കെമിസ്ട്രി ഉത്തര സൂചിക:
സി.ബി.എസ്.ഇ ലോബിയുടെ
അട്ടിമറിയോ?
കെമിസ്ട്രി ഉത്തര സൂചിക: സി.ബി.എസ്.ഇ ലോബിയുടെ അട്ടിമറിയോ?
കേരള സിലബസിലെ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍- എഞ്ചിനീയറിങ് പ്രവേശനം നിഷേധിക്കാന്‍ ഒരു സി.ബി.എസ്.ഇ ലോബി പൊതുവിദ്യാഭ്യാസ വകുപ്പില്‍ പ്രവര്‍ത്തിക്കുന്നുവെന്ന, പി. പ്രേമചന്ദ്രന്‍ അടക്കമുള്ള അധ്യാപകര്‍ ട്രൂ കോപ്പിയിലൂടെ നടത്തിയ വിമര്‍ശനം ശരിവക്കുന്നതാണ്, കെമിസ്ട്രി ഉത്തരസൂചികയുമായി ബന്ധപ്പെട്ട പ്രശ്‌നം.
30 Apr 2022, 11:09 AM
ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ രസതന്ത്രം മൂല്യനിര്‍ണയക്യാമ്പ് ബഹിഷ്‌കരിച്ച് അധ്യാപകര്‍ സമരം ചെയ്യുകയാണ്. അധ്യാപനത്തിലും ഉത്തരസൂചിക തയാറാക്കലിലും അനുഭവസമ്പത്തുള്ള അധ്യാപകര്‍ തയാറാക്കിയ ഉത്തര സൂചിക ഒഴിവാക്കി ചോദ്യകര്‍ത്താവിന്റെ ഉത്തര സൂചിക തന്നെ സ്വീകരിക്കണമെന്ന പരീക്ഷാവിഭാഗം സെക്രട്ടറിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് അധ്യാപകരുടെ ക്യാമ്പ് ബഹിഷ്‌കരണം.
ചോദ്യകര്‍ത്താവിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയതിന് അധ്യാപകരെ ശിക്ഷിക്കാനുള്ള പരീക്ഷാ സെക്രട്ടറിയുടെ നടപടി അംഗീകരിക്കില്ലെന്നാണ് അധ്യാപകരുടെ നിലപാട്. പല ജില്ലകളിലും വെള്ളിയാഴ്ചയും അധ്യാപകര്‍ ക്യാമ്പ് ബഹിഷ്‌കരിച്ചു.
ചോയ്‌സ് ഉത്തരത്തില്‍നിന്ന് വ്യത്യസ്തമായ രീതിയിലാണ് ഉത്തര സൂചിക തയാറാക്കി നല്‍കിയത്. ഇതനുസരിച്ച് മൂല്യനിര്‍ണയം നടത്തിയാല്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ജയിക്കാനുള്ള മാര്‍ക്കുപോലും ലഭിക്കില്ല എന്നാണ് ആശങ്ക. ഇത് എഞ്ചിനീയറിങ്- മെഡിക്കല്‍ പ്രവേശന പരീക്ഷ അടക്കമുള്ള ഉപരിപഠനത്തെ ഗുരുതരമായി ബാധിക്കും.
അധ്യാപക സമിതി തയാറാക്കിയ ഉത്തര സൂചിക ചോദ്യത്തിലുള്ളതിലേറെ മാര്‍ക്ക് കുട്ടികള്‍ക്ക് അനര്‍ഹമായി നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷാബോര്‍ഡ് ഒഴിവാക്കിയത്. എന്നാല്‍, പകുതിയിലധികം ചോദ്യങ്ങള്‍ ഓര്‍ഗാനിക് കെമിസ്ട്രിയില്‍നിന്നുമാത്രം ഉള്‍പ്പെടുത്തി നടത്തിയ പരീക്ഷ കുട്ടികള്‍ക്ക് അതി കഠിനമായിരുന്നുവെന്നാണ് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നത്. നിരവധി അപകാതകളുള്ളതാണ് ചോദ്യകര്‍ത്താവിന്റെ ഉത്തരസൂചിക എന്നും ഇവര്‍ പറയുന്നു. കേരള സിലബസിലെ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍- എഞ്ചിനീയറിങ് പ്രവേശനം നിഷേധിക്കാന്‍ ഒരു സി.ബി.എസ്.ഇ ലോബി പൊതുവിദ്യാഭ്യാസ വകുപ്പില്‍ പ്രവര്‍ത്തിക്കുന്നുവെന്ന, പി. പ്രേമചന്ദ്രന്‍ അടക്കമുള്ള അധ്യാപകര്‍ ട്രൂ കോപ്പിയിലൂടെ നടത്തിയ വിമര്‍ശനം ശരിവക്കുന്നതാണ്, കെമിസ്ട്രി ഉത്തരസൂചികയുമായി ബന്ധപ്പെട്ട പ്രശ്‌നം.
