്ള ഹാൻഡ് മെയ്ഡ് സോപ്പായ മെഡിമിക്സിന് ഹൃദയഹാരിയായ ഒരു ജീവിതകഥയുടെ മണം കൂടിയുണ്ട്. ആ ജീവിതകഥയുടെ നായകനായ ഡോ. എ.വി. അനൂപിന്റെ ഇടപെടൽ ബിസിനസ്സിൽ മാത്രം ഒതുങ്ങുന്നതല്ല; നാടകത്തിന്റെയും ശ്രദ്ധേയമായ നിരവധി സിനിമകളുടെയും അഭിനയത്തിന്റെയും മേഖലകളിൽ പടർന്നുകിടക്കുന്നു. ബിസിനസ്സിന്റെയും കലയുടെയും അത്യപൂർവമായ ആ മേളനത്തെക്കുറിച്ചാണ് ഈ അഭിമുഖം: മെഡിമിക്സ് നിര്‍മാതാക്കളായ AVA ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ഡോ. എ. വി. അനൂപുമായി രാജേഷ് ആത്രശ്ശേരി സംസാരിക്കുന്നു.
