മൈക്രോസോഫ്റ്റിന്റെ മോസ്റ്റ് വാല്യുബ്ൾ പ്രൊഫഷണൽ പുരസ്കാരം നേടിയ കോഴിക്കോട് കുറ്റിച്ചിറ സ്വദേശി മുഹമ്മദ് അൽഫാൻ സംസാരിക്കുന്നു. മൈക്രോസോഫ്റ്റിന്റെ ഡാറ്റാ പ്രോസസിംഗ് അപ്ലിക്കേഷനായ എക്സലിന് അന്താരാഷ്ട്ര തലത്തിൽ നൽകിയ പ്രചാരവും ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിലെ ദരിദ്രരായ കുട്ടികൾക്കും ഇന്ത്യയിലെത്തന്നെ ആദിവാസി മേഖലയിലെ കുട്ടികൾക്കും എക്സലിൽ സൗജന്യമായി ട്രെയിനിംഗ് നൽകുന്നതിനും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കാണ് MVP പുരസ്കാരം ലഭിച്ചത്. ഒട്ടും സമ്പന്നമല്ലാത്ത ജീവിത സാഹചര്യങ്ങളിൽ നിന്ന് പാരലൽ കോളേജിൽ വിദ്യാഭ്യാസം പൂർത്തിയാക്കി മോസ്റ്റ് വ്യാല്യുബ്ൾ പുരസ്കാരത്തിലേക്ക് എത്തിച്ചേർന്ന വഴി അൽഫാൻ പറയുന്നു. എം.എസ്. എക്സലിലൂടെ ജീതത്തിൽ എക്സലായ ഒരു ചെറുപ്പക്കാരന്റെ കഥ