ഉത്തര സൂചികയിലെ അപാകതകള്‍ എന്തെല്ലാം?
കെമിസ്ട്രി അദ്ധ്യാപക കൂട്ടായ്മ പറയുന്നു:
ഹയര്‍ സെക്കണ്ടറി കെമിസ്ട്രി വാലുവേഷന് നല്‍കിയ സ്‌കീം ഒരു തരത്തിലും മൂല്യനിര്‍ണ്ണയം നടത്താന്‍ പറ്റുന്ന വിധത്തിലുള്ളതല്ല. ചിലത് ഇവിടെ സൂചിപ്പിക്കുന്നു.
1. സ്‌കീം ഫൈനലൈസേഷനില്‍ പങ്കെടുത്തിട്ടുള്ള ഒരാളുടെയും പേരോ വിവരങ്ങളോ അതില്‍ കൊടുത്തിട്ടില്ല. അക്കാരണത്താല്‍ തന്നെ അതില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തികള്‍ക്ക് കൃത്യമായ മറുപടി ഒരിടത്തും ലഭ്യമല്ല.
2. സ്‌കീമില്‍ ഓരോ സെക്ഷനുകളിലെയും ചോദ്യങ്ങള്‍ വ്യക്തമായി വേര്‍തിരിച്ചു കാണിക്കുകയോ ഓരോ സെക്ഷനിലും പരമാവധി നല്‍കേണ്ടതായ സ്‌കോറുകള്‍ വേര്‍തിരിച്ച് രേഖപ്പെടുത്തിയിട്ടില്ല.
ചോദ്യം 7, ചോദ്യം 26 എന്നിവയിലെ മലയാളം ചോദ്യങ്ങള്‍ തെറ്റാണ്.
ചോദ്യം 8. പ്രൈമറി, സെക്കണ്ടറി, ടെര്‍ഷറി ആല്‍ക്കഹോളുകളെ തിരിച്ചറിയാന്‍ - ലൂക്കാസ് റീഏജന്റാണ് സ്‌കീമില്‍ തന്നിരിക്കുന്നത്. എന്നാല്‍ oxidation, dehydrogenation എന്നിവ സ്‌കീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ തന്നെ ഇവ എഴുതുന്ന കുട്ടികള്‍ക്ക് മാര്‍ക്ക് ലഭിക്കില്ല.
ചോദ്യം 13. ചോദ്യപ്പേപ്പറില്‍ നല്‍കിയിരിക്കുന്ന നാല് ഓപ്ഷനുകളില്‍ ഏതെഴുതിയാലും കുട്ടിക്ക് മാര്‍ക്ക് ലഭിക്കാത്ത വിചിത്രമായ അവസ്ഥ. ചോദ്യ പേപ്പറില്‍ നല്‍കിയിരിക്കുന്നത് aspartase എന്നാണ്. എന്നാല്‍ സ്‌കീമില്‍ നല്‍കിയിരിക്കുന്നത് aspartame എന്നാണ്. ഭൂരിഭാഗം കുട്ടികളും aspartase എന്നാണ് എഴുതിയിരിക്കുന്നത്. എന്നാല്‍ അതിന് മാര്‍ക്ക് കൊടുക്കാന്‍ പറ്റില്ല. കാരണം ഒന്നാമത് അത് തെറ്റാണ്. തെറ്റായ answer ന് മാര്‍ക്ക് നല്‍കണമെങ്കില്‍ scheme ല്‍ പറയണം. അത് പറഞ്ഞിട്ടുമില്ല. ഭൂരിഭാഗം കുട്ടികള്‍ക്കും ഈ മാര്‍ക്ക് നഷ്ടപ്പെട്ടതു തന്നെ.
ചോദ്യം 15. Henry 's law യുടെ equation എഴുതിയാല്‍ മാര്‍ക്ക് നല്‍കാന്‍ സ്‌കീമില്‍ പറഞ്ഞിട്ടില്ല.
ചോദ്യം 16(ii) ഗ്രാഫില്‍ രേഖപ്പെടുത്തലുകള്‍ സ്‌കീമില്‍ തന്നിരിക്കുന്ന പ്രകാരമല്ലാതെ എഴുതാവുന്നതും മാര്‍ക്ക് നല്‍കാവുന്നതുമാണ്.
