മിറോസ് ഫ്രാഗ്രൻ്റ്സ്, മുഹമ്മദ് ഷഹദ് എന്ന കോഴിക്കോട്ടുകാരൻ തൻ്റെ ഓർമകളും ജീവിതവും മനോഹരമായ അനുപാതത്തിൽ കലർത്തിയുണ്ടാക്കിയെടുത്ത ഒരു പെർഫ്യൂം ബ്രാൻഡാണ്. കോവിഡ് കാലത്ത് ചെറിയ കുപ്പികളിൽ അത്തറ് നിറച്ച് തുടങ്ങിയതാണ് ഷഹദിൻ്റെ കച്ചവടം. സുഗന്ധം പരത്തുന്ന ബിസിനസ്സിൻ്റെ ശാസ്ത്രവും സാമൂഹികതയും സുഗന്ധത്തിൻ്റെ ചരിത്രവും മണമുള്ള നാടുകളും ഭാവിയിലേക്കുള്ള പ്ലാനുകളുമെല്ലാം വിശദമായി സംസാരിക്കുകയാണ് ഷഹദ്. ദീർഘസംഭാഷണത്തിൻ്റെ ആദ്യ ഭാഗം കാണാം.