ചോദ്യം 16. ഗ്രാഫ് വരക്കാതെ തന്നെ ഇതിന്റെ ശരിയായ answer എഴുതാവുന്നതാണ്. എന്നാല്‍ അതിന് മാര്‍ക്ക് നല്‍കാന്‍ സ്‌കീമില്‍ വകുപ്പ് ഇല്ല. കൂടാതെ log k വച്ച് ഗ്രാഫ് വരക്കുന്നത് സ്‌കീമില്‍ പറഞ്ഞിട്ടില്ല.
ചോദ്യം 18. സ്‌കീമില്‍ നല്‍കിയിരിക്കുന്ന answer അപൂര്‍ണ്ണമോ തെറ്റോ ആണെന്ന് തോന്നുന്നു(Question ഇട്ട ആള്‍ക്ക് ഇതിന്റെ ശരിയായ ആന്‍സര്‍ അറിയാമോ എന്ന് സംശയമുണ്ട്) ഒരു കുട്ടി എങ്കിലും ഈ ചോദ്യത്തിന്റെ ഉത്തരം എഴുതിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. ഒരു സംസ്ഥാനത്തെ ഒരു കുട്ടിക്കും ഒരു ചോദ്യത്തിന്റെ ഉത്തരം അറിയില്ല എങ്കില്‍ അത് കുട്ടിയുടെ കുഴപ്പമാണോ അതോ ചോദ്യത്തിന്റെ കുഴപ്പമാണോ?
ചോദ്യം 19 ല്‍ റീയാക്ഷന്റെ ഇക്വാഷനും വിശദീകരണവും പ്രത്യേകം ചോദിച്ചിട്ട് ഉണ്ട്. Chemistry യില് സാധാരണ ഇത് ആവശ്യമില്ല.
ചോദ്യം 20. വേറെയും രീതികളില്‍ വിശദീകരിക്കാം. ടെക്സ്റ്റില്‍ തന്നെ -R effect of Aryl group എന്ന രീതിയില്‍ അല്ല പറഞ്ഞിരിക്കുന്നത്.
ചോദ്യം 24.(i) ഒന്നാമത് സ്‌കീമില്‍ നല്‍കിയിരിക്കുന്ന answer പൂര്‍ണ്ണമല്ല. Medium അസറ്റോണ്‍ അല്ലെങ്കില്‍ ഈ റിയാക്ഷന്‍ നടക്കുമോ? രണ്ടാമത്, Finkelstein reaction എന്ന് എഴുതിയാല്‍ മാര്‍ക്ക് നല്‍കാന്‍ സ്‌കീമില്‍ പറയുന്നില്ല.
ചോദ്യം 31(iii) ല്‍ ഒരു പോളി സാക്കറൈഡിനെ സംബന്ധിച്ച ഏറ്റവും പ്രാഥമികമായ അറിവ് അതിലെ monomer (monosaccharide) എന്താണ് എന്നുള്ളതാണ്. എന്നാല്‍ ഇവിടെ മോണോമര്‍ എഴുതിയാല്‍ മാര്‍ക്ക് നല്‍കാന്‍ സ്‌കീം പറയുന്നില്ല.
ചോദ്യം 32 ല്‍ മോണോമറിന്റെ സ്ട്രക്ചര്‍ വരച്ചാല്‍ തന്നെ മുഴുവന്‍ മാര്‍ക്ക് കിട്ടേണ്ടതാണെങ്കിലും ഈ. സ്‌ക്കീം പ്രകാരം കുട്ടിക്ക് മാര്‍ക്ക് ലഭിക്കില്ല.
ചോദ്യം 36 ല്‍ റിയാക്ഷനുകളുടെ പേര് എഴുതിയാല്‍ കൊടുക്കേണ്ട മാര്‍ക്ക് പരിഗണിച്ചിട്ടില്ല.
ഇവയെല്ലാം നിര്‍ബന്ധമായും സ്‌കീമില്‍ വരുത്തേണ്ട മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു.
അശ്വതി റിബേക്ക അശോക്
Mar 26, 2023
5 Minutes Read
ജെ. വിഷ്ണുനാഥ്
Mar 20, 2023
5 Minutes Read
പി. പ്രേമചന്ദ്രന്
Mar 03, 2023
10 Minutes Read
അഡ്വ. കെ.പി. രവിപ്രകാശ്
Mar 03, 2023
5 Minutes Read
ഷാജു വി. ജോസഫ്
Feb 25, 2023
5 Minutes Read
സല്‍വ ഷെറിന്‍
Feb 24, 2023
3 Minutes Read
ഡോ. പി.വി. പുരുഷോത്തമൻ
Feb 23, 2023
8 minutes read
Think
Feb 20, 2023
19 Minutes Read